ഊരകം : തിരുനബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ഊരകം സർക്കിൾ കമ്മിറ്റി മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു. ഊരകം പുത്തൻപീടികയിൽ നിന്നും തുടങ്ങി കാരാത്തോട് ടൗണിൽ സമാപിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി അതീഖ് റഹ്‌മാൻ ഊരകം സ്നേഹ പ്രഭാഷണം നടത്തി. മീലാദ് സന്ദേശ റാലിക്ക് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി ഇബ്രാഹീം ബാഖവി, സയ്യിദ് സൈനുൽ ആബിദീൻ മശ്ഹൂർ തങ്ങൾ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി അതീഖ് റഹ്മാൻ, കേരള മുസ്‌ലിം ജമാഅത് വേങ്ങര സോൺ സെക്രെട്ടറി ഹനീഫ മാസ്റ്റർ, എസ് വൈ എസ് വേങ്ങര സോൺ കാബിനറ്റ് അംഗം ഹസൻ നിസാമി, കേരള മുസ്‌ലിം ജമാഅത് ഊരകം സർക്കിൾ പ്രെസിഡന്റ് കുഞ്ഞി മൊയ്‌ദീൻ മുസ്‌ലിയാർ, ജനറൽ സെക്രെട്ടറി ഇഖ്ബാൽ സാഹിബ്, എസ് വൈ എസ് ഊരകം സർക്കിൾ പ്രെസിഡന്റ് മുസ്തഫ ഫാളിലി, ജനറൽ സെക്രെട്ടറി ശകീർ സഖാഫി , എസ് എസ് എഫ് ഊരകം സെക്ടർ ജനറൽ സെക്രെട്ടറി മുഷറഫ് അഹ്മദ് മുസ്‌ലിയാർ, നേതൃത്വം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com