Thursday, January 15News That Matters
Shadow

TIRURANGADI

ശാസ്ത്ര പ്രതിഭകൾക്ക് അനുമോദനം

ശാസ്ത്ര പ്രതിഭകൾക്ക് അനുമോദനം

TIRURANGADI
അബ്ദുറഹ്മാൻ നഗർ : ഒതുക്കുങ്ങലിൽ നടന്ന വേങ്ങര ഉപജില്ല ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ മികവാർന്ന വിജയം കരസ്ഥമാക്കി എ യു പി സ്കൂൾ ഇരുമ്പുചോല. യു.പി വിഭാഗം പ്രവൃത്തി പരിചയ മേള , എൽ.പി ഗണിത മേള എന്നിവയിൽ ഒന്നാം സ്ഥാനവും, എൽ പി വിഭാഗം ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനവും നേടി ക്കൊണ്ട് വിദ്യാലയം വേങ്ങര ഉപജില്ലയിൽ ശ്രദ്ധേയമായി.തിളക്കമാർന്ന വിജയം നേടിയ ശാസ്ത്ര പ്രതിഭകൾക്ക് പിടിഎ, പൗരാവലി എന്നിവരുടെ നേതൃത്വത്തിൽ അനുമോദനവും വിജയപ്രയാണവും നടത്തി. സ്കൂളിൽ നിന്ന് ആരംഭിച്ച വിജയ പ്രയാണം മമ്പുറം, വി കെ പടി വലിയ പറമ്പ് പുകയൂര് ചെണ്ടപുറായ, എന്നിവിടങ്ങളിൽ പ്രയാണം നടത്തി. കുളപ്പുറത്ത് സമാപിച്ചു. കൊളപ്പുറത്ത് നടന്ന അനുമോദന യോഗത്തിൽ പിടിഎ പ്രസിഡണ്ട് ചെമ്പകത്ത് അബ്ദുൽ റഷീദിന്റെ അധ്യക്ഷതയിൽ മാനേജർ കാവുങ്ങൽ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. പൗരാവലിക്ക് വേണ്ടി തെങ്ങിലാൻ ഹംസ, പുളിശ്ശേരി മുസ്തഫ, തുടങ്ങിയവർ വിജയികളെ അനുമോദനവു...
72- മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം – ഫുട്ബോളിൽ സഹകരണ വകുപ്പ് ജേതാക്കളായി

72- മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം – ഫുട്ബോളിൽ സഹകരണ വകുപ്പ് ജേതാക്കളായി

TIRURANGADI
തിരൂരങ്ങാടി :- അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ തിരൂരങ്ങാടി സഹകരണ വകുപ്പ് ജേതാക്കളായി. വേങ്ങര തറയിട്ടാൽ കിംഗ്സ് ടർഫിൽ വച്ച് നടന്ന മത്സരത്തിൽ 14 ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ എടരിക്കോട് ബാങ്ക് ഉൾപ്പെട്ട ടീം ജാസ്മിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ടൂർണമെൻ്റിലെ മികച്ച താരമായി സഹകരണ വകുപ്പിലെ കെടി വിനോദിനെ തിരഞ്ഞെടുത്തു. വിജയികൾക്ക് സർക്കിൾ യൂണിയൻ ചെയർമാൻ ശ്രീ ഇസ്മായിൽ കാവുങ്ങൽ, എടരിക്കോട് ബേങ്ക് സെക്രട്ടറി ശ്രീമതി ആരിഫ ' പറപ്പൂർ ബാങ്ക് സെക്രട്ടറി ശ്രീ. അൻവർ എന്നിവർ ട്രോഫികൾ നൽകി....
പിഎംശ്രീ പദ്ധതി സർക്കാർ ഇരട്ടതാപ്പ് ആം ആദ്മി

പിഎംശ്രീ പദ്ധതി സർക്കാർ ഇരട്ടതാപ്പ് ആം ആദ്മി

TIRURANGADI
തീരുരങ്ങാടി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം എന്ന പേരിൽ ഫാസിസ്റ്റ് നയങ്ങൾ ഒളിച്ചുകടത്തുന്നതിന്റ ഭാഗമായുള്ള പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചത് കേരളം പിന്തുടരുന്ന മതനിരപേക്ഷ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഭീഷണിയാകുമെന്ന് ആശങ്കപ്പെടുന്നതായി ആം ആദ്മി പാർട്ടി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. സംഘ്പരിവാര്‍ ഭരണകൂടത്തെ ഉപയോഗിച്ച് രാജ്യത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളാണ് കേന്ദ്രസർക്കാർ പി.എം ശ്രീയിലുടെ നടപ്പിലാക്കാൻ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത് വർഷങ്ങളായി അതിന് എതിർത്തുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഫാസിസത്തിൻ്റെ ബദലാണ് കേരള ജനത പ്രതീക്ഷിരുന്നതെന്നും സാമ്പത്തീക മാനദണ്ഡങ്ങള്‍ നയങ്ങളേയും നിലപാടുകളേയും മൂല്യങ്ങളേയും ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നതാണെന്നും അധ്യക്ഷത വഹിച്ചുകൊണ്ട് മണ്ഡലം പ്രസിഡ...
SJM ചെമ്മാട് ഡിവിഷൻ അവാർഡ് വിതരണം നടത്തി

SJM ചെമ്മാട് ഡിവിഷൻ അവാർഡ് വിതരണം നടത്തി

TIRURANGADI
ചെമ്മാട് : ഇസ്ലാമിക് എജുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ 2024 25 അധ്യായന വർഷത്തിൽ എസ് ജെ എം ചെമ്മാട് ഡിവിഷൻ പരിധിയിൽ നിന്ന് ഒന്ന് രണ്ട്, സ്ഥാനം കരസ്ഥമാക്കിയ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മൊമെന്റോയും കുട്ടികളെ പരിശീലിപ്പിച്ച ഉസ്താദുമാർക്കുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു ചെമ്മാട് ഖുത്‌ബുസ്സ മാൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചടങ്ങിൽ SJM ചെമ്മാട് ഡിവിഷൻ പ്രസിഡന്റ് ഉമർ ശരീഫ് സഅദി താനൂർ, ജനറൽ സെക്രട്ടറി ഷാഫി സഖാഫി ചെറുമുക്ക്, ഫിനാൻസ് സെക്രട്ടറി യഹിയ അഹ്സനി ചെറുമുക്ക് പരീക്ഷാ വിഭാഗം സെക്രട്ടറി ശിഹാബുദ്ദീൻ സഅദി താനൂർ ഡിവിഷൻ വൈസ് പ്രസിഡണ്ട് സൈനുദ്ദീൻ സഖാഫി വെന്നിയൂർ, മിഷനറി പ്രസിഡന്റ് അനസ് സഖാഫി, വെൽഫെയർ സെക്രട്ടറി റാഷിദ് സഖാഫി, ട്രെട്രെയിനിങ് സെക്രട്ടറി സുഹൈൽ ഫാളിലി തുടങ്ങിയവർ പങ്കെടുത്തു....
‘നോ ക്യാപ്, ഇറ്റ്സ് ടുമോറോ’ SSF മലപ്പുറം വെസ്റ്റ് ജില്ലാ ഹയർ സെക്കൻഡറി സമ്മേളനം ‘സ്റ്റുഡൻസ് ഗാല’ 2025 നവംബർ 29 ന്

‘നോ ക്യാപ്, ഇറ്റ്സ് ടുമോറോ’ SSF മലപ്പുറം വെസ്റ്റ് ജില്ലാ ഹയർ സെക്കൻഡറി സമ്മേളനം ‘സ്റ്റുഡൻസ് ഗാല’ 2025 നവംബർ 29 ന്

TIRURANGADI
കോട്ടക്കൽ: 'നോ ക്യാപ്, ഇറ്റ്സ് ടുമോറോ' എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ഹയർ സെക്കൻഡറി സമ്മേളനം, 'സ്റ്റുഡൻസ് ഗാല' 2025 നവംബർ 29 ന് തിരൂരങ്ങാടിയിൽ നടക്കും. എടരിക്കോട് താജുല്‍ ഉലമ ടവറില്‍ നടന്ന ബ്യട്ട്.എക്‌സ് പ്രഖ്യാപന സംഗമം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം യൂസുഫ് സഖാഫി മൂത്തേടം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായിഡി-കോര്‍ 2.0, ചുമരെഴുത്ത്, ബാനര്‍, ഹാന്റ് ഓഫ് കൈന്റ്, എസ് കോഡ്, ടീ വിത്ത് ടീന്‍, ഹൈ-ഫൈ തുടങ്ങീ വ്യത്യസ്ഥ പ്രചാരണപരിപാടികള്‍ ആവിശ്കരിക്കും. പ്രഖ്യാപന സംഗമത്തില്‍ സംഗമത്തില്‍ അഡ്വ. അബ്ദുല്‍ മജീദ് അദ്യക്ഷതയും വഹിച്ചു. ജില്ലാ ഭാരവാഹികളായ ആതിഫ് റഹ്മാൻ, അമീര്‍ സുഹൈല്‍, സുഹൈല്‍ നുസ് രി തുടങ്ങിയവർ പ്രസംഗിച്ചു. ജൗഹർ, ജാഫർ, ഇസ്മായിൽ ഹാഷ് മി, സുഹൈൽ പരപ്പനങ്ങാടി, ഹുസനാർ സംബന്ധിച്ചു....
ഹജ്ജ് തട്ടിപ്പിനിരയായവർക്ക് ലീഗ് നേതൃത്വം ഇടപെട്ട് പണം തിരികെ വാങ്ങി നൽകാൻ തയ്യാറാകണം: AAP

ഹജ്ജ് തട്ടിപ്പിനിരയായവർക്ക് ലീഗ് നേതൃത്വം ഇടപെട്ട് പണം തിരികെ വാങ്ങി നൽകാൻ തയ്യാറാകണം: AAP

TIRURANGADI
തിരൂരങ്ങാടി: ഹജ്ജിന്റെ പേരില്‍ തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ വാങ്ങി നല്‍കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം തയ്യാറാവണമെന്ന് തിരൂരങ്ങാടി ആം ആദ്മി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2024ല്‍ നൂറുകണക്കിന് പേരുടെ കൈയ്യില്‍ നിന്ന് ഹജ്ജിന് പോവാന്‍ ട്രാവല്‍സ് വഴി പണം വാങ്ങി തട്ടിപ്പ് നടത്തിയ തിരൂരങ്ങാടിയിലെ ലീഗ് നേതാവു കൂടിയായ കരിപറമ്പ് വലിയ പീടിക അഫ്‌സല്‍ ചെയ്ത ക്രൂരത കണ്ടില്ലെന്ന് നടിക്കാന്‍ ലീഗ് നേതൃത്വത്തിന് കഴിയില്ല. നിരവധി പേരുടെ കൈയ്യില്‍ നിന്ന് കോടി കണക്കിന് രൂപയാണ് ഇയാള്‍ വെട്ടിച്ചിരിക്കുന്നത്. 2019ലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി. തട്ടിപ്പിന് ഇരയായവര്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ല. അതുകൊണ്ടാണ് പോലിസില്‍ പരാതി നല്‍കിയത്. പണം ചോദിക്കുന്നവരെ അഫ്‌സല്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപണമുണ്ട്. പല ചര്‍ച്ചകള്‍ക്കും നേതൃത്വം വഹിക്കുന്നത് ഇപ്പോഴും ലീഗ് നേതൃത്വമാണ...
നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ജില്ലാ ടൗൺ പ്ലാനിങ് ഓഫീസർക്ക് പരാതി നൽകി

നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ജില്ലാ ടൗൺ പ്ലാനിങ് ഓഫീസർക്ക് പരാതി നൽകി

TIRURANGADI
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ ടൗണിൽ നിർമ്മിച്ച കാലാടിസ്ഥാനത്തിൽ ഉദ്ഘാടനത്തിനായി ഒരുങ്ങുന്ന നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ചെമ്മാട് നഗരത്തെ കൂടുതൽ ഗതാഗതക്കുലാക്കുമെന്നും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും പൊതുവേ ഗതാഗതക്കുരുക്കിലായ ചെമ്മാട് നഗരത്തിലെത്തുന്ന യാത്രക്കാർക്ക് പൂർണ്ണ ദുരിതമാവുമെന്നും വിവരാവകാശ പ്രവർത്തകനായ ശ്രീ അസ് ലംപെരുവള്ളൂർ ടൗൺ പ്ലാനിങ് ഓഫീസർക്ക് പരാതി നൽകിക്കൊണ്ട് അറിയിച്ചു മുൻസിപ്പൽ നിയമങ്ങൾക്ക് വിരുദ്ധമായും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ വിഷൻ 40 നഗരസഭ ഭരണസമിതിയുടെ പ്രവർത്തന മികവ് പൊതുജനങ്ങളെ കാണിക്കുവാനാണ് അടിയന്തരമായി യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മിച്ചുകൊണ്ട് നഗരസഭയുടെ അനിവാര്യ ചുമതലകളായ നഗരസഭ പൊതുമരാമത്ത് റോഡുകളുടെയും പൊതുജനങ്ങൾക്ക് അനിവാര്യമാക്കേണ്ട ചുമതലകൾ നിർവഹിക്കാതെ കുറ്റങ്ങൾ മറച്ചു പിടിക്കുവാനാണ് പദ്ധതികൾ അടിയന്തര സ്വഭാവത്തോട...
സ്വകാര്യ ട്രാവല്‍സിന്റെ മറവില്‍ ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തി

സ്വകാര്യ ട്രാവല്‍സിന്റെ മറവില്‍ ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തി

TIRURANGADI
ഹജ്ജിന് കൊണ്ടു പോകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി. തിരൂരങ്ങാടി സ്വദേശി ട്രാവല്‍സ് ഉടമയായ അഫ്സല്‍ വലിയ പീടിയേക്കലിനെതിരെയാണ് പരാതി.100 ലധികം പേരില്‍ നിന്നായി എട്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. 2023- 24 കാലയളവില്‍ ഹജ്ജിനു സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് ദാറുല്‍ ഈമാൻ എന്ന ട്രാവെല്‍സ് ഏജൻസി വഴിയാണ് അഫ്സല്‍ ആളുകളെ സമീപിച്ചത്. പിന്നാലെ 120 ലധികം പേർ ഇയാളുടെ ട്രാവല്‍സ് മുഖേന ഹജ്ജിനു പോകാൻ പണം നല്‍കി.അഞ്ചര ലക്ഷം മുതല്‍ 7.5 ലക്ഷം വരെയാണ് ഇവർ ഇയാള്‍ക്ക് നല്‍കിയത്.ഹജ്ജ് യാത്രയ്ക്ക് സമയായപ്പോള്‍ ആളുകള്‍ക്ക് തീയതിയും നല്‍കി. എന്നാല്‍ പറഞ്ഞ ദിവസങ്ങളില്ലോന്നും ഇവർക്ക് പോകാനായില്ല. പിന്നീട് യാത്ര റദ്ദാക്കിയെന്ന് എന്ന് ട്രാവെല്‍സ് ജീവനക്കാർ അറിയിക്കുകയായിരുന്നു. പിന്നീട് നല്‍കിയ പണം തിരിച്ചു നല്‍കാൻ ആവശ്യപ്പെട്ടിട്ടും നല്‍കാൻ ഇയാള്‍ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും തുടർ ...
ശാസ്ത്രമേളയിൽ ചരിത്രനേട്ടം: ഓറിയൻ്റൽ ഹയർസെക്കണ്ടറി സ്കൂൾ വിക്ടറി ഡേ ആഘോഷിച്ചു.

ശാസ്ത്രമേളയിൽ ചരിത്രനേട്ടം: ഓറിയൻ്റൽ ഹയർസെക്കണ്ടറി സ്കൂൾ വിക്ടറി ഡേ ആഘോഷിച്ചു.

TIRURANGADI
പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചരിത്രവിജയം രേഖപ്പെടുത്തി ഓവറോൾ കിരീടം സ്വന്തമാക്കിയ ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ ശാസ്ത്ര പ്രതിഭകളെ സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ് അഭിനന്ദിച്ചു. വിജയാഘോഷമായ ‘വിക്ടറി ഡേ’യുടെ ഫ്ലാഗ് ഓഫ് നിർവഹണവും അദ്ദേഹം നടത്തി. പി.ടി.എ പ്രസിഡൻ്റ് കാരാടൻ അബ്ദുൽ റഷീദ്, പി.ടി.എ ഭാരവാഹികൾ, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മാസ്റ്റർ,അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തോടെയായിരുന്നു ജാഥക്ക് തുടക്കം. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ശാസ്ത്രമേളയിൽ പങ്കെടുത്ത മത്സരാർത്ഥികൾ എന്നിവരും പങ്കുചേർന്നു. വിവിധ ഇനങ്ങളിലായുള്ള മികച്ച പ്രകടനങ്ങൾക്കൊടുവിലാണ് വിദ്യാലയം ഓവറോൾ കിരീടം കരസ്ഥമാക്കിയത്. ശാസ്ത്രവിദ്യാഭ്യാസത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയും പരിശീലനത്തിന്റെ ഗുണനിലവാരവുമാണ് നേട്ടത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്നത്. വിജയജാഥയ്ക്ക് വിദ്യാലയത്തിലെ വിദ്യാർ...
ഗസ ഐക്യദാർഡ്യ ഗാനം പാടി വൈറലായ ശഹബാന് ആദരം.

ഗസ ഐക്യദാർഡ്യ ഗാനം പാടി വൈറലായ ശഹബാന് ആദരം.

TIRURANGADI
ഏ.ആർ നഗർ: ഗസ തെരുവിലെ ചോര കണ്ട്…ഞാനും എഴുതട്ടെ ഒരു കണ്ണീർ കാവ്യം. പിഞ്ചോമന മക്കളെ ചോരക്കായ്… ദാഹിച്ചലയുന്ന ചെന്നായ് കൂട്ടം… ഗാനം പാടി വൈറലായ നമ്പം കുന്നത്ത് മുഹമ്മദ് ശഹബാനെ ഉപഹാരം നൽകി ആദരിച്ചു. ഗസയിലെ കുരുന്നുകൾക്കെതിരെ ഇസ്രായേൽ നടത്തിയ ക്രൂരതയും നിങ്ങളുടെ സഹനത്തിന് ഒരു നാൾ മോചനമാവുമെന്ന സന്തോഷമുന്നറിയിപ്പ് നൽകുന്ന റാഷിദ് കണ്ണൂരിൻ്റെ വരികൾ സ്കൂൾ കലോത്സവ വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ്സ് നിശബ്ദമായി. ആ ഈറനണിഞ്ഞ നിശബ്ദത ഫലസ്തീൻ മോചനത്തിനുള്ള പ്രാർത്ഥനയുമായി. സ്കൂൾ സോഷ്യൽ മീഡിയ ഗ്രൂപ്പിലൂടെ ലക്ഷങ്ങൾ കാഴ്ച്ചക്കാരായാണ് ശഹ്ബാൻ വൈറലായത്. മമ്പുറം വെട്ടത്ത് ബസാർ നമ്പംകുന്നത്ത് ബഷീർ -സാജിദ ദമ്പതികളുടെ മകനാണ്. സുബ്ഹാൻ (ഡിഗ്രി വിദ്യാർത്ഥി) സുഹാന (പ്ലസ് ടു വിദ്യാർത്ഥിനി) സഹോദരങ്ങളാണ്. ഇവരും പാട്ടുകാരാണ്.പ്രഥമധ്യാപിക ജി.സുഹ്റാബി, പി. അബ്ദുൽ ലത്തീഫ്, പി.ഇസ്മായിൽ, എം. ഫസീല, സി.നജീബ്,മുനീർ വിലാശ്ശേരി,എവി ഇസ...
തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ അലുംനി യോഗം ജനറൽ ബോഡി യോഗം ചേർന്നു

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ അലുംനി യോഗം ജനറൽ ബോഡി യോഗം ചേർന്നു

TIRURANGADI
തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ (അലുംനി അസോസിയേഷൻ) ജനറൽ ബോഡി യോഗം ചേർന്നു. വിപുലമായ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. പി.എസ്.സി. കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിക്കുക, പൂർവ്വ വിദ്യാർത്ഥിയായ അൻവറിൻ്റെ ചികിത്സ സഹായ ഫണ്ട് വിജയിപ്പിക്കുക, വിപുലമായ അലുംനി മീറ്റിംഗും സൗഹൃദ യാത്രയും സംഘടിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. സേവന-സഹായ പ്രവർത്തനങ്ങൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കിടയിലെ സൗഹൃദം ശക്തമാക്കുന്നതിനും യോഗം പ്രാധാന്യം നൽകി. തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ. കുഞ്ഞഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് അഡ്വ: സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് കാരാടൻ റഷീദ്, ടി. അബ്ദുൽ റഷീദ്, താപ്പി റഹ്മത്തുള്ള,അമർ മനരിക്കൽ, കെ.ടി.ഷാജു ,പി.ഒ. സാദിഖ്, എം.ടി. റഹ്മത്തുള്ള, ട...
പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവത്തിന് തുടക്കമായി

പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവത്തിന് തുടക്കമായി

TIRURANGADI
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവത്തിന് തുടക്കമായി. ഈ വർഷത്തെ സ്കൂൾ കലാമേള ഉള്ളണം എ എം യു പി സ്കൂളിൽ വെച്ച് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ സ്കൂളിൽ വെച്ച് നടക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി ഷാഹിദ,കൗൺസിലർമാരായ പി വി മുസ്തഫ, മെറീന ടീച്ചർ, റംലത്ത്‌ കെ.കെ, ഗിരീഷ് ചാലേരി, ബേബി അച്യുതൻ, സ്കൂൾ മാനേജർ എം.എ.കെ തങ്ങൾ, ഹെഡ്മാസ്റ്റർ കരീം, മനോജ്‌ മാസ്റ്റർ പി ടി എ പ്രസിഡന്റ്‌ ഷബീർ, സുബ്രമണ്യൻ, നൗഫൽ, എന്നിവർ സംസാരിച്ചു....
ഡ്രെയിനേജ് പണി രോഗികളെ വലയ്ക്കുന്നു; ഉടൻ പരിഹാരം കാണണമെന്ന് DYFI

ഡ്രെയിനേജ് പണി രോഗികളെ വലയ്ക്കുന്നു; ഉടൻ പരിഹാരം കാണണമെന്ന് DYFI

TIRURANGADI
പരപ്പനങ്ങാടി : മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ഏക പി എച്ച് സി സെന്റർ ആയ നെടുവ ഹെൽത്ത് സെന്ററിനു മുൻവശം ഡ്രെയിനേജ് വർക്കിനായി പൊളിച്ചതിനാൽ രോഗികൾക്കും വാഹനങ്ങളിൽ വരുന്നവർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഇത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡിവൈഎഫ്ഐ ചെട്ടിപ്പടി മേഖലാ കമ്മിറ്റി പിഡബ്ല്യുഡി എൻജിനീയർക്ക് മേഖലസെക്രട്ടറി കെ. രഞ്ജിത്ത്, കമ്മറ്റി അംഗം ടി. വരുൺ തുടങ്ങിയവർ പരാതി കൈമാറി....
സൽമാനുൽ ഫാരിസിന് വീൽചെയർ നൽകി സഹപാഠികൾ

സൽമാനുൽ ഫാരിസിന് വീൽചെയർ നൽകി സഹപാഠികൾ

TIRURANGADI
തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സൽമാനുൽ ഫാരിസിന് പിറന്നാൾ ആശംസയായി സഹപാഠികൾ ചേർന്ന് ഇലക്ട്രിക്കൽ വീൽചെയർ സമ്മാനിച്ചു. കൂട്ടുകാർ ഒരുക്കിയ ഈ സ്‌നേഹപൂർവ്വമായ സമ്മാനം സ്കൂൾ മാനേജർ ശ്രീ എം.കെ. ബാവ ഔപചാരികമായി സൽമാനുൽ ഫാരിസിന് കൈമാറി.സ്നേഹവും കരുതലും നിറഞ്ഞ ഈ വേറിട്ട പിറന്നാൾ മുഹൂർത്തം അധ്യാപകരും വിദ്യാർത്ഥികളും സാക്ഷിയായിരുന്നു. സഹപാഠികളുടെ ഈ മഹത്തായ മനസ് സ്കൂൾ വിദ്യാർത്ഥി സമൂഹത്തിന് അഭിമാന നിമിഷയമായി. ഫാരിസിന്റെ സ്കൂളിലേക്കുള്ള യാത്ര കൂടുതൽ സ്വതന്ത്രവും ആത്മവിശ്വാസപൂർണ്ണവുമാകട്ടെ എന്നാശംസിച്ചുകൊണ്ട് അധ്യാപകരും രക്ഷിതാക്കളും പിന്തുണ പ്രഖ്യാപിച്ചു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി വികസന കാര്യ സ്ഥിരസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ , യതീംഖാന സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ്, ഡിവിഷൻ കൗൺസിലർ സി.പി ഹബീബ ബഷീർ , കൗൺസിലറും എം.ടി.എ പ്രസിഡണ്ടുമായ സമീന മൂഴിക്ക...
ഗൾഫ് സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് വെട്ടിച്ചുരുക്കാനുള്ള നീക്കം ; മുഖ്യമന്ത്രി ഇടപെടണം.

ഗൾഫ് സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് വെട്ടിച്ചുരുക്കാനുള്ള നീക്കം ; മുഖ്യമന്ത്രി ഇടപെടണം.

TIRURANGADI
തിരൂരങ്ങാടി: കേരളത്തിൽ നിന്നും ഗൾഫ് സെക്ടറിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യാ എക്സ് പ്രസ് സർവ്വീസ് ഓക്ടോബർ മുതൽ വെട്ടിച്ചുരുക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിൽ നിന്നും അധികൃതർ പിൻമാറണമെന്നും കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ ആവശ്യപ്പെട്ടു. കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നുമായി ആഴ്ചയിൽ എയർ ഇന്ത്യ എക്സ് പ്രസിന്റെ 78 സർവ്വീസുകളാണ് നഷ്ടപ്പെടുക. ഇത് ഗൾഫ് യാത്രക്കാരെയും ഗൾഫ് വഴി അമേരിക്ക, യൂറോപ്പ് യാത്രക്കാരെയും സാരമായി ബാധിക്കും. മാത്രമല്ല ഇപ്പോൾ സർവ്വീസ് നടത്തുന്ന മറ്റ് വിമാന കമ്പനികൾ അമിതമായ ടിക്കറ്റ് ചാർജ്ജ് ഈടാക്കുകയും ചെയ്യും. ബന്ധപ്പെട്ടവർ ഈ തീരുമാനത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ പ്രവാസികളയും കുടുംബങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു...
ബിജെപി എ ആർ നഗർ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു.

ബിജെപി എ ആർ നഗർ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു.

TIRURANGADI
എ ആർ നഗർ : ബിജെപി എ ആർ നഗർ പഞ്ചായത്ത് ശില്പശാല പുകയൂരിൽ വെച്ച് നടന്നു. മലപ്പുറം സെൻട്രൽ ജില്ല ജനറൽ സെക്രട്ടറി പി പി ഗണേശൻ ഉദ്ഘാടനം ചെയ്തു. മാറാത്തത് ഇനി മാറും... വികസിത കേരളം ലക്ഷ്യം വെച്ചുകൊണ്ട് ബിജെപി കേരളത്തിന്റെ സമസ്ത മേഖലകളിലും പ്രവർത്തന നിരതരായി വരാനിരിക്കുന്ന ത്രിതല പഞ്ചായത്തിനെ നേരിടാൻ സജ്ജമായതായി ഉദ്ഘടകൻ പറഞ്ഞു. കേരളത്തിന്റെ പ്രതിശ്ചായ മാറ്റുന്ന തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നും നരേന്ദ്രമോദിജി സർക്കാർ നടപ്പിലാക്കിയ ജനഹൃദയങ്ങളിൽ ഇടം നേടിയ ജനോപകാര പ്രദമായ ജനക്ഷേമ പദ്ധതികൾ തന്നെയാണ് കേരള ജനതയുടെ മനസ് ബിജെപയിലേക്ക് അടുത്തു കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി എ ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി നാരായണൻ അധ്യക്ഷനായ ശില്പശാലയിൽ വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ ആത്മനിർഭർ ഭാരത് സ്വദേശി പ്രതിജ്ഞ ചൊല്ലി കൊടുത്ത് കൊണ്ട് സംസാരിച്...
ശാസ്ത്രമേളക്ക് ശാസ്ത്രീയ തുടക്കം; വിവരസാങ്കേതിക പരിശീലനത്തോടെ ഓറിയൻ്റേഷൻ ക്യാമ്പ് ആരംഭിച്ചു.

ശാസ്ത്രമേളക്ക് ശാസ്ത്രീയ തുടക്കം; വിവരസാങ്കേതിക പരിശീലനത്തോടെ ഓറിയൻ്റേഷൻ ക്യാമ്പ് ആരംഭിച്ചു.

TIRURANGADI
തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ തിരൂരങ്ങാടിയിൽ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവത്തിന് ഭാഗമായി സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്യാമ്പ് വിദ്യാർത്ഥികൾക്ക് താൽപ്പര്യജനകവും പ്രയോജനകരവുമായിരുന്നു. ശാസ്ത്രമേളയിൽ പുതുതായി ഉൾപ്പെടുത്തിയ 'വിവരസാങ്കേതിക വിദ്യയുടെ പ്രയോഗങ്ങൾ' എന്ന വിഭാഗത്തിലെ പരിശീലനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഓറിയൻ്റേഷൻ പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കാരാടൻ അബ്ദുറഷീദ് നിർവഹിച്ചു. പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, അധ്യാപകരായ ടി. സാലിം, പി. ജാഫർ, മുനീർ താനാളൂർ, ഡോ. ടി.പി. റാഷിദ് ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ആദിൽ നന്ദി പറഞ്ഞു. റിസോഴ്‌സ് പേഴ്സൺമാരായ സക്കരിയ, കെ. ഷമീൽ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ഓറിയൻ്റേഷൻ ക്യാമ്പ് വിദ്യാർത്ഥികളിൽ ശാസ്ത്രവിഷയങ്ങളോടുള്ള ആഴമുള്...
അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ.

അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ.

TIRURANGADI
തിരൂരങ്ങാടി: കൂൾബാറിൽ അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ. ഊരകം പൂളാപ്പീസ് കരിയങ്ങാട് സ്വദേശി അപ്പുട്ടി (63)യെയാണ് വില്പനയ്ക്കായി മദ്യം ശേഖരിച്ചുവെച്ച കുറ്റത്തിന് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. സൂരജ് അറസ്റ്റുചെയ്‌തത്. നാട്ടുകാരുടെ പരാതിയിൽ ഇയാളുടെ കരിയാടുള്ള കടയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാക്കുകളിൽ ഒളിപ്പിച്ച 39 കുപ്പികളിലായി പതിനെട്ടര ലിറ്റർ മദ്യം കണ്ടെത്തുകയായിരുന്നു. നേരത്തേയും ഇയാളുടെ പേരിൽ സമാനമായ കുറ്റത്തിന് കേസുകളുണ്ട്. ഇയാളെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു....
കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളായി

കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളായി

TIRURANGADI
കേരള മാപ്പിള കലാ അക്കാദമി മാനവികതകൊരു ഇശൽ സ്പർശം എന്ന ശീർഷകത്തിൽ ഒന്നര മാസ കാലമായി നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ സമാപിച്ച ശേഷം തിരുരങ്ങാടി ചാപ്റ്റർ സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ് ഘാടനം ചെയ്തു. മനരിക്കൽ അഷ്‌റഫ്‌ അധ്യക്ഷം വഹിച്ചു, വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു. ഇബ്രാഹിം ചെമ്മാട്, സഹീദ് ഗ്രാമ്പു കെ പി. നസീമ ടീച്ചർ. സു ഹ് റ കൊളപ്പുറം ചെമ്പ വഹീദ .പി കെ. റയ്‌ഹാനത്ത്, സീനത്ത് പുളികലകത്ത്. ആരിഫ വലിയാട്ട് , കബീർ കക്കാട് സി പി. സിദ്ധീഖ്, അഷ്‌റഫ്‌ ചെട്ടിപടി, ഫൈസൽ ചെമ്മാട് എന്നിവർ പ്രസംഗിച്ചു. സി പി. നസ്രുള്ള, പികെ. നിസാർ ബാബു, അഷ്‌റഫ്‌ ഓനാരി, നുഹ ഖാസിം എം വി റഷീദ് എന്നിവർ ചേർന്നു ഗാനവിരുന്നൊരുക്കി.കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റായി അഷ്‌റഫ് മനരിക്കൽ, ജനറൽ സെക്രട്ടറിയായി ...
ഭൂമിയുടെ കാവൽപടയായി വിദ്യാർത്ഥികൾ: ഓസോൺ ദിനം ആചരിച്ചു.

ഭൂമിയുടെ കാവൽപടയായി വിദ്യാർത്ഥികൾ: ഓസോൺ ദിനം ആചരിച്ചു.

TIRURANGADI
തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേന ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ഓസോൺ ദിനാചരണം ആചരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. ഉസ്മാൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ യു.ടി. അബൂബക്കർ അധ്യക്ഷനായിരുന്നു. "ഓസോൺ സുഷിരങ്ങൾ" എന്ന വിഷയത്തിൽ പി. ജാഫർ ക്ലാസെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഓസോൺ പാളിയുടെ ഭദ്രതയിലെയും പ്രധാന്യം അദ്ദേഹം വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. ചടങ്ങിൽ കെ.വി. സാബിറ, ഫാത്തിമ ഹിബ, സുൽത്താൻ എന്നിവർ പ്രസംഗിച്ചു....

MTN NEWS CHANNEL