Monday, July 27News That Matters
Shadow

MALAPPURAM

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതു നിരീക്ഷകനും ചെലവു നിരീക്ഷകരും ജില്ലയിലെത്തി

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതു നിരീക്ഷകനും ചെലവു നിരീക്ഷകരും ജില്ലയിലെത്തി

MALAPPURAM
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവു നിരീക്ഷകരും ജില്ലയിലെത്തി. നവംബർ 25 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഇവർക്ക് ഡ്യൂട്ടി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആന്റി ഡിഫേയ്‌സ്‌മെന്റ് ജില്ലാ സ്‌ക്വാഡ് ലീഡർ സ്വാതി ചന്ദ്രമോഹൻ എന്നിവരുമായി നിരീക്ഷകർ ചർച്ച നടത്തി. പൊതുനിരീക്ഷകന്റെ വിവരങ്ങൾ 🔍 ഐ.എ.എസ്., ഐ.എഫ്.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് പൊതുനിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ പൊതുനിരീക്ഷകൻ: പി.കെ. അസിഫ് (ഐ.എഫ്.എസ്) പദവി: ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വർക്കിങ് പ്ലാൻ (നോർത്ത്). ബന്ധപ്പെടാനുള്ള നമ്പറുകൾ: ഫോൺ: 0495-2414743, മൊബൈൽ: 9447157424 ചെലവു നിരീക്ഷകരും ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങളും 💰 തെരഞ്ഞെട...
ലഹരിക്കെതിരെ യുവചക്രം-ഡ്രഗ് ഫ്രീ റൈഡ് സൈക്കിള്‍ റാലി

ലഹരിക്കെതിരെ യുവചക്രം-ഡ്രഗ് ഫ്രീ റൈഡ് സൈക്കിള്‍ റാലി

MALAPPURAM
നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മലപ്പുറം ജില്ലാ സൈക്കിള്‍ റൈഡിങ്ക്ല ബ്ബുമായി സഹകരിച്ച് ലഹരിക്കെതിരെ സംഘടിപ്പിച്ച യുവചക്രം ഡ്രഗ് ഫ്രീ റൈഡിന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നേതൃത്വം നല്‍കി. സമൂഹത്തെ ലഹരിയില്‍ നിന്നും വിമുക്തമാക്കുന്നതിനും ഡിജിറ്റല്‍ ലഹരി ഉള്‍പ്പെടെയുള്ള ലഹരിയില്‍ നിന്നും രക്ഷ നല്‍കി സൈക്ലിംഗ് ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് ലഹരിയിലേക്ക് യുവാക്കളെയും സമൂഹത്തെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. രാവിലെ ആറിന് മലപ്പുറം കളക്ടറുടെ ബംഗ്ലാവില്‍ നിന്നും തുടങ്ങി വെള്ളാമ്പുറം വരെയും തിരിച്ചുമുള്ള സൈക്കിള്‍ റാലിയില്‍ അമ്പതോളം സൈക്കിള്‍ റൈഡര്‍മാര്‍ പങ്കെടുത്തു. ...
സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി; പ്രതി പിടിയില്‍

സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി; പ്രതി പിടിയില്‍

MALAPPURAM
താനൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. പരിയാപുരം എളാപ്പാടി ആലുങ്ങല്‍ വീട്ടില്‍ അബ്ദുല്‍ കാദര്‍(41) ആണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പിടികൂടിയത്. താനൂര്‍ ഇന്‍സ്പെക്ടര്‍ കെ ടി ബിജിത്ത്, സബ് ഇന്‍സ്പെക്ടര്‍ എന്‍ ആര്‍ സുജിത്, സിപിഒമാരായ അനില്‍കുമാര്‍, മുസ്തഫ എന്നിവരടങ്ങിയ പൊലീസ് സംഘം കരിപ്പൂര്‍ വിമാനത്താവള പരിസരത്തുവെച്ചാണ് ഇയാളെ പിടികൂടിത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ രഹസ്യമായി പകര്‍ത്തിയ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളടക്കം നിരവധി വീഡിയോകള്‍ കണ്ടെത്തി. ഇയാള്‍ ദൃശ്യങ്ങള്‍ പണത്തിനായി വില്‍ക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കും....
റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

MALAPPURAM
വേൾഡ് ഡേ റിമംബറൻസ് ഫോർ റോഡ് വിക്റ്റിംസ് ആചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ മോട്ടോർ വാഹന വകുപ്പ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രിയപ്പെട്ടവരുടെ ഓർമകളുമായി നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു. യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി എല്ലാവർഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക് വിക്റ്റിംസ് ഡേ ആയി ആചരിക്കുന്നത്. റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസിന്കൊണ്ടോട്ടിമോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ് നേതൃത്വം നൽകി. എ.എം.വി.ഐ. കെ.സി. സൗരഭ്, മിസ്റ്റിലാൻഡ് പ്രതിനിധികൾ, മരിച്ചവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, ട്രോമാകെയർ വോളണ്ടിയർമാർ, അപകടത്തിൽ പരിക്കേറ്റിരുന്നവർ, വിനോദ സഞ്ചാരികൾ തുടങ്ങിയവർ പങ്കെടുത്തു. അപകടരഹിത മലപ്പുറം എന്ന സന്ദേശവുമായി ഡ്രൈവർമാർക്ക് ഓട്ടോ, ബസ് സ്റ്റാൻഡുകൾ...
റോഡില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി.

റോഡില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി.

MALAPPURAM
മലപ്പുറം: റോഡില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി. മാമ്പുഴ ഇരിങ്ങല്‍തൊടി ഉമ്മുക്കുല്‍സുവിനാണ് മാല കളഞ്ഞു കിട്ടിയത്. കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരാന്‍ ബസ് കാത്തുനില്‍ക്കവെയാണ് മാമ്പുഴ പഞ്ചായത്തിങ്ങല്‍ വെച്ച് ഉമ്മുക്കുല്‍സുവിന് ആഭരണം ലഭിച്ചത്. മുക്കുപണ്ടമാണെന്ന് കരുതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഉറപ്പ് വരുത്താൻ ജ്വല്ലറിയിലെത്തി പരിശോധിച്ചപ്പോള്‍ മാല സ്വര്‍ണമാണെന്നും ഒരു പവനിലേറെ തൂക്കമുണ്ടെന്നും ഉമ്മുക്കുൽസു തിരിച്ചറിഞ്ഞത്. ഇതോടെ യുവതി സഹോദരന്‍ വഴി വാട്സ് ആപ് ഗ്രൂപ്പുകളില്‍ വിവരം നല്‍കി. വൈകാതെ തന്നെ ഉടമയുടെ വിളിയും വന്നു. തുവ്വൂരിലെ ഫെ ബിന മുംതാസിന്റേതായിരുന്നു മാല. ബൈക്കില്‍ വരുമ്പോള്‍ ബാഗില്‍ നിന്ന് തെറിച്ച് റോഡില്‍ വീണതായിരുന്നു. കരുവാരകുണ്ട് പൊലീസിന്റെ സാന്നിധ്യത്തില്‍ ഉമ്മുക്കുല്‍സു മാല കൈമാറി. സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുന്ന സാഹച...
കുഴിയിൽ വീണ് അപകടത്തിൽ പെട്ട ആദിവാസി യുവാവിനെ രക്ഷകരയായി നിലമ്പൂർ പോലീസ്

കുഴിയിൽ വീണ് അപകടത്തിൽ പെട്ട ആദിവാസി യുവാവിനെ രക്ഷകരയായി നിലമ്പൂർ പോലീസ്

MALAPPURAM
നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെരാത്രി 12. മണിയോടെ control room ൽ നിന്നും ഒരു ഫോൺ കോൾ വരുന്നു. ഒരു യുവാവ് നിലമ്പൂർ ഭാഗത്ത് എവിടെയോ കുഴിയിൽ വീണു കിടക്കുന്നു എന്നും സഹായം വേണമെന്നും control room ൽ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മെസേജ്. രാത്രി നൈറ്റ് പട്രോളിംങ്ങ് ഡ്യൂട്ടിയിണ്ടായിരുന്ന SI T.P മുസ്തഫയും, സീനിയർ സിപിഒ നിബിൻ ദാസും ഉടൻ തന്നെ യുവാവിന്റെ ഫോണിലേക്ക് തിരിച്ചു വിളിച്ചെങ്കിലും കുഴിയിൽ വീണു കിടക്കുയാണ്, സ്ഥലം എവിടെയാണ് എന്നറിയില്ല എന്നായിരുന്നു മറുപടി. തുടർന്ന് യുവാവ് വിളിച്ച ഫോൺ നമ്പറിന്റെ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മമ്പാട് ടാണ ഭാഗത്താണ് യുവാവുള്ളതെന്ന് പോലീസിന് മനസ്സിലായി. പരിഭ്രാന്തനായ യുവാവിനെ ഫോണിലൂടെ ധൈര്യം പകർന്ന്, പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ടാണയിൽ പുഴക്കടവിലേക്ക് പോകുന്ന റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സമീപ...
തിരൂരില്‍ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റില്‍

തിരൂരില്‍ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റില്‍

MALAPPURAM
പറവണ്ണയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 10 ഗ്രാം മെ ത്താംഫിറ്റമിനുമായി പറവണ്ണ പുത്തങ്ങാടി കുട്ടാത്ത്പുത്തന്‍പുരയില്‍ വീട്ടി ല്‍ അലി അസ്‌കറിനെ (18) തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാദി ഖും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖ ല സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡും തിരൂര്‍ സര്‍ക്കിള്‍ റേഞ്ച് ഓഫിസുകളും സംയുക്തമായാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടികൂടി. ഉത്തരമേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍, അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രവീണ്‍, അഖില്‍ ദാസ്, സച്ചിന്‍ ദാസ്, തിരൂര്‍ എക്‌സൈസ് അ സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, മുഹമ്മദ് അലി, ഗണേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ സുധീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സജിത എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.യുവാവിനെ കോടതിയില്‍ ഹാജരാക്കി...
ജില്ലാ പഞ്ചായത്ത്‌ ഒതുക്കുങ്ങൾ ഡിവിഷനിൽ കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്റർ എൽ ഡി എഫ്. സ്ഥാനാർഥി

ജില്ലാ പഞ്ചായത്ത്‌ ഒതുക്കുങ്ങൾ ഡിവിഷനിൽ കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്റർ എൽ ഡി എഫ്. സ്ഥാനാർഥി

MALAPPURAM
മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ഒതുക്കുങ്ങൾ ഡിവിഷനിൽ എൽ ഡി എഫ്. സ്ഥാനാർഥിയായി കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്ററെ നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തു. ചെറുകുന്ന് ബി പി എ എൽ പി. സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്ററും, ചെറുകുന്ന് മേലെകുളമ്പ് പാലിയേറ്റീവ് സൊസൈറ്റി ജനറൽ സെക്രട്ടറിയും, നാഷണൽ ലീഗ് ജില്ലാ സെക്രട്ടറിയുമായ മൊയ്‌ദീൻ കുട്ടി മാസ്റ്റർ ഒതുക്കുങ്ങൾ ചെറുകുന്ന് സ്വദേശിയാണ്....
ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി ബസ് യാത്രക്കാരന്റെ 3.75 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയിൽ

ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി ബസ് യാത്രക്കാരന്റെ 3.75 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയിൽ

MALAPPURAM
മലപ്പുറം: ബസ് യാത്രക്കാരന്റെ 3.75ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ മഞ്ചേരി പൊലീസിന്റെ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി കളോത്ത് സ്വദേശി തൊട്ടിയന്‍കണ്ടി വീട്ടില്‍ ജുനൈസുദ്ദീന്‍ (50), ഊര്‍ങ്ങാട്ടിരി ആലി നച്ചുവട് മഞ്ഞക്കോടവന്‍ വീട്ടില്‍ ദുല്‍കിഫ് ലി (45) എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ 23ന് വൈകീട്ട് നാലോടെയാണ് സംഭവം. മഞ്ചേരി പട്ടര്‍കുളം സ്വദേശിയായ 61കാരന്റെ പണമാണ് നഷ്ടമായത്. മഞ്ചേരി സീതിഹാജി സ്റ്റാന്‍ഡില്‍, ബസില്‍ കൃത്രിമമായി തിരക്കുണ്ടാക്കി, യാത്രക്കാരന്റെ പാന്റിന്റെ പോക്കറ്റ് മുറി ച്ച് 25,000 രൂപയും 14000 യു.എ.ഇ ദി ര്‍ഹവും (3,50,000 രൂപ) കവരുകയായിരുന്നു. പണം പോക്കറ്റില്‍ നിന്ന് വീണതാണെന്ന് കരുതി ഇയാള്‍ അബ്ദുല്ലക്കോയ സ്റ്റാന്‍ഡില്‍ തന്നെ ഇറങ്ങി. ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച...
ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ലഹരി വിതരണം തിരൂര്‍ സ്വദേശി അറസ്റ്റില്‍

ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ലഹരി വിതരണം തിരൂര്‍ സ്വദേശി അറസ്റ്റില്‍

MALAPPURAM
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മെത്താംഫിറ്റമിന്‍ വിതരണം തിരൂര്‍ സ്വദേശി അറസ്റ്റില്‍. 2.2 ഗ്രാം മെത്താംഫിറ്റമിനുമായി തിരൂര്‍ സ്വദേശി അറസ്റ്റിലായത്. ആദൃശ്ശേരി പട്ടരാട്ടില്‍ വീട്ടില്‍ സക്കീര്‍ ഹുസൈനെയാണ് (43) തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാദിക്കും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.30ന് തൃക്കണ്ടിയൂര്‍ മുത്തൂര്‍ ബൈപ്പാസ് റോഡില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്തിക്കൊണ്ട് വന്ന 2.2 ഗ്രാം മെത്താംഫിറ്റമിനാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. കാറും 3200 രൂപയും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അര ഗ്രാമിന് 2000 രൂപ നിരക്കിലാണ് പ്രതി വില്‍പ്പന നടത്തിയിരുന്നതെന്നു പൊലീസ് അറിയിച്ചു.മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മെത്താംഫിറ്റമിന്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് സക്കീര്‍ ഹുസൈനെന്...
416 ഗ്രാം MDMA യുമായി കായികാദ്ധ്യാപകൻ പിടിയിൽ

416 ഗ്രാം MDMA യുമായി കായികാദ്ധ്യാപകൻ പിടിയിൽ

MALAPPURAM
മലപ്പുറം: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാദ്ധ്യാപകൻ പിടിയിൽ. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടൻ മുജീബ് റഹ്മാനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്‌തത്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ എംഇഎസ് ആശുപത്രിക്ക് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ കണ്ടെത്തിയത്. ഡാൻസാഫ് എസ്ഐ ഷിജോ സി തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്‌കൂളുകളിൽ ഇയാൾ കായികാദ്ധ്യാപകനായി ജോലി ചെയ്‌തിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ഇയാൾ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ എംഡിഎംഎ, മെത്താഫിറ്റമിൻ തുടങ്ങിയ സിന്തറ്റിക്ക് ലഹരിമരുന്നുകൾ വൻതോതിൽ എത്തിക്കുന്നത്. പ്രത്യേക കാരിയർമാർ വഴിയാണ് ലഹരിക്കടത്ത് സംഘം പ്രവർത്തി...
അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ പ്രതിസന്ധികള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി

അലൂമിനിയം ഫാബ്രിക്കേഷന്‍ മേഖലയിലെ പ്രതിസന്ധികള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി

MALAPPURAM
മലപ്പുറം: അലൂമിനിയം ഫാബ്രിക്കേഷന്‍ രംഗത്ത് പ്രശ്‌നങ്ങളും പ്രതിസന്ധികളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ മലപ്പുറം ജില്ലാ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിക്കടി ഉണ്ടാവുന്ന വിലവര്‍ധനവ് നിര്‍മ്മാണ മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്ന് സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പറഞ്ഞു. വിഷയങ്ങള്‍ ഉന്നയിച്ച് ജില്ലാ കമ്മിറ്റി എം പിക്ക് നിവേദനം നല്‍കി. മലപ്പുറം ഇരുമ്പുഴി മണ്ണാത്തിപ്പാറ നസ്സാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ജ്യോതി ആക്കോട് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്  സുരേഷ് പാത്തിപ്പാറ, ജനറല്‍ സെക്രട്ടറി സന്തോഷ് മുതുവറ, ട്രഷറര്‍ ജയകുമാരന്‍ നന്ദിയോട്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കോഴിക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി സ്വാലിഹ് തിരൂര്‍, ജില്ലാ ട്രഷറര്‍ ഷൗക്കത്തലി നിലമ്പൂര്‍...
മതസ്പര്‍ദ്ധയുണ്ടാക്കുന്നു’; യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി

മതസ്പര്‍ദ്ധയുണ്ടാക്കുന്നു’; യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി

MALAPPURAM
മതസ്പർദ്ധയുണ്ടാക്കുന്ന രൂപത്തില്‍ നമസ്കാരത്തിന് മുമ്ബുള്ള ബാങ്ക് വിളിയെ അധിക്ഷേപിച്ച യുക്തിവാദ നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടി എടുക്കാത്തത് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി മൊയ്തീൻകുട്ടിയാണ്, അഭിഭാഷകൻ വി.കെ റഫീഖ് മുഖേന ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.ഇസ്‌ലാമിക ആചാരമായ ബാങ്കുവിളിയെ പരിഹസിക്കുന്ന സ്വഭാവത്തില്‍ ആരിഫ് ഹുസൈൻ തെരുവത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം. ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ മത അവഹേളനത്തിന്, ക്രിമിനല്‍ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. കോട്ടക്കല്‍ പൊലീസ്, ഡിവൈഎസ്പി, മലപ്പുറം ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ല. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിക്...
ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കും: ജില്ലാ കളക്ടര്‍

ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കും: ജില്ലാ കളക്ടര്‍

MALAPPURAM
മലപ്പുറം : ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുള്ള, അബ്ദുസമദ് സമദാനി എം.പിയുടെ പ്രതിനിധിയായ ഇബ്രാഹിം മുതൂര്‍ എന്നിവരാണ് പ്രശ്‌നം ഉന്നയിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ സേവനം നല്‍കുന്നതില്‍ കാലതാമസം വരുന്നുണ്ടെന്നും ഇക്കാര്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എമാര്‍ പറഞ്ഞു. ആധാര്‍ സോഫ്‌റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാതെ അക്ഷയ സംരംഭകരെയും പൊതുജനങ്ങളെയും ജില്ലാ ആധാര്‍ അഡ്മിന്‍ ബുദ്ധിമുട്ടിക്കുന്നതായും വികസനസമിതി യോഗത്തില്‍ പരാതി ഉയര്‍ന്നു.കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഡ്രൈനേജ് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി പി. ഉബൈദുള്ള എം.എല്‍.എയുടെ ചോദ്യത്തി...
വോട്ടർപട്ടികയുടെ എസ്.ഐ.ആർ.പരിഷ്കരണം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

വോട്ടർപട്ടികയുടെ എസ്.ഐ.ആർ.പരിഷ്കരണം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

MALAPPURAM
ജില്ലയിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. യോഗ്യരായ ഒരു പൗരനും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും അതേ സമയം യോഗ്യതയില്ലാത്ത ഏതെങ്കിലും വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉറപ്പ് വരുത്തുക എന്നതാണ് പ്രത്യേക തീവ്ര പരിഷ്കരണം നടപ്പിലാക്കുന്നതിലൂടെ സാധ്യമാകുന്നതെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. എസ്.ഐ.ആർ. പരിഷ്കരണവുമായി ബന്ധപ്പെട്ട് എല്...
കാണാനില്ല

കാണാനില്ല

MALAPPURAM
താനൂർ: വെട്ടുകുളം ഒഴൂർ സ്വദേശി മുത്തം വീട്ടിൽ മൊയ്തീൻകുട്ടി എന്നവരുടെ മകൻ മുബാറക്ക് അലി (വയസ്സ് 41) എന്നയാളെ 25/10/2025 മുതൽ കാണാനില്ല. ചെറിയ മാനസിക പ്രശ്നം ഉള്ള ആളാണ്. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക TANUR POLICE: 0494-2440221, SHO: 9497987167, Si: 9497981332, Father: 9746748828
കായിക ശാസ്ത്ര മേളകളിൽ വിജയം കൈവരിച്ച പ്രതിഭകൾക്ക് സ്വീകരണം നൽകി

കായിക ശാസ്ത്ര മേളകളിൽ വിജയം കൈവരിച്ച പ്രതിഭകൾക്ക് സ്വീകരണം നൽകി

MALAPPURAM
ചെട്ടിയാൻ കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ കായിക മേളയിൽ 4 X 400 മീറ്റർ റിലേയിൽ വെള്ളി മെഡലും 800 മീറ്ററിൽ വെങ്കല മെഡലും നേടിയ മുഹമ്മദ് ഷാദിലിനും താനൂർ സബ്ജില്ല ശാസ്ത്ര ഐടി മേഖലകളിൽ ഓവർ ഓൾ ചാമ്പ്യൻമാരായ പ്രതിഭകൾക്കും സ്വീകരണം നൽകി. ഘോഷയാത്ര ഉപഹാര സമർപ്പണം, സബ് കലക്ടറുമായി മുഖാമുഖം എന്നിവ സംഘടിപ്പിച്ചു. തിരൂർ സബ് കലക്ടർ ദിലിപ് കെ കൈനിക്കര പ്രതിഭകളെ ആദരിച്ചു. വിദ്യാർത്ഥികൾ കലക്ടറുമായി സംവദിച്ചു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു പുതുമ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷാജു കാട്ടകത്ത് എസ്. എം സി ചെയർമാൻ കെ.പി പത്മനാഭൻ, പി.ടി എ വൈസ് പ്രസിഡൻ്റ് എം.സി മാലിക്, ഡോ. മുഹമ്മദ് മുസ്ഥഫ, മുഹമ്മദ് ഷാദിൽ, സിനി വി ജോൺ എന്നിവർ സംസാരിച്ചു. പി.ടിഎ പ്രസിഡൻ്റ് ഹാജറ പോക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കവിത വി.ആർ സ്വാഗതവും റസീന എം നന്ദിയും പറഞ്ഞു....
സ്‌കൂൾ ഒളിമ്പിക്‌സ്: സംസ്ഥാന ജേതാക്കളായ മലപ്പുറം ജില്ലയിലെ കായികതാരങ്ങൾക്ക് സ്വീകരണം നൽകി

സ്‌കൂൾ ഒളിമ്പിക്‌സ്: സംസ്ഥാന ജേതാക്കളായ മലപ്പുറം ജില്ലയിലെ കായികതാരങ്ങൾക്ക് സ്വീകരണം നൽകി

MALAPPURAM
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ ജേതാക്കളായ മലപ്പുറം ജില്ലയിലെ കായികതാരങ്ങൾക്ക് തിരൂരിൽ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി.കുറുക്കോളി മൊയ്‌തീൻ എം.എൽ.എ., ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി. ഹൃഷികേശ് കുമാർ, തിരൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യു. സൈനുദ്ദീൻ, സ്പോർട്സ് കൗൺസിൽ എക്സ‌ിക്യൂട്ടീവ് അംഗം കെ. വത്സല, സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ. അർജുൻ, സ്പോർട്‌സ് കൗൺസിൽ പരിശീലകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു....
മലപ്പുറം നഗരസഭയുടെ അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

മലപ്പുറം നഗരസഭയുടെ അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

MALAPPURAM
മലപ്പുറം: ഭരണസംവിധാനങ്ങൾ ആർദ്രതയോടെ ദൗത്യനിർവഹണം നടത്തുമ്പോൾ അത് സാധാരണക്കാരുടെ ജീവിതത്തിൽ പ്രഭ പരത്തുമെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭ നിർമ്മിച്ച അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. വയോജന ക്ഷേമ രംഗത്ത് മലപ്പുറം നഗരസഭ നടപ്പിലാക്കിയ പദ്ധതികൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കാലാനുസൃതമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും നഗരസഭ സൃഷ്ടിച്ച മാതൃക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ഇടം നേടി. മുതിർന്ന പൗരന്മാരോട് കാണിക്കുന്ന സവിശേഷമായ ശ്രദ്ധ ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ മുഖ്യാതിഥിയായി. പശ്ചിമബംഗാൾ പബ്ലിക് സർവീസ് കമ്മീഷൻ അംഗം സാബിർ എസ്. ഗഫാർ വിശിഷ്ടാതിഥിയായിരുന്നു. മൂന്നു കോടി 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്...
കേരളത്തില്‍ ആര്‍ എസ് എസിന്റെ അംബാസിഡറായി സിപിഎം മാറുന്നു- പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

കേരളത്തില്‍ ആര്‍ എസ് എസിന്റെ അംബാസിഡറായി സിപിഎം മാറുന്നു- പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

MALAPPURAM
മലപ്പുറം: കേരളത്തില്‍ ആര്‍ എസ് എസിന്റെ അംബാസിഡറായി കേരളത്തില്‍ സിപിഎം മാറുന്നുവെന്ന് മുസ്ലീം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാലങ്ങളായി സൗഹൃദത്തോടെ കഴിഞ്ഞിരുന്ന കേരളത്തെ വര്‍ഗ്ഗീയതയുടെ പേരില്‍ കലാപഭൂമിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം എന്നും അതുവഴി ബി ജെ പി ക്ക് കേരളത്തില്‍ വളര്‍ന്നുവരാനുള്ള അവസരം സൃഷ്ടിക്കലുമാണ് പി എം ശ്രീ വഴി സി പി എം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ കാവി വല്‍ക്കരിക്കുന്ന പ്രവണതയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷന്‍ 2025 ന്റെ ഭാഗമായി കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എന്‍ കുഞ്ഞീതു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി  സി പി ഷാജി സ്വാഗതം പറഞ്ഞു. വിഷന്‍ 2...

MTN NEWS CHANNEL