Thursday, January 15News That Matters
Shadow

Author: admin

വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസൽ എടത്തോള മരണപ്പെട്ടു.

വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസൽ എടത്തോള മരണപ്പെട്ടു.

MARANAM
വേങ്ങരയിലെ സജീവ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനും വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറുമായ കൂളിപ്പിലാക്കൽ എടത്തോള ഫസൽ (58) അന്തരിച്ചു. അസുഖബാധിതനായി കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. വേങ്ങരയിലെ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ അദ്ദേഹം പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. ഹസീന ഫസലിന്റെ ഭർത്താവാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂങ്കുടായ് മൂന്നാം വാർഡിൽ നിന്ന് 728 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് ഫസൽ വിജയിച്ചത്. ജനകീയമായ ഇടപെടലുകളിലൂടെ വാർഡിലും പഞ്ചായത്തിലും വലിയ സൗഹൃദവലയമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. മൃതദേഹം ഉച്ചയ്ക്ക് ഒരു മണി വരെ അദ്ദേഹത്തിന്റെ വസതിയിലും, അതിനുശേഷം പാക്കടപുറായ യു.പി സ്കൂളിലും പൊതുദർശനത്തിന് വെക്കും. ഖബറടക്കം ഇന്ന് വൈകുന്നേരം നാലുമണിക്ക് കുറ്റൂർ നോർത്ത് കുന്നാ...
അബുദാബിയിൽ വാഹനാപകടം: സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു

അബുദാബിയിൽ വാഹനാപകടം: സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു

Accident, GULF NEWS
അബുദാബി-ദുബൈ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി മണിയൽ അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും, ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷറയുമാണ് മരിച്ചത്. ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം ദുബൈയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ശനിയാഴ്ച രാവിലെ ഷഹാമയ്ക്ക് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യ റുക്സാനയും അബുദാബിയിലെ ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. ദീർഘകാലമായി ദുബൈയിൽ സ്ഥിരതാമസക്കാരായ ഈ കുടുംബത്തിന്റെ മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ യുഎഇയിൽ ...
കായംകുളത്ത് വൻ ലഹരിവേട്ട: MDMA യുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കായംകുളത്ത് വൻ ലഹരിവേട്ട: MDMA യുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ

KERALA NEWS
കായംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിലായി. കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് പരിശോധന നടന്നത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏവൂർ വടക്കുംമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് ആദ്യം പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 7.25 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. മാസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇവരുടെ വീട്ടിൽ സ്ത്രീകളടക്കം നിരവധി പേർ പതിവായി വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. നൗഫിയയുടെ അടുത്ത സുഹൃത്താണ് ഇവർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാനൂർ പുത്തൻപുര ജംഗ്ഷനിൽ വെച്ചാണ് മറ്റ് രണ്...
കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കായി അമ്പലമാട്ടിൽ ക്യാമ്പ് സംഘടിപ്പിച്ചു

കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കായി അമ്പലമാട്ടിൽ ക്യാമ്പ് സംഘടിപ്പിച്ചു

VENGARA
പറപ്പൂർ: കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കായി അമ്പലമാട്ടിൽ വെച്ച് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ റജ്ന റഹൂഫ് എ.വി നിർവ്വഹിച്ചു. അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ മൂക്കിൽ സമദ്, ഇബ്രാഹിം വെട്ടിക്കാട്ടിൽ, അലവിക്കുട്ടി പി., കൂനാരി ആലിക്കുട്ടി ഹാജി, റുഷ്ദ വെട്ടിക്കാട്ടിൽ, ഇസ്മായിൽ എ.വി, മൂക്കിൽ അഷ്റഫ് മാസ്റ്റർ, അഷ്റഫ് എൻ.കെ എന്നിവർ സംബന്ധിച്ചു. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരും നിരവധി നാട്ടുകാരും ക്യാമ്പിൽ സജീവമായി പങ്കെടുത്തു....
ജീവകാരുണ്യ പ്രവർത്തകൻ റഷീദ് ഏലായിക്ക് ശിഹാബ് തങ്ങൾ പുരസ്കാരം

ജീവകാരുണ്യ പ്രവർത്തകൻ റഷീദ് ഏലായിക്ക് ശിഹാബ് തങ്ങൾ പുരസ്കാരം

KOZHIKODE, LOCAL NEWS
കോഴിക്കോട്: മലനാട് ഗ്രൂപ്പിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ റഷീദ് ഏലായിക്ക് (തിരൂരങ്ങാടി) കക്കോടി മേഖലാ ശിഹാബ് തങ്ങൾ പുരസ്കാരം നൽകി ആദരിച്ചു. വിവിധ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും നിസ്വാർത്ഥ സേവനവും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ വർഷത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ചടങ്ങിൽ മലനാട് ഗ്രൂപ്പ് കൺവീനർ കെ.പി. മജീദ് പൊന്നാട അണിയിച്ച് പുരസ്കാരം കൈമാറി. സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുന്ന റഷീദ് ഏലായിയെ മലനാട് ഗ്രൂപ്പ് ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ വെച്ച് അഭിനന്ദിച്ചു. മലനാട് ഗ്രൂപ്പിന്റെ വിവിധ ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു....
പാണ്ടിക്കാട് പട്ടാപ്പകൽ നടന്ന കവർച്ച: അഞ്ചു പേർ അറസ്റ്റിൽ

പാണ്ടിക്കാട് പട്ടാപ്പകൽ നടന്ന കവർച്ച: അഞ്ചു പേർ അറസ്റ്റിൽ

CRIME NEWS
പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് കുറ്റിപ്പുളിയിൽ വീട് കയറി തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിലായി. കോഴിക്കോട് സ്വദേശികളായ അബ്ദുൽ റാഷിഖ് (38), നിജാസ് (40), മുഹമ്മദ് ആരിഫ് (36), മുഹമ്മദ് ഷെഫീർ (35) എന്നിവരെയാണ് പാണ്ടിക്കാട് പോലീസ് പിടികൂടിയത്. കവർച്ചയ്ക്ക് ശേഷം കാറിൽ രക്ഷപ്പെട്ട സംഘത്തെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്. സംഭവദിവസം തന്നെ ബേപ്പൂർ സ്വദേശി മുഹമ്മദ് അനീസിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ കിഴക്കേ പാണ്ടിക്കാട് ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്. പർദയും മുഖംമൂടിയും ധരിച്ചെത്തിയ അഞ്ചംഗ സംഘം വീട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഏഴര ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവളയും മൊബൈ...
മദീനയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

മദീനയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

GULF NEWS
മദീന: മദീനയ്ക്ക് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത്‌ കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകൻ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർക്ക് സാരമായ പരിക്കേറ്റു. ഇവരെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.​ശനിയാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വർഷങ്ങളായി ജിദ്...
ബാലസംഘം ഇരിങ്ങല്ലൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും വില്ലേജ് കാർണിവലും സംഘടിപ്പിച്ചു.

ബാലസംഘം ഇരിങ്ങല്ലൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും വില്ലേജ് കാർണിവലും സംഘടിപ്പിച്ചു.

VENGARA
വേങ്ങര: ബാലസംഘം ഇരിങ്ങല്ലൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.എം.എൽ.പി.എസ് ഇരിങ്ങല്ലൂർ ഈസ്റ്റിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷവും വില്ലേജ് കാർണിവലും വിപുലമായ പരിപാടികളോടെ നടന്നു. ബാലസംഘം ജില്ലാ കമ്മിറ്റി അംഗം അനിരുധ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വില്ലേജ് പ്രസിഡന്റ് സൂരജ് ടി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികളെല്ലാവരും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടത് ആഘോഷങ്ങൾക്ക് മിഴിവേകി. പുതുവത്സരത്തോടനുബന്ധിച്ച് കുട്ടികൾ സ്വയം തയ്യാറാക്കിയ ആശംസ കാർഡുകൾ കൈമാറുന്ന 'പുതുവത്സര ഫ്രണ്ട്' പരിപാടിയും വിവിധങ്ങളായ കലാപരിപാടികളും കാർണിവലിന്റെ ഭാഗമായി അരങ്ങേറി. സി.പി.ഐ.എം ഇരിങ്ങല്ലൂർ ലോക്കൽ സെക്രട്ടറി മനോജ് ഇ.എൻ, ബാലസംഘം വില്ലേജ് കൺവീനർ നാദിർഷ എ.കെ, കോർഡിനേറ്റർ ഹരിദാസൻ എ എം, പവിത്രൻ കെ.എം, എ.പി ഹമീദ്, സതീശൻ കെ, സുരേഷ് പി.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബാലസംഘം വില്ലേജ് സെക്രട്ടറി മിഷ ...
ഫറോക്കിൽ യുവതിയേയും പിഞ്ചുകുഞ്ഞിനേയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി

ഫറോക്കിൽ യുവതിയേയും പിഞ്ചുകുഞ്ഞിനേയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി

KOZHIKODE, LOCAL NEWS
കോഴിക്കോട്: ഫറോക്കിൽ യുവതിയേയും പിഞ്ചുകുഞ്ഞിനേയും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി. ചേളാരി സ്വദേശിനിയായ ഹസീനയും മകനുമാണ് ഭർത്താവ് വീടുപൂട്ടി പോയതിനെത്തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി വീടിന്റെ വരാന്തയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. തന്റെ നിറം കുറവാണെന്നും വിദ്യാഭ്യാസ യോഗ്യത പോരെന്നും ആരോപിച്ചാണ് ഭർത്താവ് തന്നെ മാറ്റിനിർത്തുന്നതെന്ന് ഹസീന പറയുന്നു. 2018-ൽ വിവാഹിതരായ ഇവർക്കിടയിൽ, പെരുന്നാൾ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭർത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നില്ല. ഇതിനിടയിൽ ഭർത്താവ് രണ്ടാമത് വിവാഹം കഴിക്കുകയും ആ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം മറ്റൊരു വീട്ടിൽ താമസിക്കുകയുമാണെന്ന് യുവതി വെളിപ്പെടുത്തി. തലാഖ് ചൊല്ലിയെന്ന് ഭർത്താവ് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ല. ഭർത്താവിനോടൊപ്പം താമസിക്കാൻ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചാണ് യുവത...
വലിയോറ കാളികടവ് സ്വദേശി കുഞ്ഞാലൻ അന്തരിച്ചു

വലിയോറ കാളികടവ് സ്വദേശി കുഞ്ഞാലൻ അന്തരിച്ചു

MARANAM
വലിയോറ: കാളികടവ് സ്വദേശി കുറുക്കൻ (തൂപ്പന്റെതൊടി) പരേതനായ മുഹമ്മദാജിയുടെ മകൻ കുഞ്ഞാലൻ അന്തരിച്ചു. പരേതയായ പാലശ്ശേരി ഇത്തിക്കൽ കദിയക്കുട്ടിയാണ് ഭാര്യ.മക്കൾ: മുഹമ്മദലി (ജിദ്ദ), റഹിയാനത്ത്. മരുമക്കൾ: ബഷീർ (തൂമ്പത്ത്, പറപ്പൂർ), നജ്മുന്നിസ (കുഴിപ്പുറം). സഹോദരൻ: കെ. ആലസ്സൻ ഹാജി. മയ്യിത്ത് നിസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് ഇരുകുളം ജുമാ മസ്ജിദിൽ നടക്കും....
താമരശ്ശേരിയിൽ യുവതി ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

താമരശ്ശേരിയിൽ യുവതി ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

CRIME NEWS
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ അപ്പാർട്ട്‌മെന്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്‌ന (34) ആണ് മരിച്ചത്. കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഹസ്‌ന.​കഴിഞ്ഞ എട്ട് മാസത്തോളമായി പുതുപ്പാടി സ്വദേശിയായ ആദിൽ (29) എന്ന യുവാവിനൊപ്പമാണ് ഹസ്‌ന ഇവിടെ താമസിച്ചിരുന്നത്. വിവാഹമോചിതയായ ഹസ്‌നയ്ക്ക് ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുണ്ട്. ഇതിൽ 13 വയസ്സുള്ള മൂത്തമകൻ മാത്രമാണ് ഹസ്‌നയ്‌ക്കൊപ്പം താമസിച്ചിരുന്നത്. മറ്റ് രണ്ട് മക്കളെ കാണാൻ മുൻഭർത്താവ് അനുവദിക്കാത്തതിൽ ഹസ്‌ന വലിയ രീതിയിലുള്ള മനോവിഷമം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു.​ബുധനാഴ്ച രാവിലെ പത്ത് മണിയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ആദിൽ ഫ്ലാറ്റ് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഹസ്‌നയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്...
പുതു വർഷാഘോഷം: നിയമ ലംഘകർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

പുതു വർഷാഘോഷം: നിയമ ലംഘകർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

KONDOTTY
കൊണ്ടോട്ടി: പുതു വർഷാഘോഷത്തോടനുബന്ധിച്ച് റോഡപകടങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഇന്നലെ വിവിധയിടങ്ങളിൽ കർശന പരിശോധന നടത്തി. കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ പി. കെ. മുഹമ്മദ് ഷഫീഖ്, എ. കെ. മുസ്തഫ, കെ. സി. സൗരഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്.​ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാൻ സാധ്യതയുള്ള ദേശീയ-സംസ്ഥാന പാതകൾക്ക് പുറമെ കൊണ്ടോട്ടി, എടവണ്ണപാറ, അരീക്കോട്, മൊറയൂർ, എയർപോർട്ട് പരിസരം, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിരുന്നു. പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനങ്ങളെ പിടികൂടാൻ ആധുനിക ക്യാമറകളും സംഘം ഉപയോഗിച്ചു.​മദ്യപിച്ചുള്ള വാഹനയാത്ര, മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗത, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡിംഗ്, സിഗ്നൽ ലംഘനം എന്നിവയ്‌ക്കെതിരെ കർശന നടപടിയെടുത്തു. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, അമിത ശബ്ദമുണ്ടാക്ക...
വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന് അൽ-ഐനിൽ സ്വീകരണം നൽകി

വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന് അൽ-ഐനിൽ സ്വീകരണം നൽകി

VENGARA
അൽ-ഐൻ: വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന് അൽ-ഐൻ വേങ്ങര കൂട്ടായ്മ സ്നേഹോഷ്മള സ്വീകരണം നൽകി. പുല്ലമ്പലവൻ ഷമീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖർ സംബന്ധിച്ചു.​സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പൗരസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നാട്ടിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനുകളെക്കുറിച്ചും എം.കെ. റസാക്ക് വിശദീകരിച്ചു. പ്രവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികളെയും യുവാക്കളെയും പ്രത്യേകമായി ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം യോഗത്തിൽ അദ്ദേഹം പറഞ്ഞു.​ ചടങ്ങിൽ റിയാസ് ചേറൂർ, ഷുക്കൂർ ആലിങ്കൽ, ഫർഹാൻ എ.കെ., ഷിബിലി കെ.എം., മുബാറക്ക് ബെൻസായി, ജലീൽ എട്ടുവീട്ടിൽ, എം.കെ. അഷ്റഫ്, ഗഫൂർ ബാവ, ഉണ്ണ്യാലുങ്ങൽ മാനു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു....
ഇക്കോപീസ് മിഡ്ലീസ്റ്റ് പരിസ്ഥിതി സംരക്ഷണ പരിപാടി: ഡോ. അബു കുമ്മാളിക്ക് ക്ഷണം

ഇക്കോപീസ് മിഡ്ലീസ്റ്റ് പരിസ്ഥിതി സംരക്ഷണ പരിപാടി: ഡോ. അബു കുമ്മാളിക്ക് ക്ഷണം

MALAPPURAM
ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കോപീസ് മിഡ്ലീസ്റ്റിന്റെ പരിസ്ഥിതി സംരക്ഷണ പരിപാടിയിലേക്ക് പ്രമുഖ കാർഷിക വിദഗ്ദനും ഗ്രന്ഥകാരനുമായ ഡോ. അബു കുമ്മാളിയെ ക്ഷണിച്ചു. 2026 ജനുവരി 10 മുതൽ വിവിധ രാജ്യങ്ങളിലായി 20 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ പരിപാടി. മുൻപും വിവിധ രാജ്യങ്ങളിൽ ഇക്കോപീസ് സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ പരിപാടികളിൽ ഇദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്.​'പരിസ്ഥിതിയുടെ മാനിഫെസ്റ്റോ', 'സഞ്ചാരപഥം' എന്നീ ശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവായ ഡോ. അബു കുമ്മാളി, ഇപ്പോൾ ചേലേമ്പ്രയുടെ ചരിത്രവും വർത്തമാനവും പ്രമേയമാക്കി 'വഴിയും മിഴിയും' എന്ന തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം നാഷണൽ കിസാൻ ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ്....
പുതുവത്സരാഘോഷം: ജില്ലയിൽ കനത്ത ജാഗ്രതയുമായി പോലീസ്

പുതുവത്സരാഘോഷം: ജില്ലയിൽ കനത്ത ജാഗ്രതയുമായി പോലീസ്

MALAPPURAM
ജില്ലയില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് കര്‍ശന സുരക്ഷാ നടപടികളുമായി പൊലീസ്. മുന്‍ വര്‍ഷങ്ങളിലുണ്ടായ അക്രമങ്ങളും അപകടങ്ങളും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഒഴിവാക്കി ജനങ്ങളുടെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും മുന്‍തൂക്കം നല്‍കി സുരക്ഷിതമായ പുതുവത്സരാഘോഷം നടത്തുന്നതിന് പോലീസ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 1. പൊതു നിരത്തുകളില്‍ ആഘോഷത്തിന്റെ ഭാഗമായി വഴിയാത്രക്കാര്‍ക്കും വാഹന യാത്രയ്ക്കും തടസ്സം നില്‍ക്കുന്നതോ, അപകട സാഹചര്യം സൃഷ്ടിക്കുന്നതോ ആയ പ്രവൃത്തികള്‍ അനുവദിക്കില്ല. ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. 2. പൊലീസ് അനുമതിയില്ലാതെ ഡി.ജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. മുന്‍കൂര്‍ അനുമതി വാങ്ങാതെയുള്ള ഉയര്‍ന്ന ശബ്ദ സംവിധാനങ്ങളും അനുവദിക്കില്ല. ന്യൂ ഇയര്‍ പാര്‍ട്ടികള്‍, ഡി.ജെ പാര്‍ട്ടികള്‍ എന്നിവ പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലാ...
‘കരുത്തായി കാവലായി’: കിടപ്പിലായ കുട്ടികൾക്കായി തിരൂരങ്ങാടിയിൽ സ്നേഹസംഗമവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

‘കരുത്തായി കാവലായി’: കിടപ്പിലായ കുട്ടികൾക്കായി തിരൂരങ്ങാടിയിൽ സ്നേഹസംഗമവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: യൂണിറ്റി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് തിരൂരങ്ങാടിയുടെ ആഭിമുഖ്യത്തിൽ ബി.ആർ.സി പരപ്പനങ്ങാടി, എം.കെ.ച്ച് ഹോസ്പിറ്റൽ, പി സ് എം ഒ അലുംനി അസോസിയേഷൻ, കോളേജ് NSS യൂനിറ്റ്, ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടി എന്നിവരുടെ സഹകരണത്തോടെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കിടപ്പിലായ കുട്ടികൾക്കായി ‘കരുത്തായി, കാവലായി’ എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹസംഗമവും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറോളം കിടപ്പിലായ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പി.എസ്.എം.ഒ.സി അലുമിനി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.പി. മുസ്തഫ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ ഹബീബ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് ഇസ്മായിൽ കൂളത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ കോളേജ് മാനേജർ എം.കെ. ബാവ മുഖ്യപ്രഭാഷണം നടത്തി. ബി.ആർ...
കരിപ്പൂർ ‘വ്യൂ പോയിന്റിൽ’ വെങ്കുളത്ത്താഴ്ചയിലേക്ക് വീണയുവാവ് മരിച്ചു

കരിപ്പൂർ ‘വ്യൂ പോയിന്റിൽ’ വെങ്കുളത്ത്താഴ്ചയിലേക്ക് വീണയുവാവ് മരിച്ചു

Accident
കരിപ്പൂർ: വിമാനത്താവള പരിസരത്തെ 'വ്യൂ പോയിന്റ്' ആയ വെങ്കുളം ഭാഗത്ത് താഴ്ചയിലേക്ക് വീണു ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്.ഇന്നു പുലർച്ചെ ആയിരുന്നു സംഭവം.ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടം സംബന്ധിച്ച് കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണ് വെങ്കളം ഭാഗം. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്താറുണ്ട്. അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു....
കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു;

കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു;

MALAPPURAM
ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായില്‍ ഇടുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാർ വായില്‍ നിന്ന് കല്ല് എടുത്തു പുറത്തുകളയാൻ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയില്‍ കുടുങ്ങിപ്പോയിരുന്നു. സമീപത്തെ ആശുപത്രിയില്‍ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്‌ആര്‍ടിസി ഡ്രൈവർക്ക് മർദ്ദനം 3 പേർ പിടിയിൽ

സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്‌ആര്‍ടിസി ഡ്രൈവർക്ക് മർദ്ദനം 3 പേർ പിടിയിൽ

LOCAL NEWS, THRISSUR
ചാലക്കുടി: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് കുറുകെ കാർ നിർത്തി ഡ്രൈവറെ മർദ്ദിക്കുകയും ബസിന്റെ താക്കോലെടുത്ത് കടന്നുകളയുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. തങ്ങളുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അക്രമിസംഘത്തിന്റെ അതിക്രമം.​തുറവൂര്‍ കിടങ്ങൂര്‍ കവരപറമ്പില്‍ വീട്ടില്‍ എബിന്‍ (39), കറുകുറ്റി കരയാംപറമ്പ് പുളിയിനം വീട്ടില്‍ ബെല്‍ജോ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി വീട്ടില്‍ ഷിന്റോ (39) എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.​ഇക്കഴിഞ്ഞ 26-ന് രാത്രി 11.45-ഓടെ ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് സമീപം സര്‍വീസ് റോഡിലായിരുന്നു സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്‌ആര്‍ടിസി ബസിന് കുറുകെ കാർ കൊണ്ടുവന്ന് നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറായ തൊടുപുഴ സ്വദേശി അബ്ദുള്‍ ഷുക്കൂറിനെ (53) സംഘ...
വികസന മുന്നേറ്റം: പത്താം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന് യൂത്ത് ലീഗിന്റെ സ്നേഹാദരം

വികസന മുന്നേറ്റം: പത്താം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന് യൂത്ത് ലീഗിന്റെ സ്നേഹാദരം

VENGARA
അഞ്ച് വർഷക്കാലം പത്താം വാർഡിൽ വിപുലമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന് പത്താം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ചടങ്ങിൽ ഉപഹാരം കൈമാറി. വാക്കുകളേക്കാൾ പ്രവൃത്തികൾ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ജനപ്രതിനിധിയാണ് റഫീഖ് മൊയ്തീനെന്നും, കഴിഞ്ഞ അഞ്ചു വർഷത്തെ അദ്ദേഹത്തിന്റെ വികസന മുന്നേറ്റങ്ങൾ നാടിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണെന്നും എം.എൽ.എ പറഞ്ഞു. നിസ്വാർത്ഥമായ സേവനത്തിനുള്ള അംഗീകാരമായാണ് യൂത്ത് ലീഗ് കമ്മിറ്റി ഈ ആദരം സംഘടിപ്പിച്ചത്. ചടങ്ങിൽ പത്താം വാർഡ് യൂത്ത് ലീഗ് അംഗങ്ങളായ ജാബിർ സി.കെ, കബീർ പി, സിയാദ് സി.കെ, ബഷീർ പി.ടി, അസീസ് സി.കെ, ഇർഷാദ് പി, സഹദ് കെ എന്നിവർ സംബന്ധിച്ചു....

MTN NEWS CHANNEL