Wednesday, July 29News That Matters
Shadow

Author: admin

വാഹന പരിശോധനയ്ക്കിടെ രാസലഹരിയുമായി യുവാക്കള്‍ എക്സൈസ് പിടിയില്‍

വാഹന പരിശോധനയ്ക്കിടെ രാസലഹരിയുമായി യുവാക്കള്‍ എക്സൈസ് പിടിയില്‍

MALAPPURAM
പരപ്പനങ്ങാടിയില്‍ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കള്‍ എക്സൈസ് പിടിയില്‍. കണ്ണമംഗലം കുന്നുംപുറം കൊളോത്ത് വീട്ടില്‍ മുഹമ്മദ്‌ അസറുദ്ദീൻ (28), ഏ ആർ നഗർ പുതിയത്ത് പുറായ് കൊടശ്ശേരി വീട്ടില്‍ താഹിർ (27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടക്കാട് കാര്യാട്ടുകടവ് പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് രാസലഹരി പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും 13.09ഗ്രം മെത്താഫെറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലും, മെത്താം ഫിറ്റമിനും മറ്റു ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഇവ തൂക്കുന്നതിന് ആവശ്യമായ ഇലക്‌ട്രോണിക് തുലാസും കണ്ടെടുത്തിട്ടുണ്ട്.രണ്ടു ദിവസമായി കരിപ്പൂർ എയർപോർട്ടിന് സമീപം ലോഡ്ജ് വാടകക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയതായി പ്രതികളുടെ മൊഴിയുണ്ട്. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു....
വയോധികനെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

വയോധികനെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

CRIME NEWS
മലപ്പുറം: വയോധികനെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസൽമാനെ ആണ്പൂക്കോട്ടും പാടം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലാണ് സംഭവം നടന്നത്. പുഴയോരത്ത് മീൻ പിടിക്കുന്നതിനിടെയാണ് വധശ്രമമുണ്ടായത്. ചെറായി സ്വദേശി 70 വയസുകാരാനായ കുഞ്ഞാലിയെയാണ് മീൻപിടിക്കുന്നതിനിടെ അബ്ദുസൽമാൻ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ചത്. മീൻ പിടിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടയിൽ സൽമാൻ കുഞ്ഞാലിയെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു....
എഴുത്തുകാരി ഷാബിനൗഷാദിന് ഭാരത് പുരസ്‌കാർ അവാർഡ്.

എഴുത്തുകാരി ഷാബിനൗഷാദിന് ഭാരത് പുരസ്‌കാർ അവാർഡ്.

MALAPPURAM
മലപ്പുറം: അക്ഷരങ്ങളെയും ഭാവനകളെയും തൻ്റെ തൂലികയിൽ ആവാഹിച്ച് കാവ്യലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിയ പ്രശസ്ത എഴുത്തുകാരി ഷാബി നൗഷാദിന് ഭാരത് പുരസ്‌കാരത്തിൻ്റെ തിളക്കം. സാഹിത്യം, കവിത എന്നീ വിഭാഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ, മലപ്പുറം ഡി.വൈ.എസ്.പി ശ്രീ. ബൈജു കെ.എം ഷാബിനൗഷാദിന് പുരസ്കാരം സമ്മാനിച്ചു. ഹൃദയത്തിൽ തൊടുന്ന വരികളിലൂടെയും ആഴത്തിലുള്ള ചിന്തകളിലൂടെയും വായനക്കാരുടെ മനസ്സിൽ ഇടംപിടിച്ച ഷാബിനൗഷാദിൻ്റെ സാഹിത്യയാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുരസ്കാരം. ഗിന്നസ് റെക്കോർഡിൻ്റെ ഭാഗമായ WMHC വേൾഡ് മദേഴ്സ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനോടകം അവരെ തേടിയെത്തിയിട്ടുണ്ട്. സാഹിത്യത്തിലെയും കവിതയിലെയും മികവിന് മലപ്പുറം ജില്ലയിൽ നിന്നും ഈ ബഹുമതി ഏറ്റുവാങ്ങിയ പ്രതിഭ എന്ന നിലയിലും ഷാബിനൗഷാദ് ശ്രദ്ധേയയാണ്. സാഹിത്യരചനയുടെ ലോകത്ത് മാത്രം ഒതുങ്ങുന്നില്...
വാട്സ്ആപ്പ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കഞ്ചാവ് വില്‍പന മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍.

വാട്സ്ആപ്പ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കഞ്ചാവ് വില്‍പന മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍.

MALAPPURAM
മലപ്പുറം: ബിപി അങ്ങാടിയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍. അരിക്കാഞ്ചിറ സ്വദേശി അബ്ദുല്‍ റസാഖിനെയാണ് (56) തിരൂര്‍ പൊലീസ് പിടികൂടിയത്. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി വില്‍പനക്കാരെ പിടികൂടുന്നതിനായി തിരൂര്‍ സിഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി വരികയായിരുന്നു. പ്രതിയുടെ കൈയില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. വാട്സ്ആപ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കച്ചവടം നടത്തുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി ആളുകള്‍ കഞ്ചാവിനായി മെസേജുകള്‍ അയക്കുന്നതായും വിളിക്കുന്നതായും പൊലീസ് കണ്ടെത്തി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അബ്ദുല്‍ റസാഖിനെ അറസ്റ്റ് ചെയ്തത്. തിരൂര്‍ സി.ഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ എസ്. ഐ സുജിത്ത്, നിര്‍മല്‍, സീനിയര്‍ സി.പി.ഒ സു...
പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവത്തിന് തുടക്കമായി

പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവത്തിന് തുടക്കമായി

TIRURANGADI
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവത്തിന് തുടക്കമായി. ഈ വർഷത്തെ സ്കൂൾ കലാമേള ഉള്ളണം എ എം യു പി സ്കൂളിൽ വെച്ച് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ സ്കൂളിൽ വെച്ച് നടക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി ഷാഹിദ,കൗൺസിലർമാരായ പി വി മുസ്തഫ, മെറീന ടീച്ചർ, റംലത്ത്‌ കെ.കെ, ഗിരീഷ് ചാലേരി, ബേബി അച്യുതൻ, സ്കൂൾ മാനേജർ എം.എ.കെ തങ്ങൾ, ഹെഡ്മാസ്റ്റർ കരീം, മനോജ്‌ മാസ്റ്റർ പി ടി എ പ്രസിഡന്റ്‌ ഷബീർ, സുബ്രമണ്യൻ, നൗഫൽ, എന്നിവർ സംസാരിച്ചു....
ഫേസ്ബുക്ക് കമന്‍റിനെ ചൊല്ലി തർക്കം; യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി

ഫേസ്ബുക്ക് കമന്‍റിനെ ചൊല്ലി തർക്കം; യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി

LOCAL NEWS, PALAKKAD
പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി. പനയൂർ സ്വദേശി വിനേഷിനാണ് മർദനമേറ്റത്. ഡിവൈഎഫ്‌ഐയുടെ ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായ രാകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനേഷിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും യുവാവ് വെന്‍റിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡിവൈഎഫ്‌ഐ മുൻ മേഖല സെക്രട്ടേറിയേറ്റ് അംഗമായിരുന്നു വിനേഷ്. സംഭവത്തില്‍ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. പിടികൂടിയത് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പൊലീസും ആര്‍പിഎഫും ചേർന്നാണ്. പ്രതികൾ ആര്‍പിഎഫിൻ്റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്. മംഗളൂരു സെൻട്രൽ എക്സ്പ്രസിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്....
മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

GULF NEWS
നാട്ടില് പോകാന് മണിക്കൂറുകള് ബാക്കി നില്ക്കെ മലപ്പുറം സ്വദേശിയായ പ്രവാസി ജിദ്ദയില് ഹൃദയാഘാതംമൂലം മരിച്ചു. ജിദ്ദ ബാബ് ശരീഫില് ജോലി ചെയ്യുന്ന വൈലത്തൂര് പൊന്മുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) ആണ് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചത്. നാളെ നാട്ടില് വരാനിരിക്കുകയായിരുന്നു. ഇതിനായി ടിക്കറ്റെടുത്ത് ഒരുക്കങ്ങള് നടത്തിവരുന്നതിനിടെയാണ് മരണം.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ജിദ്ദ ജെ.എന്.പി ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാല്പ്പതു വര്ഷത്തോളമായി അബ്ദുസലാം പ്രവാസിയാണ്. പരേതനായ മൊയ്തീന് ഹാജിയുടെയും ബീരായുമ്മയുടെയും മകനാണ്. ഭാര്യ: റസിയാബി. ഹസ്ന അബ്ദുസലാം, അന്വര് അബ്ദുസലാം എന്നിവരാണ് മക്കള്. അയ്യൂബ്, സുബൈര്, സുബൈദ, സല്മ എന്നിവര് സഹോദരങ്ങളുമാണ്. ജിദ്ദ കെ.എം.സി.സി വെല്ഫയര് വിങ് ആണ് നിയമനടപടികള് നീക്കുന്നത്....
മുക്കം ഗോതമ്പ്റോഡ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

മുക്കം ഗോതമ്പ്റോഡ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Accident
മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത് ഗോതമ്പ്റോഡ് കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ ബസിലടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വണ്ടൂർ തിരുവാലി സ്വദേശി സിനാൻ (17) ആണ് മരിച്ചത്. ഒക്ടോബർ 2 ന് ആയിരുന്നു അപകടം സംഭവിച്ചത്. മുക്കത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിൽ മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന നാല് പേർക്ക് പരിക്ക് പറ്റിയിരുന്നു. ഗുരുതര പരിക്കേറ്റ ഒരാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മഞ്ചേരി എളങ്കൂർ PM S A HSS സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് സിനാൻ ഇ കെ മരണപ്പെട്ടത് മുഹമ്മദ് സിനാന്റെ വേർപാടിന് തുടർന്ന് ഒക്ടോബർ 8 ബുധൻ സ്കൂളിന് അവധിയാണ്...
താമരശ്ശേരിയിൽ താലൂക്ക് ആശുപത്രി ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു.

താമരശ്ശേരിയിൽ താലൂക്ക് ആശുപത്രി ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു.

KOZHIKODE, LOCAL NEWS
കോഴിക്കോട് : താമരശ്ശേരിയിലെ താലൂക്ക് ആശുപത്രി ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു. പ്രതി പിടിയിൽ. അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിടെ പിതാവ് സനൂപ് ആണ് ഡോക്റെ വെട്ടി പരിക്കേൽപ്പിച്ചത്. മകൾക്ക് നീതി കിട്ടിയില്ല, കൃത്യമായ ചികിത്സ ലഭിച്ചില്ല, വീഴ്ച സംഭവിച്ചു എന്നാരോപിച്ചാണ് പ്രതി ആക്രമിച്ചത്. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സർട്ടിഫിക്കേറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്....
ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ തെരുവ്

ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ തെരുവ്

MALAPPURAM
മലപ്പുറം: ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യക്കെതിരേ എസ്.കെ.എസ്.എസ്.എഫ് ജില്ലയിലെ മേഖലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ഫലസ്തീന്‍ ജനതക്കുനേരെ നടക്കുന്ന അതിക്രൂര ആക്രമണങ്ങള്‍ രണ്ടുവര്‍ഷമായ ഇന്നലെ വൈകീട്ടാണ് സയണിസ്റ്റ് ക്രൂരതക്കെതിരേ പ്രതിഷേധിച്ച് പ്ലേകാര്‍ഡുകളേന്തിയാണ്  നഗരങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് പ്രകടനം നടത്തിയത്. മലപ്പുറം നഗരത്തില്‍ നടന്ന പ്രതിഷേധ തെരുവ് കലക്ടേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് തുടങ്ങി കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് സംഗമിച്ചു.സംസ്ഥാന സെക്രട്ടറി സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ക്രൂരതയെന്ന പ്രയോഗത്തെ പോലും ലജ്ജിപ്പിക്കുന്ന ഭീകരതയാണ് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്‌റാഈല്‍ നടത്തുന്നതെന്നും,ഫലസ്തീന്‍ ജനതയുടെ പക്ഷം ചേര്‍ന്ന് സമാധാനത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കുകയും പീഡിതര്‍ക്ക് വേണ്ടി പ്രാര്‍ഥന നടക്കണമെന്നും തങ്ങള്‍ പറഞ...
കൊണ്ടോട്ടി സ്വദേശിനിയേ കാണ്മാനില്ല

കൊണ്ടോട്ടി സ്വദേശിനിയേ കാണ്മാനില്ല

MALAPPURAM
കൊണ്ടോട്ടി: മലാട്ടിക്കൽ വലിയപറമ്പ് സ്വാദേശിനി ആയിഷകുട്ടി (59 വയസ്സ്) കുറച്ചു ദിവസമായി കാണാതായിട്ട്. കഴിഞ്ഞ ദിവസം ചെമ്മാട്, ചേളാരി, പരപ്പനങ്ങാടി ഭാഗങ്ങളിൽ കണ്ടതായി അറിഞ്ഞു പക്ഷെ തിരഞ്ഞപ്പോൾ കണ്ടില്ല…. കാണുന്നവർ കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ നമ്പറിലോ ബന്ധപ്പെട്ടിവരിലോ അറിയിക്കുക 0483-2712041 9605 593388, 8129847719.
കൊണ്ടോട്ടിയില്‍ വൻ രാസലഹരി വേട്ട: കാപ്പാ പ്രതി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

കൊണ്ടോട്ടിയില്‍ വൻ രാസലഹരി വേട്ട: കാപ്പാ പ്രതി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

MALAPPURAM
കൊണ്ടോട്ടി: ഐക്കരപ്പടി കണ്ണവെട്ടിക്കാവ് അമ്ബലക്കണ്ടി വള്ളിക്കാട്ടെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 153 ഗ്രാം എം.ഡി.എം.എയുമായി കാപ്പ പ്രതി ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ സ്വദേശി ഏട്ടൊന്നില്‍ ഷെഫീഖ് (35), വാഴക്കാട് സ്വദേശി കമ്ബ്രതി കുഴി നൗഷാദ് (40), കൊട്ടപ്പുറം സ്വദേശി കുന്നംതൊടി ഷാക്കിർ (32), ഐക്കരപ്പടി സ്വദേശി ഇല്ലത്ത്‌തൊടി ബാർലിമ്മല്‍ പറമ്ബ് റഷാദ് മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്.വിവിധ കേസുകളിലെ പ്രതിയും അടുത്തിടെ രാസലഹരി കേസില്‍ ഭാര്യയോടൊപ്പം ജാമ്യത്തിലിറങ്ങിയ വ്യക്തിയുമാണ് ഒന്നാം പ്രതി ഷെഫീഖ്. ഒരു വർഷത്തോളം കാപ്പ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞ ഇയാള്‍ക്ക് വയനാട്ടിലെ മൂന്നരക്കോടിയുടെ തട്ടിപ്പ് കേസ്, പരപ്പനങ്ങാടിയിലെ ലഹരിക്കേസ്, കൊണ്ടോട്ടിയിലെ കളവ് കേസ് എന്നിവ ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം കോഴിക്കോട്, മലപ്പുറം ജി...
ഡ്രെയിനേജ് പണി രോഗികളെ വലയ്ക്കുന്നു; ഉടൻ പരിഹാരം കാണണമെന്ന് DYFI

ഡ്രെയിനേജ് പണി രോഗികളെ വലയ്ക്കുന്നു; ഉടൻ പരിഹാരം കാണണമെന്ന് DYFI

TIRURANGADI
പരപ്പനങ്ങാടി : മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ഏക പി എച്ച് സി സെന്റർ ആയ നെടുവ ഹെൽത്ത് സെന്ററിനു മുൻവശം ഡ്രെയിനേജ് വർക്കിനായി പൊളിച്ചതിനാൽ രോഗികൾക്കും വാഹനങ്ങളിൽ വരുന്നവർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഇത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡിവൈഎഫ്ഐ ചെട്ടിപ്പടി മേഖലാ കമ്മിറ്റി പിഡബ്ല്യുഡി എൻജിനീയർക്ക് മേഖലസെക്രട്ടറി കെ. രഞ്ജിത്ത്, കമ്മറ്റി അംഗം ടി. വരുൺ തുടങ്ങിയവർ പരാതി കൈമാറി....
സൽമാനുൽ ഫാരിസിന് വീൽചെയർ നൽകി സഹപാഠികൾ

സൽമാനുൽ ഫാരിസിന് വീൽചെയർ നൽകി സഹപാഠികൾ

TIRURANGADI
തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സൽമാനുൽ ഫാരിസിന് പിറന്നാൾ ആശംസയായി സഹപാഠികൾ ചേർന്ന് ഇലക്ട്രിക്കൽ വീൽചെയർ സമ്മാനിച്ചു. കൂട്ടുകാർ ഒരുക്കിയ ഈ സ്‌നേഹപൂർവ്വമായ സമ്മാനം സ്കൂൾ മാനേജർ ശ്രീ എം.കെ. ബാവ ഔപചാരികമായി സൽമാനുൽ ഫാരിസിന് കൈമാറി.സ്നേഹവും കരുതലും നിറഞ്ഞ ഈ വേറിട്ട പിറന്നാൾ മുഹൂർത്തം അധ്യാപകരും വിദ്യാർത്ഥികളും സാക്ഷിയായിരുന്നു. സഹപാഠികളുടെ ഈ മഹത്തായ മനസ് സ്കൂൾ വിദ്യാർത്ഥി സമൂഹത്തിന് അഭിമാന നിമിഷയമായി. ഫാരിസിന്റെ സ്കൂളിലേക്കുള്ള യാത്ര കൂടുതൽ സ്വതന്ത്രവും ആത്മവിശ്വാസപൂർണ്ണവുമാകട്ടെ എന്നാശംസിച്ചുകൊണ്ട് അധ്യാപകരും രക്ഷിതാക്കളും പിന്തുണ പ്രഖ്യാപിച്ചു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി വികസന കാര്യ സ്ഥിരസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ , യതീംഖാന സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ്, ഡിവിഷൻ കൗൺസിലർ സി.പി ഹബീബ ബഷീർ , കൗൺസിലറും എം.ടി.എ പ്രസിഡണ്ടുമായ സമീന മൂഴിക്ക...
കൈപ്രൻ സൈദലവി മരണപ്പെട്ടു

കൈപ്രൻ സൈദലവി മരണപ്പെട്ടു

MARANAM
വലിയോറ: പരപ്പിൽപാറ സ്വദേശി പരേതനായ കൈപ്രൻ കോയ എന്നവരുടെ മകൻ കൈപ്രൻ സൈദലവി (82) എന്നവർ മരണപ്പെട്ടു. ഭാര്യ: ഇത്തീമു ചക്കരപ്പറമ്പൻ മക്കൾ: ഐ സുമ്മു, ഫാത്തിമ, മുഹമ്മദ്, കുഞ്ഞി മരക്കാർ, റഹ് യാനത്ത്, ഗഫൂർ, അബ്ദുൾ അസീസ്, ജംഷീറ. മരുമക്കൾ: ഹുസൈൻ ഗാന്ധിക്കുന്ന്, മൂസ ചാലിൽ ക്കുണ്ട്, സുഫൈറ, മുനീറ, ശരീഫ്പാക്കടപ്പുറായ , സമീറ, കബീർ വെന്നിയൂർ . കബറടക്കം നാളെ ചൊവ്വാഴ്ച രാവിലെ 9.30 ന് പുത്തനങ്ങാടി ജുമാ മസ്ജിദ് നടക്കും....
പൂച്ചേങ്ങൽകുന്നത്ത് പാത്തുമ്മു ഹജ്ജുമ്മ മരണപ്പെട്ടു

പൂച്ചേങ്ങൽകുന്നത്ത് പാത്തുമ്മു ഹജ്ജുമ്മ മരണപ്പെട്ടു

MARANAM
വേങ്ങര: വലിയോറ ആശാരിപ്പടി സ്വദേശി പരേതനായ കൊല്ലം തൊടിക കുഞ്ഞാലി ഹാജി ഭാര്യയും സിപിഎം ജില്ലാ കമ്മറ്റി അംഗം കെ ടി അലവി കുട്ടിയുടെ മാതാവുമായാ പൂച്ചേങ്ങൽകുന്നത്ത് പാത്തുമ്മു ഹജ്ജുമ്മ (90) മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വലിയോറ ചിനക്കൽ ജുമാമസ്ജിദിൽ വെച്ച് നടക്കും.
ഊരകം മണ്ഡലം കോൺഗ്രസ് വാർഡ് കൺവെൻഷൻ സംഘടിപ്പിച്ചു

ഊരകം മണ്ഡലം കോൺഗ്രസ് വാർഡ് കൺവെൻഷൻ സംഘടിപ്പിച്ചു

VENGARA
ഊരകം മണ്ഡലം അഞ്ചാം വാർഡ് കോൺഗ്രസ് കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് കുഞ്ഞു പാണക്കട അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ കമ്മൂത്ത് ചന്തു മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ വി കെ , അനിൽകുമാർ ടി , ചാത്തൻ കരിമ്പിലി , പരമു പട്ടാളത്തിൽ തുടങ്ങിയവർ സംസാരിച്ചു. അഞ്ചാം വാർഡ് ഭാരവാഹികളായി പ്രസിഡണ്ട്, ശ്രീനിവാസൻ കെ ( എന്ന ഇണ്ണി ), വൈസ് പ്രസിഡണ്ട് ഹരിദാസൻ ഉമ്മണത്ത്, ജനറൽ സെക്രട്ടറി വിജീഷ് കമ്മൂത്ത്, സെക്രട്ടറി തൊമ്മങ്ങാടൻ മൊയ്തീൻകുട്ടി, ട്രഷറർ കീരി അബ്ദു എന്നിവരെ തിരഞ്ഞെടുത്തു....
മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന രണ്ട് പേ‌ര്‍ അറസ്റ്റില്‍

മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന രണ്ട് പേ‌ര്‍ അറസ്റ്റില്‍

MALAPPURAM
താനൂര്‍: അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന രണ്ടു പേരെ താനൂര്‍ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം കാളാട് നിന്നുമാണ് കെ.പുരം കരിമ്ബനക്കല്‍ ഉമ്മര്‍ ശരീഫ് (33), അരിയല്ലൂര്‍ കൊടക്കാട് പുനത്തില്‍ ആദര്‍ശ് സുന്ദര്‍ (29) എന്നിവരെയാണ് മൂന്നക്ക നമ്ബര്‍ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. രണ്ടു മൊബൈല്‍ ഫോണുകളും 9600 രൂപയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.താനൂര്‍ ഡി വൈ.എസ്.പി പി. പ്രമോദിന്റെ നിര്‍ദേശ പ്രകാരം താനൂര്‍ ഇന്‍ സ്‌പെക്ടര്‍ കെ.ടി. ബിജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ സുകീഷ് കുമാര്‍, സി.പി.ഒമാരായ വിനീത്, ബി ജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ലോട്ടറി ചൂതാട്ടം നടത്തിയവരെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ നേരത്തെയും ലോട്ടറി ചൂതാട്ട കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇതിനു മുമ്ബും രജിസ്റ്റര്‍ ചെയ്...
മുസ്‌ലിം ലീഗിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി പി സരിൻ

മുസ്‌ലിം ലീഗിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി പി സരിൻ

LOCAL NEWS, PALAKKAD
മുസ്ലിം ലീഗിനെതിരെ വർഗീയ പരാമർശവുമായി സിപിഐഎം സഹയാത്രികൻ പി സരിൻ. ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നത് എന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ച്‌ ഏതോ സ്വർഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാരെന്നായിരുന്നു സരിന്റെ പ്രസ്താവന. ലീഗിന് കൊടുക്കുന്ന ഓരോവോട്ടും ആർഎസ്‌എസിന് കൊടുക്കുന്നതിന് തുല്യമാണെന്നും സരിൻ പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐഎം നടത്തിയ പ്രതിഷേധത്തില്‍ പ്രസംഗിക്കവെയാണ് സരിന്റെ വിവാദ പരാമർശം. മതത്തിന്റെ പേരില്‍ രാഷ്ട്രീയത്തെ ചുരുക്കിക്കൊണ്ട് വന്ന് മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്നു. ഇതോടെ ബിജെപിക്കാർ ഹിന്ദു സമം ബിജെപിയെന്ന് ആക്കി മാറ്റി. ബിജെപിയെ അവരുടെ വഴിക്ക് വളരാൻ ലീഗ് വഴിവെട്ടികൊടുക്കുകയാണെന്നും സരിൻ ആരോപിച്ചു.മലപ്പുറം ജില്ലയോട് അടുത്ത് നില്‍ക്കുന്ന പ്രദേശമായതിനാല്‍ സെക...
വേങ്ങര ബ്ലോക്ക് കേരളോത്സവം; ഫുട്ബോൾ കിരീടം കണ്ണമംഗലത്തിന്

വേങ്ങര ബ്ലോക്ക് കേരളോത്സവം; ഫുട്ബോൾ കിരീടം കണ്ണമംഗലത്തിന്

Sports, VENGARA
വേങ്ങര:​ വേങ്ങര ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ഊരകം ഗ്രാമപഞ്ചായത്ത് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കണ്ണമംഗലം കപ്പ് സ്വന്തമാക്കിയത്.​കോഴിച്ചിന ആർ.ആർ.ആർ.എഫ് ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.പി. സഫീർ ബാബു, സഫിയ മലക്കാരൻ, മെമ്പർമാരായ അസീസ് പറങ്ങോടത്ത്, വി.പി. റഷീദ്, രാധാ രമേശ്,മണി, ഉദ്യോഗസ്ഥരായ അനീഷ്, പ്രവീൺ, സുരേഷ്,പ്രശാന്ത് കോർഡിനേറ്റർമാരായ ഐഷാ പിലാക്കടവത്ത്, കെ.കെ. അബൂബക്കർ സിദ്ദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു....

MTN NEWS CHANNEL