കേരളത്തില്‍ ആര്‍ എസ് എസിന്റെ അംബാസിഡറായി സിപിഎം മാറുന്നു- പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍
മലപ്പുറം: കേരളത്തില്‍ ആര്‍ എസ് എസിന്റെ അംബാസിഡറായി കേരളത്തില്‍ സിപിഎം മാറുന്നുവെന്ന് മുസ്ലീം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാലങ്ങളായി സൗഹൃദത്തോടെ കഴിഞ്ഞിരുന്ന കേരളത്തെ വര്‍ഗ്ഗീയതയുടെ പേരില്‍ കലാപഭൂമിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം എന്നും അതുവഴി ബി ജെ പി ക്ക് കേരളത്തില്‍ വളര്‍ന്നുവരാനുള്ള അവസരം സൃഷ്ടിക്കലുമാണ് പി എം ശ്രീ വഴി സി പി എം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ കാവി വല്‍ക്കരിക്കുന്ന പ്രവണതയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷന്‍ 2025 ന്റെ ഭാഗമായി കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എന്‍ കുഞ്ഞീതു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി പി ഷാജി സ്വാഗതം പറഞ്ഞു. വിഷന്‍ 2...



















