Sunday, August 23News That Matters
Shadow

റിട്ട. എ.ഇ.ഒ കാടേങ്ങൽ ബീരാൻ കുട്ടി മാസ്റ്റർ നിര്യാതനായി

തിരൂരങ്ങാടി: എ.ആർ നഗർ കൊളപ്പുറം സ്വദേശിയും നിലവിൽ തിരൂരങ്ങാടിയിൽ താമസക്കാരനുമായ കാടേങ്ങൽ ബീരാൻ കുട്ടി മാസ്റ്റർ (94) നിര്യാതനായി. വേങ്ങര ഗവ. ഹൈസ്കൂൾ, തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായും (എ.ഇ.ഒ) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. പരേതയായ സി.എച്ച്. സൈനബയാണ് ഭാര്യ. മക്കൾ: മുസ്തഫ ഹാജി (മുനീറ ഹാർഡ്‌വെയേഴ്‌സ്, ചെമ്മാട്), ഫൈസൽ (റിട്ട. പ്രൊഫസർ, പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി), സുൽഫത്ത്. മരുമകൻ: അബ്ദുൽ കരീം (റിട്ട. പ്രൊഫസർ, എം.ഇ.എസ് കോളേജ്, മണ്ണാർക്കാട്).

മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരൂരങ്ങാടി തറമ്മൽ ജുമുഅത്ത് പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL