Friday, October 23News That Matters
Shadow

ക്ഷേമ പെൻഷൻ അർഹതാ മാനദണ്ഡങ്ങൾ പുനർനിർണ്ണയിക്കണം

വേങ്ങര: ക്ഷേമ പെൻഷൻ അർഹതാ മാനദണ്ഡങ്ങൾ പുനർനിർണ്ണയിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം, സായംപ്രഭാ കെയർഗിവർ എ.കെ. ഇബ്രാഹീം എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, വിധവകൾ തുടങ്ങിയ അശരണരും നിരാലംബരുമായ ഗുണഭോക്താക്കൾക്ക് വീട്ടിൽ എ.സി. സൗകര്യമുണ്ടെന്ന കാരണത്താൽ പെൻഷൻ നിഷേധിക്കുന്ന നിലവിലെ മാനദണ്ഡം പിൻവലിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് വൈകാതെ പുതിയ ഉത്തരവിറക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായും സബ്ന ഇബ്രാഹീം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL