Sunday, November 22News That Matters
Shadow

അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഊരകം അഞ്ചാം വാർഡിൽ പതാക ഉയർത്തി

​ഊരകം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനത്തിൽ ഊരകം അഞ്ചാം വാർഡിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. മാലാപറമ്പിൽ നടന്ന ചടങ്ങിൽ അഞ്ചാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.വി. മുഹമ്മദ് (കുഞ്ഞാവ) പതാക ഉയർത്തി.​’അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്’ എന്ന പ്രമേയമുയർത്തി സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് വാർഡുകളിൽ പതാകദിനം ആചരിച്ചത്. ചടങ്ങിൽ വാർഡ് സെക്രട്ടറി മുജീബ് എം.ടി., പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അഫ്സൽ കരിമ്പനക്കൽ എന്നിവർ നേതൃത്വം നൽകി.​മുസ്ലിം ലീഗ് നേതാക്കളായ ഇ.കെ. ഹനീഫ, കുഞ്ഞിമുഹമ്മദ് കരിമ്പൻ, ഹുസൈൻ മുളക്കൽ; യൂത്ത് ലീഗ് നേതാക്കളായ മൻസൂർ കെ.ടി., അബ്ദുള്ള തോട്ടങ്ങൾ, ഹൈദരലി പാറക്കൽ, ലത്തീഫ് കെ.വി., മുഹമ്മദലി കരിമ്പൻ, ഷറഫുദ്ദീൻ കെ., അഷ്‌ഫാക്ക് പാലമഠത്തിൽ, ജാബിർ ഇ.കെ. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL