ഭാര്യയെ അറവുശാലയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധ ശിക്ഷ വിധിച്ചു.
ഭാര്യയെ അറവുശാലയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധ ശിക്ഷ വിധിച്ചു. പ്രതി നജുബുദ്ദീന്‍ @ ബാബു, 2003 വര്‍ഷത്തില്‍ റഹീന എന്ന സ്ത്രീയെ വിവാഹം കഴിച്ച് പരപ്പനങ്ങാടി പരപ്പില്‍ റോഡിലുള്ള വാടക ക്വാര്‍ട്ടേഴ്സിലും 2011 വര്‍ഷത്തില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ചുടലപ്പറമ്പ് എന്ന സ്ഥലത്തുള്ള പ്രതിയുടെ സ്വന്തം വീട്ടിലും ഇരുവരും ഒന്നിച്ച് ഭാര്യാ ഭര്‍ത്താക്കന്‍മാരായി ജീവിച്ച് വരവെ പ്രതിയും ആദ്യ ഭാര്യയായ റഹീനയും തമ്മില്‍ പരസ്പരം സംശയങ്ങളുണ്ടാവുകയും ഇരുവരും തമ്മിലുള്ള ദാമ്പത്ത്യ ബന്ധത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്നു കുടുംബ കലഹം ഉണ്ടാവുകയും പ്രതിയോടൊപ്പം ദാമ്പത്യ ജീവിതം നയിക്കുന്നത് അസഹനീയമായതിനെ തുടര്‍ന്ന് പ്രതിയുമൊത്തുള്ള ദാമ്പത്യ ബന്ധം ഉപേക്ഷിച്ച് റഹീനയും കുട്ടികളും ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്ത വിരോധം വെച്ച് പ്രതി റഹീനയെ കൊലപ്പെടുത്തണമെന്ന ഉദ്...



















