Sunday, November 22News That Matters
Shadow

പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: എൻ.പി.എ.എ നേതാക്കൾ വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചു

തിരൂർ: പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.പി.എ.എ സംസ്ഥാന നേതാക്കൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ശംസുദ്ധീന് നിവേദനം നൽകി. സർക്കാറിൻ്റെ പരിഗണനയിൽ വിഷയം സജീവമായിട്ടുണ്ടെന്നും വൈകാതെ തന്നെ ഇതിന് പരിഹാരമുണ്ടാകുമെന്നും മന്ത്രി നേതാക്കൾക്ക് ഉറപ്പു നൽകി. കൂടിക്കാഴ്ചയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ, സെക്രട്ടറി സി.പി. അബ്ദുൽ വഹാബ്, വൈസ് പ്രസിഡൻ്റ് സലിം രണ്ടത്താണി, മലപ്പുറം ജില്ലാ നേതാക്കളായ ഖാലിദ് തിരൂരങ്ങാടി, സക്കരിയ്യ തിരൂർ, ശിഹാബ് ചെമ്പൻ, ശംസു ഉള്ളണം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL