Friday, October 23News That Matters
Shadow

വേങ്ങര ചേരൂർ മൈത്രി ഹെൽത്ത് ക്ലബ്ബ് മോർണിംഗ് വാക്കും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

വേങ്ങര: ചേരൂർ കഴുകൻചിന മൈത്രി ഗ്രാമം റസിഡന്റ്സ് അസോസിയേഷന് കീഴിലുള്ള മൈത്രി ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ മോർണിംഗ് വാക്കിങ്ങും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. അതിരാവിലെ മൈത്രി നെല്ലിത്തടം ഗ്രൗണ്ടിൽ പതിവ് വ്യായാമ മുറകൾ പൂർത്തിയാക്കിയ ശേഷം ഗ്രൗണ്ടിൽ നിന്ന് മൈത്രി കവാടത്തിന് മുന്നിലേക്ക് പ്രഭാതസവാരി നടത്തിയാണ് അംഗങ്ങൾ ഒത്തുചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തത്. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് കാപ്പിൽ ജമാൽ, കെ. ഹുസൈൻ, സി.പി. ഉണ്ണി, കൂട്ടിരി മുഹമ്മദ്, പൂഴിത്തറ അബ്ദുറഹിമാൻ, സി.എം. അഫ്സൽ, സി.പി. സുധൻ, എ.കെ. മൂസക്കുട്ടി, കെ. കുഞ്ഞ, എൻ.ടി. ഷരീഫ്ക്ക, കെ.കെ. അബ്ദുൽ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL