Thursday, January 22News That Matters
Shadow

Author: admin

ഗ്രാമിക പള്ളിപ്പുറം; മൂന്നാമത് വാർഷികാഘോഷവും കലാ – സാംസ്കാരിക സദസും സംഘടിപ്പിച്ചു.

ഗ്രാമിക പള്ളിപ്പുറം; മൂന്നാമത് വാർഷികാഘോഷവും കലാ – സാംസ്കാരിക സദസും സംഘടിപ്പിച്ചു.

LOCAL NEWS
പരപ്പനങ്ങാടി : കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ പുത്തൻ പീടിക - പള്ളിപ്പുറം പ്രദേശത്ത് കലാ- സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായി മാറിയ ഗ്രാമിക പള്ളിപ്പുറം മൂന്നാമത് വാർഷികാഘോഷവും കലാ - സാംസ്കാരിക സദസും സംഘടിപ്പിച്ചു. സാംസ്കാരിക സദസ് കവിയും, പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രദേശത്ത് നിന്ന് മരണാനന്തരം ശവശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് വിട്ട് നൽകി സമൂഹത്തിന് മാതൃകയായ പുത്തുകാട്ടിൽ ശാന്ത, ശോഭന എന്നിവരെ ഇഷ ഗോൾഡ് എം.ഡി. നൗഫൽ ഇല്യൻ, സ്വർണ്ണാലയ ജ്വല്ലറി എം.ഡി. റെഫീഖ് എന്നിവർ ചേർന്ന് ആദരിച്ചു. തുടർന്ന് അരങ്ങേറിയ പ്രദേശത്തെ കുട്ടികളുടെ കലാ പരിപാടികളും, ഗ്രാമിക പാട്ട് കൂട്ടത്തിൻ്റെ ഗാനമേളയും, പരപ്പനങ്ങാടി മോഹനം തിയേറ്റേഴ്സിൻ്റെ നാറാണത്ത് ഭ്രാന്തൻ നാടകവും കാണികൾക്ക് ദൃശ്യവിസ്മയമായി. ഗ്രാമിക പള്ളിപ്പുറം പ്രസിഡന്റ് എ.വി. ജിത്തു വിജയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമിക ട...
പട്ടിക്കാട് ജാമിയ നൂരിയ സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി മരണപ്പെട്ടു

പട്ടിക്കാട് ജാമിയ നൂരിയ സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി മരണപ്പെട്ടു

MARANAM
തിരൂർക്കാട്: പട്ടിക്കാട് ജാമിയ നൂരിയ സെക്രട്ടറിയുംസമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനുമായ കുന്നത്ത് ഇബ്രാഹിം ഫൈസി (68) മരണപ്പെട്ടു. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് സെക്രട്ടറി, 'മദ്രസ മാനേജ്മെൻറ് ജില്ലാ ട്രഷർ , തിരൂർക്കാട് മഹല്ല് വൈസ് പ്രസിഡണ്ട്,തിരൂർക്കാട് അൻവർ സ്ഥാപനങ്ങളുടെ കാര്യദർശി ,മാനേജർ,റൈഞ്ച് മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പിതാവ്: പരേതനായ മൂസഹാജി. മാതാവ് ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഹഫ്സത്ത് . മക്കൾ: മൂസ, അബ്ദുൽ ബാസിത്ത് ഫൈസി, ഫജ്ല സുമയ്യ , സനിയ്യ, ഫാത്തിമ നജിയ ,മറിയം ജല്ലിയ്യ ,മുഹമ്മദ് ബാസിം, സ്വഫ മരുമക്കൾ: ആയിശ സക്കിയ്യ,ഹാഫിള് ഫൈസൽ,മുഈനുദ്ദീൻ ഹുദവി,മുനീർ ഹുദവി, യാസിർ സഹോദരങ്ങൾ: ആലി കുട്ടി മുസ്ല്യാർ (സമസ്ത ജന :റൽ സെക്രട്ടറി)പരേതനായ തിരൂർക്കാട് മമ്മദ് ഫൈസി,അബുബക്കർ ഫൈസി. ഖബറടക്കം ഇന്ന് ഉച്ച...
ഉയരത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു.

ഉയരത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു.

TIRURANGADI
കുന്നുംപുറം എ ആർ നഗറിൽ ഉയരത്തിൽ നിന്നും വീണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഇന്നലെയാണ് അപകടമുണ്ടായി കുട്ടിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുന്നുംപുറം എ ആർ നഗർ ചെപ്പിയാലം സ്വദേശി എംകെ അൻവറിന്റെ മകൻ മുഹമ്മദ് വാഫി (13 വയസ്സ്) ആണ് മരണപ്പെട്ടത്. അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കുഞ്ഞു മൊയ്തീൻകുട്ടി മാസ്റ്ററുടെ സഹോദര പുത്രനാണ് മരണപ്പെട്ട മുഹമ്മദ് വാഫി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട.

കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട.

MALAPPURAM
കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്ബ് വടക്കീടൻ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്.വെള്ളിയാഴ്ച വൈകുന്നേരം കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാറിൻ്റെ സീറ്റിനോട് ചേർന്ന് നിർമ്മിച്ച മൂന്ന് രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രേഖകളില്ലാത്ത പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്....
കെ.കെ മൂസ സാഹിബ് കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചു

കെ.കെ മൂസ സാഹിബ് കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചു

TIRURANGADI
കെ.എം.സി.സി കെ. പി. എം കക്കാടംപുറം അബ്ദുറഹ്മാൻ നഗർ ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മൂസ സാഹിബ് കുടിവെള്ള പദ്ധതി ഉദ്ഘാടനം അബ്ദു റഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷിദ് കൊണ്ടണത്ത് നിർവ്വഹിച്ചു. കെ.സി ഹംസ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഇബ്രാഹിം കുട്ടി കുരിക്കൾ, കാരടൻ യുസുഫ് ഹാജി, പഞ്ചായത്ത് മുസ് ലിം യുത്ത് ലീഗ് ഭാരവാഹികളായ കെ.കെ സക്കരിയ , കെ. കെ മുജീബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ .മെമ്പർ മായ പി.കെ ഫിർദൗസ്, കെ.സി ആച്ചുമ്മ കുട്ടി, കെ.എം പ്രദീപ് കുമാർ, സി.കെ ജാബിർ, അരികാടൻ ഷംസുദ്ധീൻ, പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കാടേങ്ങൽ അസീസ് ഹാജി, പെയിൻ പാലൻ്റീവ് ഭാരവാഹികളായ കെ.കെ മെയ്തീൻ കുട്ടി, എ.പി ബാവ, ചെമ്പൻ ഹൈദർ ,പി.ഇ ഹബീബ് ടി.കെ റഷിദ് അലി, ഹോസ്പിറ്റൽ അംഗങ്ങളായ ഡോക്ട്ടർ സി.ടി മുഹമ്മദ് കുട്ടി, ഹെൽത്ത്...
ആരോഗ്യ ജാഗ്രത 2025, മഴക്കാലപൂർവ്വ ശുചീകരണ പരിപാടികള്‍ക്ക് തുടക്കമായി.

ആരോഗ്യ ജാഗ്രത 2025, മഴക്കാലപൂർവ്വ ശുചീകരണ പരിപാടികള്‍ക്ക് തുടക്കമായി.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല ഇന്റർ സെക്ടറൽ മീറ്റിംഗ് സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനം വലിയോറ GMUPS ഹെഡ്മാസ്റ്റർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശ്രീ ഹരിദാസ് .പി, നിപ്പ ആരോഗ്യ ബോധവൽക്കരണം നടത്തി. വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ ആരോഗ്യ ജാഗ്രത ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു .ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി വിശദീകരണം നടത്തി .മീഡിൽസ് റൂബല്ല ക്യാംപെയിൻ സംബന്ധിച്ച് പബ്ലിക് ഹെൽത്ത്നഴ്‌സ് ശ്രീമതി ഷീല Nc വിശദീ...
നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം.

നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം.

Accident
മലപ്പുറം: കോട്ടക്കലിന് സമീപം എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരു വ്യക്തിയെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്നു ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു . ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി....
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

LOCAL NEWS
നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഡൽഹിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്. ബിഎൻഎസ് 149,192 , 351, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കാരണം പറയാതെയാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇവർ പറയുന്നു. മക്തൂബ്, ഒബ്സർവേർ പോസ്റ്റ് എന്നീ മാധ്യമങ്ങളിൽ റിജാസ് എഴുതാറുണ്ട്. ജയിലിൽ അടക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ മോചനം ആവശ്യപ്പെട്ട് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വരികയായിരുന്നു റിജാസ്....
SSLC; സംസ്ഥാനത്ത് 99.5 ശതമാനം വിജയം, 61,449 ഫുൾ എ പ്ലസ്

SSLC; സംസ്ഥാനത്ത് 99.5 ശതമാനം വിജയം, 61,449 ഫുൾ എ പ്ലസ്

KERALA NEWS
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.5 ആണ് വിജയശതമാനം. 4,24,583 വിദ്യാർഥികൾ വിജയിച്ചതായും 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചതായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം. 72 ക്യാമ്പുകളിലാണ് മൂല്യനിർണയം നടന്നത്. നാല് മണി മുതൽ ഫലം വെബ്സെെറ്റിൽ ലഭ്യമാകും SSLC RESULT LINK https://pareekshabhavan.kerala.gov.in ⁠https://prd.kerala.gov.in ⁠https://results.kerala.gov.in ⁠https://examresults.kerala.gov.in ⁠https://sslcexam.kerala.gov.in...
പനക്കത്ത് അബ്ദുല്ലത്തീഫ് മരണപ്പെട്ടു

പനക്കത്ത് അബ്ദുല്ലത്തീഫ് മരണപ്പെട്ടു

MARANAM
അച്ചനമ്പലം സ്വദേശി പനക്കത്ത് ബീരാൻ കാക്കയുടെ (പഞ്ചായത്തിന് സമീപം കച്ചവടം നടത്തുന്ന) മകൻ അബ്ദുല്ലത്തീഫ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.. വേങ്ങര ലിയാന ടെക്സ്റ്റൈൽസിൽ ജീവനക്കാരനായിരുന്നു. മയ്യിത്ത് നമസ്‌കാരം രാത്രി 8.30 ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും
VENGARA
പാലാണി: എസ് എസ് എഫിന്റെ ലഹരി വിരുദ്ധ സമരങ്ങളുടെ രണ്ടാം ഘട്ടം ശരികളുടെ ആഘോഷം എന്ന പ്രമേയത്തിൽ നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ അധികാരികളേ ;നിങ്ങളാണ് പ്രതി എന്ന പ്രമേയത്തിൽ വിവിധ ഘടകങ്ങളിൽ വ്യത്യസ്ത പദ്ധതികൾ നടന്നിരുന്നു. ഇതിനെ പിന്തുടർന്ന് രണ്ടാം ഘട്ടത്തിൽ വിദ്യാർഥികളിലെ ശരികളെ കൂടി മുന്നോട്ട് വെക്കുകയാണ് എസ് എസ് എഫ്. ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സെക്ടർ കേന്ദ്രങ്ങളിലും കേരള കണക്ട് ഗ്രാമയാത്ര എന്ന പേരിൽ സംസ്ഥാന നേതാക്കളുടെ സന്ദർശനം നടന്നു വരുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ഇരിങ്ങല്ലൂർ സെക്ടറിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഖാരി നിർവഹിച്ചു. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിമാരായ ഉവൈസ് പരപ്പനങ്ങാടി, അബ്ദുൽ ഗഫൂർ പടിക്കൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജാബിർ സ്വിദ്ധീഖി, വേങ്ങര ഡിവിഷൻ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ഉനൈസ് അഹ്സനി, സെക്ട...
അതീ തീവ്രദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കുള്ള മരുന്ന് വിതരണം നടത്തി.

അതീ തീവ്രദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കുള്ള മരുന്ന് വിതരണം നടത്തി.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് , വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ അതീ തീവ്രദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കുള്ള മരുന്ന് വിതരണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ മുഹമ്മദ് യാസിർ അധ്യക്ഷത വഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ വി സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജിൻ നന്ദിയും പറഞ്ഞു....
പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളമുണ്ടാക്കി; നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു

പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളമുണ്ടാക്കി; നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു

KERALA NEWS
കൊല്ലത്ത് ആഡംബര ഹോട്ടലില്‍ വെച്ച് സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ അസഭ്യം വിളിച്ചതിന് പിടിയിലായ നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. അഞ്ചാലുംമൂട് പൊലീസ് ആണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ആദ്യം സ്റ്റേഷനില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകന്‍ ചീത്ത വിളിച്ചു. നാലുമണിക്കൂറിന് ശേഷമാണ് വിനായകനെ ഒടുവില്‍ വിട്ടയച്ചത്. സിനിമാ ചിത്രീകരണത്തിന്റെ ആവശ്യത്തിനായിരുന്നു വിനായകന്‍ കൊല്ലത്ത് എത്തിയത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിശ്രമിക്കുന്നതിനിടെ, വിനായകന്റെ മാനേജര്‍ മദ്യപിച്ച് ബഹളം വച്ചു. ഇത് ചോദിക്കാനാണ് നടന്‍ വിനായകന്‍ ഇടപെട്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ഹോട്ടലില്‍ എത്തിയ സ്ത്രീകളും കുട്ടികളും കേള്‍ക്കേ അസഭ്യവര്‍ഷം തുടര്‍ന്നു. ഹോട്ടലുകാര്‍ വിവരമറിയിച്ചതിന് തുടര്‍ന്ന് പൊലീസ് എത്തി വിനായകനെ കസ്റ്റഡിയിലെടുത്തു. പു...
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ

KERALA NEWS
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്ത് ഹൈക്കമാൻഡ്. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും. വർക്കിംഗ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു. കെ സുധാകരനെ AICC പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി. സുധാകരന്റെ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് പുതിയ അധ്യക്ഷൻ എത്തുന്നത്. അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആൻ്റണിയുടെ പേരും സജ്ജീവമായിരുന്നു. പുതിയ കെ.പി.സി.സി അധ്യക്ഷന്റെ പ്രഖ്യാപനം ഇനി വൈകേണ്ട എന്ന തീരുമാനം ഹൈക്കമാൻഡ് കൈകൊണ്ടിരുന്നു. അധ്യക്ഷ പദത്തിലേക്ക് താൽപര്യമറിയിച്ച് കൊടിക്കുന്നിൽ സുരേഷും ഹൈക്കമാൻഡിനെ സമീപിച്ചിരുന്നുന്നെങ്കിലും അതും പ്രവർത്തികമായില്ല. അതേസമയം, ഹൈക്കമാൻഡ് നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ട്വന്റി ഫോറിനോട് പറഞ്ഞു....
കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുനതിൻ്റെ ഭാഗമായി കൂടിയാലേചന യോഗം സംഘടിപ്പിച്ചു

കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുനതിൻ്റെ ഭാഗമായി കൂടിയാലേചന യോഗം സംഘടിപ്പിച്ചു

TIRURANGADI
എ ആർ നഗർ മണ്ഡലം സമ്പൂർണ്ണ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുനതിൻ്റെ ഭാഗമായി കൂടിയാലേചന യോഗം സംഘടിപ്പിച്ചു . കൊളപ്പുറം . അബ്ദുറഹിമാൻ നഗർ മണ്ഡലത്തിലെ മുഴുവൻ വാർഡിലെയും പ്രവർത്തകരെ ഉൾപ്പെടുത്തി സമ്പൂർണ്ണ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊളപ്പുറം ഇന്ദിരാ ഭവനിൽ കൂടിയാലോചന യോഗം സംഘടിപ്പിച്ചു . മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രെഷെറർ പി കെ മൂസ ഹാജി മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ പിസി ഹുസൈൻ ഹാജി ,മുസ്തഫ പുള്ളിശ്ശേരി, മൈനോറിറ്റി കോൺഗ്രസ് നേതാക്കളായ കെ. സി അബ്ദുറഹിമാൻ , കരീം കാംബ്രൻ ,ഒ ഐ സി സി റീജനൽ കമ്മിറ്റി അംഗം കാവുങ്ങൽ അബ്ദുറഹിമാൻ , മണ്ഡലം ഭാരവാഹികളായ ഉബൈദ് വെട്ടിയാടൻ, ഹസ്സൻ പി കെ , സക്കീർ ഹാജി, അബൂബക്കർ കെ കെ, മജീദ് പൂളക്കൽ, രാജൻ വാക്കയിൽ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ് , ദളിത് കോൺഗ്രസ് ഭാരവാഹി കളായ അയ്യപ്പൻ പാലാന്തറ, വേലായു...
സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

MALAPPURAM
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്. നിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ...
അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി ലേറ്റസ്റ്റ് വേർഷൻ ഉബുണ്ടു ഇൻസ്റ്റലേഷൻ നടത്തി

അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി ലേറ്റസ്റ്റ് വേർഷൻ ഉബുണ്ടു ഇൻസ്റ്റലേഷൻ നടത്തി

LOCAL NEWS
അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി GHS കൊളപ്പുറം സ്കൂളിലെ മുഴുവൻ ലാപ്ടോപ്പുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉബുണ്ടുവിന്റെ ലേറ്റസ്റ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു. രാവിലെ 10 മണിക്ക് തുടങ്ങിയ ഇൻസ്റ്റലേഷൻ ഉച്ചക്ക് ഒരുമണിക്ക് അവസാനിച്ചു.പതിനഞ്ചോളം കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീജ ടീച്ചർ ക്യാമ്പ്ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ ഷറഫുദ്ദീൻ, ഗഫൂർ മാഷ്, എന്നിവർ ക്യാമ്പിൽ സംസാരിച്ചു. SITC സന്ധ്യ ടീച്ചർ, കൈറ്റ് മിസ്ട്രസ് മാരായ സതി ടീച്ചർ, ജിബി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി....
ലഹരി വിരുദ്ധ ബോധവല്‍ക്കരണവും ലഹരിവിരുദ്ധ കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ബോധവല്‍ക്കരണവും ലഹരിവിരുദ്ധ കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു.

MALAPPURAM
മലപ്പുറം: മുണ്ടക്കോട് മസ്ജിദുല്‍ ഹുദാ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'നാടിനെ ലഹരി മുക്തമാക്കാന്‍ നമുക്കൊരു മിക്കാം' എന്ന ആശയം മുന്‍നിര്‍ത്തി മീനാര്‍കുഴി എം.ഇ. എ ഓഡിറ്റോറിയത്തില്‍ വെച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും ലഹരിക്കെതിരെയുള്ള കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ് പി.സി.എച്ച് മാനു മുസ്ല്യാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മഹല്ല് ഖത്തീബ് അസ്ലം ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു.പെരിന്തല്‍മണ്ണ എക്‌സൈസ് ഓഫീസിലെ പി.എസ് പ്രസാദ് 'ലഹരിയുടെ കാണാപ്പുറങ്ങള്‍' എന്ന വിഷയവും ഗ്രന്ഥകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം.പി. ഫൈസല്‍ വാഫി കാടാമ്പുഴ 'ലഹരി എന്ന അധാര്‍മ്മികത' എന്ന വിഷയവും അവതരിപ്പിച്ചു. ഡോ .എം.ഉസ്മാന്‍ ലഹരിവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. മഹല്ല് ജനറല്‍ സെക്രട്ടറി എം.ഉമ്മര്‍, സെക്രട്ടറിമാരായ അജ്മല്‍ .ടി, അബ്ദുള്ള.എന്‍, അബ്ദുള്ള. വി., വൈസ് പ്രസിഡന്റ് കൂളത്ത് അബ്ബാസ് ഹാജി, ട്ര...
വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

Accident
കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിൽ പതങ്കയത്ത് ഇരവഞ്ഞിപുഴയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി തൂലിക്കൽ അബ്ബാസിന്റെ മകൻ റെമീസ് ഷെഹഷാദ് (20) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെ പത്തംഗ സംഘം 5 ബൈക്കുകളിൽ ആണ് ഇവിടേക്ക് എത്തിയത്. രക്ഷാപ്രവർത്തനം നടത്തി ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടലുണ്ടിയിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
പത്മശ്രീ റാബിയക്ക് ജൻമനാട്ടിൽ സ്മാരകം ഉണ്ടാക്കണം.

പത്മശ്രീ റാബിയക്ക് ജൻമനാട്ടിൽ സ്മാരകം ഉണ്ടാക്കണം.

TIRURANGADI
തിരൂരങ്ങാടി:സാക്ഷരതാ പ്രസ്ഥാനത്തിലൂടെയും ചലനം എന്ന വേദിയിലൂടെ ഭിന്നശേ ശേഷി - സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും കേരളത്തിന്റെ അഭിമാനവും രാജ്യം പത്മശ്രീയും ഇന്ത്യൻ യൂത്ത് അവാർഡും നൽകി ആദരിക്കുകയും യു.എൻ അവാർഡിലൂടെ രാജ്യത്തിന്റെ അഭിമാനം അന്താരാഷ്ട്ര വേദിയിലെത്തിക്കുകയും ചെയ്ത പത്മശ്രീ കെ.വി. റാബിയക്ക് ജൻമനാട്ടിൽ ഉചിതമായ സ്മാരകം ഉണ്ടാക്കണമെന്ന് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ആവശ്യപ്പെട്ടു.തന്റെ പരിമിതികൾക്കപ്പുറത്ത് നിന്ന് വീൽചെയറിലിരുന്ന് കൊണ്ട് മാതൃകാ പ്രവർത്തനങ്ങളായിരുന്നു അവർ നടത്തിയിരുന്നത്. അവരുടെ ജീവചരിത്രം പാഠപുസ്തകമാക്കിയതുൾപ്പെടെ എടുത്ത് പറയേണ്ടതാണ്. രോഗപീഠകൾ ഒട്ടേറെ ഉണ്ടായിട്ടും എഴുത്തുത്തും വായനയും വിദ്യാഭ്യാസ -സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഏറെ സജ്ജീവമായിരുന്നു റാബിയ.ഒട്ടേറെ അവാർഡുകളും പുരസ്കാരങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ വീടിനോട് ചേർന്ന് പ്രത്യേകം പണിത ക...

MTN NEWS CHANNEL