Sunday, November 22News That Matters
Shadow

കൊണ്ടോട്ടിയിൽ മോഷണക്കേസ് പ്രതി പിടിയിൽ

കൊണ്ടോട്ടി: കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കുന്ന് പള്ളിയാളി, ഐക്കരപ്പടി പോസ്റ്റ്, പുത്തൂർപാടം സ്വദേശി മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് ഷാഹിദ് ബദർ (18) ആണ് പിടിയിലായത്. കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ സി.ഐ. സംഗീത് പുനത്തിലിന്റെ നേതൃത്വത്തിൽ എസ്.ഐ. സുബിനും പോലീസ് സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പുത്തൂർപാടത്തുള്ള വീട്ടിൽ നിന്നും പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ.മാരായ സുബിൻ, ആഷിക്ക്, പത്മരാജ്, എസ്.സി.പി.ഒ.മാരായ ഷിനോജ്, അമർനാഥ്, ഋഷികേഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL