Wednesday, April 29News That Matters
Shadow

കോയപ്പാപ്പയുടെ 43-ാം ആണ്ടിന് സമാപനം; കുടിവെള്ളം വിതരണം ചെയ്ത് വേങ്ങര ടൗൺ പൗരസമിതി

വേങ്ങര: വേങ്ങരയിൽ ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തത്തോടെ കോയപ്പാപ്പയുടെ 43-ാം ആണ്ട് ആഘോഷങ്ങൾക്ക് സമാപനമായി. സമാപന ചടങ്ങുകളോട് അനുബന്ധിച്ച് മഖാമിലെത്തിയ ഭക്തജനങ്ങൾക്ക് വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി. പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചെറുകുറ്റിപ്പുറം മുരളി, പാറയിൽ കുഞ്ഞിന് നൽകിക്കൊണ്ടാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ പൗരസമിതി ഭാരവാഹികളായ മുൽതാൻ ബാവ, കാപ്പൻ ലത്തീഫ്, മരുതിൽ അലവിക്കുട്ടി, അലങ്കാർ മോഹൻ, പൂക്കുഞ്ഞി തങ്ങൾ, സി.വി. അയ്യൂബ്, എസ്.ടി.യു. കോയ, എ.കെ. ഹംസ, പാറയിൽ സിദ്ദീഖ് എന്നിവർ പങ്കെടുത്തു. പി.കെ. ഉമ്മറുകുട്ടി ചടങ്ങിന് സ്വാഗതം ആശംസിച്ചു. വേങ്ങരയുടെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായ പൗരസമിതിയുടെ ഈ സേവനം ഏറെ പ്രശംസനീയമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചടങ്ങുകൾക്ക് ശേഷം സി.ടി. മൊയ്തീൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL