Monday, July 27News That Matters
Shadow

VENGARA

VHSE വിഭാഗം ഓഫീസ്, കമ്പ്യൂട്ടർ ലാബ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടന്നു

VHSE വിഭാഗം ഓഫീസ്, കമ്പ്യൂട്ടർ ലാബ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടന്നു

VENGARA
വേങ്ങര : ജില്ലാ പഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട GVHSS വേങ്ങരയുടെ VHSE വിഭാഗത്തിലെ പ്രിൻസിപ്പാൾ ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ TPM ബഷീർ നിർവഹിച്ചു. ഊരകം പഞ്ചായത്ത്‌ പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാധരമേശ്‌, വാർഡ് മെമ്പർ ഷിബു എൻ. ടി, PTA പ്രസിഡന്റ് മീരാൻ വേങ്ങര, SMC ചെയർമാൻ ദിലീപ് കൊളക്കാട്ടിൽ, PTA വൈസ് പ്രസിഡന്റ് മുജീബ് പറമ്പത്ത്, എക്‌സികുട്ടീവ് മെമ്പർ KT മജീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. GVHSS പ്രിൻസിപ്പാൾ ശ്രീ പ്രേം ഭാസ് സ്വാഗതവും VHSE പ്രിൻസിപ്പാൾ ജിൻസി PV നന്ദിയും പറഞ്ഞു....
ആയുർവേദ ആശുപത്രിയുടെ നവീകരണ ഉദ്ഘാടനം നടന്നു

ആയുർവേദ ആശുപത്രിയുടെ നവീകരണ ഉദ്ഘാടനം നടന്നു

VENGARA
വേങ്ങര ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിയുടെ നവീകരണ ഉദ്ഘാടനം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് കെ പി ഹസീന ഫസൽ നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു സി പി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, മെമ്പർമാരായ മൈമൂന എൻ ടി, സി പി അബ്ദുൽഖാദർ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എം പി, ജംഷീറ എ കെ, ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ജിജിമോൾ പി, .സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെമി കെ മുഹമ്മദ്, .മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ഗഫൂർ കെ, ഡോക്ടർ രശ്മി വി.എസ്, എച്ച് എം സി അംഗങ്ങളായ അബ്ദുൽ കരീം ഹാജി, ഫുക്രുദീൻ കൊട്ടേക്കാട്ട്, സമൂഹ്യ പ്രവർത്തകരായ മംഗലശ്ശേരി സൈതലവി, സിയാദ് സി കെ, അർഷാദ് പുളിക്കൽ, വേലായുധൻ, ചന്ദ്രൻ എന്നിവർ പങ്കെടുത്തു....
PPTMY HSS ചേറൂർ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം നൽകി

PPTMY HSS ചേറൂർ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം നൽകി

VENGARA
ചേറൂർ യതീംഖന ഹൈസ്ക്കുൾ വിഭാഗം കുട്ടികൾക്ക് സംസ്ഥാന കായിക മേളയിൽ ചാമ്പ്യൻമാരായ വിദ്യാർത്ഥികളെയും, ഗണിതം, ഐ.ടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും വേങ്ങര ബസ് സ്റ്റാൻഡിൽ വച്ചു വേങ്ങര കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പൗരാവലിയും ചേർന്ന് സ്വീകരണം നൽകി
PPTMY HSS ചേരൂർ വിവിധ മേഖലകളിൽ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം

PPTMY HSS ചേരൂർ വിവിധ മേഖലകളിൽ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം

VENGARA
വേങ്ങര : തിങ്കളാഴ്ച ഉച്ചക്ക് 2.00 മണിക്ക് സ്റ്റേറ്റ് ചാമ്പ്യൻമാരായ സ്പോർട്സ‌് വിദ്യാർത്ഥികളെയും, ഗണിതം, ഐ.ടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും സ്വീകരണം നടത്തുന്നു. ഉച്ചക്ക് 2 മണിക്ക് തുറന്ന ജീപ്പിൽ വേങ്ങര ബസ്റ്റാന്റിലേക്ക് ശിങ്കാരി മേളത്തിന്റെ അകമ്പടിയിൽ ആനയിക്കുകയും പൗരാവലിയുടെ സ്വീകരണവുമൊരുക്കിയിട്ടുണ്ട്. 3.00 മണിക്ക് വിവിധ കേഡറ്റുകളോടൊപ്പം സ്റ്റേറ്റ് ചാമ്പ്യൻമാരെ അടിവാരത്ത് നിന്ന് സ്കൂളിലേക്ക് വിളംബര ജാഥയായി സ്കൂളിലേക്ക് ആനയിക്കുകയും ചെയ്യുന്നു....
ധർമ്മഗിരി കോളേജിൽ ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി.

ധർമ്മഗിരി കോളേജിൽ ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി.

VENGARA
കണ്ണമംഗലം : കുന്നുംപുറം ധർമ്മഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റ് നമ്പർ 345, തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിത കേരള മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കിയ ‘പച്ചത്തുരുത്ത്’ പദ്ധതി ധർമ്മഗിരി കോളേജ് പ്രിൻസിപ്പാൾ പി അബ്ദുൽ ഗഫൂർ സാറിന്റെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബെൻസീറ മണ്ണിൽ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫിയ കെ, ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ശ്രീ ജോഷ്വാ ജോൺ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ശ്രീ സുരേഷ് കുമാർ കെ.പി, പൂവല്ലൂർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ പി കുഞ്ഞിമൊയീദീൻ, സെക്രട്ടറി പി അബ്ദുൽ റഹൂഫ്, ധർമ്മഗിരി കോളേജ് മാനേജർ ശ്രീ മൊയീദീൻ എന്നിവർ പങ്കെടുത്തു. നൂറ്റിയമ്പതോളം മരത്തൈകൾ നട്ട പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഹരിതാഭമായ ഭാവിയുടെ നിർമ്മാണ...
KSSPA വേങ്ങര നിയോജക മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

KSSPA വേങ്ങര നിയോജക മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

VENGARA
വേങ്ങര : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വേങ്ങര നിയോജക മണ്ഡലം സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി കെ. പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും ഉപയോഗപ്പെടുത്തി യു ഡി എഫിനെ ശക്തമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസിഡൻ്റ് മുഹമ്മദ് കുട്ടി അരീക്കൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി എ ചെറീത് നവാഗതർക്കുള്ള ആദരം അർപ്പിച്ചു. കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് കാമ്പ്രൻ അബ്ദുൽ മജീദ്, വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി പി റഷീദ് എന്നിവർ ആശംസകളർപ്പിച്ചു. സെക്രട്ടറി എം കെ വേലായുധൻ സ്വാഗതവും ജോയൻ്റ് സെക്രട്ടറി ഹാറൂൻ റഷീദ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കെ എസ് എസ് പി എ ജില്ലാ പ്രസിഡൻ്റ് കെ എ സുന്ദരൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിലർ പി കെ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രഘുനാഥൻ. കെ കുഞ്...
പൗരസമിതി പ്രസിഡന്റ് എം.കെ റസാഖിനേ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു

പൗരസമിതി പ്രസിഡന്റ് എം.കെ റസാഖിനേ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു

VENGARA
വേങ്ങരയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വേങ്ങര ടൗണ്‍ പൗരസമിതി. പുതുതായി ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ട വേങ്ങര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ കെട്ടിട പരിസരം സൗന്ദര്യവത്കരണത്തിന് നേതൃത്വം വഹിച്ചതിന് സ്ഥലം MLA പി.കെ. കുഞ്ഞാലിക്കുട്ടി പൗരസമിതി പ്രസിഡന്റ് എം.കെ. റസാഖ് ഉപഹാരം നല്‍കി ആദരിച്ചു. പരിപാടിയിൽ വേങ്ങരയിലെ പൊതു പ്രവർത്തകരും വ്യാപാരികളും ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു....
ബിജെപി വേങ്ങര മണ്ഡലം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ബിജെപി വേങ്ങര മണ്ഡലം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

VENGARA
വേങ്ങര : ഭക്തർ നൽകിയ വഴിപാടുകൾ കൊള്ളയടിച്ച ശബരിമലയിലെ സ്വർണ്ണ കൊള്ള നടത്തിയവർക്കെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടും ദേവസ്വം മന്ത്രി വാസവൻ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കൊണ്ടും ബിജെപി സംസ്ഥാനമൊട്ടുക്കും നടത്തി വരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സായാഹ്ന ധർണ്ണ എ ആർ നഗർ കൊടുവായൂരിൽ വെച്ച് നടന്നു. ബിജെപി പാലക്കാട്‌ മേഖല പ്രസിഡണ്ട് കെ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ അദ്യക്ഷനായ ധർണ്ണയിൽ ബിജെപി മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ, ജില്ല ട്രഷറും വേങ്ങര മണ്ഡലം പ്രഭാരിയുമായ സി എം സുകുമാരൻ, മണ്ഡലം ജനറൽ സെക്രട്ടറമാരായ ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സി പി അജികുമാർ, ടി പി സുരേഷ്ബാബു, കെ പി സജീഷ്, പി സിന്ധു, പി സുനിൽകുമാർ, സി വിനോദ്കുമാർ, കെ ...
ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹല

ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹല

VENGARA
വേങ്ങര: ബഡ്സ് ഒളിമ്പിയ 2025 കായികമേളയിൽ തൻറെ വീൽചെയർ ചക്രങ്ങളെ ചിറകുകളാക്കി 100 മീറ്റർ ജൂനിയർ വീൽചെയർ ഓട്ടത്തിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനം നേടി തിളങ്ങിയിരിക്കുകയാണ് ടി.ടി. ഷഹ് ല. പാണ്ടിക്കാട് പ്രതീക്ഷ സ്കൂൾ വിദ്യാർത്ഥിയായ ഷഹ് ല ഇതേ ഇനത്തിൽ കഴിഞ്ഞ വർഷത്തെ ജില്ലാതല ബഡ്സ് കായികമേളയിൽ ഒന്നാം സ്ഥാനവും, സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. വരുംകാല കായിക മത്സരങ്ങളെ ഏറെ പ്രതീക്ഷയോടും ആവേശത്തോടും നോക്കിക്കാണുന്ന ഷഹ് ല അടുത്ത കായികമേളയിലും നിറസാന്നിധ്യമായിരിക്കുമെന്നതിൽ സംശയമില്ല....
ബഡ്‌സ് ഒളിബിയ 2025: ഊരകം ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനം.

ബഡ്‌സ് ഒളിബിയ 2025: ഊരകം ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനം.

VENGARA
മലപ്പുറം ജില്ലാ തല കായിക മേളയായ ബഡ്‌സ് ഒളിബിയ 2025 വേങ്ങര സബാഹ് സ്‌ക്വയറിൽ വച്ചു നടന്നു മത്സരത്തിൽ 74 ബഡ്‌സ് സ്കൂളികളിൽനിന്നും 500 അധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .ഓവറോൾ ചാമ്പിയൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഊരകം ഗ്രാമപഞ്ചത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂൾ ഊരകം.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം വേങ്ങര മേഖല സമ്മേളനം നടന്നു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം വേങ്ങര മേഖല സമ്മേളനം നടന്നു

VENGARA
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം വേങ്ങര മേഖല സമ്മേളനം 9 മണിക്ക് മേഖല പ്രസിഡൻ്റ് ഹാറൂൺ ' പതാക ഉയർത്തിയതോടെ തുടക്കമായി.വൈകുന്നേരം വേങ്ങര വ്യാപാരഭവനിൽ വെച്ച് നടന്ന 41-ാം സമ്മേളനത്തിൽ മേഖല ജോയിൻ്റ് സെക്രട്ടറി അയ്യപ്പൻ ആതിര അനുശോചനം രേഖപ്പെടുത്തി, മേഖല വൈസ് പ്രസിഡൻ്റ് രാഹുൽ ഗ്രേസ് സ്വാഗതവും മേഖല പ്രസിഡൻ്റ് മുഹമ്മദ് ഹാറൂണിൻ്റെ അദ്ധ്യക്ഷതയിൽ എ.കെ.പി.എ ജില്ലാ പ്രസിഡൻ്റ് സജിത്ത് ഷൈൻ സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യുസഫ് കാസിനോ സംഘടനാ റിപ്പോർട്ടും ജില്ല വൈസ് പ്രസിഡൻ്റ് സുനിൽ വി.എസ് മുഖ്യപ്രഭാഷണം നടത്തി. മാനു കുട്ടി മാസ്റ്റർ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ റസീം, ഹുസൈൻ ചെമ്മാട് , നൗഷാദ് ,ജില്ലാ വനിതാ വിങ്ങ് കോർഡിനേറ്റർ ജ്യോതി ദീപ്തി എന്നിവർ ആശംസ പ്രസംഗം നടത്തിമേഖല സെക്രട്ടറി ശ്രീബിൻ ഹെക്സ വാർഷിക റിപോർട്ടും, രാമദാസൻ പവി ഴം വരവ് / ചെലവും കണക്കും അവതരിപ്പിച്ചു...
വേങ്ങരയിൽ മുദ്ര പത്രം വെണ്ടറെ നിയമിക്കണം :വെൽഫെയർ പാർട്ടി

വേങ്ങരയിൽ മുദ്ര പത്രം വെണ്ടറെ നിയമിക്കണം :വെൽഫെയർ പാർട്ടി

VENGARA
വേങ്ങര : വേങ്ങരയിൽ മുദ്ര പത്രം വെണ്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സമരം സംഘടിപ്പിച്ചു.പാർട്ടി വേങ്ങര മണ്ഡലം സെക്രട്ടറി ടി. ഷാഹുൽ ഹമീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.വേങ്ങരയിൽ വളരെക്കാലമായി മുദ്ര പത്രം വിൽപ്പന നടത്തുന്നതിന് വെണ്ടറെ നിയമിച്ചിട്ടില്ലെന്നും ഇനിയും കാലതാമസം കൂടാതെ വെണ്ടർ നിയമനം നടത്തി ജനങ്ങളുടെ ബുദ്ധിമുട്ടിനു അറുതി വറുത്തണമെന്നു സമരക്കാർ ആവശ്യപ്പെട്ടു. വെണ്ടർ നിയമനം നടക്കുന്നില്ലെങ്കിൽ ട്രഷറി ഓഫീസ് മുഖേനയോ, അക്ഷയ സെന്ററുകൾ മുഖേനയോ മുദ്രപത്രം വിൽപ്പന നടത്തുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്നുംധർണ്ണയിൽ ആവശ്യമുടർന്നു. വേങ്ങര സബ് ട്രഷറി പരിസരത്തു നടന്ന ചടങ്ങിൽ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി, ട്രഷറർ പി. അഷ്‌റഫ്‌, ഖുബൈബ് കൂര്യാട്, വി. ടി മൊയ...
കുന്നുംപുറം പാലിയേറ്റീവ് ലൈബ്രറി ഡിജിറ്റലായി

കുന്നുംപുറം പാലിയേറ്റീവ് ലൈബ്രറി ഡിജിറ്റലായി

VENGARA
കുന്നുംപുറം പാലിയേറ്റീവ് ലൈബ്രറി ഡിജിറ്റലൈസേഷൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം AP അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് AU കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി ഫൈസല്‍ പി കെ നന്ദിയും പറഞ്ഞു. കെ കെ മൊയ്തീന്‍ കുട്ടി, AP ബാവ, PK ഫീര്‍ദൗര്‍സ് KCഅബ്ദുറഹ്മാന്‍, ഹാഷിം മാസ്റ്റര്‍വി ടി ഇക്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. കുറ്റൂര്‍ നോര്‍ത്ത് KMHSS ലെ NSS വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു....
വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി യോഗം

വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി യോഗം

VENGARA
ഒതുക്കുങ്ങൽ : വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി എല്ലാ പാർട്ടി പ്രവർത്തകരും രംഗത്തുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ ആട്ടീരി, പള്ളിപ്പുറം,മൂലപ്പറമ്പ്, മുനമ്പത്ത്, മീങ്കല്ല്, കാച്ചടിപ്പാറ,കൊടവണ്ടൂർ,വലിയ പറമ്പ്, എന്നീ വാർഡുകളിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, വി.കെ. ജലീൽ, ഇ. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ടി.റസിയ ടീച്ചർ, ടി.കെ.സുബൈർ, ടി. അബ്ദുറഹ്മാൻ, ഹനീഫ വടക്കേതിൽ, ഇല്ലിക്കൽ ഇബ്രാഹിം, കെ.വി. മമ്മു, ടി. മുബീന, അജ്മൽ വലിയപറമ്പ്, റസിയ എ.എം, മുഹമ്മദ് കുട്ടി വലിയപറമ്പ്, അലവി വടക്കേതിൽ, മനാഫ് ചീരങ...
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി മുട്ടക്കോഴി വിതരണം  ഒന്നാംഘട്ടം ഉദ്ഘാടനം നടന്നു

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി മുട്ടക്കോഴി വിതരണം ഒന്നാംഘട്ടം ഉദ്ഘാടനം നടന്നു

VENGARA
കണ്ണമംഗലം ഗ്രാമപഞ്ചായത്ത്ൽ 2025 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി ഒന്നാംഘട്ടം വിതരണം വികസന ചെയർപേഴ്സൺ കെ പി സരോജിനി യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റഹിയാനത്ത് തയ്യിൽ, പി കെ സിദ്ദീഖ്, മെമ്പർമാരായ കെ കെ ഹംസ, സി കെ റഫീക്, ഹുസൈൻ കെ വി, ശങ്കരൻ ചാലിൽ, ഇസ്മായിൽ ടി പി, സുബ്രഹ്മണ്യൻ കെ, നുസൈബ, അഹമ്മദ് സി കെ, വെറ്ററിനറി ഡോക്ടർ ഫാത്തിമ ഫായസ, അറ്റന്റർ സുന്ദരൻ , എന്നിവർ പങ്കെടുത്തു....
നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

VENGARA
വേങ്ങര: 9 കോടി രൂപയ്ക്ക് നവീകരിച്ച അച്ചനമ്പലം-കൂരിയാട് റോഡ് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 2021 ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്യണമെന്ന് ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാൽ നാലര വർഷം കൊണ്ട് തന്നെ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്തു കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകളുടെ നവീകരണത്തിന് ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ മുഴുവൻ റോഡുകളും റബ്ബറൈസ് ചെയ്തതായി കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ചടങ്ങിൽ കൊളപ്പുറം മേൽപ്പാല നിർമ്മാണത്തിനുള്ള നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ...
പതിനാലാം വാർഡ് മിനിമാസ്റ്റ് ലൈറ്റ് സുച്ചോൺ കർമ്മം നിർവഹിച്ചു

പതിനാലാം വാർഡ് മിനിമാസ്റ്റ് ലൈറ്റ് സുച്ചോൺ കർമ്മം നിർവഹിച്ചു

VENGARA
വലിയോറ: വേങ്ങര ഗ്രാമ പഞ്ചായത്ത് 2024-25വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡ് മെമ്പറുടെ വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സുച്ചോൺ കർമ്മം വാർഡ് മെമ്പർ ആസ്യാ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ചടങ്ങിൽ അസീസ്ഹാജി KT, അദോക്ക കരുമ്പിൽ, കുഞ്ഞാപ്പു എകെ,മൊയ്‌ദീൻ കുട്ടി ഇകെ, ഉമ്മർ കൈപ്രൻ, കുഞ്ഞു എകെ, നാസർ എകെപി, ഇസ്മായിൽ പറങ്ങോടത്ത്,അജിത കെസി, അൻവർ മാട്ടിൽ,മുജീബ് അരീക്കൻ,ജലീൽ കെ, അസീസ് കൈപ്രൻ, ഷറഫു കെ, സിദ്ധീക് കെ,സജീമ് എകെ,സകീർ കെ, ബാബു കെസി,തുടങ്ങിയവർ പങ്കെടുത്തു....
ഹോപ്പ് ഫൗണ്ടേഷനിലേക്ക് ഫണ്ട് സ്വരൂപിച്ച് നൽകി നാസർ പറപ്പൂർ

ഹോപ്പ് ഫൗണ്ടേഷനിലേക്ക് ഫണ്ട് സ്വരൂപിച്ച് നൽകി നാസർ പറപ്പൂർ

VENGARA
ഇരിങ്ങല്ലൂർ പെട്രോൾ പമ്പിന് എതിർവശത്തായി നാല് നിലയിൽ 40 ബെഡ് സൗകര്യത്തോടെ ആരംഭിക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ ഡയാലിസിസ് സെൻ്ററിൻ്റെ കെട്ടിട നിർമാണത്തിലേക്ക് അമ്പതിനായിരം രൂപ സ്വരൂപിച്ച് നൽകി. വേങ്ങര ബ്ളോക്ക് ഡിവിഷൻ മെമ്പറും ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡൻ്റുമായ നാസർ പറപ്പൂർ. പലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ കെട്ടിട നിർമാണ കമ്മറ്റി ചെയർമാൻ നല്ലൂർ മജീദ് മാസ്റ്റർക്ക് ഫണ്ട് കൈമാറി. ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ എ.പി മൊയ്തുട്ടി ഹാജി, എം.കെ. ഷാഹുൽ ഹമീദ്, ഓഫീസ് അസിസ്റ്റൻ്റ് ഹനീഫ എന്നിവരും പങ്കെടുത്തു....
ഊരകം മലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കല്ല് കോറികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം: INTUC

ഊരകം മലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കല്ല് കോറികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം: INTUC

VENGARA
ഊരകം മലയിൽ ഡസൻ കണക്കായ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അനധികൃത കരിങ്കൽ കോറികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ച് പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഊരകം മലയിൽ ഈയിടെ ഉണ്ടായ ടാപ്പിംഗ് തൊഴിലാളിയുടെ ദുരൂഹ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ഭൂമി മാതാവിന്റെ ഹൃദയം പിളർത്തിയുള്ള ഖനനം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പ്രകൃതിദുരന്തത്തിന്റെ വക്കോളം എത്തിനിൽക്കുന്ന ഊരകം മലയുടെ സംരക്ഷണം ഒരുക്കുന്നതിന് ബഹുജന പങ്കാളിത്തത്തോടെ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സാമ്പത്തിക ദുരാഗ്രഹികളുടെ ഇഛ ക്ക് കൂട്ടുനിൽക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളുടെ പൊയ്മുഖം പൊതുജനമധ്യത്ത...
ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി.

ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി.

VENGARA
വേങ്ങര : ഫലസ്തീനിലെ കുഞ്ഞുങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'ഞങ്ങൾ കുഞ്ഞുങ്ങളെ കൊല്ലുന്നവരോട് പൊറുക്കില്ല ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി. വിദ്യാലയത്തിലെ കബ് ബുൾബുൾ യൂണിറ്റും ടി.ടി.കെ എം ഐ ടി ഐ യിലെ അധ്യാപക വിദ്യാർത്ഥികളും ചേർന്ന് നടത്തിയ യുദ്ധവിരുദ്ധ സദസ്സ് പ്രധാനധ്യാപകൻ അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. റഷ്ദാൻ എ കെ യുദ്ധവിരുദ്ധ പ്രതിജ്ഞ അവതരിപ്പിച്ചു.ഫ്രെയിംസ് എഗൈൻസ്റ്റ് വാർ എന്ന പേരിൽ ഡോക്യുമെന്ററി പ്രദർശനം, പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ ചങ്ങല എന്നിവ ഒരുക്കി. സ്റ്റാഫ് സെക്രട്ടറി പി വി കെ ഹസീന. ആനന്ദൻ കെ കെ, അംറ ഷെറിൻ എം, ഷിംന ഷെറി സ്കൂൾ ലീഡർ മുഹമ്മദ്‌ ഇഷാൻ എ.വി എന്നിവർ നേതൃത്വം നൽകി....

MTN NEWS CHANNEL