Sunday, April 19News That Matters
Shadow

LOCAL NEWS

കാറില്‍ നിന്ന് MDMA പിടിച്ചു; തിരൂരങ്ങാടി സ്വദേശി താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടി

കാറില്‍ നിന്ന് MDMA പിടിച്ചു; തിരൂരങ്ങാടി സ്വദേശി താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടി

LOCAL NEWS, WAYANAD
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്ത് പൊലീസ്. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന് സമീപത്താണ് സംഭവം നടന്നത്.മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് കൊക്കയിലേക്ക് ചാടിയത് എന്നു തിരിച്ചറിഞ്ഞു. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വെള്ള ഷര്‍ട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. നേരത്തെ 90 ഗ്രാം എംഡിഎംഎയോടെ ഷഫീഖിനെ പൊലീസ് പിടികൂടിയിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് വേങ്ങര മണ്ഡലം ആദരവ് സംഘടിപ്പിച്ചു

വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് വേങ്ങര മണ്ഡലം ആദരവ് സംഘടിപ്പിച്ചു

LOCAL NEWS
സ്ത്രീകൾക്ക് വേണ്ടി ധാരാളം നിയമങ്ങളും അതിൻ്റെ വകുപ്പുകളുമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല, സേവന വേതന വ്യവസ്ഥകളും കൃത്യമായി നടപ്പിലാക്കുന്നില്ല. സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ ഇനിയും ഉയരേണ്ടതുണ്ടന്ന് ബിന്ദു പരമേശ്വരൻ. "തൊലിടങ്ങളിൽ നീതി തേടുന്നവർ ഒരുമിക്കുന്നു" എന്ന തലക്കെട്ടിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് വേങ്ങര മണ്ഡലം നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു. ജീവിത യാത്രയിൽ പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടവർ അത് തരണം ചെയ്ത് മുന്നേറിയവർ അവരുടെ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു. വനിതാ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ജമീല, മികച്ച കർഷക കദീജ എന്നിവരെ ആദരിച്ചു. ജില്ലാ കമ്മറ്റിയംഗം ശാക്കിറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കൺവീനർ സക്കീന സ്വാഗതവും, പ്രോഗ്രാം കൺവീനർ സൈഫുന്നിസ നന്ദിയും പറഞ്ഞു. സ്ഥാപക ദിന...
ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ 14കാരൻ കുഴഞ്ഞു വീണ് മരിച്ചു

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ 14കാരൻ കുഴഞ്ഞു വീണ് മരിച്ചു

LOCAL NEWS, PALAKKAD
പാലക്കാട് : ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു....
അഗതി മന്ദിരത്തില്‍ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു

അഗതി മന്ദിരത്തില്‍ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു

LOCAL NEWS, THRISSUR
അഗതി മന്ദിരത്തില്‍ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഇതോടെ വീട്ടിലെത്തിച്ച പിതാവിന്‍റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല. മകനു വേണ്ടി മൃതദേഹം വീടിന് പുറത്ത് വെച്ച്‌ കാത്തിരുന്നെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മകൻ പിതാവിന്‍റെ അന്ത്യയാത്രാ ചടങ്ങുകളില്‍ പങ്കെടുക്കാതെ മാറി നിന്നെന്ന് ബന്ധുക്കള്‍ പറയുന്നു.അരിമ്ബൂർ കൈപ്പിള്ളി റിംഗ് റോഡില്‍ തോമസ് (78) ആണ് ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തില്‍ മരിച്ചത്. ഏതാനും മാസം മുൻപാണ് മകനും മരുമകളും മർദ്ദിക്കുന്നതായി ആരോപിച്ച്‌ തോമസ് ഭാര്യ റോസിലിയോടൊപ്പം വീട് വിട്ട് ഇറങ്ങിയത്. ഇത് സംബന്ധിച്ച്‌ ഇവർ അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി തോമസും റോസിലിയും മണലൂരിലെ അഗതി മന്ദി...
കൊച്ചിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ഒഎല്‍എക്സില്‍ വില്‍ക്കാനിടും, വൻ തട്ടിപ്പ്; യുവതി പിടിയില്‍

കൊച്ചിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ഒഎല്‍എക്സില്‍ വില്‍ക്കാനിടും, വൻ തട്ടിപ്പ്; യുവതി പിടിയില്‍

ERANANKULAM, LOCAL NEWS
കൊച്ചി: ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ ഒഎല്‍എക്സിലൂടെ 'വില്‍പ്പന' നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ യുവതി അറസ്റ്റില്‍. മലബാർ സർവീസ് അപ്പാർട്ട്മെന്റ് എല്‍എല്‍പി കമ്ബനി ഉടമയായ സാന്ദ്ര (24) യാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.ഒരേ ഫ്ളാറ്റുകള്‍ കാട്ടി മൂന്നുപേരില്‍നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകളും മാറി മാറി വാടകയ്ക്കെടുത്ത ശേഷമാണ് തട്ടിപ്പ്. ഈ ഫ്ളാറ്റുകള്‍ ഒഎല്‍എക്സില്‍ പണയത്തിനു നല്‍കാമെന്ന് പരസ്യം നല്‍കി ആവശ്യക്കാരെ ആകർഷിക്കും. വൻ തുക പണയം വാങ്ങി കരാറുണ്ടാക്കും.ഒരേ ഫ്ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരില്‍നിന്നായി ലക്ഷങ്ങള്‍ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബല്‍ വില്ലേജ് അപ്പാർട്ട്മെന്റിലെ ഫ്ളാറ്റ് 11 മാസത്തേക്ക് പണയ...
വീണ്ടും തട്ടിക്കൊണ്ട് പോകല്‍: മലപ്പുറം സ്വദേശികൾ ഉൾപ്പെടെ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

വീണ്ടും തട്ടിക്കൊണ്ട് പോകല്‍: മലപ്പുറം സ്വദേശികൾ ഉൾപ്പെടെ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: യുവാവിനെ ചിന്താവളപ്പിലെ ലോഡ്ജില്‍ നിന്ന് ഇന്നലെ ചൊവ്വ പുലർച്ചെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂ‌ടി പൊലീസ്. മഞ്ചേരി സ്വദേശികളായ വക്കത്തടി മുഹമ്മദ് ഖല്‍സാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങല്‍ വീട്ടില്‍ അല്‍ഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടില്‍ ഷംസുദ്ദീൻ (39), അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്ബില്‍ മുഹമ്മദ് നബീല്‍ (37), പുളിക്കല്‍ സ്വദേശി ചുണ്ടാബലത്ത് വീട്ടില്‍ മുഹമ്മദ് നിഹാല്‍ (25), എന്നിവരെയാണ് കൊണ്ടോട്ടിയില്‍ നിന്ന് കസബ പൊലീസ് പിടികൂടിയത്. യുവാവിനെ തോർത്തുകൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പ്രതികളുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു.22ന് പുലർച്ചെ കാരന്തൂർ സ്വദേശിയായ ഷാജിത്തിനെയാണ് ചിന്താവളപ്പിലെ നെക്സ്റ്റല്‍ ഇൻ ലോഡ്ജിലെ 302ാം നമ്ബർ റൂമില്‍ നിന്നുമാണ് ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ച...
നിർത്തിയിട്ട കോഴി വണ്ടിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു.

നിർത്തിയിട്ട കോഴി വണ്ടിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു.

LOCAL NEWS
വേങ്ങര: ഊരകം പുത്തൻ പീടികയിൽ നിർത്തിയിട്ട കോഴി വണ്ടിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. വേങ്ങര കുറ്റാളൂർ കാപ്പിൽ കുണ്ടിൽ താമസിക്കുന്ന ശ്രീകുമാർ എന്ന കുട്ടൻറെ ബാറ്ററി കട മകൻ ഗൗരി പ്രസാദ് ആണ് മരണപ്പെട്ടത്. മൃതദേഹം മലപ്പുറം ഗവൺമെൻറ് ഹോസ്പിറ്റലിൽ ആണ് ഉള്ളത്. തുടർനടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും......
ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി.

ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി.

KOZHIKODE, LOCAL NEWS
കോഴിക്കോട്: കോപ്പിറൈറ്റ് നിയമത്തിന് വിരുദ്ധമായി സിനിമാ ഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി കനോലി വീട്ടില്‍ രാഹുല്‍(37) ആണ് അറസ്റ്റിലായത്. കേസില്‍ ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്ന രാഹുലിനെ നടക്കാവ് പൊലീസാണ് പിടികൂടിയത്. സിനിമാഗാനങ്ങള്‍ നിര്‍മാതാവിന്റെ അറിവോ സമ്മതമോ കൂടാതെ കോപ്പിറൈറ്റ് നിയമത്തിന് വിരുദ്ധമായി ഇയാള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് നല്‍കിയെന്നതായിരുന്നു കേസ്. 2012 മെയിലാണ് സംഭവം നടന്നത്. കോഴിക്കോട് മാവൂര്‍ റോഡിലെ മര്‍ക്കസ് കോംപ്ലക്സില്‍ സെല്‍സിറ്റി എന്ന കടയില്‍ വച്ചായിരുന്നു സംഭവം. ജാമ്യത്തിലിറങ്ങിയ കോടതിയില്‍ ഹാജരാകാതെ വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്ന് രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. അതിനിടെ ഇന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇയാളെ എസ്‌ഐ സുജീഷ്,...
ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി നിരവധി പേരെ സൈബർ തട്ടിപ്പിന് ഇരയാക്കിയ യുവതി അറസ്റ്റിൽ

ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി നിരവധി പേരെ സൈബർ തട്ടിപ്പിന് ഇരയാക്കിയ യുവതി അറസ്റ്റിൽ

KASARAGOD, LOCAL NEWS
കാസ‌​ർഗോഡ്: ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി നിരവധി പേരെ സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതികളെ മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്ത് കാസറഗോഡ് സൈബർ ക്രൈം പോലീസ്. 2024 മാർച്ച് മുതൽ പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ പണം കൈക്കലാക്കിയ പ്രതിയാണ് പിടിയിലായിരിക്കുന്നത്. പ്രതിക്കെതിരെ വിവിധ പരാതികൾ ലഭിച്ചിട്ടുണ്ട്. കാസ‌​ർഗോഡ് തളങ്കര സ്വദേശി സാജിത യു (34) ആണ് പിടിയിലായത്. കേസിൽ രണ്ടാം പ്രതി കാസർഗോഡ് മുട്ടത്തൊടി സ്വദേശി മുഹമ്മദ് സാബിർ ബി എം (32) ഇപ്പോഴും ഒളിവിലാണ്. ബാങ്ക് അക്കൗണ്ടും, എടിഎം കാർഡും, അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും കൈക്കലാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ നിരവധി പേരുടെ അക്കൗണ്ട് ഈ രീതിയിൽ കൈവശപ്പെടുത്തി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തി. പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികൾ വിദേശത...
രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു; കുഞ്ഞിനായി തെരച്ചില്‍

രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു; കുഞ്ഞിനായി തെരച്ചില്‍

KANNUR, LOCAL NEWS
കണ്ണൂർ ചെമ്ബല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ റിമ എന്ന യുവതിയാണ് രണ്ടര വയസുളള മകനുമായി പുഴയിലേക്ക് ചാടിയത്. രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സ്കൂട്ടറില്‍ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ച ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ച ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരിച്ചു

KOZHIKODE, LOCAL NEWS
കോഴിക്കോട് മെഡിക്കൽ കോളജിൽ ഭിന്നശേഷിക്കാരിയായ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയെ കുടുംബമാശ്രയിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകൾ അശ്വതയാണ് മരിച്ചത്. കുടുംബം ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി. ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്ഷിതാക്കൾ അശ്വതയെകൊണ്ടുപോയത്. പക്ഷേ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിക്ക് ലഭിക്കേണ്ട ഒരു പരിഗണനയും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചില്ല എന്നുള്ളതാണ് ഇവരുടെ പരാതി. ആരോഗ്യനില വളരെ മോശമായിട്ടും ഗൗരവത്തോടെ ഡോക്ടർമാർ പരിഗണിച്ചില്ല. വെന്റിലേറ്റർ സൗകര്യമില്ലെന്ന് അറിയിച്ചു. മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒ...
സ്കൂളില്‍ ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

സ്കൂളില്‍ ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

KOLLAM, LOCAL NEWS
തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്ബോഴാണ് ഷോക്കേറ്റത്. രാവിലെ സ്കൂളില്‍ കളിക്കുന്നതിനിടെ മിഥുനിന്‍റെ ചെരിപ്പ് കെട്ടിടത്തിലെ മേല്‍ക്കൂരിലെ ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറി. എന്നാല്‍ കെഎസ്‌ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ തട്ടിയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.അതേസമയം, കെട്ടിടത്തിന് മുകളിലൂടെ കെഎസ്‌ഇബി ലൈൻ പോകുന്നുണ്ടെന്നാണ് അറിഞ്ഞതെന്ന് കോവൂർ കുഞ്ഞുമോൻ എംഎല്‍എ മീഡിയവണിനോട് പറഞ്ഞു.ചെരിപ്പ് എടുത്ത് ഇറങ്ങുന്ന സമയത്ത് ലൈനില്‍ തട്ടിയതാണെന്നാണ് അറിയുന്നത്.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ഉടനെ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നു...
യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത കേസ്; യുവതി ഉൾപ്പടെ 3 പേർ അറസ്റ്റിൽ

യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത കേസ്; യുവതി ഉൾപ്പടെ 3 പേർ അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: ഇരിങ്ങാലക്കുട തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യുവതി ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ (31), വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38)എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിലുന്നു. 2025 ജനുവരി 22നാണ് യുവാവ് ആത്മഹത്യചെയ്തത്. യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭർത്താവായ ജീവൻ, അഖിലയുടെ സഹോദരൻ അനൂപ് എന്നിവർ ജനുവരി 22 ന് രാത്രി 08.45 മണിയോടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഫോൺ ബലമായി പിടിച്ച് വാങ്ങി കൊണ്ട് പോവുകയും വിവാഹം...
പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം.

പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം.

LOCAL NEWS, WAYANAD
വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം. മീശ വടിക്കാത്തത് ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വൈത്തിരി പുതുശ്ശേരി വീട്ടിൽ ഷയാസിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ ഷയാസിന്റെ നടുവിന് ചവിട്ടേൽക്കുകയും പിൻ കഴുത്തിലും കൈകാലുകളിലും പരിക്കേൽക്കുകയും ചെയ്തു. മറ്റ് ഡിപ്പാർട്മെന്റുകളിലെ വിദ്യാർത്ഥികളാണ് കൂട്ടം ചേർന്ന് മർദ്ദിച്ചതെന്ന് ഷയാസ് പറഞ്ഞു. നാല് ദിവസം മുമ്പാണ് സയൻസ് വിഭാഗത്തിൽ ഷയാസ് പ്രവേശനം നേടിയത്. ആദ്യ ദിവസം താടിയും മീശയും വടിക്കാൻ ആവശ്യപ്പെട്ടു. ഭയം മൂലം താടി വടിച്ചാണ് ക്ലാസിൽ പോയത്. മീശ വടിക്കാത്തത് ചോദ്യം ചെയ്താണ് ഭീഷണിപ്പെടുത്തിയത്. ഷർട്ടിന്റെ ബട്ടൺ അഴിച്ചിടാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൂട്ടം ചേർന്ന് മർദ്ദിച്ചതെന്ന് ഷയാസ് പറഞ്ഞു. നിയമനടപടിയുമായി മു...
ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നാല് പേരെ പിടികൂടി.

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നാല് പേരെ പിടികൂടി.

ERANANKULAM, LOCAL NEWS
കൊച്ചി: എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.  സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവർക്ക് എവിടെ നിന്നാണ് ലഹരിയെത്തിയതെന്നതടക്കം അന്വേഷിക്കും. ...
കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാന്‍ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്

കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാന്‍ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്

ERANANKULAM, LOCAL NEWS
കൊച്ചി: കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാനുള്ള ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ഡബിള്‍ ഡക്കര്‍ സര്‍വീസുകളുടെ മാതൃകയിലാണ് കൊച്ചിയിലും ഡബിള്‍ ഡക്കര്‍ എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കെഎസ്ആര്‍ടിസി ജെട്ടി സ്റ്റാന്‍ഡില്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചി ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നു വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈന്‍ ഡ്രൈവ്, കാളമുക്ക്, വല്ലാര്‍പാടം ചര്‍ച്ച്, ഹൈകോര്‍ട്ട് വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കില്‍ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഫിറ്റ്‌ന...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

KOZHIKODE, LOCAL NEWS
കോഴിക്കോട്: മാങ്കാവ് യുവാവിനെ തട്ടികൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു. മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് അഞ്ച് അംഗ സംഘം തട്ടിക്കൊണ്ടു പോയത്. മലപ്പുറം തൃപനച്ചിയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്കാണ് കാറിലെത്തിയ അഞ്ചംഗ സംഘം ഷാലുവിനെ തട്ടിക്കൊണ്ടുപോയത്.തുടർന്ന് നാട്ടുകാർ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് മുഹമ്മദ് ഷാലുവിനെ കണ്ടെത്തിയത്. പൊലീസ് കണ്ടെത്തുമ്ബോള്‍ മർദനമേറ്റ് അവശ നിലയിലായിരുന്നു ഷാലു. മുഖംമൂടിയിരുന്നു. കൈയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു. സ്വർണ കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപൊകലിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവർ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ...
ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

KOZHIKODE, LOCAL NEWS
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് മരിച്ചത്. 52 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ സാബു എത്തിയത്. റൂമിൽ കിടന്നുറങ്ങിയ ശേഷം ജീവനക്കാർ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോളാണ് മരണം സ്ഥിരീകരിച്ചത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നു....
വെെദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

വെെദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

KOTTAYAM, LOCAL NEWS
കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ഇടുക്കി രാജാക്കാട് സ്വദേശി കൃഷ്ണജിത്താണ്(27) വൈക്കം പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. നേഹ ഫാത്തിമ (25), സാരഥി (29) എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. ഇവരെ നേരത്തേതന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ കൃഷ്ണജിത്തിനെ റിമാൻഡ് ചെയ്തു.ഫോണിലൂടെയാണ് പ്രതികൾ വെെദികനുമായി പരിചയത്തിലായത്. പിന്നീട് ഹണിട്രാപ്പിൽ കുടുക്കി മൂന്നം​ഗ സംഘം വെെദികനിൽ നിന്ന് പണം അപഹരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2023 ഏപ്രിൽ 24-ാം തീയതി മുതൽ ​ഗൂ​ഗിൾ പേ വഴിയും എസ്‌ഐബി മിറർ ആപ്പ് വഴിയുമാണ് പ്രതികൾ 60 ലക്ഷം രൂപ തട്ടിയെടുത്തത്.കണ്ണൂർ സ്വദേശിനിയായ നേഹ ഫാത്തിമ ബെം​ഗളുരുവിലാണ് താമസം. ഇവരുടെ കാമുകനാണ് തമിഴ്നാട് സ്വദേശിയായ സാരഥി. വൈദികൻ പ്രിൻസിപ്പലായി ജോലിചെയ്യുന്...
MDMA മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു.

MDMA മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു.

ERANANKULAM, LOCAL NEWS
എറണാകുളത്ത് സ്വകാര്യ ലോഡ്ജിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ എംഡിഎംഎ മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസൻ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. ഓൺലൈൻ മുഖേന മയക്കുമരുന്നുകൾവാങ്ങി വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്‍റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും ചേർന്നാണ് റെയ്‌ഡ്‌ നടത്തിയത്. പ്രിവന്‍റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സരിതാറാണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അതേസമയം, മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ...

MTN NEWS CHANNEL