Sunday, November 22News That Matters
Shadow

പെരുമണ്ണ ക്ലാരിയിൽ ‘വർണ്ണപൂക്കൾ’ ഭിന്നശേഷി കലോത്സവം സമാപിച്ചു

പെരുമണ്ണ ക്ലാരി: പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘വർണ്ണപൂക്കൾ’ ഭിന്നശേഷി കലോത്സവം സമാപിച്ചു. എം.എം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് താനൂർ ജില്ലാ പഞ്ചായത്ത് അംഗം വെട്ടം അലിക്കോയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാഹിറ സി.സി. അധ്യക്ഷത വഹിച്ചു. ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അൽവിന പി.എസ്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. തുടർന്ന് അസ്കർ രണ്ടാത്താണിയും അസ്മ കോട്ടക്കലും നയിച്ച വർണ്ണാഭമായ ഗാനമേളയും സമാപനത്തിന് മാറ്റുകൂട്ടി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാറയിൽ ഷെരീഫ് സ്വാഗതം ആശംസിച്ചു. താനൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് നസ്രിൻ മണ്ണിങ്ങൽ, താനൂർ ബ്ലോക്ക് വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ അലി അഷ്‌റഫ്‌, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെരീഫ് ചീമാടൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ ചെമ്മീളി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഹല പാർവീൻ പാപാലി എന്നിവർ ആശംസകൾ നേർന്നു. വാർഡ് അംഗങ്ങളായ സുബ്രഹ്മണ്യൻ, ഷഹീമ മൻസൂർ, കദീജ സമീർ, സീനത് പറയിൽ, നസീറ, കൈറുന്നീസ, സത്താർ പിലാതോട്ടത്തിൽ റഫീഖ് ടി.പി., സാദിഖ്, ജംഷീർ ടി.പി., ബഷീർ, ജസ്‌ന പൂഴിത്തറ, മുൻ ബ്ലോക്ക് അംഗം ഫാത്തിമ പൊതുവാത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമ, മുൻ അംഗങ്ങളായ മുസ്തഫ കാലത്തിങ്ങൽ, സഫ്‌വാൻ പാപ്പാലി, സ്കൂൾ മാനേജർ ഇസ്മായിൽ പൂഴിത്തറ,സലാം ചോലയിൽഎന്നിവർ പങ്കെടുത്തു. ICDS സൂപ്പർവൈസർ ഹസ്ന നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL