Saturday, January 17News That Matters
Shadow

Author: admin

ഉത്തൻ മാവുങ്ങൽ അസൈൻ എന്നവർ മരണപ്പെട്ടു.

ഉത്തൻ മാവുങ്ങൽ അസൈൻ എന്നവർ മരണപ്പെട്ടു.

MARANAM
വേങ്ങര: ചേറൂർ കിളിനക്കോട് സ്വദേശി ഉത്തൻ മാവുങ്ങൽ അസൈൻ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം വൈകുന്നേരം 5:30 ന് കിളിനക്കോട് ജുമാ മസ്ജിദിൽ.
വില്‍പ്പനക്കായി സൂക്ഷിച്ച മെത്താഫെറ്റാമിനും ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിന്റെ പിടിയില്‍

വില്‍പ്പനക്കായി സൂക്ഷിച്ച മെത്താഫെറ്റാമിനും ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിന്റെ പിടിയില്‍

MALAPPURAM
മലപ്പുറം: വില്‍പ്പനക്കായി സൂക്ഷിച്ച 4 ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിന്റെ പിടിയില്‍. പുള്ളിപ്പാടം ഓടായിക്കല്‍ മേത്തലയില്‍ സുഹൈബിനെയാണ് (മത്തായി -32) നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഓടായിക്കലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം ബീമ്പുങ്ങലില്‍ വെച്ച് രണ്ട് ഗ്രാം മെത്താഫെറ്റാമിനുമായി മമ്പാട് സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുഹൈബിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്...
തട്ടാരുമാട്ടിൽ കുട്ട്യാലി മരണപ്പെട്ടു

തട്ടാരുമാട്ടിൽ കുട്ട്യാലി മരണപ്പെട്ടു

MARANAM
വേങ്ങര : ചേറൂർ കിളിനക്കോട് സ്വദേശി തട്ടാരുമാട്ടിൽ കുട്ട്യാലി മരണപ്പെട്ടു. തട്ടാരുമാട്ടിൽ മൂസകുട്ടി, ബഷീർ, സൈദു, മജീദ് (കരുവേമ്പിൽ) എന്നവരുടെ പിതാവ്. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് കിളിനക്കോട് പള്ളിയിൽ നടക്കും.
സർക്കാർ ഓൺലൈൻ ​ഗെയിമിങ് നിരോധനം: ഡ്രീം 11 അടക്കം മൊബൈൽ ഗെയിമിംഗ് ആപ്പുകൾ താൽക്കാലികമായി നിർത്തിവച്ചു

സർക്കാർ ഓൺലൈൻ ​ഗെയിമിങ് നിരോധനം: ഡ്രീം 11 അടക്കം മൊബൈൽ ഗെയിമിംഗ് ആപ്പുകൾ താൽക്കാലികമായി നിർത്തിവച്ചു

NATIONAL NEWS
ഇന്ത്യൻ സർക്കാർ ഓൺലൈൻ ​ഗെയിമിങ് നിരോധനം നടപ്പാക്കിയതിനെ തുടർന്ന് ഡ്രീം 11 അടക്കം ഇന്ത്യയിലെ ചില മുൻനിര മൊബൈൽ ഗെയിമിംഗ് ആപ്പുകൾ പണംവെച്ചുള്ള ഗെയിമുകൾ താൽക്കാലികമായി നിർത്തിവച്ചു. ഡ്രീം11, പോക്കർബാസി, മൊബൈൽ പ്രീമിയർ ലീഗ് തുടങ്ങിയ ജനപ്രിയ ആപ്പുകൾ അവരുടെ റിയൽ-മണി ഓഫറുകൾ നിർത്തിവച്ചതായി അറിയിച്ചു. ഓൺലൈൻ റിയൽ-മണി ഗെയിമുകൾക്കും അനുബന്ധ പരസ്യങ്ങൾക്കും പേയ്‌മെന്റ് സേവനങ്ങൾക്കും ടൈഗർ ഗ്ലോബൽ, പീക്ക് എക്സ്വി പാർട്ണേഴ്‌സ് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയുള്ള മേഖലക്ക് നിരോധനം തിരിച്ചടിയായി. ഇത്തരം ആപ്പുകൾ ഉപയോക്താക്കൾക്ക് സാമ്പത്തികമായി ദോഷം വരുത്താനുള്ള ഉയർന്ന അപകടസാധ്യത ചൂണ്ടിക്കാണിക്കുകയും മാനസികമായി ഉണ്ടാകുന്ന ആഘാതവും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യൻ ഗെയിമിംഗ് കമ്പനികൾ സുപ്രീം കോടതിയിൽ പോകുന്നതിന് അഭിഭാഷകരുമായി കൂടിയാലോചന നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു...
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച്‌ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റ്

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച്‌ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റ്

MALAPPURAM
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്‌സാപ്പില്‍ അയച്ചുകൊടുത്ത് പ്രചരിപ്പിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. എടക്കഴിയൂര്‍ വട്ടംപറമ്ബില്‍ ഇമ്രാജ് (37) നെയാണ് വടക്കേകാട് പൊലീസ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍നിന്നു അറസ്റ്റ് ചെയ്തത്.ഇമ്രാജ് 30 കാരിയായ യുവതിയെ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നിരന്തരം ശല്യപ്പെടുത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബറില്‍ യുവതി പരാതി നല്‍കിയെങ്കിലും ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു. ഇതേ തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഇമ്രാജ് വിമാനം ഇറങ്ങിയപ്പോള്‍ പിടികൂടുകയായിരുന്നു. എസ്.എച്ച്‌.ഒ. എം.കെ. രമേഷ്, സി. ബിന്ദുരാജ്, പ്രതീഷ്, പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്....
പിതാവിൻ്റെ കൈയില്‍ നിന്നും ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി

പിതാവിൻ്റെ കൈയില്‍ നിന്നും ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി

LOCAL NEWS, PALAKKAD
പാലക്കാട് ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. പാലക്കാട് വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ 6 വയസുഉള്ള മകൻ ഇവാൻ സായിക്കിനെയാണ് തട്ടികൊണ്ട് പോയത്. വെളള, ചുവപ്പ് സ്വിഫ്റ്റ് കാറുകളിലാണ് കുട്ടിയെ തട്ടി കൊണ്ട് പോയത്.പിതാവിൻ്റെ കൈയില്‍ നിന്നും കുട്ടിയെ ബലമായി തട്ടി കൊണ്ടു പോവുകയായിരുന്നു. . വെള്ള ചുവപ്പ് സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു....
ജാമ്യത്തിലിറങ്ങി മുങ്ങിയ വ്യാജ ഡോക്ടർ പിടിയിൽ

ജാമ്യത്തിലിറങ്ങി മുങ്ങിയ വ്യാജ ഡോക്ടർ പിടിയിൽ

LOCAL NEWS, TIRUVANANTHAPURAM
വ്യാജ ഡോക്ടർ ചമഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തി, വിവിധ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ തിരുവനന്തപുരം സ്വദേശി പിടിയില്‍. വഞ്ചിയൂർ വിളയിൽ ഹൗസിൽ സജിത്തിനെയാണ് പൊലീസ് തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2016ൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കേസിലാണ് അറസ്റ്റ്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഓ സുബിമോൻ ആണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സജിത്തിനെതിരെ മലപ്പുറം ജില്ലയിലെ താനൂർ പൊലീസ് സ്റ്റേഷനിൽ 2010 ൽ രജിസ്റ്റർ ചെയ്ത കേസിലും, കോട്ടയം ജില്ലയിലെ കുമരകം പൊലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതിന് വാറണ്ട് നിലവിലുണ്ട്. ഇയാൾ ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എൽഡബ്ല്യുഇ കേസിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീ...
KGOF സംസ്ഥാന സ്പോട്സ് മീറ്റ് വേങ്ങരയിൽ, സ്വാഗതസംഘം രൂപീകരിച്ചു

KGOF സംസ്ഥാന സ്പോട്സ് മീറ്റ് വേങ്ങരയിൽ, സ്വാഗതസംഘം രൂപീകരിച്ചു

VENGARA
വേങ്ങര : കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (KGOF) സംസ്ഥാന സ്പോട്സ് മീറ്റ് സപ്തംബർ 13-14 തീയതികളിൽ വേങ്ങരയിൽ നടക്കും. സബാഹ് സ്ക്വയറിൽ വെച്ച് നടന്ന സ്വാഗതസംഘം രുപീകരണ യോഗം സബാഹ് കുണ്ടുപഴക്കൽ ഉദ്ഘാടനം ചെയ്തു. നഹിം കെ അദ്യക്ഷതവഹിച്ചു. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിൻ്റൻ, ചെസ്സ്, കേരംസ് എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. ഡോ: നൗഫൽ ഇ വി, ജംഷീദ് കെ, ഡോ: അബ്ദുല്ല കെ, വിഷ്ണു ആർ, ഡോ: സക്കീർ, സലാഹുദ്ദീൻ കൊട്ടെക്കാട്ട്, കെ. പുഷ്പാംപാംഗതൻ, പി.കെ റഷീദ്, ബാബു ചേറൂർ, ഉണ്ണി കെ, അയ്യപ്പൻ കെ, ശിവശങ്കരൻ കെ, എന്നിവർ പ്രസംഗിച്ചു....
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചു

KERALA NEWS
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചു. അശ്ലീല സന്ദേശ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയില്‍ മുഖേന രാജി കൈമാറി. ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു. രാജി വെച്ചൊഴിയണമെന്ന് ഹൈക്കമാൻ‌ഡ് നിർദേശം നല്‍കിയിരുന്നു. രാഹുലിന്റെ രാജിക്ക് വേണ്ടി സമ്മർദം ഉണ്ടായിരുന്നു.അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവുവിന്റെതാണ് നടപടി. അശ്ലീല സന്ദേശ വിവാദത്തില്‍ എഐസിസി ഇടപെട്ടിരുന്നു. പരാതികള്‍ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നല്‍കിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികള്‍ കെ.പി.സി.സിക്ക് കൈമാ...
21കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

21കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

MALAPPURAM
മലപ്പുറം : കോക്കൂരില്‍ യുവതിയെ കിടപ്പുമുറിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്റെ മകള്‍ കാവ്യ (21) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ കയറി വാതില്‍ അടച്ച കാവ്യ ഏറെ നേരം കഴിഞ്ഞും പുറത്ത് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ചങ്ങരംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എറണാകുളത്ത് ലോജിസ്റ്റിക്സ് കോഴ്സിന് പഠിക്കുകയായിരുന്ന കാവ്യ, രണ്ടാഴ്ച മുമ്ബാണ് വീട്ടിലെത്തിയത്. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ചങ്ങരംകുളം എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലിസ് കേസ...
വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ വച്ച്‌ പീഡിപ്പിച്ചെന്ന്; പഞ്ചായത്ത് അംഗം അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ വച്ച്‌ പീഡിപ്പിച്ചെന്ന്; പഞ്ചായത്ത് അംഗം അറസ്റ്റില്‍

MALAPPURAM
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്ബ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാല്‍ (35) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെ ഒരു ലോഡ്ജില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് മൂന്നുദിവസം മുമ്ബ് യുവതി കാക്കഞ്ചേരി പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പോലിസ് നടപടി സ്വീകരിച്ചത്. ജമാലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു....
ആലുങ്ങൽ അബ്ബാസ്  നിര്യാതനായി

ആലുങ്ങൽ അബ്ബാസ് നിര്യാതനായി

MARANAM
കണ്ണമംഗലം: അച്ചനമ്പലം സ്വദേശി പരേതനായ ആലുങ്ങൽ മമ്മുട്ടി ഹാജിയുടെ മകൻ അബ്ബാസ്(46) എന്നവർ നിര്യാതനായി. ഭാര്യ : ഹഫ്സ അഞ്ചുപറമ്പ്. മക്കൾ: ഫായിസ് ജിദ്ദ, ഫാദിൽ ഫഹമ. സഹോദരങ്ങൾ:കുഞ്ഞി മുഹമ്മദ് ഹാജി (ജിദ്ദ) അബ്ദുൽ മജീദ്, സഫിയ കാരാത്തോട്, കദീജ കോളപ്പുറം, പാത്തുമ്മു (ഫാത്തിമ) (late), ജനാസ നമസ്കാരം 21-08-2025 കാലത്ത് 9 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും...
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 82 ആം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ പി എ ചെറീദ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർമാരായ മണി നീലഞ്ചേരി, എ കെ എ നസീർ, പി പി സഫീർ ബാബു, സോമൻ ഗാന്ധികുന്ന്, ടി കെ മൂസക്കുട്ടി, മുള്ളൻ ഹംസ, മൊയ്തീൻ വി. ടി ശാ ക്കിർ വേങ്ങര, കാപ്പൻ ലത്തീഫ് , പി പി ഫൈസൽ, സുബൈർ ബാവ താട്ടയിൽ, കാട്ടി കുഞ്ഞവുറു, ബാലൻ പാണ്ടികശാല എ കെ നാസർ തുടങ്ങിയവർ സംസാരിച്ചു....
പോലീസ് മെഡൽ നേടിയ സംഗീത് പുനത്തിലിന് അസീസ് അസോസിയേഷൻ സ്നേഹോപഹാരം നൽകി

പോലീസ് മെഡൽ നേടിയ സംഗീത് പുനത്തിലിന് അസീസ് അസോസിയേഷൻ സ്നേഹോപഹാരം നൽകി

KOTTAKKAL
കോട്ടക്കൽ: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കോട്ടക്കൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സംഗീത് പുനത്തിലിന് അസീസ് അസോസിയേഷൻ ചാരിറ്റബിൾ സൊസൈറ്റി കേരള സ്നേഹോപഹാരം നൽകി അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് പഞ്ചിളി ഉപഹാരം സമ്മാനിച്ചു. E അസീസ് രണ്ടത്താണി, പി ടി അസീസ്, അസീസ് കൊങ്ങപ്പള്ളി, കോട്ടക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീഷ് സംബന്ധിച്ചു....
കെട്ടിട ഉടമകളെ ശത്രുക്കളായി കാണരുത് : ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍

കെട്ടിട ഉടമകളെ ശത്രുക്കളായി കാണരുത് : ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍

MALAPPURAM
മലപ്പുറം: കെട്ടിട ഉടമകളെ ശത്രുക്കളായി കാണുന്ന പ്രവണത റവന്യൂ വകുപ്പും ഗവണ്‍മെന്റും  അവസാനിപ്പിക്കുകയും വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി പിന്‍വലിക്കുകയും കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമം ഉദ്ദേശിച്ച് ഗവണ്‍മെന്റ് പിരിച്ചെടുക്കുന്ന ബില്‍ഡിംഗ് സെസ് അതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു സാഹചര്യം കേരളത്തില്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ ബില്‍ഡിങ് നിര്‍മ്മിക്കുന്നവരില്‍ നിന്ന് അന്യായമായി പിരിച്ചെടുക്കുന്ന  സെസ് ഒഴിവാക്കുകയും വേണമെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ 12-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം  ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡന്റ് അഡ്വ: യു. എ. ലത്തീഫ് ഉത്ഘാടനം ചെയ്തു.സലിം കാരാട്ട് യോഗത്തില്‍ അധ്യക്ഷനായി. മലപ്പുറം മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ഒ.സഹദേവന്‍  മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.ഫക്രുദീന്‍ തങ്ങള്‍, സബാഹ് വേങ്ങര, അച്ചമ്പാട്ട് ബീരാന്‍ കുട്ടി, ഹൈദര്‍ കോട്ടയില്‍, അഹമ്മദ് മൂപ്പന്‍, കോയ ദീന്‍, എയര്‍ലൈന്‍സ്...
വട്ടിപ്പലിശക്കാരുടെ ഭീഷണി; വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

വട്ടിപ്പലിശക്കാരുടെ ഭീഷണി; വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

CRIME NEWS
എറണാകുളം കോട്ടുവള്ളിയിൽ വട്ടിപലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്.പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്.  റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പറവൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് പോലും ബിന്ദുവിൽ നിന്നും ഭർത്...
വൈദ്യക്കാരൻ കുഞ്ഞാലൻ കുട്ടി മരണപ്പെട്ടു.

വൈദ്യക്കാരൻ കുഞ്ഞാലൻ കുട്ടി മരണപ്പെട്ടു.

MARANAM
വേങ്ങര : വലിയോറ പുത്തനങ്ങാടി സ്വദേശി വൈദ്യക്കാരൻ അബ്ദുള്ള എന്നവരുടെ മകൻ വൈദ്യക്കാരൻ കുഞ്ഞാലൻ കുട്ടി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ നവീകരിച്ച അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്തു

മഞ്ചേരി മെഡിക്കല്‍ കോളേജിലെ നവീകരിച്ച അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്തു

MALAPPURAM
മഞ്ചേരി മെഡിക്കല്‍ കോളേജിലെ നവീകരിച്ച അമ്മത്തൊട്ടില്‍ ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ്, ശിശുക്ഷേമ സമിതി, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ പാറമ്മല്‍ കുടുംബ കൂട്ടായ്മയാണ് അമ്മത്തൊട്ടില്‍ നവീകരിച്ചത്. കുട്ടികളുടെ ഏറ്റവും പ്രധാന അവകാശം അതിജീവനമാണ്. അത് നിഷേധിക്കാന്‍ നമുക്കാവില്ല. കുട്ടികള്‍ കുടുംബാന്തരീക്ഷത്തില്‍ വളരണം. അവരുടെ സംരക്ഷണത്തിനാണ് ശിശുക്ഷേമ സമിതികള്‍ നിലകൊള്ളുന്നത് എന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. 'സനാത ബാല്യം സംരക്ഷിത ബാല്യം' എന്ന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തി ഉപേക്ഷിക്കപ്പെടുന്ന ശിശുക്കളെ സംരക്ഷിക്കാനും അവരെ വളര്‍ത്തിയെടുക്കുന്നതിനുമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതിയാണ് അമ്...
ചേറുർ കോവിലപ്പാറ ചെറുകോട്ടയിൽ മുഹമ്മദ് കുട്ടി മരണപ്പെട്ടു

ചേറുർ കോവിലപ്പാറ ചെറുകോട്ടയിൽ മുഹമ്മദ് കുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര : ചേറുർ കോവിലപ്പാറ പരേതനായ ചെറുകോട്ടയിൽ അബ്ദുറഹിമാൻ എന്നവരുടെ മകൻ ചെറുകോട്ടയിൽ മുഹമ്മദ് കുട്ടി (മണ്ടോത്തിങ്ങൽ) എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം രാവിലെ 9.30 ന് ചണ്ണയിൽ ജുമാമസ്ജിദിൽ നടക്കും.
ചികിത്സക്കെത്തിയ 16 കാരിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിൽ.

ചികിത്സക്കെത്തിയ 16 കാരിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിൽ.

CRIME NEWS
കോഴിക്കോട്: നാദാപുരത്ത് ആശുപത്രിയിൽ ചികിത്സക്കായെത്തിയ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. മാഹി സ്വദേശി കല്ലാട്ട് ശ്രാവണ്‍(25) ആണ് പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ ആശുപത്രിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ശ്രാവണ്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും, ആശുപത്രിയില്‍ തെറാപ്പിസ്റ്റായാണ് ജോലി ചെയ്തിരുന്നതെന്നും വ്യക്തമാക്കിയ അധികൃതര്‍ ഇയാള്‍ സ്ഥിരം ജീവനക്കാരന്‍ ആയിരുന്നില്ലെന്നും സൂചിപ്പിച്ചു. കഴിഞ്ഞ ജൂലൈയില്‍ അമ്മയോടൊപ്പം ചികിത്സക്കായെത്തിയ വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. നാദാപുരം-തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വച്ചാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച് നാദാപുരം പൊലീസില്‍ മൊഴി നല്‍കിയത്. നാദാപുരം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ...

MTN NEWS CHANNEL