Saturday, April 18News That Matters
Shadow

Month: October 2024

108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം അനിശ്ചിതത്വത്തില്‍

108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം അനിശ്ചിതത്വത്തില്‍

KERALA NEWS
സർക്കാരില്‍ നിന്ന് ലഭിക്കേണ്ട കുടിശ്ശിക തുക 100 കോടി കവിഞ്ഞതോടെ 108 ആംബുലൻസ് ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്ബള വിതരണം അനിശ്ചിതത്വത്തില്‍. കുടിശിക തുക ലഭിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്ബളം നല്‍കാൻ കഴിയില്ല എന്ന നിലപാടിലാണ് കരാർ കമ്ബനി. വരും ദിവസങ്ങളില്‍ ഇത് പദ്ധതിയെ ബാധിക്കും എന്നും ആശങ്ക ഉയരുന്നു. സംസ്ഥാന സർക്കാർ 2019ല്‍ ആവിഷ്കരിച്ച പദ്ധതിയാണ് കനിവ് 108 ആംബുലൻസ് പദ്ധതി. 5 വർഷത്തെ ടെൻഡർ വ്യവസ്ഥയില്‍ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്ബനിക്ക് ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. മെയ് 3നു ഈ കമ്ബനിയുമായുള്ള കരാർ കാലാവധി അവസാനിച്ചെങ്കിലും ഓഗസ്റ്റ് 4 വരെ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേരള മെഡിക്കല്‍ സർവീസസ് കോർപറേഷൻ ഇത് നീട്ടി നല്‍കിയിരുന്നു. ഓഗസ്റ്റ് 4നു ഇതും അവസാനിച്ചു. നിലവില്‍ കരാർ ഇല്ലാതെ ആണ് സ്വകാര്യ കമ്ബനിയുടെ പ്രവർത്തനം. 2023 ഡിസംബർ മുതല്‍ പദ്ധതിയുടെ നടത്തിപ്പ് ഇനത്തില്‍ 100 കോടിയിലേറെ...
ഓണ്‍ലൈൻ ജോലി വാഗ്ദാനം 33 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയിൽ

ഓണ്‍ലൈൻ ജോലി വാഗ്ദാനം 33 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയിൽ

CRIME NEWS
ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം തിരൂർ സ്വദേശി കെ പി ഫഹദി(28)നെയാണ് വയനാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തത്‌.വയനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ടെലഗ്രാമിലെ പാർട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിലകപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ഫഹദ് പരാതിക്കാരനെ കൊണ്ട് ഒരു വെബ്സൈറ്റില്‍ റജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന്, വിവിധ ഭക്ഷണ സാധനങ്ങള്‍ക്ക് റേറ്റിങ് റിവ്യൂ നല്‍കുന്നതിനു വലിയ തുകകള്‍ വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു. 2024 ഫെബ്രുവരി, മാർച്ച്‌ മാസങ്ങളില്‍ പല തവണകളിലായി 33 ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകാൻ വിജയഭേരി PEP TALK വീഡിയോ

വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകാൻ വിജയഭേരി PEP TALK വീഡിയോ

MALAPPURAM
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ പഠനപ്രചോദനവും നന്മയും സൗഹൃദവും സ്നേഹവും വളർത്തുന്നതിന് ക്ലാസുകളിൽ ഉപയോഗിക്കാവുന്ന വൺ മിനിറ്റ് /ടു മിനിറ്റ് പ്രചോദന വീഡിയോകൾ വിജയഭേരി PEP TALK എന്ന പേരിൽ സ്കൂളുകളിലേക്ക് ലഭ്യമാക്കുന്നു. ഒക്ടോബർ 7 തിങ്കളാഴ്ച മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും വിജയഭേരി ഗ്രൂപ്പിലൂടെ പ്രസ്തുത വീഡിയോകൾ സ്കൂളുകളിലേക്ക് നൽകും. ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ എല്ലാ ദിവസവും പ്രദർശിപ്പിക്കാവുന്ന രീതിയിലാണ് വീഡിയോകൾ തയ്യാറാക്കിയിട്ടുള്ളത്. കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഷൗക്കത്തിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ വീഡിയോകൾ തീർച്ചയായിട്ടും വിദ്യാർഥികൾക്ക് മാത്രമല്ല അധ്യാപകർക്കും ഏറെ പ്രചോദനകരമായിരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ പറഞ്ഞു. ആത്മവിശ്വാസവും പോസിറ്റീവ് ആറ്റിറ്റ്യൂടും ശുഭാപ്തി വിശ്വാസവും ...
യുവതിയെ കാണ്മാനില്ല

യുവതിയെ കാണ്മാനില്ല

VENGARA
ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം വേങ്ങര സ്റ്റേഷൻ പരിധിയിൽ കുന്നുംപുറം ചെങ്ങാനി പൂങ്ങാട്ടിൽ മൂസക്കുട്ടിയുടെ മകൾ മുനവ്വിറ (20) എന്ന യുവതിയെ കാണ്മാനില്ല. ഇവരെ കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിലോ വേങ്ങര പോലീസ് സ്റ്റേഷനിലോ അറീക്കുക... FATHER : 9847643691 Police : 9497947315 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ചെമ്മാട് പരപ്പനങ്ങാടി റോഡിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

Accident
ചെമ്മാട്: പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി സിപി നാസർ മരണപ്പെട്ടു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത് അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശിയെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക് വേണ്ടി തിരുരങ്ങാടി MKH ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എഡിജിപി അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

എഡിജിപി അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

KERALA NEWS
വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി. അജിത് കുമാരിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് നടപടി. ആരോപണം വന്ന് 36-ാം ദിനമാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടാകുന്നത്. അജിത് കുമാറിന് പകരം മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. കഴിഞ്ഞ ദിവസമാണ് ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. അഭ്യന്തര സെക്രട്ടറിക്കായിരുന്നു റിപ്പോര്‍ട്ട് കൈമാറിയത്. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഗുരുതര വീഴ്ചയായി കാണുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. കൂടിക്കാഴ്ച വ്യക്തിപരമായ ആവശ്യമാണെന്ന അജിത് കുമാറിന്റെ വാദവും ഡിജിപി തള്ളി. എഡിജിപിയുടേത് രഹസ്യ കൂടിക്കാഴ്ചയായിരുന്നുവെന്ന...
വയനാട്ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു

വയനാട്ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു

Accident
കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരിക്കില്ല. നാദാപുരം അഗ്നി രക്ഷാനിലയത്തിലെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബൈക്കുകൾ കൂട്ടിയിടിച്ചു വൈറ്റ് ഗാർഡ് പ്രവർത്തകൻ  മരണപ്പെട്ടു.

ബൈക്കുകൾ കൂട്ടിയിടിച്ചു വൈറ്റ് ഗാർഡ് പ്രവർത്തകൻ മരണപ്പെട്ടു.

Accident
തിരൂർ പുറത്തൂർ പടിഞ്ഞാറേക്കര ആനപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു വൈറ്റ് ഗാർഡ് പ്രവർത്തകൻ ഹനീഫ മരണപ്പെട്ടു. പുറത്തൂർ പഞ്ചായത്തിലെ വൈറ്റ് ഗാർഡ് അംഗമാണ് മരണപ്പെട്ട ഹനീഫ. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്ക് . ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ രണ്ട് പേരെയും കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.മൃതദേഹം ഷിഹാബ് തങ്ങൾ ഹോസ്പിറ്റലിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മലപ്പുറത്ത് ആര്‍എസ്‌എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു; ആരോപണവുമായി കെഎം ഷാജി

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മലപ്പുറത്ത് ആര്‍എസ്‌എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു; ആരോപണവുമായി കെഎം ഷാജി

MALAPPURAM
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ആർഎസ്‌എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. എസ്പിയായിരുന്ന സുജിത് ദാസിനെ ഒപ്പംകൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടിയെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്ബർ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറമെന്നും ഷാജി പറഞ്ഞു. ഐപിസിക്ക് പകരം ബിഎൻഎസ് നിലവില്‍ വന്നപ്പോള്‍ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്ബർ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറം. ആർഎസ്‌എസിന് വേണ്ടി പ്രവർത്തിക്കുന്ന സുജിത്ദാസും അജിത്കുമാറും ജില്ലാ സെക്രട്ടറിയും പിണറായി വിജയനുമാണ് ഈ കണക്ക് ഉണ്ടാക്കിയതെന്നും ഷാജി ആരോപിച്ചു. മലപ്പുറം അരീക്കോട് നടന്ന ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്ററിന്റെ വാർഷിക സമ്മേ...
സാമ്പത്തിക പ്രതിസന്ധി: പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കരുത് – പി കെ കുഞ്ഞാലിക്കുട്ടി 

സാമ്പത്തിക പ്രതിസന്ധി: പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കരുത് – പി കെ കുഞ്ഞാലിക്കുട്ടി 

MALAPPURAM
കോട്ടക്കല്‍: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്ത ിക പ്രതിസന്ധി പറഞ്ഞ് സര്‍വീസ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കരുതെന്ന് മുസ്്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് (കെ എസ് പി എല്‍) സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ആസൂത്രണത്തിന്റെ പിഴവുകളാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സുവര്‍ണ്ണകാലമായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍ക്കറിന്റെ സാമ്പത്തിക ഞെരുക്കം ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കരു തെ ന്നും എന്നും അദ്ദേഹം പറഞ്ഞു. കെ എസ് പി എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തോടിക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ കെ സൈനുദ്ദീന്‍, പി ഉബൈദുള്ള എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ . ഹ...
മിനി ഊട്ടിക്കടുത്ത് നടുവക്കാട് അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ കൂറ്റൻപാറക്കല്ല് ഇളകി വീണ് വൻ അപകടം

മിനി ഊട്ടിക്കടുത്ത് നടുവക്കാട് അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ കൂറ്റൻപാറക്കല്ല് ഇളകി വീണ് വൻ അപകടം

Accident
വേങ്ങര : ഊരകം മലയിലെ മിനി ഊട്ടിക്കടുത്ത് നടുവക്കാട് അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ ലോഡിങ്ങ് നടന്ന് കൊണ്ടിരിക്കെ മുകളിൽ നിന്ന് കൂറ്റൻപാറക്കല്ല് ഇളകി വീണ് വൻ അപകടം. അപകടത്തിൽ കരിങ്കല്ല് കയറ്റുകയായിരുന്ന ടിപ്പർ ലോറിയും ഹിറ്റാച്ചിയും തകർന്നു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം. ലോറിയിലേക്ക് ഹിറ്റാച്ചി ഉപയോഗിച്ച് ബോളർ കയറ്റുന്നതിനിടെ 30 മീറ്റർ ഉയരത്തിൽ നിന്ന് 15 മീറ്ററലതികം നീളത്തിലും 5 മീറ്റർ വീതിയുമുള്ള കൂറ്റൻപാറക്കല്ല് താഴെ പതിക്കുകയായിരുന്നു. ഈ സമയം താഴെ ജോലിയിലർപ്പെട്ട ഹിറ്റാച്ചി ഓപ്പറേറ്റർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ മറ്റൊരു അനധികൃത ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenew...
അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Breaking News
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി ജില്ലയിലും, ചൊവ്വാഴ്ച ഇടുക്കി, ബുധനാഴ്ച പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ന് പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ല...
പി വി അന്‍വറിന്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്? ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച

പി വി അന്‍വറിന്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്? ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച

Breaking News
മലപ്പുറം: സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പി വി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. പി വി അന്‍വറിന്റെ അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അന്‍വറിന്റെ ലക്ഷ്യം ഇന്‍ഡ്യ മുന്നണിയാണെന്നാണ് സൂചന. അണിയറ നീക്കങ്ങള്‍ ഇതിനോടകം സജീവമാക്കിയിരിക്കുകയാണ് പി വി അന്‍വര്‍. അതേസമയം മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ പിറകെ പോകേണ്ടതില്ലെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ തീരുമാനം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അന്‍വറിന്റെ ശ്രമം മുസ്ലിം കേന്ദ്രീകരണത്തിനാണ്. മുസ്ലിം കേന്ദ്രീകരണം ആഗ്രഹിക്കുന്നവര്‍ അന്‍വറിനെ വിലയ്ക്കെടുത്...
എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ തട്ടിപ്പ്.

എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ തട്ടിപ്പ്.

CRIME NEWS
കോഴിക്കോട് ജില്ലയില്‍ എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ തട്ടിപ്പ്. സംഭവത്തില്‍ രണ്ടുപേർ നടക്കാവ് പൊലീസിന്റെ പിടിയില്‍. ആളുകളുടെ കയ്യില്‍നിന്നും പണം വാങ്ങി ഗൂഗിള്‍ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞശേഷം, വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പൊലീസ് പിടിയിലായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം കവർന്നു

എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം കവർന്നു

CRIME NEWS
കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് സൂചന. ആ സമയത്ത് എംടിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇന്നലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
‘വേദനിച്ചു എന്നത് സത്യം’; ബിബിൻ ജോർജിനെ കോളജിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു.

‘വേദനിച്ചു എന്നത് സത്യം’; ബിബിൻ ജോർജിനെ കോളജിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു.

Breaking News
കോളജിൽ പുസ്തക പ്രകാശനത്തിന് എത്തിയ നടൻ ബിബിൻ ജോർജിനെ അപമാനിച്ച് ഇറക്കിവിട്ടു. മലപ്പുറം വാളാഞ്ചേരിയിലെ എംഇഎസ് കോളജിൽ വച്ചാണ് താരത്തിന് ദുരുനുഭവമുണ്ടായത്. താരത്തെ വേദിയിൽ സംസാരിക്കാൻ അനുവദിക്കാതെ ഇറക്കിവിടുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ പ്രതികരണവുമായി താരം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. പ്രിൻസിപ്പലിന്റെ നടപടി വേദനയുണ്ടാക്കി എന്നാണ് നടൻ പറഞ്ഞത്. പുതിയ ചിത്രം ​ഗുമസ്തന്റെ പ്രമോഷന്റെ ഭാ​ഗമായാണ് ബിബിനും മറ്റ് അണിയറ പ്രവർത്തകരും കോളജിൽ എത്തിയത്. മാ​ഗസിൻ പ്രകാശനത്തിനായാണ് കോളജ് താരത്തെ ക്ഷണിച്ചു വരുത്തിയത്. മാഗസിൻ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോൾ പുസ്‌തകം പ്രകാശനം ചെയ്‌താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാൾ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് ആദ്യമായാണ് ഒരു കോളജിൽ നിന്ന് ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്ന് പറഞ്ഞ് താരം വേദി വിട...
വേങ്ങര പാറയിൽ നമ്പി മരണപ്പെട്ടു.

വേങ്ങര പാറയിൽ നമ്പി മരണപ്പെട്ടു.

MARANAM
വേങ്ങര കെ കെ റോഡിൽ താമസിച്ചിരുന്ന ഇപ്പോൾ ചളിയിടവഴി കുറുവിൽതൊടി താമസക്കാരനുമായ പാറയിൽ നമ്പി എന്നവർ (79) മരണപ്പെട്ടു. സംസ്കാരം 3 മണിക്ക് തറവാട്ടുവളപ്പിൽ മക്കൾ - പാറയിൽ ബാബു,പാറയിൽ ബൈജു,ബിന്ദു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു.

കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു.

Accident
തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇരുവരും ഇതറിയാതെ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അശാസത്രീയമായി വൈദ്യുതിക്...
ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തും, നഗ്നചിത്രങ്ങള്‍ അയക്കും; കണ്ടക്ടർ അറസ്റ്റിൽ

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തും, നഗ്നചിത്രങ്ങള്‍ അയക്കും; കണ്ടക്ടർ അറസ്റ്റിൽ

CRIME NEWS
കൊച്ചി: ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകൾക്ക് ന​ഗ്ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്. ബസ്സിലെ യാത്രക്കാരികളെ ഫെയ്സ്ബുക്കിൽ തെരഞ്ഞ് കണ്ടുപിടിച്ചാണ് ഇയാൾ അശ്ലീല മെസേജ് അയച്ചിരുന്നത്. തന്റെ ബസ്സിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ കണ്ടുപിടിച്ച് വ്യാജ അക്കൗണ്ടിലൂടെ അവരുമായി സൗഹൃദത്തിലാകും. സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയാണ് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിരുന്നത്. സ്ഥിരമായി ന​ഗ്ന ഫോട്ടോകളും വിഡിയോകളും ലഭിച്ചതോടെ യാത്രക്കാരിൽ ഒരാൾ പൊലീസിൽ സമീപിക്കുകയായിരുന്നു. തുടർന്ന് സിറ്റി സൈബർ പൊലീസിന്റെ അന്വേഷണത്തിലാണ് ദിനോജിനെ കണ്ടെത്തിയത്. ഇയാൾക്ക് ഒട്ടേറെ വ്യാജ പ്രൊഫൈലുകൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരക്കുഴിയിൽ നിന്ന് പ്രതി പിടിയിലായത്. ...
അവൻ ശരിക്കുമൊരു സാധു!

അവൻ ശരിക്കുമൊരു സാധു!

Entertainment
അവൻ ശരിക്കുമൊരു സാധു! കൊച്ചി: പേര് പോലെ തന്നെ ഒരു സാധുവാണ്, പുതുപ്പള്ളി സാധു- വെള്ളിയാഴ്ച വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കമന്റുകളിലൊന്നാണിത്. കോതമംഗലത്ത് സിനിമ ഷൂട്ടിങ്ങിനിടെ മറ്റൊരു കൊമ്പനുമായി ഏറ്റുമുട്ടി കാടുകയറിയ പുതുപ്പള്ളി സാധു ഏറെ ആരാധകരുള്ള നാട്ടാനകളിലൊരാളാണ്. കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പ് വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള ആന ആരണ്യ പ്രജാപതിയെന്നാണ് അറിയപ്പെടുന്നത് തന്നെ. 1998ല്‍ അസമില്‍ നിന്നാണ് സാധുവിനെ വര്‍ഗീസ് സ്വന്തമാക്കുന്നത്. അവിടെ രേഖകളിലുണ്ടായിരുന്ന അതേ പേര് തന്നെ ആനയ്ക്ക് നല്‍കുകയായിരുന്നു. പേരു പോലെ തന്നെ വളരെ ശാന്തപ്രകൃതക്കാരനാണ് സാധുവെന്ന കൊമ്പന്‍. തൃശൂര്‍ പൂരമടക്കം സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉത്സവങ്ങളിലെല്ലാം താരസാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. സിനിമാ അഭിനയത്തിലൂടെ സാധു കൂടുതൽ പ്രശസ്തനായി. തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടു...

MTN NEWS CHANNEL