
കുറ്റാളൂർ ബദ്റുദ്ദുജ മീലാദ് സമ്മേളനം നാളെ നടക്കും
വേങ്ങര: രണ്ടു പതിറ്റാണ്ടുകാലമായി വേങ്ങര കുറ്റാളൂരില്‍ വൈജ്ഞാനിക ആത്മീയ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കുറ്റാളൂര്‍ ബദ്റുദ്ദുജാ ഇസ്ലാമിക് സെന്ററിന്റെ ഈ വര്‍ഷത്തെ മീലാദ് മഹാസമ്മേളനവും തഅ്ജീലുല്‍ ഫുതൂഹ് ബദ്‌രിയ്യത്ത് വാര്‍ഷികവും നാളെ (ചൊവ്വ) കുറ്റാളൂര്‍ സ്വബാഹ് സ്‌ക്വയറില്‍ നടക്കും. മദ്ഹുറസൂല്‍ പ്രഭാഷണം, മീലാദ് ബഹുജന റാലി, പ്രവാചക പ്രകീര്‍ത്തനം, ആത്മീയ സമ്മേളനം, അവാര്‍ഡ് വിതരണം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. രാവിലെ സമ്മേളന നഗരിയില്‍ ഊരകം മഹല്ല് കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഖാസി ഒ.കെ മൂസാന്‍ കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. നാളെ (ചൊവ്വ) വൈകുന്നേരം 4.30ന് കുറ്റാളൂരില്‍ നിന്ന് ആരംഭിക്കുന്ന ബഹുജനറാലി സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും. ആയിരക്കണക്കിന് പ്രവാചക സ്നേഹികള്‍ അണിനിരക്കുന്ന റാലിക്ക് വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങള്‍ മിഴിവേകും. വൈകുന്നേരം ആറ് മണിക്ക് വേങ്ങര ടൗണില്‍ റാലി ...