Sunday, March 15News That Matters
Shadow

MARANAM

വേങ്ങര ഗാന്ധിക്കുന്ന് ചീച്ചിമ്മു അന്തരിച്ചു

വേങ്ങര ഗാന്ധിക്കുന്ന് ചീച്ചിമ്മു അന്തരിച്ചു

MARANAM
വേങ്ങര: ഗാന്ധിക്കുന്ന് സ്വദേശി പരേതനായ ടി.കെ. കുഞ്ഞാലിയുടെ ഭാര്യ ചീച്ചിമ്മു അന്തരിച്ചു. മയ്യിത്ത് നിസ്കാരം നാളെ (07-01-2026, ബുധനാഴ്ച) രാവിലെ 9 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
കുടുംബാംഗങ്ങളുമായി സംസാരിച്ചുനിൽക്കെ 19-കാരി കുഴഞ്ഞുവീണ് മരിച്ചു

കുടുംബാംഗങ്ങളുമായി സംസാരിച്ചുനിൽക്കെ 19-കാരി കുഴഞ്ഞുവീണ് മരിച്ചു

MALAPPURAM, MARANAM
നിലമ്പൂർ: വഴിക്കടവിൽ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രിഫാദിയ വീടിന് മുന്നിൽ വെച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന പെൺകുട്ടിയുടെ മരണം കെട്ടുങ്ങൽ ഗ്രാമത്തെ ഒന്നടങ്കം വലിയ ദുഃഖത്തിലാഴ്ത്തി. വീട്ടുമുറ്റത്ത് കുടുംബാംഗങ്ങൾക്കൊപ്പം കസേരയിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രിഫാദിയ. ഇതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ പെൺകുട്ടിയെ ഉടൻതന്നെ ബന്ധുക്കൾ ചേർന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുട...
വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസൽ എടത്തോള മരണപ്പെട്ടു.

വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസൽ എടത്തോള മരണപ്പെട്ടു.

MARANAM
വേങ്ങരയിലെ സജീവ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനും വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറുമായ കൂളിപ്പിലാക്കൽ എടത്തോള ഫസൽ (58) അന്തരിച്ചു. അസുഖബാധിതനായി കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. വേങ്ങരയിലെ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ അദ്ദേഹം പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. ഹസീന ഫസലിന്റെ ഭർത്താവാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂങ്കുടായ് മൂന്നാം വാർഡിൽ നിന്ന് 728 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് ഫസൽ വിജയിച്ചത്. ജനകീയമായ ഇടപെടലുകളിലൂടെ വാർഡിലും പഞ്ചായത്തിലും വലിയ സൗഹൃദവലയമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. മൃതദേഹം ഉച്ചയ്ക്ക് ഒരു മണി വരെ അദ്ദേഹത്തിന്റെ വസതിയിലും, അതിനുശേഷം പാക്കടപുറായ യു.പി സ്കൂളിലും പൊതുദർശനത്തിന് വെക്കും. ഖബറടക്കം ഇന്ന് വൈകുന്നേരം നാലുമണിക്ക് കുറ്റൂർ നോർത്ത് കുന്നാ...
വലിയോറ കാളികടവ് സ്വദേശി കുഞ്ഞാലൻ അന്തരിച്ചു

വലിയോറ കാളികടവ് സ്വദേശി കുഞ്ഞാലൻ അന്തരിച്ചു

MARANAM
വലിയോറ: കാളികടവ് സ്വദേശി കുറുക്കൻ (തൂപ്പന്റെതൊടി) പരേതനായ മുഹമ്മദാജിയുടെ മകൻ കുഞ്ഞാലൻ അന്തരിച്ചു. പരേതയായ പാലശ്ശേരി ഇത്തിക്കൽ കദിയക്കുട്ടിയാണ് ഭാര്യ.മക്കൾ: മുഹമ്മദലി (ജിദ്ദ), റഹിയാനത്ത്. മരുമക്കൾ: ബഷീർ (തൂമ്പത്ത്, പറപ്പൂർ), നജ്മുന്നിസ (കുഴിപ്പുറം). സഹോദരൻ: കെ. ആലസ്സൻ ഹാജി. മയ്യിത്ത് നിസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് ഇരുകുളം ജുമാ മസ്ജിദിൽ നടക്കും....
പാലമഠത്തിൽ കുഞ്ഞഹമ്മദ് എന്ന (കുഞ്ഞാപ്പു) മരണപ്പെട്ടു

പാലമഠത്തിൽ കുഞ്ഞഹമ്മദ് എന്ന (കുഞ്ഞാപ്പു) മരണപ്പെട്ടു

MARANAM
അച്ചനമ്പലം സ്വദേശി പാലമഠത്തിൽ അയനിക്കാട്ട് പരേതനായ ആലസ്സൻ കുട്ടിഹാജിയുടെ മകൻ കുഞ്ഞഹമ്മദ് എന്ന പറമ്പിൽ കുഞ്ഞാപ്പു അന്തരിച്ചു. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് അച്ചനമ്പലം മഹല്ല് ജുമാ മസ്ജിദിൽ വെച്ച് നടക്കും.
കോട്ടക്കൽ പറപ്പൂർ റോഡ് സ്വദേശി കോരൻതിരുത്തി മുഹമ്മദ് അന്തരിച്ചു

കോട്ടക്കൽ പറപ്പൂർ റോഡ് സ്വദേശി കോരൻതിരുത്തി മുഹമ്മദ് അന്തരിച്ചു

MARANAM
കോട്ടക്കൽ പറപ്പൂർ റോഡ് സ്വദേശിയും നിലവിൽ ചെങ്കുവെട്ടി കുണ്ടിൽ താമസക്കാരനുമായ കോരൻതിരുത്തി മുഹമ്മദ് (മയമാക്ക) അന്തരിച്ചു. പരേതന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാലപ്പുറ ജുമാ മസ്ജിദിൽ നടക്കും.
AK കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു

AK കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു

MARANAM
വേങ്ങര അരിക്കുളം സ്വദേശി പരേതനായ എ.കെ. ഖാദറിന്റെ മകൻ അഞ്ചുകണ്ടൻ കുഞ്ഞിമുഹമ്മദ് (65) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ (ഡിസംബർ 26, വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് അരിക്കുളം ജുമാ മസ്ജിദിൽ നടക്കും.
വേങ്ങര അരിക്കുളം സ്വദേശി മുള്ളൻ ഫാത്തിമ അന്തരിച്ചു

വേങ്ങര അരിക്കുളം സ്വദേശി മുള്ളൻ ഫാത്തിമ അന്തരിച്ചു

MARANAM
​വേങ്ങര: അരിക്കുളം പൂളക്കപറമ്പ് സ്വദേശി പരേതനായ മുള്ളൻ അയ്മുദുവിന്റെ ഭാര്യ മുള്ളൻ ഫാത്തിമ (തയ്യിൽ തൊടിക - 97) അന്തരിച്ചു. ഹൈദ്രസ്, മുഹമ്മദ് ഹംസ, ബിരിയാമു, കദീജ, സുബൈദ എന്നിവർ മക്കളാണ്. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് അരിക്കുളം ജുമാ മസ്ജിദിൽ നടക്കും.
തിരൂരങ്ങാടി മൂന്ന് കണ്ടൻ ഇബ്രാഹിം എന്ന മോൻ അന്തരിച്ചു.

തിരൂരങ്ങാടി മൂന്ന് കണ്ടൻ ഇബ്രാഹിം എന്ന മോൻ അന്തരിച്ചു.

MARANAM
തിരൂരങ്ങാടി: മുസ്ലിം ലീഗ് മുൻ സംസ്ഥാന ട്രഷററായിരുന്ന മർഹൂം എം.കെ. ഹാജി സാഹിബിന്റെ പൗത്രനും, പരേതനായ എം.കെ. അബ്ദു സമദ് സാഹിബിന്റെ മകനുമായ തിരൂരങ്ങാടി മൂന്ന് കണ്ടൻ ഇബ്രാഹിം എന്ന മോൻ (45) അന്തരിച്ചു. തിരൂരങ്ങാടി യത്തീംഖാന കമ്മിറ്റി നിർവാഹക സമിതി അംഗമായിരുന്നു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് മലപ്പുറം ജില്ല ഉപാധ്യക്ഷനുമായ എം.കെ. ബാവ ഇദ്ദേഹത്തിന്റെ പിതൃസഹോദരനാണ്. കുറ്റിപ്പാല സ്വദേശിനി മണ്ണിങ്ങൽ റുഖ്സാന ഫാത്തിമയാണ് ഭാര്യ. റൈഖ സമദ്, ഇസ്സ സമദ്, അസ്മിൻ സമദ് എന്നിവർ മക്കളാണ്. മയ്യിത്ത് ദർശിക്കുന്നതിനും നമസ്കരിക്കുന്നതിനുമായി തിരൂരങ്ങാടി യത്തീംഖാനയിൽ സൗകര്യമുണ്ടായിരിക്കും. തുടർന്ന് ബുധനാഴ്ച (24-12-2025) രാവിലെ എട്ട് മണിക്ക് തിരൂരങ്ങാടി ദാറുസ്സലാം മസ്ജിദിലും മേലെചിന മസ്ജിദിലും മയ്യിത്ത് നമസ്കാരം നടക്കും. ഇതിന് ശേഷം മേലേചിന പള്ളി ഖബർസ്ഥാനിൽ മയ്യിത്ത് മറവ് ചെയ്യും....
ചാലിൽ മൊയ്‌ദീൻ കുട്ടി ഹാജി അന്തരിച്ചു

ചാലിൽ മൊയ്‌ദീൻ കുട്ടി ഹാജി അന്തരിച്ചു

MARANAM
വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി ചാലിൽ മൊയ്‌ദീൻ കുട്ടി ഹാജി (74) അന്തരിച്ചു. കുറ്റാളൂർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ദീർഘകാല ഭാരവാഹിയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവവും ആയിരുന്നു. പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് മാതൊടു പള്ളിയിൽ നടക്കും.
അബ്ദുൽ അസീസ് ദാരിമി അന്തരിച്ചു

അബ്ദുൽ അസീസ് ദാരിമി അന്തരിച്ചു

MARANAM
ഊരകം: ഒ.കെ.എം നഗർ തെക്കിൽ പറമ്പിൽ പരേതനായ അലവി ഹാജിയുടെ മകൻ അബ്ദുൽ അസീസ് ദാരിമി (59) അന്തരിച്ചു. ഭാര്യ: സാജിത. മക്കൾ: റൈഹാനത്ത്, റസീന, ഫായിസ്, ഷറഫിയ. പരേതന്റെ ജനാസ നമസ്‌കാരം നാളെ (ഞായർ) രാവിലെ 9 മണിക്ക് ഊരകം പുളിക്കപറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും.
ഡോക്ടർ കുഞ്ഞി മുഹമ്മദ് അന്തരിച്ചു

ഡോക്ടർ കുഞ്ഞി മുഹമ്മദ് അന്തരിച്ചു

MARANAM
വേങ്ങര: വേങ്ങരയിലെ ജനങ്ങൾക്ക് ഏറെ സുപരിചിതനും കുട്ടികളുടെ ചികിത്സാ രംഗത്ത് ദീർഘകാലമായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോക്ടർ കുഞ്ഞി മുഹമ്മദ് (82) അന്തരിച്ചു. വേങ്ങരയിലെ നിരവധി കുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കോഴിക്കോട് മെഡിക്കൽ കോളജിലെ ആദ്യ ബാച്ച് എം ബി ബിസുകാരനാണ്. മഞ്ചേരി ജില്ലാ ആശുപത്രി വേങ്ങര പിഎച്ച്സി എന്നിവിടങ്ങളിൽ ശിശുരോഗ വിദഗ്നായും മുസ്ലിം സർവ്വീസ് സൊസൈറ്റി സംഘാടകനായും സേവനം ചെയ്തിട്ടുണ്ട്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30-ന് വേങ്ങര വ്യാപാര ഭവൻ റോഡിലുള്ള ടൗൺ സലഫി മസ്ജിദിൽ വെച്ച് നടക്കും....
അരീക്കാട്ട് വെള്ളാമ്പുറം മുഹമ്മദ് ഷാഫി (ബാബു) നിര്യാതനായി

അരീക്കാട്ട് വെള്ളാമ്പുറം മുഹമ്മദ് ഷാഫി (ബാബു) നിര്യാതനായി

MARANAM
എ.ആർ. നഗർ: പുതിയത്ത് പുറായ സ്വദേശി അരീക്കാട്ട് വെള്ളാമ്പുറം പരേതനായ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാഫി (49) (ബാബു) (വയറിംഗ് & പ്ലംബിംഗ്) മരണപ്പെട്ടു. മാതാവ് ആമിനയാണ്. ഭാര്യ ഷരീഫ. ഷഫിഹ്, ഷമീൽ, ഷെമ്പിഹ ഫാത്തിമ, ഷെബീല ഫാത്തിമ എന്നിവരാണ് മക്കൾ. ജനാസ നിസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് ചെപ്പിയാലം ജുമാമസ്ജിദിൽ വെച്ച് നടക്കും....
കോട്ടാടൻ അഹ്മദ് മുസ്ലിയാർ നിര്യാതനായി

കോട്ടാടൻ അഹ്മദ് മുസ്ലിയാർ നിര്യാതനായി

MARANAM
​വേങ്ങര: ചേറൂർ മുതുവിൽ കുണ്ട് സ്വദേശി കോട്ടാടൻ അഹ്മദ് മുസ്ലിയാർ നിര്യാതനായി. താഹിർ, ജാബിർ എന്നിവർ മക്കളാണ്.​ജനാസ നമസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 9:00 മണിക്ക് ദാറുസ്സലാം ജുമാ മസ്ജിദിൽ നടക്കും.
പി.കെ. ബാലസുബ്രഹ്മണ്യൻ (ബാലൻ മാസ്റ്റർ) നിര്യാതനായി

പി.കെ. ബാലസുബ്രഹ്മണ്യൻ (ബാലൻ മാസ്റ്റർ) നിര്യാതനായി

MARANAM
പരപ്പനങ്ങാടി: പി.കെ. ബാലസുബ്രഹ്മണ്യൻ (ബാലൻ മാസ്റ്റർ - 64) നിര്യാതനായി. പരേതരായ കൃഷ്ണ പണിക്കർ മാസ്റ്ററുടെയും കല്യാണി ടീച്ചറുടെയും മകനാണ്. ഭാര്യ: പ്രസന്ന ടീച്ചർ (റിട്ടയേർഡ്). മക്കൾ: ആനന്ദ് പി.കെ (ചിറമംഗലം എ.യു.പി.എസ്), അമൃത പി.കെ (ഐ.ടി പ്രൊഫഷണൽ, മുംബൈ). മരുമകൻ: ഷന്ദനു (മുംബൈ). സഹോദരങ്ങൾ: സുകുമാര പണിക്കർ, സേതുമാധവൻ, ഭൂഷണൻ, പരേതരായ പ്രഭാകരൻ, നളിനി. സംസ്ക്കാരം നാളെ (01-12-2025) രാവിലെ വീട്ടുവളപ്പിൽ നടക്കും....
മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ആസ്മി റഹുഫ് മരണപ്പെട്ടു

മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ആസ്മി റഹുഫ് മരണപ്പെട്ടു

MARANAM
മൂന്നിയൂർ: കളിയാട്ടമുക്ക് പടിഞ്ഞാറേ പീടിയേക്കൽ ഫസലിന്റെ മകനും ചേറൂർ പനക്കത്ത് റഹൂഫാജിയുടെ പേരമകനുമായ ആസ്മി റഹുഫ് മരണപ്പെട്ടു. മാതാവ്: റുസീന പറങ്ങോടത്ത്. സഹോദരങ്ങൾ: അറസാൻ ഫസൽ, അംന ഫാത്തിമ. ജനാസ നമസ്കാരം ഇന്ന് രാത്രി 9:30 ന് കളിയാട്ടമുക്ക് ജുമാ മസ്ജിദിൽ നടക്കും.
വേങ്ങര ചേറൂർ സ്വദേശി മണ്ടോട്ടിൽ ഉസ്മാൻ അന്തരിച്ചു

വേങ്ങര ചേറൂർ സ്വദേശി മണ്ടോട്ടിൽ ഉസ്മാൻ അന്തരിച്ചു

MARANAM
വേങ്ങര: ചേറൂർ മണ്ടോട്ടിൽ ബഷീർ മുസ്ലിയാരുടെ (പരേതൻ) മകൻ മണ്ടോട്ടിൽ ഉസ്മാൻ (63) അന്തരിച്ചു. കൊണ്ടോട്ടിയിൽ ദർശന ടെക്സ്റ്റൈൽസ് നടത്തിവരികയായിരുന്നു അദ്ദേഹം. ജനാസ രാത്രി 8 മണി വരെ കൊണ്ടോട്ടിയിലെ വീട്ടിൽ. ജനാസ നമസ്കാരം രാത്രി 9:30 ന് ചേറൂർ വലിയ ജുമാഅത്ത് പള്ളിയിൽ നടക്കും.
പാലമടത്തിൽ അയനിക്കാട്ട് കുഞ്ഞവറാൻ നിര്യാതനായി

പാലമടത്തിൽ അയനിക്കാട്ട് കുഞ്ഞവറാൻ നിര്യാതനായി

MARANAM
കണ്ണമംഗലം: അച്ഛനമ്പലം സ്വദേശി പരേതനായ പാലമടത്തിൽ അയനിക്കാട്ട് മൊയ്തീൻ ഹാജി ആരിയേക്കിൽ എന്നവരുടെ മകൻ ചൂലൻകുന്ന് താമസിക്കുന്ന പാലമടത്തിൽ അയനിക്കാട്ട് കുഞ്ഞവറാൻ എന്നവർ നിര്യാതനായി. ജനാസ നിസ്കാരം ഇന്ന് കാലത്ത് 11:30 ന് അച്ഛനമ്പലം ജുമാ മസ്ജിദിൽ നടക്കും.
ചെവിടിക്കുന്നൻ അബ്ദുള്ള ഹാജി നിര്യാതനായി.

ചെവിടിക്കുന്നൻ അബ്ദുള്ള ഹാജി നിര്യാതനായി.

MARANAM
ഇരിങ്ങല്ലൂർ കല്ലക്കയം ചെവിടിക്കുന്നൻ അബ്ദുള്ള ഹാജി (ആപ്പ )-വയസ്സ് 85 നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ:പരേതയായ ഇയ്യാച്ച, മൊയ്‌ദീൻ കുട്ടി, പരേതനായ മുഹമ്മദ്‌, സൈദലവി, സക്കീർ. മരുമക്കൾ :കുഞ്ഹാലൻ തെന്നല, സൈനബ, സൽമ, സുലൈഖ, ജുവൈരിയ. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഇരിങ്ങല്ലൂർ വെട്ടം ജുമാ മസ്ജിദിൽ നടത്തുന്നതാണ്....
ഉള്ളാടൻ ആലി മുഹമ്മദാജി മരണപ്പെട്ടു.

ഉള്ളാടൻ ആലി മുഹമ്മദാജി മരണപ്പെട്ടു.

MARANAM
വേങ്ങര: കുറ്റൂർ കുഴിച്ചെന പൂങ്കടായ സ്വദേശി പരേതനായ ഉള്ളാടൻ മുഹമ്മദാജി എന്നവരുടെ മകനും ഉള്ളാടൻ ബാവ എന്നവരുടെ പിതാവുമായ ഉള്ളാടൻ ആലി മുഹമ്മദാജി (മഠത്തിൽ ബാപ്പു) മരണപ്പെട്ടു. രാവിലെ 8 മണിക്ക് ശേഷം വരുന്ന സന്ദർശകർ പൂങ്കടായ മദ്രസയിലേക്കാണ് വരേണ്ടത്. മയ്യിത്ത് നമസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ....

MTN NEWS CHANNEL