വിനോദസഞ്ചാര ബോട്ടുകൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം; വീഴ്ച വരുത്തിയാൽ കടുത്ത നടപടി
ബക്രീദ് അവധിക്കാലത്തെ തിരക്കും കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്ത് വിനോദസഞ്ചാര ബോട്ടുകൾക്ക് ബേപ്പൂർ പോർട്ട് ഓഫീസർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുന്ന സമയങ്ങളിലും ജലാശയങ്ങളിൽ ഒഴുക്ക് ശക്തിപ്പെടുന്ന അവസരങ്ങളിലും സുരക്ഷിതമായ ബോട്ട് സർവീസ് ഉറപ്പാക്കാൻ എല്ലാ ബോട്ടുടമകളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.സുരക്ഷ മുൻനിർത്തി ബോട്ടുടമകളും ജീവനക്കാരും നിബന്ധനകൾ കർശനമായി പാലിക്കണം.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതോ, സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവ്വേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയടക്കമുള്ള നിയമാനുസൃത രേഖകൾ ഇല്ലാത്തതോ ആയ ബോട്ടുകൾ സർവീസ് നടത്താൻ പാടില്ല.
ബോട്ടിലുള്ള എല്ലാ യാത്രക്കാരും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിച്ചിട്ടുണ്ടെന്ന...



















