Sunday, November 22News That Matters
Shadow

കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ ടിഷ്യൂ കൾച്ചർ വാഴക്കന്ന് വിതരണം ചെയ്തു

കണ്ണമംഗലം: ജനകീയാസൂത്രണം 2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വാണിജ്യ കൃഷിക്കായുള്ള ടിഷ്യൂ കൾച്ചർ വാഴത്തൈകളുടെ വിതരണോദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാരിവട്ടത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൂഫിയ ചോല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നെടുമ്പള്ളി സൈതു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്‌ദുൾ റഷീദ്, എ. ഉണ്ണികൃഷ്ണൻ, യു. സക്കീന, സുബൈദ, കൃഷി ഓഫീസർ പി. ബബിത, വിവിധ കർഷക പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. വാണിജ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കർഷകർക്ക് സബ്‌സിഡി നിരക്കിലാണ് വാഴത്തൈകൾ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL