Friday, November 14News That Matters
Shadow

ശക്തമായ മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.വടക്കൻ കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും എന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഉണ്ട്. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.

സംസ്ഥാനത്ത് നാളെ വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ബുധനാഴ്‌ച വയനാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Comments (0)

Your email address will not be published. Required fields are marked *

MTN NEWS CHANNEL