Sunday, November 22News That Matters
Shadow

“മതം, മിതത്വം, സുരക്ഷിതത്വം”; കെ.എൻ.എം വേങ്ങര മണ്ഡലം പൊതുപ്രഭാഷണം നവംബർ 22-ന്; പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

വേങ്ങര: “മതം മിതത്വം സുരക്ഷിതത്വം” എന്ന പ്രമേയത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുപ്രഭാഷണം 2026 നവംബർ 22 ഞായറാഴ്ച വൈകുന്നേരം 6:30-ന് വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും.

പ്രമുഖ പ്രഭാഷകൻ അഹമ്മദ് അനസ് മൗലവി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന കൂരിയാട് സംവാദ അവലോകന പ്രസംഗത്തിൽ മൗലവി നസീറുദ്ദീൻ റഹ്മാനി, അബൂബക്കർ ഹാശിമി എന്നിവർ സംസാരിക്കും. പരിപാടിയുടെ മുന്നോടിയായുള്ള ഔദ്യോഗിക പ്രചാരണ പോസ്റ്റർ പ്രകാശനം കക്കാടംപുറം ഗ്രീന സ്ക്വയറിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. ചടങ്ങിൽ കള്ളിയത്ത് ഹസ്സൻ സാഹിബ്, കെ.കെ. അബ്ദുല്ല, എ.ബി.സി. മുജീബ് റഹ്മാൻ, കെ.കെ. കുഞ്ഞിമുഹമ്മദ്, എ.പി. അബ്ദുൽ നാസർ, ഇ.കെ. ഇമ്പിച്ചി, ടി.കെ. മുഹമ്മദ് മൗലവി, അരീക്കൽ കുഞ്ഞൂട്ടി ഹാജി, സി.പി. മുഹമ്മദ് കുട്ടി, അൻസാരി പാലേരി, ജബ്ബാർ, പി.കെ. മൊയ്തീൻകുട്ടി, സി.എം. മുഹമ്മദ് അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ സ്ത്രീകൾക്ക് പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഴുവൻ ഇസ്‌ലാഹി പ്രവർത്തകരും കുടുംബസമേതം കൃത്യസമയത്ത് തന്നെ പരിപാടിയിൽ എത്തിച്ചേരണമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL