സാമൂഹിക അന്തരീക്ഷം തകര്‍ത്തത് എല്‍ ഡി എഫ് സര്‍ക്കാര്‍ – പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍
മലപ്പുറം : കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാത്ത സര്‍ക്കാറാണ് സിപിഎമ്മിന്റെതെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലഹരി വ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് നടപടികളുണ്ട് എന്ന് പെരുമ്പറയടിക്കുകയല്ലാതെ ഇതിനെ പിടിച്ചു കെട്ടാന്‍ സര്‍ക്കാറിന്റെ കയ്യില്‍ ഒരു പദ്ധതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി കൊലപാതകങ്ങളും അക്രമണങ്ങളും കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കാലാകാലങ്ങളായി കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് വിഷന്‍ 2025 ന്റെ ഭാഗമായി നാലാമത് ഗ്രാമീണ യാത്ര വരിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് എന്‍ കുഞ്ഞീതു അധ്യക്ഷത വഹിച്ചു. വിഷന്‍ 2025 കോ. ഓര്‍ഡിനേറ്റര്‍ കെ എന്‍ ഷാനവാസ...


















