കേരളയാത്രയുടെ പ്രചരണാർത്ഥം കുണ്ടൂർ സർക്കിളിൽ ബൈക്ക് റാലി സംഘടിപ്പിച്ചു
തിരൂരങ്ങാടി കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ പ്രചരണാർത്ഥം കുണ്ടൂർ സർക്കിൾ പ്രാസ്ഥാനിക കുടുംബങ്ങളുടെ നേതൃത്വത്തിൽ ബൈക്ക് പ്രചരണ റാലി സംഘടിപ്പിച്ചു. കുണ്ടൂർ മൂലക്കലിൽ നിന്നും ആരംഭിച്ച റാലി സർക്കിൾ പരിധിയിലെ മുഴുവൻ യൂണിറ്റുകളിലും പര്യടനം പൂർത്തിയാക്കി ചെറുമുക്ക് സുന്നത്ത് നഗറിൽ സമാപിച്ചു. അബ്ദുല്ലത്തീഫ് സഖാഫി സുന്നത്ത് നഗർ റാലിയുടെ ഉദ്ഘാടന പ്രഭാഷണം നടത്തി. മുസ്ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് എ.പി. അഹമ്മദ് സാഹിബ്, അബ്ദുൽ റസാഖ് ഹാജി മൂലക്കൽ, ഹനീഫ മുസ്ലിയാർ കൊടിഞ്ഞി, അലവിക്കുട്ടി ഹാജി സുന്നത്ത് നഗർ എന്നിവരും, കുണ്ടൂർ സർക്കിൾ എസ്.വൈ.എസിനെ പ്രതിനിധീകരിച്ച് ഷാഫി സഖാഫി ചെറുമുക്ക്, യഹിയ അഹ്സനി നഗർ, അസ്ഹർ അഹ്സനി എന്നിവരും റാലിക്ക് നേതൃത്വം നൽകി....



















