Friday, January 23News That Matters
Shadow

Author: admin

കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Accident
കോഴിക്കോട്: കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബാലുശേരി വട്ടോളി സ്വദേശി അശ്വിൻ മോഹൻ (30) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കക്കയം പഞ്ചവടി പാലത്തിന് സമീപം ഉച്ചക്ക് 2 മണിക്ക് ശേഷം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്ന് രാവിലെ 11.15 ഓടെ എൻഡിആർഎഫ്, ഫയർഫോഴ്സ്, സന്നദ്ധ റക്സ ടീം, നാട്ടുകാർ പോലിസ് എന്നിവരുടെ സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ...
മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല: മന്ത്രി വി ശിവന്‍കുട്ടി

മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല: മന്ത്രി വി ശിവന്‍കുട്ടി

LOCAL NEWS
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം. അതിനാല്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 'സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ എല്ലാ കുട്ടികളെയും ബാധിക്കുന്ന തരത്തിലേ എടുക്കാന്‍ പറ്റുകയുള്ളു. ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി പരീക്ഷ മാറ്റിവയ്ക്കുക, ക്ലാസ് ടൈം മാറ്റിവയ്ക്കുക, പ്രത്യേകം അവധി നല്‍കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന് ചെയ്യാനാവില്ല. ഈ ആവശ്യം ജനാധ...
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

Accident
കോട്ടയം: ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍....
സ്കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍

സ്കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍

CRIME NEWS
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂള്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശി നേഹയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാം ക്ലാസ് മുതല്‍ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചിട്ടുണ്ട്. നേഹയുടെ ഹോസ്റ്റല്‍ മുറിയടക്കം പൊലീസ് പരിശോധിക്കുകയാണ്....
പങ്ങിണിക്കാടൻ സൈതാലി ഹാജി മരണപ്പെട്ടു.

പങ്ങിണിക്കാടൻ സൈതാലി ഹാജി മരണപ്പെട്ടു.

MARANAM
ക്ലാരി: ഓട്ടുപാറപ്പുറം സ്വദേശി പരേതനായ പങ്ങിണിക്കാടൻ കുഞ്ഞി മൊയ്‌ദീൻ മൊല്ല ഹാജി എന്നവരുടെ മകൻ പങ്ങിണിക്കാടൻ സൈതാലി ഹാജി (90) എന്നവർ മരണപ്പെട്ടു. സഹോദരങ്ങൾ : ക്ലാരി മഹ്മൂദ് ബാഖവി, കുഞ്ഞഹമ്മദ് ഹാജി. ഹൈദ്രു ഹാജി, കുഞ്ഞു ഫൈസി, അബ്ദുറഹ്മാൻ മുൻഷി. ഭാര്യ : കദീജ ഹജ്ജുമ്മ,മക്കൾ : അബ്ദുൽ റഷീദ് ഹാജി, അബ്ദുൽ നാസർ അൻവരി, അബ്ദുൽ മാലിക് ഹുദവി, മൊയ്‌ദീൻ നിസാമി. ഫാത്തിമ സുഹറ, താഹിറ, നസീറാമോൾ, ജുവൈറിയ,മയ്യിത്ത് നിസ്കാരം വൈകുന്നേരം 3:00 മണിക്ക് ക്ലാരി ചെനക്കൽ ജുമാ മസ്ജിദിൽ....
ഇന്ന് സംസ്ഥാന വ്യാപക SFI വിദ്യാഭ്യാസ ബന്ദ്

ഇന്ന് സംസ്ഥാന വ്യാപക SFI വിദ്യാഭ്യാസ ബന്ദ്

KERALA NEWS
ആര്‍എസ്‌എസ് ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷം. പ്രശ്‌നങ്ങളോട് പ്രതികരിക്കാതെ വൈസ് ചാന്‍സലര്‍. വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ഇന്ന്. സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.കേരള സര്‍വകലാശാല വിസിയെ ഇന്നും തടയുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകള്‍ ആര്‍എസ്‌എസിന് അടിയറവ് വെക്കാന്‍ ഗവര്‍ണറും ഗവര്‍ണര്‍ നിയോഗിച്ച വിസിമാരും ശ്രമിക്കുകയാണ്. സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരെയും ജോലി ചെയ്യാന്‍ അനുവദിക്കാത്തത് മോഹന്‍കുന്നുമ്മലും സിസ തോമസും അവരെ നിയന്ത്രിക്കുന്ന ഗവര്‍ണറുമാണെന്നും ശിവപ്രസാദ് പറഞ്ഞു. വ്യാഴാഴ്ച കേരള സര്‍വകലാശാലയിലേക്കും ര...
വീഡിയോ വീണ്ടും ഫെയ്സ്ബുക്കിൽ പ്രചരിച്ചതിനെ തുടർന്ന് 3 മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസ്സെടുത്തു.

വീഡിയോ വീണ്ടും ഫെയ്സ്ബുക്കിൽ പ്രചരിച്ചതിനെ തുടർന്ന് 3 മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസ്സെടുത്തു.

VENGARA
വേങ്ങര : 6 മാസം മുമ്പ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം.വീഡിയോ വീണ്ടും ഫെയ്സ്ബുക്കിൽ പ്രചരിച്ചതിനെ തുടർന്ന് 3 മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസ്സെടുത്തു. കഴിഞ്ഞ ഡിസംബറിൽ വേങ്ങര ടൗൺ മോഡൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷമാണ് കേസ്സിനിടയാക്കിയത്. 6 മാസം മുമ്പ് ഒരു കൂട്ടം പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥികളെ ബസ് സ്റ്റാൻ്റിലും ചാത്തൻകുളത്തുള്ള സ്കൂൾ റോഡിലും വച്ച് തല്ലി പരിക്കേൽപ്പിച്ചിരുന്നു. ഇതിൻ്റെ വീഡിയോ വിദ്യാർത്ഥികൾ തന്നെ അന്ന് വാട്സപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരിന്നു. ഇന്നലെ നടന്ന സംഭവമെന്ന് തോന്നിപ്പിക്കുന്ന വിധം കഴിഞ്ഞ ദിവസം അജയനന്നൊരു ഫെയ്സ്ബുക്കുടമ ദൃശ്യങ്ങൾ തൻ്റെ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം ചർച്ചയായത്. നിരവധിയാളുകൾ അടുത്ത് നടന്ന സംഘർഷമെന്ന നിലയിൽ ദൃശ്യങ്ങൾ ഷെയർ ചെയ്യുകയും പലരും വിദ്യാർത്ഥികൾക്കെതിരെ രൂക്ഷമായി പ്രതി...
പുള്ളാട്ട് കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു.

പുള്ളാട്ട് കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു.

MARANAM
കണ്ണമംഗലം: തീണ്ടേക്കാട് സ്വദേശി പരേതനായ പുള്ളാട്ട് കുഞ്ഞിതുവിൻറെ മകൻ കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു. ഭാര്യ: മറിയുമ്മ. മക്കൾ: ശരീഫ്, ഷമീം, സനൂബ്, ഷാനിബ,സാബിത്ത്. മയ്യിത്ത് നമസ്കാരം ഇന്ന് (09/07/2025 ബുധൻ) വൈകുന്നേരം 5:30ന് എടക്കാപറമ്പ് ജുമാമസ്ജിദിൽ.
ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍പ​ന; ഒ​രാ​ള്‍കൂ​ടി അ​റ​സ്റ്റി​ല്‍

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍പ​ന; ഒ​രാ​ള്‍കൂ​ടി അ​റ​സ്റ്റി​ല്‍

MALAPPURAM
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ളെ​ക്കൂ​ടി കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ല്‍ കാ​യ​ലം ക​ണ്ണാ​ച്ചോ​ത്തു വീ​ട്ടി​ല്‍ അ​ഫ്‌​ലാ​ഹ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ല്‍ നേ​ര​ത്തെ ഒ​ഡീ​ഷ ന​ഗ​ര്‍ബാ​നാ​പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് ജാ​നി (30), ബി​ഗ്‌​നേ​ഷ് ഹ​യാ​ല്‍ (32) എ​ന്നി​വ​ര്‍ പി​ടി​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ഈ ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ര​ണ്ടു​മാ​സം മു​മ്പ് ക​രി​പ്പൂ​രി​ന​ടു​ത്ത് കൊ​ള​ത്തൂ​ര്‍ ജ​ങ്ഷ​നി​ല്‍ ഡാ​ന്‍സാ​ഫ് ടീ​മാ​ണ് മൂ​ന്നു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി​യി​രു​ന്ന​ത്. ഒ​ഡീ​ഷ​യി​ല്‍നി​ന്ന് ക​ഞ്ചാ​വെ​ത്തി​ച്ച സ...
നിയന്ത്രണം വിട്ട ലോ റിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

നിയന്ത്രണം വിട്ട ലോ റിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

Accident
കണ്ണമംഗലം: നിയന്ത്രണം വിട്ട ലോ റിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. കണ്ണമംഗലം തീണ്ടക്കാട് പരേതനായ പുള്ളാട്ട് കുഞ്ഞീതു ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ കണ്ണമംഗലം എടക്കാപറമ്പ്- വാളക്കുട റോഡിലാണ് അപകടം. വട്ടപ്പൊന്ത ഭാഗത്ത് നിന്ന് എം സാൻഡുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഇറങ്ങിയ ശേഷം ഉരുണ്ട ലോറിയിലേക്ക് കയറുന്നതി നിടെയാണ് അപകടമെന്ന് കരുതുന്നു. ലോറി അൽപ്പം മുന്നോട്ട് ഉരുണ്ടശേഷം മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് എടക്കാപറമ്പ് ജുമുഅ മസ്‌ജിദ് ഖബർസ്ഥാ നിൽ ഖബറടക്കി. മാതാവ്: സൈനബ. ഭാര്യ: മറിയുമ്മ. മക്കൾ: ശരീഫ്, ഷെമീം, സനൂബ്, സാനിബ, സാബിത്. മരുമകൾ ഫാത്വിമ....
സൗബിൻ ഷാഹിർ അറസ്റ്റിൽ

സൗബിൻ ഷാഹിർ അറസ്റ്റിൽ

KERALA NEWS
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. സൗബിന്‍ ഉൾപ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണ്. എന്നാൽ ലാഭവിഹിതം നൽകിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നൽകാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നായിരുന്നു സൗബിൻ്റെ പ്രതികരണം. സിനിമയില്‍ 40 ശതമാനം ലാഭ...
ഇൻസ്പയർ 2025 ബ്രോഷർ പ്രകാശനം ചെയ്തു

ഇൻസ്പയർ 2025 ബ്രോഷർ പ്രകാശനം ചെയ്തു

GULF NEWS
ദുബായ്: ദുബായ് KMCC തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ഇൻസ്പയർ 2025 ബ്രോഷർ പ്രകാശനം ചെയ്തു. ദുബായ് KMCC തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയുടെ "പ്രവാസി സമ്പാദ്യവും സന്തോഷവും" എന്ന ശീർഷകത്തിൽ നടത്തുന്ന INSPIRE 2025 ക്യാമ്പിന്റെ ബ്രോഷർ പ്രകാശനം DARTC - ( Tax - Consultants) CEO - ഇ ദുൽകിഫിലിന് നൽകി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് വി.സി. സൈതലവി ഉള്ളണം ബ്രോഷർ പ്രകാശനം നിർവഹിച്ചു. ജൂലൈ 12 ശനിയാഴ്ച രാത്രി 7 മണിക്ക് ദുബൈ കെഎംസിസി ഓഫീസൽ വെച്ചു നടക്കുന്ന INSPIRE 2025 -പരിപാടിയിൽ നിക്ഷേപം രംഗത്തെ യുവ സാന്നിധ്യം SEBI രജിസ്റ്റേർഡ് ഫിനാൻഷ്യൽ അഡ്വൈസറും ടാക്സ് എക്സ്പെർട്ടുമായ CA റിൻഷാദ് പങ്കെടുത്ത്‌ വിഷയം അവതരിപ്പിക്കും. ബ്രോഷർ പ്രകാശന ചടങ്ങിൽ കെഎംസിസി ജില്ലാ ഭാരവാഹികളായ ഫൈസൽ തെന്നല, ടിപി സൈതലവി മണ്ഡലം പ്രസിഡന്റ് വിസി സൈതലവി ,ആക്ടിങ് സെക്രട്ടറി ഗഫൂർ കാലടി, വി കെ ജലീൽ തെന്നല , അസീസ് മണമ്മൽ , ഇർഷാദ് കുണ്ടൂർ പങ്കെടുത്ത...
ലോക ജന്തുജന്യ രോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടന്നു

ലോക ജന്തുജന്യ രോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടന്നു

MALAPPURAM
മലപ്പുറം: പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധം ഫലപ്രാപ്തിയിലെത്താന്‍ ഏകോപിത ശ്രമം വേണമെന്ന് മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി. ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിപ്പനി, പേവിഷബാധ, നിപ തുടങ്ങിയ ജന്തുജന്യ രോഗങ്ങള്‍ പ്രധാന ആരോഗ്യ വെല്ലുവിളിയായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവയ്‌ക്കെതിരെ സാമൂഹ്യ പ്രതിരോധവും അവബോധവും സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ബോധവല്‍ക്കരണ സെമിനാറില്‍ ജന്തുജന്യ രോഗങ്ങള്‍ - നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് ഡി.എം.ഒ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാര്‍ ക്ലാസ് എടുത്തു. ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്‍ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം നഗരസഭ ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അധ്യക്ഷയായി. സൂപ്രണ്ട് ഡോ.ക...
തലപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

തലപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

TIRURANGADI
തലപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തിരൂരങ്ങാടി; തലപ്പാറ കഴിഞ്ഞദിവസം വാഹനപകടത്തിൽ തോട്ടിലേക്ക് വീണ് മരണപ്പെട്ട സഹോദരന്റെ മയ്യത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് പോലീസിന് ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞ് പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ബന്ധുക്കൾ കൊണ്ടു പോയി. ഞായറാഴ്ച വൈകിട്ട് 6.30ഓടെ തിരൂരങ്ങാടി തലപ്പാറ കിഴക്കൻ തോടിന്റെ പാലത്തിലാണ് അപകടം നടന്നത് ഇടിയുടെ ആഘാതത്തില്‍ യുവാവ് പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിവരെ ഫയർഫോഴ്സും സന്നദ്ധ സംഘടനകളും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയില്ല. രാവിലെ തലപ്പാറ മുട്ടിച്ചിറക്കു സമീപം മൃതദേഹം പൊങ്ങുകയായിരുന്നു....
കൊല്ലാംതൊടി മുഹമ്മദാജി മരണപ്പെട്ടു

കൊല്ലാംതൊടി മുഹമ്മദാജി മരണപ്പെട്ടു

MARANAM
വേങ്ങര: വലിയോറ ആയിഷബാദ് സ്വദേശി പരേതനായ ഇസ്മായിൽ ഹാജി എന്നവരുടെ മകൻ കൊല്ലാംതൊടി മുഹമ്മദാജി (94) എന്നവർ മരണപ്പെട്ടു. മക്കൾ:ഇസ്മായിൽ ഹാജി,സൈദലവി(Late), മജീദ്, അബ്ദു റഹീം, കദിയാമു, സുലൈഖ, ശരീഫ. മരുമക്കൾ: അബ്ദു റഹ്മാൻ, സൈദു ഹാജി (Late), മൂഹമ്മദ് കുട്ടി. ജനാസ നമസ്കാരം 3 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കും...
ഗോൾഡൻ ജൂബിലിയുടെ നിറവിൽ കു പൊ പാ കുറ്റാളൂർ

ഗോൾഡൻ ജൂബിലിയുടെ നിറവിൽ കു പൊ പാ കുറ്റാളൂർ

VENGARA
വേങ്ങര : 50വർഷം പിന്നിട്ട വേങ്ങരയിലെ കലാസാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം കു പൊ പാ കുറ്റാളൂർ മൂന്ന് മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു തലമുറ സംഗമം, കിഡ്നി ടെസ്റ്റടക്കമുള്ള വിവിധങ്ങളായ മെഡിക്കൽ ക്യാമ്പുകൾ, വടംവലി, പഞ്ചഗുസ്തി, ഫുട്ബോൾ, വോളിബാൾ തുടങ്ങിയ കലാകായിക മത്സരങ്ങൾ, രചന മത്സരങ്ങൾ, പ്രതിഭകളെ ആദരിക്കൽ,മാരകരോഗികൾക്കുള്ള സഹായം തുടങ്ങിയ പരിപാടികൾടെയാണ് ഗോൾഡൻ ജൂബിലിആഘോഷിക്കുന്നത്കുറ്റാളൂർ പൂക്കോയതങ്ങൾ സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ പി പി ബദറുവിന്റെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ KK കുഞ്ഞിമുഹമ്മദ്, യുസുഫ് കുറ്റാളൂർ, ഹകീം തുപ്പിലിക്കാട്ട്, അജയൻ, പി പി സൈദലവി,വേലായുധൻ ഉണ്ണിയാലുക്കൽ,കെ പി മമ്മുദു, അജയൻ, ശരീഫ് തുപ്പിലിക്കാട്ട്, പനക്കൻ അബു, ഹസ്സൈനാർ കുറ്റാളൂർ, അൻവർ എ കെ,സുബൈർ പറമ്പത്ത്,ഷിനോജ് വി പി,ഷഫീക് ഡോൾബി, ഷക്കീല അത്തോളി, ഹാജറ, റഹിയാനത് തുടങ്ങിയവർ ...
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Accident
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച്‌ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആളില്ലാ ലെവല്‍ ക്രോസില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കടലൂര്‍ ചെമ്മന്‍കുപ്പത്ത് ആചാര്യ എന്ന സ്വകാര്യ സ്‌കൂളിന്റെ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ലെവല്‍ക്രോസ് കടന്ന് സ്‌കൂള്‍ ബസ് പോകുമ്ബോഴാണ് അമിത വേഗതയിലെത്തിയ ട്രെയിന്‍ ഇടിച്ചത്. ചെന്നൈയില്‍ നിന്നും തിരുച്ചെന്തൂരിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് ബസിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ചുപോയിരുന്നു. പരിക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
സൂംബ വിവാദം: അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി

സൂംബ വിവാദം: അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി

KERALA NEWS
സൂംബ വിവാദത്തില്‍ അധ്യാപകന്‍ ടി കെ അഷ്‌റഫിനെ സസ്പെന്‍ഡ് ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ അധ്യാപകന്റെ വിശദീകരണം കേള്‍ക്കേണ്ടതുണ്ടെന്നും നടപടി പുനപ്പരിശോധിക്കണമെന്നും മാനേജ്‌മെന്റിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.തന്റെ ഭാഗം കേള്‍ക്കാതെയാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതെന്ന് അഷ്റഫ് കോടതിയെ ബോധിപ്പിച്ചിരുന്നു. മെമ്മോ നല്‍കിയതിന്റെ പിറ്റേ ദിവസം തന്നെ നടപടിയെടുത്തുവെന്നും അഷ്‌റഫിന്റെ വാദം കേട്ടില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബക്കെതിരെ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്റഫ് എഫ് ബിയില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച്‌, അഷ്റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. തുടര്‍ന...
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവ് മരണപ്പെട്ടു

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവ് മരണപ്പെട്ടു

Accident
നിലമ്പൂർ മൈലാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവ് മരണപ്പെട്ടു എരുമമുണ്ട നമ്പൂരിപ്പൊട്ടി സ്വദേശി വെള്ളാരമ്പാറ അബ്ദുൽ നാസർ മകൻ ആമീൻ അസ്‌ലം (20) വയസ്സ് എന്നയാളാണ് മരണപ്പെട്ടത്. മൃതദേഹം നിലമ്പൂർ ഗവ ജില്ലാ ആശുപത്രിയിൽ. അസ്‌ലം ചന്തക്കുന്ന് ജാം ജൂം സൂപ്പർ മാർക്കറ്റിലെ സ്റ്റാഫാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം KL 02 AU 2216 എന്ന കാർ നിർത്താതെ പോയെങ്കിലും നാട്ടുകാർ പിടികൂടിയതായി വിവരം...
ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർകർക്കുള്ള നിർദ്ദേശങ്ങൾ

ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർകർക്കുള്ള നിർദ്ദേശങ്ങൾ

MALAPPURAM
അടുത്ത വർഷത്തെ- ഹജ്ജ് 2026-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി് അറിയിച്ചിട്ടുണ്ട്. പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. “HajSuvidha” മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്. അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടനെ പ്രസിദ്ധീകരിക്കും. ഹജ്ജ്-2026നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.• അപേക്ഷകർക്ക് 31-12-2026 വരെയെങ്കിലും കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്.• പുതിയ പാസ്‌പോർട്ടിന് അപേക്ഷ സമർപ്പിക്കുന്നവ...

MTN NEWS CHANNEL