Saturday, April 18News That Matters
Shadow

Month: October 2024

MTN NEWS CHANNEL വെബ്‌സൈറ്റ് ലോഞ്ച് ഉദ്ഘാടനം

MTN NEWS CHANNEL വെബ്‌സൈറ്റ് ലോഞ്ച് ഉദ്ഘാടനം

LOCAL NEWS
MTN NEWS CHANNEL നാലാം വാർഷികവും വെബ്സൈറ്റ് ലോഞ്ചും നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി MLA ഉദ്ഘാടനം ചെയ്തു. MTN NEWS CHANNEL നാലാം വാർഷികവും വെബ്സൈറ്റ് ലോഞ്ചും നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി MLA ഉദ്ഘാടനം ചെയ്തു. വേങ്ങര എം ടി എന്നിൻ്റെ നാലാം വാർഷികം, വെബ് സൈറ്റ് ഉദ്ഘാടനം, ആദരിക്കൽ ചടങ്ങ് എന്നിവ നിയമസഭ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എം എൽ എ നിർവ്വഹിച്ചു. കേരള പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി, ഊരകം പഞ്ചായത്തംഗം ടിവി ഹംസ, കാരുണ്യ പ്രവർത്തകൻ തൊമ്മാഞ്ചേരി മൺസൂർ എന്നിവരെ ചടങ്ങിൽ എം എൽ എ ആദരിച്ചു. വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ഛ് നടന്ന പരിപാടി എം ടി എൻ ചെയർമാൻ & ബ്യൂറോ ചീഫ് ഡോ. കെ എം അബ്ദു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ടി പി എം ബഷീ...

വയോജനദിനത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ വീട്ടിപോയി ആദരിച്ചു

VENGARA
ഒക്ടോബര്‍ 1 വയോജനദിനത്തില്‍ ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടി പ്രവര്‍ത്തകര്‍ മുതിര്‍ന്ന പൗരന്‍മാരുടെ വീട്ടിപോയി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ്മ അന്‍വര്‍. പൊന്നടാ അണിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു. അബ്ദുള്ളഹാജി കൂനാരി, നഫീസ മാച്ചേരി, എന്നിവരെ ആദരിച്ചു. ഹസെെന്‍.V, മുഹമ്മത്.M.P, ഹനീഫ.N.T, യാക്കൂബ്.A.P, മുജീബ് P.K, മാലതി.സി എന്നിവര്‍ നേതൃത്വം നല്‍കി 3.8.2024 വ്യാഴാഴ്ച രാവിലെ 10മണിക്ക് വയോജനങ്ങള്‍ക്കായി കല്ലങ്ങല്‍പ്പടി അങ്കണവാടിയില്‍ വെച്ച്ആരോഗ്യ പരിശോധന ഉണ്ടായിരിക്കുന്നതാണ്....
കുറുക്കൻ മൊയ്തീൻക്കുട്ടി ഹാജി നിര്യാതനായി.

കുറുക്കൻ മൊയ്തീൻക്കുട്ടി ഹാജി നിര്യാതനായി.

MARANAM
കുറ്റൂർ പാക്കടപ്പുറായ സ്വദേശി കുറുക്കൻ മൊയ്തീൻക്കുട്ടി ഹാജി നിര്യാതനായി. വേങ്ങര കുറ്റൂർ പാക്കടപ്പുറായ സ്വദേശി പരേതനായ കുറുക്കൻ മുഹമ്മദ് ബാപ്പു ഹാജിയുടെ മകൻ മൊയ്തീൻക്കുട്ടി ഹാജി (67) നിര്യാതനായി. മാതാവ്: ബിയ്യു ഹജ്ജുമ്മ, ഭാര്യ: സഫിയ, മക്കൾ: മുനീർ (യു.എ.ഇ), ഷക്കീല, ഡാനിയ, റിൻഷിദ, മരുമക്കൾ: കാസിം (ഊട്ടി), ജാഫർ (ജർമനി) ആസാദ് പൊൻമുണ്ടം, ഷിഹാന, സഹോദരങ്ങൾ: അഹമ്മദ് ബാവ, അബ്ദുൽ റഷീദ്, പാത്തുമ്മു, റുഖിയ, സുബൈദ, റസിയ, പരേതരായ മൂസ ഹാജി, മമ്മൂട്ടി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തിരൂരില്‍ 59 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച 38കാരന് ജീവപര്യന്തം തടവും പിഴയും.

തിരൂരില്‍ 59 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച 38കാരന് ജീവപര്യന്തം തടവും പിഴയും.

CRIME NEWS
മധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് തടവ് ശിക്ഷ. 59കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്കാണ് കോടതി ജീവപര്യന്തം തടവും 40,000 പിഴയും ശിക്ഷ വിധിച്ചത്. തിരൂർ തെക്കൻ അന്നാര പുളിങ്കുന്നത്ത് അർജുൻ ശങ്കറി(38)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരി പത്തിന് പുലർ ച്ചെ 5.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗം ചെയ്യണമെന്ന ലക്ഷ്യത്തോടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവാവ് 59കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡജ് റെനോ ഫ്രാൻസിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്. തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരായിരുന്ന അബ്ദുള്‍ ബഷീ ർ, പി.കെ. പത്മരാജൻ, ടി.പി. ഫർഷാദ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അശ്വനി കുമാർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രല്‍ ജയിലിലേക്ക് അയച്ചു. മറ്റൊരു സംഭവത്തില്‍...
ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി

ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി

CRIME NEWS
ലഖ്‌നൗ: ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. നിഷാത്ഗഞ്ച് സ്വദേശിയായ ഡെലിവറി ബോയ് ഭരത് സാഹുവാണ് കൊല്ലപ്പെട്ടത്. ചിന്‍ഹാട്ട് സ്വദേശി ഗജാനനും കൂട്ടാളിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഗജാനന്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ കാഷ് ഓണ്‍ ഡെലിവറി പേയ്മെന്റ് ഓപ്ഷന്‍ വഴി, ഓര്‍ഡര്‍ ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശശാങ്ക് സിങ് പറഞ്ഞു. സെപ്റ്റംബര്‍ 23 ന് ഡെലിവറി ബോയ് ഭരത് സാഹു ഗജാനന്റെ അടുത്ത് ഫോണുമായി എത്തി. അവിടെ വെച്ച് ഫോണ്‍ കൈപ്പറ്റിയശേഷം, ഭരത് സാഹുവിന്റെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ട് ഇന്ദിരാ കനാലില്‍ തള്ളുകയായിരുന്നു. രണ്ട് ദിവസമായിട്ടും സാഹു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാണാനില്ലെന്...
സെക്‌സിനിടെ രക്തസ്രാവം, നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

സെക്‌സിനിടെ രക്തസ്രാവം, നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

CRIME NEWS
അഹമ്മദാബാദ്: ഗുജറാത്തില്‍ ഹോട്ടലില്‍ വെച്ച് കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ, രക്തം വാര്‍ന്ന് 23കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. സെക്‌സിനിടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവാണ് അമിത രക്തസ്രാവത്തിന് കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 23 ന് നവ്‌സാരി ജില്ലയിലാണ് സംഭവം. ഹോട്ടലില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവിനെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായത് ഇരുവരെയും ഭയപ്പെടുത്തി. എന്നാല്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുന്നതിന് പകരം, രക്തസ്രാവത്തിന് പ്രതിവിധി തേടി കാമുകന്‍ ഓണ്‍ലൈനില്‍ തിരയുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രക്തസ്രാവം തടയാന്‍ തുണി ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ച് സമയത്തിന് ശേഷം യുവതി ബോധരഹിതയാവുകയായിരുന്നു. പരിഭ്രാന്തനായ യുവാവ് സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ ...
‘ഉറങ്ങിയിട്ട് 45 ദിവസമായി, ഭാവിയെക്കുറിച്ചോർത്ത് പേടി’: ജോലി സമ്മർദ്ദത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി

‘ഉറങ്ങിയിട്ട് 45 ദിവസമായി, ഭാവിയെക്കുറിച്ചോർത്ത് പേടി’: ജോലി സമ്മർദ്ദത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി

Breaking News
ലക്നൗ: കടുത്ത ജോലി സമ്മർദ്ദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജാജ് ഫിനാൻസ് ഏരിയ മാനേജരായ തരുൺ സക്സേന (42) ആണ് ജീവനൊടുക്കിയത്. ടാർ​ഗറ്റ് തികയ്ക്കാൻ പറഞ്ഞ് മേലുദ്യോ​ഗസ്ഥർ രണ്ട് മാസമായി ഭീഷണിപ്പെടുത്തുകയാണ് എന്നാണ് ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യാ കുറിപ്പിൽ തരുൺ പറയുന്നത്. 45 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ജോലി നഷ്ടപ്പെടുമെന്ന് ഭയമുണ്ടെന്നും അദ്ദേഹം കുറിക്കുന്നു. നവാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹാറാണാ പ്രതാപ് നഗറിലെ വീട്ടിലാണ് തരുണിനെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ മേഘയെയും മക്കളായ യഥാർഥ്, പിഹു എന്നിവരെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. അഞ്ച് പേജിലുള്ള ആത്മഹത്യ കുറിപ്പിൽ താൻ കടന്നുപോകുന്ന ജോലിസമ്മർദ്ദത്തെക്കുറിച്ചാണ് തരുൺ കുറിക്കുന്നത്. വായ്പകളുടെ തവണ പിരിച്ചെടുക്കുന്ന ജോലിയാണ് തരുൺ ചെയ്തിരുന്നത്. ഇവിടെ ഭൂരിഭാഗവും കർഷകരാണ്. കാർഷിക വിള നാശം മൂലം പലർക്കു...
വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തൂവി മോഷണത്തില്‍ അയല്‍വാസി നിമിഷങ്ങള്‍ക്കുള്ളില്‍ പിടിയില്‍.

വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തൂവി മോഷണത്തില്‍ അയല്‍വാസി നിമിഷങ്ങള്‍ക്കുള്ളില്‍ പിടിയില്‍.

CRIME NEWS
തിരുവനന്തപുരം: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കവര്‍ന്ന അയല്‍വാസിയായ യുവാവിനെ ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി അയിരൂര്‍ പൊലീസ്. സംഭവസമയത്ത് വീടിന്റെ പരിസരത്തുകൂടി യുവാവ് സംശയാസ്പദമായി പോകുന്നതു കണ്ടതായി നാട്ടുകാര്‍ പറഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അന്വേഷണത്തില്‍ വീടിന്റെ പിന്‍വാതിലിനരികിലായി മോഷ്ടാവ് ഉപയോഗിച്ച മുളകുപൊടിയുടെ ബാക്കി ഒരു പത്രക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ പൊലീസിന് കിട്ടി. സംശയം തോന്നിയ യുവാവിന്റെ വീട് പരിശോധിച്ചപ്പോള്‍ മുളകുപൊടി പൊതിയാനായി ഉപയോഗിച്ച പത്രക്കടലാസിന്റെ ബാക്കി ഭാഗം പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതിയെ സമീപപ്രദേശത്തുനിന്ന് പൊലീസ് പിടികൂടി. പ്രതിയുടെ ആഡംബര ബൈക്കില്‍ ഒളിപ്പിച്ചിരുന്ന മാലയും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കവര്‍ന്നത്...
വ്യാജ ഡോക്ടർ മലപ്പുറത്തെ ഒന്‍പതോളം ആശുപത്രികളില്‍ ജോലിചെയ്തു; ഒടുവില്‍ തിരിച്ചറിഞ്ഞത് പഴയസഹപാഠി

വ്യാജ ഡോക്ടർ മലപ്പുറത്തെ ഒന്‍പതോളം ആശുപത്രികളില്‍ ജോലിചെയ്തു; ഒടുവില്‍ തിരിച്ചറിഞ്ഞത് പഴയസഹപാഠി

Breaking News
കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിയിലെ വ്യാജ ഡോക്ടര്‍മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒമ്പതിലധികം ആശുപത്രികളില്‍ ജോലി ചെയ്തതായി വിവരം. രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയ വ്യാജ ഡോക്ടര്‍ അബു എബ്രഹാം ലൂക്കിനെ സ്ഥിരമായി കാണാന്‍ എത്തുന്ന രോഗികളും ഉണ്ടായിരുന്നു. ആര്‍.എം.ഒ.യുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറന്‍സിലൂടെ അബു ലൂക്ക് എത്തുന്നത്. ജോലിയില്‍ പ്രവേശിക്കും മുമ്പ് രജിസ്റ്റര്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കി. അബു പി. സേവ്യര്‍ എന്നയാളുടെ പേരിലായിരുന്നു രജിസ്റ്റര്‍ നമ്പര്‍. ഇക്കാര്യം ചോദിച്ചപ്പോള്‍, തനിക്ക് ‘രണ്ട് പേര് ഉണ്ട്’ എന്നാണ് മറുപടി നല്‍കിയത്. മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളില്‍ അന്വേഷിച്ചപ്പോളും ഇയാളെക്കുറിച്ച് മികച്ച അഭിപ്രായം ആയിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ഈ ആശുപത്രിയില്‍ ...
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

Business
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. 56,800 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,400 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. 57000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എടിഎം കവര്‍ച്ചാശ്രമം, അലാറം അടിച്ചതോടെ കള്ളന്‍ ഓടിരക്ഷപ്പെട്ടു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

എടിഎം കവര്‍ച്ചാശ്രമം, അലാറം അടിച്ചതോടെ കള്ളന്‍ ഓടിരക്ഷപ്പെട്ടു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

CRIME NEWS
ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില്‍ എടിഎം കവര്‍ച്ചാ ശ്രമം. അലാറാം അടിച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് സ്‌കൂട്ടറില്‍ എത്തിയ കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൃശൂരിലെ എടിഎം കവര്‍ച്ചയുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. അര്‍ദ്ധരാത്രിയോടെയാണ് കള്ളന്‍ എത്തിയത്. കവര്‍ച്ചാശ്രമം തുടങ്ങി നിമിഷങ്ങള്‍ക്കകം അലാറം അടിച്ചതോടെ കള്ളന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അലാറം അടിച്ചതോടെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. കണ്‍ട്രോള്‍ റൂമാണ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ അടക്കം എത്തി തെളിവ് ശേഖരം നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പു...
വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റു; അങ്കമാലിയിൽ മൂന്ന് പേർക്ക് പൊള്ളൽ

വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റു; അങ്കമാലിയിൽ മൂന്ന് പേർക്ക് പൊള്ളൽ

KERALA NEWS
കൊച്ചി: അങ്കമാലിയിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു. അങ്കമാലി എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ(48) മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവർക്കാണ് പൊള്ളലേറ്റത്. വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇവരുടെ രണ്ട് കുഞ്ഞുങ്ങൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഷൈജനും കുടുംബവും എടത്തോട് വാടകയ്ക്കാണ് താമസിക്കുന്നത്. ഇടിമിന്നലേറ്റ് വീട്ടിലെ ​ഗൃഹോപകരണങ്ങൾക്കും കനത്ത നഷ്ടം സംഭവിച്ചു. ഫ്രിഡ്ജ്, മൂന്ന് ഫാൻ, സ്റ്റെബിലൈസർ എന്നിവയാണ് നശിച്ചത്. മെയിൻ സ്വിച്ചിന് തീ പിടിക്കുകയും ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക...
മുങ്ങിത്താഴാതിരിക്കാന്‍ താങ്ങിപ്പിടിച്ച് നിന്നു; കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ച് എസ്‌ഐയും സംഘവും

മുങ്ങിത്താഴാതിരിക്കാന്‍ താങ്ങിപ്പിടിച്ച് നിന്നു; കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ച് എസ്‌ഐയും സംഘവും

Breaking News
കൊല്ലം: കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി പൊലീസ്. കൊല്ലം റൂറല്‍ പുത്തൂര്‍ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ടിജെ യും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വയോധികയെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം വെണ്ടാര്‍ ഹനുമാന്‍ ക്ഷേത്രത്തിനു സമീപം പ്രായമായ ഒരു അമ്മ കിണറ്റില്‍ വീണത് അറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. കിണറ്റില്‍ കിടക്കുന്ന അമ്മയ്ക്ക് ജീവനുണ്ടെന്നു മനസ്സിലായതോടെ, ഒന്നും ആലോചിക്കാതെ സബ് ഇന്‍സ്പെക്ടര്‍ ജയേഷ് യൂണിഫോമില്‍ തന്നെ കിണറ്റില്‍ ഇറങ്ങി. ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ മുങ്ങിത്താഴാതെ ആ അമ്മയെ താങ്ങിപ്പിടിച്ച് അദ്ദേഹം കിണറിനുള്ളില്‍ നിന്നു.തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികയെ പുറത്ത് എത്തിക്കുകയായിരുന്നു.രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനനന്ദന പ്രവാഹമാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യ...
1968ല്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

1968ല്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

NATIONAL NEWS
ഹിമാചല്‍ പ്രദേശിലെ റോഹ്താങ് ചുരത്തില്‍ വിമാനം തകര്‍ന്നു വീണ് കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതദേഹമാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. 1968 ഫെബ്രുവരി 7ന് ലഡാക്കില്‍ 103 പേരുമായി പോയ AN 12 എന്ന സൈനിക വിമാനം തകര്‍ന്നുവീണ് കാണാതായ തോമസ് ചെറിയാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം കണ്ടെത്തിയതായി ബന്ധുക്കളെ അറിയിച്ചു. പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ സ്വദേശിയാണ് തോമസ് ചെറിയാന്‍. അപകടം സംഭവിക്കുന്ന സമയത്ത് തോമസ് ചെറിയാന് 22 വയസായിരുന്നു പ്രായം. പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസും കോളേജില്‍ നിന്നും പ്രീ യൂണിവേഴ്‌സിറ്റിയും പൂര്‍ത്തിയാക്കിയ ശേഷം തോമസ് സൈനിക സേവനത്തിന് ചേരുകയായിരുന്നു. അവിവാഹിതനായിരുന്നു അദ്ദേഹം. അമ്മ. ഏലിയാമ്മ, പിതാവ് തോമസ് തോമസ്. തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ്, പരേതനായ തോമസ് മാത്യു എന്നിവര...
പൊലീസ് സ്റ്റേഷനില്‍ കയറി ഓട്ടോ ഡ്രൈവര്‍ എസ്‌ഐയെ മര്‍ദിച്ചു.

പൊലീസ് സ്റ്റേഷനില്‍ കയറി ഓട്ടോ ഡ്രൈവര്‍ എസ്‌ഐയെ മര്‍ദിച്ചു.

CRIME NEWS
തൃശൂരില്‍ പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ മർദിച്ചു. അന്തിക്കാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ് ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. അരിമ്ബൂർ സ്വദേശി അഖില്‍(28)ആണ് സ്റ്റേഷനില്‍ കയറി എസ്.ഐയെ ആക്രമിച്ചത്. മൂക്കിന് പരിക്കേറ്റ എസ്.ഐ ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.ഇന്ന് വൈകിട്ട് ആറേ കാലോടെയാണ് സംഭവം നടന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു അഖിലിനെ. സ്റ്റേഷനുള്ളില്‍ സംസാരിച്ച്‌ നിന്നിരുന്ന ഇരുവരും വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അഖില്‍ എസ്.ഐയെ മർദ്ദിക്കുകയുമായിരുന്നു.ആക്രമണത്തില്‍ സി.പി.ഒ വിനോദിന് മർദനമേറ്റിട്ടുണ്ട്. എസ്‌ഐയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് സിപിഒ വിനോദിന് മർദനമേറ്റത്. സംഭവത്തില്‍ അഖിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....

MTN NEWS CHANNEL