
എന്റെ കൊച്ചിനെ കൊന്ന അവനെ കാണണ്ട; അഫാന്റെ ഉമ്മ മാധ്യമങ്ങളോട്
തിരുവനന്തപുരം: 25 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയായ അഫാന്റെ മാതാവ് ഷെമി. അഫാന്‍ ലോണ്‍ ആപ്പില്‍ നിന്ന് പണമെടത്തിരുന്നതായും എന്നാല്‍ വലിയ കടബാധ്യത ഉണ്ടായിരുന്നത് തനിക്കാണെന്നും ഷെമി പറഞ്ഞു. ദിവസവും 2000രൂപ വരെ ലോണ്‍ ആപ്പില്‍ അടയ്ക്കണമായിരുന്നു. കയ്യിലുള്ളതെല്ലാം അഫാന് കൊടുത്തെന്നും പണം ഇല്ലാതായപ്പോളാണ് കുഞ്ഞുമ്മയോട് ചോദിച്ചതെന്നും അഫാന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അഫാന്‍ ഫോണ്‍ ആപ്പ് വഴി പൈസ എടുത്തിരുന്നു. എത്രരൂപ എടുത്തിരുന്നുവെന്ന് ചോദിച്ചിരുന്നില്ല. ഫോണില്‍ ഗെയിം കളിക്കുമായിരുന്നു. അതിനിടയില്‍ അവര്‍ വിളിച്ച് പൈസ ചോദിച്ചിരുന്നു. ദിവസം 2000 രൂപ അടയ്ക്കണമായിരുന്നു. ഞാനാണ് പണം കൊടുത്തിരുന്നത്. എന്റെ കയ്യില്‍ ഇല്ലാതെ വന്നപ്പോള്‍ കുഞ്ഞുമ്മേടെ അടുത്ത് ചോദിച്ചിരുന്നു. അവര്‍ തന്നില്ല. ഏതൊക്കെ ലോണ്‍ ആപ്പില്‍ നിന്നാണ് പണം എടുത്തെന്നും എത്ര രൂപ എടുത്തെന...