Thursday, January 15News That Matters
Shadow

VENGARA

വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി യോഗം

വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി യോഗം

VENGARA
ഒതുക്കുങ്ങൽ : വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി എല്ലാ പാർട്ടി പ്രവർത്തകരും രംഗത്തുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ ആട്ടീരി, പള്ളിപ്പുറം,മൂലപ്പറമ്പ്, മുനമ്പത്ത്, മീങ്കല്ല്, കാച്ചടിപ്പാറ,കൊടവണ്ടൂർ,വലിയ പറമ്പ്, എന്നീ വാർഡുകളിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, വി.കെ. ജലീൽ, ഇ. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ടി.റസിയ ടീച്ചർ, ടി.കെ.സുബൈർ, ടി. അബ്ദുറഹ്മാൻ, ഹനീഫ വടക്കേതിൽ, ഇല്ലിക്കൽ ഇബ്രാഹിം, കെ.വി. മമ്മു, ടി. മുബീന, അജ്മൽ വലിയപറമ്പ്, റസിയ എ.എം, മുഹമ്മദ് കുട്ടി വലിയപറമ്പ്, അലവി വടക്കേതിൽ, മനാഫ് ചീരങ...
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി മുട്ടക്കോഴി വിതരണം  ഒന്നാംഘട്ടം ഉദ്ഘാടനം നടന്നു

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി മുട്ടക്കോഴി വിതരണം ഒന്നാംഘട്ടം ഉദ്ഘാടനം നടന്നു

VENGARA
കണ്ണമംഗലം ഗ്രാമപഞ്ചായത്ത്ൽ 2025 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി ഒന്നാംഘട്ടം വിതരണം വികസന ചെയർപേഴ്സൺ കെ പി സരോജിനി യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റഹിയാനത്ത് തയ്യിൽ, പി കെ സിദ്ദീഖ്, മെമ്പർമാരായ കെ കെ ഹംസ, സി കെ റഫീക്, ഹുസൈൻ കെ വി, ശങ്കരൻ ചാലിൽ, ഇസ്മായിൽ ടി പി, സുബ്രഹ്മണ്യൻ കെ, നുസൈബ, അഹമ്മദ് സി കെ, വെറ്ററിനറി ഡോക്ടർ ഫാത്തിമ ഫായസ, അറ്റന്റർ സുന്ദരൻ , എന്നിവർ പങ്കെടുത്തു....
നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

VENGARA
വേങ്ങര: 9 കോടി രൂപയ്ക്ക് നവീകരിച്ച അച്ചനമ്പലം-കൂരിയാട് റോഡ് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 2021 ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്യണമെന്ന് ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാൽ നാലര വർഷം കൊണ്ട് തന്നെ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്തു കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകളുടെ നവീകരണത്തിന് ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ മുഴുവൻ റോഡുകളും റബ്ബറൈസ് ചെയ്തതായി കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ചടങ്ങിൽ കൊളപ്പുറം മേൽപ്പാല നിർമ്മാണത്തിനുള്ള നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ...
പതിനാലാം വാർഡ് മിനിമാസ്റ്റ് ലൈറ്റ് സുച്ചോൺ കർമ്മം നിർവഹിച്ചു

പതിനാലാം വാർഡ് മിനിമാസ്റ്റ് ലൈറ്റ് സുച്ചോൺ കർമ്മം നിർവഹിച്ചു

VENGARA
വലിയോറ: വേങ്ങര ഗ്രാമ പഞ്ചായത്ത് 2024-25വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡ് മെമ്പറുടെ വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സുച്ചോൺ കർമ്മം വാർഡ് മെമ്പർ ആസ്യാ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ചടങ്ങിൽ അസീസ്ഹാജി KT, അദോക്ക കരുമ്പിൽ, കുഞ്ഞാപ്പു എകെ,മൊയ്‌ദീൻ കുട്ടി ഇകെ, ഉമ്മർ കൈപ്രൻ, കുഞ്ഞു എകെ, നാസർ എകെപി, ഇസ്മായിൽ പറങ്ങോടത്ത്,അജിത കെസി, അൻവർ മാട്ടിൽ,മുജീബ് അരീക്കൻ,ജലീൽ കെ, അസീസ് കൈപ്രൻ, ഷറഫു കെ, സിദ്ധീക് കെ,സജീമ് എകെ,സകീർ കെ, ബാബു കെസി,തുടങ്ങിയവർ പങ്കെടുത്തു....
ഹോപ്പ് ഫൗണ്ടേഷനിലേക്ക് ഫണ്ട് സ്വരൂപിച്ച് നൽകി നാസർ പറപ്പൂർ

ഹോപ്പ് ഫൗണ്ടേഷനിലേക്ക് ഫണ്ട് സ്വരൂപിച്ച് നൽകി നാസർ പറപ്പൂർ

VENGARA
ഇരിങ്ങല്ലൂർ പെട്രോൾ പമ്പിന് എതിർവശത്തായി നാല് നിലയിൽ 40 ബെഡ് സൗകര്യത്തോടെ ആരംഭിക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ ഡയാലിസിസ് സെൻ്ററിൻ്റെ കെട്ടിട നിർമാണത്തിലേക്ക് അമ്പതിനായിരം രൂപ സ്വരൂപിച്ച് നൽകി. വേങ്ങര ബ്ളോക്ക് ഡിവിഷൻ മെമ്പറും ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡൻ്റുമായ നാസർ പറപ്പൂർ. പലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ കെട്ടിട നിർമാണ കമ്മറ്റി ചെയർമാൻ നല്ലൂർ മജീദ് മാസ്റ്റർക്ക് ഫണ്ട് കൈമാറി. ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ എ.പി മൊയ്തുട്ടി ഹാജി, എം.കെ. ഷാഹുൽ ഹമീദ്, ഓഫീസ് അസിസ്റ്റൻ്റ് ഹനീഫ എന്നിവരും പങ്കെടുത്തു....
ഊരകം മലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കല്ല് കോറികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം: INTUC

ഊരകം മലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കല്ല് കോറികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം: INTUC

VENGARA
ഊരകം മലയിൽ ഡസൻ കണക്കായ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അനധികൃത കരിങ്കൽ കോറികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ച് പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഊരകം മലയിൽ ഈയിടെ ഉണ്ടായ ടാപ്പിംഗ് തൊഴിലാളിയുടെ ദുരൂഹ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ഭൂമി മാതാവിന്റെ ഹൃദയം പിളർത്തിയുള്ള ഖനനം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പ്രകൃതിദുരന്തത്തിന്റെ വക്കോളം എത്തിനിൽക്കുന്ന ഊരകം മലയുടെ സംരക്ഷണം ഒരുക്കുന്നതിന് ബഹുജന പങ്കാളിത്തത്തോടെ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സാമ്പത്തിക ദുരാഗ്രഹികളുടെ ഇഛ ക്ക് കൂട്ടുനിൽക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളുടെ പൊയ്മുഖം പൊതുജനമധ്യത്ത...
ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി.

ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി.

VENGARA
വേങ്ങര : ഫലസ്തീനിലെ കുഞ്ഞുങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'ഞങ്ങൾ കുഞ്ഞുങ്ങളെ കൊല്ലുന്നവരോട് പൊറുക്കില്ല ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി. വിദ്യാലയത്തിലെ കബ് ബുൾബുൾ യൂണിറ്റും ടി.ടി.കെ എം ഐ ടി ഐ യിലെ അധ്യാപക വിദ്യാർത്ഥികളും ചേർന്ന് നടത്തിയ യുദ്ധവിരുദ്ധ സദസ്സ് പ്രധാനധ്യാപകൻ അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. റഷ്ദാൻ എ കെ യുദ്ധവിരുദ്ധ പ്രതിജ്ഞ അവതരിപ്പിച്ചു.ഫ്രെയിംസ് എഗൈൻസ്റ്റ് വാർ എന്ന പേരിൽ ഡോക്യുമെന്ററി പ്രദർശനം, പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ ചങ്ങല എന്നിവ ഒരുക്കി. സ്റ്റാഫ് സെക്രട്ടറി പി വി കെ ഹസീന. ആനന്ദൻ കെ കെ, അംറ ഷെറിൻ എം, ഷിംന ഷെറി സ്കൂൾ ലീഡർ മുഹമ്മദ്‌ ഇഷാൻ എ.വി എന്നിവർ നേതൃത്വം നൽകി....
സംഗീതസാന്ദ്രമായി വേങ്ങരയിൽ ബാബുരാജ് അനുസ്മരണം

സംഗീതസാന്ദ്രമായി വേങ്ങരയിൽ ബാബുരാജ് അനുസ്മരണം

VENGARA
വേങ്ങര: സംഗീതലോകത്തെ അതുല്യ പ്രതിഭ എം. എസ്. ബാബുരാജിന്റെ ഓർമ്മകൾക്ക് മുന്നിൽ വേങ്ങരയുടെ ഹൃദയം സംഗീതാർദ്രമായി. വേങ്ങര സാംസ്കാരിക വേദിയുടെ പ്രതിവാര വെള്ളിയാഴ്ച സംഗമത്തിൽ സംഘടിപ്പിച്ച 'ബാബുരാജ് അനുസ്മരണം' എന്ന പരിപാടി സംഗീതപ്രേമികളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് അവിസ്മരണീയമായി. സബാഹ് സ്ക്വയറിൽ ഒരുക്കിയ വേദിയിൽ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച സംഗീത സായാഹ്നം, ബാബുരാജിന്റെ അനശ്വര ഗാനങ്ങളുടെ ഓർമ്മപ്പെടുത്തലായി മാറി. ഹൃദയത്തിൽ തൊട്ട വാക്കുകളാൽ മൻസൂർ മൂപ്പൻ താനാളൂർ, അബ്ദുൽ മജീദ് ഇ.കെ, ബഷീർ പൂഴിത്തറ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബാബുരാജിന്റെ സംഗീത ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും ഹൃദയ സ്പർശിയായ നിമിഷങ്ങൾ അവർ സദസ്സുമായി പങ്കുവെച്ചപ്പോൾ അത് ഗൃഹാതുരമായ ഒരോർമ്മയായി. സംഗീത സായാഹ്നത്തിന് മാറ്റുകൂട്ടിക്കൊണ്ട് പ്രതിഭകളെ ആദരിക്കുന്ന ധന്യമായ ചടങ്ങും അരങ്ങേറി. മലയാള സിനിമാ ഗാനശാഖയ്ക്ക് ഗവേഷണ...
പെരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പെരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

VENGARA
പെരുവള്ളൂർ : ശബരിമലയിലെ സ്വർണ മോഷണത്തിന് കൂട്ടു നിന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പറമ്പിൽ പീടികയിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. മണ്ഡലം പ്രസിഡൻ്റ് ചെമ്പൻ ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ടി.കെ. വേലായുധൻ, ചെമ്പൻ ലത്തീഫ്, കെ.കെ. അബ്ദുറഹ്മാൻ, വി.പി. ദിനേഷ് , കാരാടൻ മുനീർ ,വി.എൻ. ശങ്കരൻനായർ , ടി.പി. സെയ്തലവി , എ.വി.ഷറഫലി, ടി.പി. അഹമ്മദ് കുട്ടി, കൂനീരി കോരുക്കുട്ടി ,തൊടിയൻ മഹ്റൂഫ്, അഞ്ചാലൻ കളത്തിൽ ബഷീർ ഇഖ്ബാൽ ഖുറൈശി എന്നിവർ നേതൃത്വം നൽകി....
ശൈഖുനാ നൂറുൽ മആരിഫ് അബ്ദുറഹീം ഉസ്താദ് ശിഷ്യസംഗമം സംഘടിപ്പിച്ചു.

ശൈഖുനാ നൂറുൽ മആരിഫ് അബ്ദുറഹീം ഉസ്താദ് ശിഷ്യസംഗമം സംഘടിപ്പിച്ചു.

VENGARA
വേങ്ങര : ശൈഖുനാ നൂറുൽ മആരിഫ് അബ്ദുറഹീം ഉസ്താദ് ശിഷ്യസംഗമം വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് ഉസ്മാൻ തഅതാനി ഉദ്ഘാടനം ചെയ്തു. അൽ ഫത്താഹ് ഇസ്ലാമിക് സെൻറർ ൻറെ ആഭിമുഖ്യത്തിൽ കിടങ്ങഴിയിൽ നിർമ്മിക്കുന്ന മസ്ജിദിന്റെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ശിഷ്യഗണങ്ങൾ വ്യാപാര ഭവനിൽ ഒത്തുകൂടിയത്. പ്രവർത്തനങ്ങൾ ഏകോ പിപ്പിക്കാനും തീരുമാനിച്ചു. അബ്ദു റസാഖ് ബാഖവി അധ്യക്ഷത വഹിച്ചു, സമസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് കൂടിയായ നൂറുൽ മആരിഫ് അബ്ദുൽ റഹീം കിടങ്ങഴി ഉസ്താദ് പ്രഭാഷണം നടത്തി, പ്രമുഖ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ പി എച്ച് ഫൈസൽ, സുലൈമാൻ ദാരിമി, വി. മാനു വഹബി, എം ബി സിദ്ദിഖ് ബാഖവി, ഉമ്മർ ബാഖവി, എ കെ മൊയ്തീൻ സൈനി, അസ്കർ സൈനി, പി മുസ്തഫ സൈനി, മുസ്തഫ ബാഖവി കാളികാവ് , ഇ പി അഷറഫ് ബാഖവി സ്വാഗതവും പറഞ്ഞു....
പറപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പറപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

VENGARA
പറപ്പൂർ: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണത്തിന്റെ തൂക്കത്തിൽ കുറവ് വന്നതും, സ്വർണ്ണാഭരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിഷയ ത്തിൽ ഗവർമെന്റിനും, ദേവസ്വം ബോർഡിനുമെതിരെ സംസ്ഥാന കോൺഗ്രസ് കമ്മറ്റിയുടെ നിർദേശപ്രകാരം പറപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഡി സി സി ജനറൽ സെക്രട്ടറി കെഎ. അറഫാത്ത് ഉൽഘാടനം ചെയ്തു. തിരുട്ടു ഗ്രാമത്തിലെ തലൈവറെ പോലെയുള്ള സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത് എന്ന് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്‌ എ എ.റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂസ്സ ടി എടപ്പനാട്ട്, പി കെ.ഇബ്രാഹീംകുട്ടി, ടി ഇ കുഞ്ഞിപ്പോക്കർ തുടങ്ങിയവർ പ്രസംഗിച്ചു. കെ പി.റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ സി യാസർ, എ എ ജാബിർ, കെ.അമീർ ബാപ്പു, യൂത്ത്കോൺഗ്രസ് പ്രസിഡന്റ്‌ സുഭാഷ് എന്നിവർ നേതൃത്വം നൽകി....
ഊരകം മണ്ഡലം കോൺഗ്രസ് വാർഡ് കൺവെൻഷൻ സംഘടിപ്പിച്ചു

ഊരകം മണ്ഡലം കോൺഗ്രസ് വാർഡ് കൺവെൻഷൻ സംഘടിപ്പിച്ചു

VENGARA
ഊരകം മണ്ഡലം അഞ്ചാം വാർഡ് കോൺഗ്രസ് കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് കുഞ്ഞു പാണക്കട അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ കമ്മൂത്ത് ചന്തു മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ വി കെ , അനിൽകുമാർ ടി , ചാത്തൻ കരിമ്പിലി , പരമു പട്ടാളത്തിൽ തുടങ്ങിയവർ സംസാരിച്ചു. അഞ്ചാം വാർഡ് ഭാരവാഹികളായി പ്രസിഡണ്ട്, ശ്രീനിവാസൻ കെ ( എന്ന ഇണ്ണി ), വൈസ് പ്രസിഡണ്ട് ഹരിദാസൻ ഉമ്മണത്ത്, ജനറൽ സെക്രട്ടറി വിജീഷ് കമ്മൂത്ത്, സെക്രട്ടറി തൊമ്മങ്ങാടൻ മൊയ്തീൻകുട്ടി, ട്രഷറർ കീരി അബ്ദു എന്നിവരെ തിരഞ്ഞെടുത്തു....
വേങ്ങര ബ്ലോക്ക് കേരളോത്സവം; ഫുട്ബോൾ കിരീടം കണ്ണമംഗലത്തിന്

വേങ്ങര ബ്ലോക്ക് കേരളോത്സവം; ഫുട്ബോൾ കിരീടം കണ്ണമംഗലത്തിന്

Sports, VENGARA
വേങ്ങര:​ വേങ്ങര ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ഊരകം ഗ്രാമപഞ്ചായത്ത് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കണ്ണമംഗലം കപ്പ് സ്വന്തമാക്കിയത്.​കോഴിച്ചിന ആർ.ആർ.ആർ.എഫ് ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.പി. സഫീർ ബാബു, സഫിയ മലക്കാരൻ, മെമ്പർമാരായ അസീസ് പറങ്ങോടത്ത്, വി.പി. റഷീദ്, രാധാ രമേശ്,മണി, ഉദ്യോഗസ്ഥരായ അനീഷ്, പ്രവീൺ, സുരേഷ്,പ്രശാന്ത് കോർഡിനേറ്റർമാരായ ഐഷാ പിലാക്കടവത്ത്, കെ.കെ. അബൂബക്കർ സിദ്ദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു....
ഫലസ്തീൻ വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ഫലസ്തീൻ വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

VENGARA
വേങ്ങര : ഫലസ്തീനികൾക്കെതിരെ യാങ്കിപ്പടയുടെ പിൻബലത്താൽ ഇസ്രായീൽ നടത്തുന്ന വംശീയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി ഒതുക്കുങ്ങൽ ടൗണിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മാർച്ചിന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രസിഡൻ്റ് അബ്ദു റഹിം ഒതുക്കുങ്ങൽ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ, സെക്രട്ടറി എം.പി. അസൈൻ, ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ്, മണ്ഡലം കമ്മിറ്റി അംഗം കെ.പി. അബ്ദുൽ ബാസിത്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി.കെ. ജലീൽ, എം.കുഞ്ഞാലി മാസ്റ്റർ, ഇ.അബ്ദുറഹ്മാൻ, ടി.റസിയ ടീച്ചർ, ടി.കെ.സുബൈർ,ടി. അബ്ദുസ്സലാം, കെ.വി. മമ്മു, ടി. മുബീന, അജ്മൽ വലിയ പറമ്പ്, എ.എം. റസിയ, ഇബ്രാഹിം കാരയിൽ,ടി.പി. മുഹമ്മദുപ്പ, ടി. മുഹമ്മദ് അസ്‌ലം, മുഹമ്മദ് കുട്ടി വലിയപറമ്പ് എന്നിവർ നേതൃത്വം നൽകി....
ചോലക്കുണ്ട് വെൽഫെയർ പാർട്ടി നിർമ്മിച്ചു നൽകിയ വെൽഫെയർ ഹോം താക്കോൽ കൈമാറി

ചോലക്കുണ്ട് വെൽഫെയർ പാർട്ടി നിർമ്മിച്ചു നൽകിയ വെൽഫെയർ ഹോം താക്കോൽ കൈമാറി

VENGARA
ചോലക്കുണ്ട് : പറപ്പൂർ പഞ്ചായത്തിലെ ചോലക്കുണ്ട് വാർഡിൽ വെൽഫെയർ പാർട്ടി നിർമ്മിച്ചു നൽകിയ വീടിൻ്റെ സമർപ്പണവും താക്കോൽദാനവുംവെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമാജി പിഷാരടി വീട്ടുടമക്ക് കൈമാറി. തുടർന്ന് ചോലക്കുണ്ട് പള്ളിപ്പടിയിൽ നടന്ന വെൽഫെയർ പാർട്ടി പൊതുയോഗത്തെ പ്രേമാജി പിഷാരടി, സംസ്ഥാന കൗൺസിൽ അംഗം നാസർ കീഴുപറമ്പ്, ജില്ലാ സെക്രട്ടറി കെ.എം. ഹമീദ്‌ മാസ്റ്റർ, വേങ്ങര നിയോജകമണ്ഡലം പ്രസിഡൻറ് കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻറ്റ് മുഹമ്മദ് നജീബ്, വാർഡ് മെമ്പർ താഹിറ ടീച്ചർ, മുഹമ്മദ് മങ്കട, കുഞ്ഞീതുട്ടി പി വി എന്നിവർ സംസാരിച്ചു....
ലെൻസ്ഫഡ് മാസ്റ്റർ പ്ലാൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു

ലെൻസ്ഫഡ് മാസ്റ്റർ പ്ലാൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു

VENGARA
കണ്ണമംഗലം : ലെൻസ്ഫഡ് കണ്ണമംഗലം യൂണിറ്റ് തയാറാക്കിയ ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവണ്മെന്റ് UP സ്കൂളിന്റെ മാസ്റ്റർ പ്ലാൻ മന്ത്രി വി. അബ്ദുറഹ്മാൻ വേങ്ങര MLA പി കെ കുഞ്ഞാലി കുട്ടിയു സാന്നിധ്യത്തിൽ നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ലെൻസ്ഫഡ് ജില്ലാ സെക്രട്ടറി വി കെ റസാഖ് വേങ്ങര ഏരിയ പ്രസിഡന്റ് റിയാസ് അലി പി കെ കണ്ണാമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബുബക്കർ മാസ്റ്റർ, ലെൻസ്ഫഡ് കണ്ണാമംഗലം യൂണിറ്റ് മെമ്പർമാരായ അജേഷ്, മഖ്ബൂൽ പി, ഇർഷാദ് അലി ഇ കെ, സുബ്രമന്ന്യൻ, യൂസുഫ് അലി ഇ കെ, ഷിഹാബുദീൻ വിടി, മുനീർ കണ്ണെത്ത്, ഇർഷാദ് കെ കെ എന്നിവർ പങ്കാടുത്തു...
ഊരകം മണ്ഡലം കോൺഗ്രസ് ഗാന്ധിജയന്തി ദിനം ആചരിച്ചു

ഊരകം മണ്ഡലം കോൺഗ്രസ് ഗാന്ധിജയന്തി ദിനം ആചരിച്ചു

VENGARA
ഊരകം മണ്ഡലം കോൺഗ്രസ് ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ സദസ്സും ഭീകരവാദത്തിനും വിഘടനവാദത്തിനും എതിരെ പ്രതിജ്ഞയും എടുത്തു.ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ണിൽ ബിന്ദു, സി പി നിയാസ് , പി വി മുഹമ്മദലി, ഷാഹിദ ബീവി , കുഞ്ഞാലി കെ പി , സനൂജ എം, തുടങ്ങിയവർ സംസാരിച്ചു. സഹൽ നെടുംപറമ്പ് സ്വാഗതവും, റഷീദ് നീറ്റിക്കൽ നന്ദിയും പറഞ്ഞു....
വേങ്ങര സ്വീമ്മേഴ്‌സ് ടീം ഭാരവാഹികളെ തെരഞ്ഞെടുത്തു

വേങ്ങര സ്വീമ്മേഴ്‌സ് ടീം ഭാരവാഹികളെ തെരഞ്ഞെടുത്തു

VENGARA
വേങ്ങര സ്വീമ്മേഴ്‌സ് ജനറൽ ബോഡി യോഗത്തിൽ നുഹുമാൻ ബാവാനെ പ്രസിഡണ്ടായി യും വി കെ ജബാറിനെ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു . പുതിയ ട്രെഷർ ആയി CH സൈനുദ്ധീനെയും തെരഞ്ഞെടുക്കപ്പെട്ടു. പരിപാടിയിൽ പൂച്ചെങ്ങൽ അലവി, സബാഹ് കുണ്ടുപുഴക്കൽ , മൂസു സിറ്റി ഫാർമസി, മൊയ്‌ദീൻ പാലേരി, റസാഖ് മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി ജോയിൻ സെക്രട്ടറി cv ആബിദ് നന്ദി പറഞ്ഞു....
വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി: ഒന്നാം വാർഷികാഘോഷം ഡിസംബറിൽ

വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി: ഒന്നാം വാർഷികാഘോഷം ഡിസംബറിൽ

VENGARA
വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികം 2025 ഡിസംബർ 01 മുതൽ 31 വരെയുള്ള കാലയളവിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. സൊസൈറ്റിയുടെ ലീഡേഴ്സ് മീറ്റ് വേങ്ങര ഇന്ദിരാജി ഭവനിൽ 2025 സെപ്റ്റംബർ 27-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന രക്ഷാധികാരി പി.പി.എ. ബാവ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വെച്ച്, സാമൂഹിക-ചാരിറ്റി മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച മണക്കടവൻ അയ്യൂബ് ഹാജിയെ ആദരിച്ചു. അദ്ദേഹത്തിന് പൊന്നാടയും മൊമെന്റോയും നൽകി. അസൈനാർ ഊരകം, മുഹമ്മദ് ബാവ എ. ആർ. നഗർ, എൻ.ടി. മൈമൂന മെമ്പർ, ബിന്ദു പി.കെ., ജമീല സി., ഷൗക്കത്തലി സി. വി. തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു....
കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി പ്രോഗ്രാമും ആര്യാടൻ അനുസ്മരണവും സംഘടിപ്പിച്ചു.

കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി പ്രോഗ്രാമും ആര്യാടൻ അനുസ്മരണവും സംഘടിപ്പിച്ചു.

VENGARA
കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വോട്ട് ചോരി പ്രോഗ്രാമും ആര്യാടൻ അനുസ്മരണവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ വി പി റഷീദ് ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ ഉദ്ഘാടനം അദ്ദേഹം ക്യാൻവാസിൽ ഒപ്പ് വച്ചു കൊണ്ട് നിർവഹിച്ചു. പി കെ സിദ്ദീഖ് ആദ്യക്ഷ്യം വഹിച്ചു. അരീക്കാട്ട് കുഞ്ഞിപ്പ, പി കെ ഹാഷിം, വി പി കുഞ്ഞി മുഹമ്മദ് ഹാജി, സകീറ ലി കണ്ണേത്, പനക്കത്ത് സമദ് ഹാജി, കണ്ണെത്ത് ലത്തീഫ്, കെ കുഞ്ഞു മൊയ്തീൻ,എ കെ ഹംസ എന്നിവർ സംസാരിച്ചു, പുള്ളാട്ട് സലീം മാസ്റ്റർ സ്വാഗതവും പി കെ അനഫ് നന്ദിയും പറഞ്ഞു....

MTN NEWS CHANNEL