Sunday, November 22News That Matters
Shadow

വേങ്ങര ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം നെല്ലിപ്പറമ്പിൽ സംഘടിപ്പിച്ചു

വേങ്ങര: ഒക്ടോബർ 2-ന് വേങ്ങര ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം പത്താം വാർഡിലെ നെല്ലിപ്പറമ്പ് അങ്കണവാടിയിൽ വർണ്ണാഭമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സബ്ന ഇബ്രാഹീം എ.കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, വാർഡ് മെമ്പർ ജംസിയ ചീരങ്ങൻ, സി.ഡി.പി.ഒ. മൈമൂന, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ബേബി ഷിഫ, എ.എൽ.എം.സി. അംഗങ്ങളായ വാടേരി കരീം, പുളിക്കൽ അഹമ്മദ്, നല്ലടാൻ മുഹമ്മദ്, ശംസു പറമ്പാട്ട്, റഫീഖ് മൊയ്തീൻ, അങ്കണവാടി വർക്കർ ദേവകി തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി നവീകരിച്ച അങ്കണവാടിയിലേക്ക് എത്തിയ കുരുന്നുകളുടെ വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL