Tuesday, March 3News That Matters
Shadow

Author: admin

സിവിൽ സർവീസ് കായികമേളയിൽ ഇരട്ട മെഡൽ; പരപ്പനങ്ങാടി സ്വദേശി ദേശീയ മീറ്റിന് യോഗ്യത നേടി.

സിവിൽ സർവീസ് കായികമേളയിൽ ഇരട്ട മെഡൽ; പരപ്പനങ്ങാടി സ്വദേശി ദേശീയ മീറ്റിന് യോഗ്യത നേടി.

KERALA NEWS
​തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസ് അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി കെ.ടി. വിനോദ് ദേശീയ തലത്തിലേക്ക് യോഗ്യത നേടി. തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വെച്ച് നടന്ന കായികമേളയിൽ 800 മീറ്ററിൽ ഗോൾഡ് മെഡലും 1500 മീറ്ററിൽ സിൽവർ മെഡലും കരസ്ഥമാക്കിയാണ് വിനോദ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഇരട്ട മെഡൽ നേട്ടത്തോടെ, ബിഹാറിൽ വെച്ച് നടക്കുന്ന ദേശീയ സിവിൽ സർവീസ് മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ കെ.ടി. വിനോദ് അർഹനായി. നിലവിൽ അദ്ദേഹം തിരൂരങ്ങാടി സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടറായി സേവനമനുഷ്ഠിക്കുകയാണ്....
ലോറി തട്ടി മുറിഞ്ഞുവീണ മരക്കൊമ്ബ് കാറിനുള്ളിലേക്ക് തറച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

ലോറി തട്ടി മുറിഞ്ഞുവീണ മരക്കൊമ്ബ് കാറിനുള്ളിലേക്ക് തറച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Accident
തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ ചങ്ങരംകുളത്തിനടുത്ത് കടവല്ലൂരിൽ ലോറിയിൽ തട്ടി റോഡിലേക്ക് മുറിഞ്ഞുവീണ മരക്കൊമ്പ് കാറിനുള്ളിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശിനി ആതിര (27) ആണ് അപകടത്തിൽ മരിച്ചത്. ആതിരയുടെ ഭർത്താവിന് സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​കടവല്ലൂരിലെ അമ്പലം സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്ത് നിന്നും പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയുടെ മുകൾഭാഗം റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന തണൽ മരത്തിൽ തട്ടി. ഇതോടെ മുറിഞ്ഞു വീണ മരക്കൊമ്പ് ലോറിക്ക് പിറകിലുണ്ടായിരുന്ന കാറിനുള്ളിലേക്ക് തറച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആതിരയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....
മരിച്ചുപോയ പതിനാറുകാരിയെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

മരിച്ചുപോയ പതിനാറുകാരിയെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

CRIME NEWS
മരിച്ചു പോയ പതിനാറുകാരിയെ സമൂഹ മാധ്യമത്തില്‍ അപകീർത്തിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം വെട്ടിച്ചിറ സ്വദേശി അബ്ദുല്‍ റഷീദിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജമായി നിർമിച്ച ഇൻസ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നായിരുന്നു അപകീർത്തി പരാമർശംകഴിഞ്ഞ ജൂലൈയിലാണ് സംഭവം. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ കുറിച്ചാണ് യുവാവ് സമൂഹമാധ്യമത്തില്‍ മോശം കമൻ്റ് ചെയ്തത്. പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം പോലിസില്‍ പരാതി നല്‍കി. ഇൻസ്റ്റഗ്രാമില്‍ ജുവി 124 എന്ന വ്യാജ ഐഡിയില്‍ നിന്നായിരുന്നു അപകീർത്തി പരാമർശം. ഐഡിയുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വെട്ടിച്ചിറ സ്വദേശി കരിങ്കപ്പാറ വീട്ടില്‍ അബ്ദുല്‍ റഷീദാണ് അറസ്റ്റിലായത്. കമന്റിട്ട കാര്യം മറന്നുപോയ പ്രതി പോലീസ് എത്തിയപ്പോഴാണ് സംഭവം ഓർത്തത്. എന്നാല്‍, തങ്ങള്‍ക്കുണ്ടായ മനോവേദനയില്‍ പ്രത...
രണ്ട് പെൺകുട്ടികളെ കാണാനില്ല, വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്ന് പൊലീസ്

രണ്ട് പെൺകുട്ടികളെ കാണാനില്ല, വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്ന് പൊലീസ്

LOCAL NEWS, WAYANAD
കൽപ്പറ്റ: പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (19) ബിനുവിന്റെ മകള്‍ അജിത (14) എന്നിവരെ നവംബര്‍ 17 മുതല്‍ കബനിഗിരിയിലെ വീട്ടില്‍ നിന്നും കാണാതായതായി പുല്‍പ്പള്ളി പോലീസ് അറിയിച്ചു. കുട്ടികളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി മഹേഷ് അറിയിച്ചു. ഫോണ്‍: 04936 240294. പാടിച്ചിറ കബനിഗിരി എന്ന സ്ഥലത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടികളെ കാണാതായത്. ഇക്കഴിഞ്ഞ നവംബർ 17-ന് രാവിലെ 07:45നും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണ് കുട്ടികളെ കാണാതായത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ് പൊലീസ്. കാണാതായ കുട്ടികളെക്കുറിച്ച് എന്...
വധഭീഷണി മുഴക്കിയ കേസില്‍ ഒളിവിലായിരുന്ന സംഗീതാധ്യാപകൻ  പോലീസ് പിടിയിൽ

വധഭീഷണി മുഴക്കിയ കേസില്‍ ഒളിവിലായിരുന്ന സംഗീതാധ്യാപകൻ പോലീസ് പിടിയിൽ

KOTTAKKAL
കോട്ടക്കൽ : വീടുകയറി ആക്രമിക്കുകയും വീട്ടുകാർക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന സംഗീതാധ്യാപകനെ കോട്ടയ്ക്കല്‍ പോലീസ് പിടികൂടി.വളാഞ്ചേരി കണ്ടംപറമ്ബില്‍ സ്വദേശിയായ ശിവനാണ് (40) അറസ്റ്റിലായത്.ഈ മാസം രണ്ടിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. രാത്രിയോടെ പരാതിക്കാരന്റെ വീട്ടിലെത്തിയ ഇയാള്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകർക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും പെട്രോളൊഴിച്ച്‌ തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.പോലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, സംഗീതാധ്യാപകനായ പ്രതി ഓണ്‍ലൈൻ ആപ്പുകള്‍ ഉപയോഗിച്ച്‌ പാട്ടുപാടി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് അതിക്രമം നടത്തുന്നത്. ഇവരുടെ ഫോണ്‍ നമ്ബർ സ്വന്തമാക്കി അശ്ലീല ചാറ്റിങ്ങിന് നിർബന്ധിക്കും. ഇതിന് വിസമ്മതിക്കുന്ന സ്ത്രീകളെ വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്...
ലഹരിക്കെതിരെ യുവചക്രം-ഡ്രഗ് ഫ്രീ റൈഡ് സൈക്കിള്‍ റാലി

ലഹരിക്കെതിരെ യുവചക്രം-ഡ്രഗ് ഫ്രീ റൈഡ് സൈക്കിള്‍ റാലി

MALAPPURAM
നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മലപ്പുറം ജില്ലാ സൈക്കിള്‍ റൈഡിങ്ക്ല ബ്ബുമായി സഹകരിച്ച് ലഹരിക്കെതിരെ സംഘടിപ്പിച്ച യുവചക്രം ഡ്രഗ് ഫ്രീ റൈഡിന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നേതൃത്വം നല്‍കി. സമൂഹത്തെ ലഹരിയില്‍ നിന്നും വിമുക്തമാക്കുന്നതിനും ഡിജിറ്റല്‍ ലഹരി ഉള്‍പ്പെടെയുള്ള ലഹരിയില്‍ നിന്നും രക്ഷ നല്‍കി സൈക്ലിംഗ് ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് ലഹരിയിലേക്ക് യുവാക്കളെയും സമൂഹത്തെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. രാവിലെ ആറിന് മലപ്പുറം കളക്ടറുടെ ബംഗ്ലാവില്‍ നിന്നും തുടങ്ങി വെള്ളാമ്പുറം വരെയും തിരിച്ചുമുള്ള സൈക്കിള്‍ റാലിയില്‍ അമ്പതോളം സൈക്കിള്‍ റൈഡര്‍മാര്‍ പങ്കെടുത്തു. ...
നന്നമ്പ്രയുടെ ജനഹൃദയങ്ങളിലേക്കൊരു യാത്ര മുതിര്‍ന്നവരുടെ അനുഗ്രഹം തേടി ഷരീഫ് കുറ്റൂര്‍

നന്നമ്പ്രയുടെ ജനഹൃദയങ്ങളിലേക്കൊരു യാത്ര മുതിര്‍ന്നവരുടെ അനുഗ്രഹം തേടി ഷരീഫ് കുറ്റൂര്‍

TIRURANGADI
തിരൂരങ്ങാടി: മലപ്പുറം ജില്ലാ പഞ്ചായത്തിലെ നന്നമ്പ്ര ഡിവിഷനില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ഷരീഫ് കുറ്റൂര്‍, പ്രചാരണത്തിന്റെ ആദ്യനാള്‍ തന്നെ ജനഹൃദയങ്ങളിലേക്ക് നേരേ കയറുന്ന ഒരു യാത്രയാണ് നടത്തുകയാണ്. പ്രഭാഷണത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റായ നിലയിലൂടെയും നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ ഷരീഫ്, ഇന്ന് തന്റെ പ്രചാരണത്തിന്റെ പ്രധാന ബലമായി മുതിര്‍ന്ന വോട്ടര്‍മാരുടെ അനുഗ്രഹം തേടിയെത്തിയത്. നാട്ടിലെ കാരണവന്മാരെയും മുതിര്‍ന്ന പൗരന്മാരെയും വീട് തോറും നേരില്‍ കണ്ടു, അവരുടെ ആരോഗ്യനില, ആവശ്യങ്ങള്‍, നാളുകളായുള്ള പ്രശ്‌നങ്ങള്‍ എന്നിവ വിദഗ്ധതയോടെ കേട്ട് മനസ്സിലാക്കുകയാണ് അദ്ദേഹം. കിടപ്പിലായ രോഗികളെ നേരില്‍ സന്ദര്‍ശിച്ച്, അവരോടുള്ള ആദരവും സ്നേഹവും പ്രകടമാക്കിയാണ് ഷരീഫിന്റെ മുന്നേറ്റം. നന്നമ്പ്ര, തെന്നല, കൊടിഞ്ഞി, ചെറുമുക്ക് പ്രദേശങ്ങളിലെ വ...
പരപ്പനങ്ങാടിയിൽ നിന്നും കാണ്മാനില്ല

പരപ്പനങ്ങാടിയിൽ നിന്നും കാണ്മാനില്ല

PARAPPANAGADI
ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് ഫർസാൻ S/O റിയാസ് കുന്നുമ്മൽ അമ്പാടി,നഗർ പ്രവാസി റോഡ്, നെടുവ പി ഒ പരപ്പനങ്ങാടി 18/11/2025 ചൊവ്വാഴ്ച ഉച്ച മുതൽ വീട്ടിൽ നിന്നും കാൺമാനില്ല. കണ്ടുകിട്ടുന്നവർ 8089052430, 9048847801, 9544222265 ഈ നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക: 0494 2410260
യുവതിയെ ബുള്ളറ്റ് കൊണ്ട് ഇടിപ്പിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ ബുള്ളറ്റ് കൊണ്ട് ഇടിപ്പിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

KOZHIKODE, LOCAL NEWS
കോഴിക്കോട്: സ്‌കൂട്ടറില്‍ മകള്‍ക്കൊപ്പം പോവുകയായിരുന്ന യുവതിയെ ബുള്ളറ്റ് കൊണ്ട് ഇടിപ്പിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി സ്വദേശി ആദില്‍ മുഹമ്മദാണ്(30) പൊലീസിന്റെ പിടിയിലായത്. സിറ്റി ക്രൈം സ്‌ക്വാഡും പന്തീരാങ്കാവ് പൊലീസും ചേര്‍ന്നാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവിന് സമീപം പാറക്കണ്ടി മീത്തലില്‍ വച്ചാണ് മോഷണശ്രമം നടന്നത്. പന്തീരാങ്കാവ് സ്വദേശി പ്രസീതയും മകള്‍ ദിയയും സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ആദില്‍ ബുള്ളറ്റില്‍ എത്തി ഇരുവരെയും ഇടിച്ചിട്ട് മാല കവരാന്‍ ശ്രമിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്നുമുള്ള വീഴ്ചയില്‍ ഇരുവര്‍ക്കും പരിക്കേറ്റെങ്കിലും ഉടനെ തന്നെ ചാടി എഴുനേറ്റ പ്രസീദ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ ആദില്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ നൂറോളം സിസിടിവി ദൃശ്യങ...
സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി; പ്രതി പിടിയില്‍

സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി; പ്രതി പിടിയില്‍

MALAPPURAM
താനൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. പരിയാപുരം എളാപ്പാടി ആലുങ്ങല്‍ വീട്ടില്‍ അബ്ദുല്‍ കാദര്‍(41) ആണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പിടികൂടിയത്. താനൂര്‍ ഇന്‍സ്പെക്ടര്‍ കെ ടി ബിജിത്ത്, സബ് ഇന്‍സ്പെക്ടര്‍ എന്‍ ആര്‍ സുജിത്, സിപിഒമാരായ അനില്‍കുമാര്‍, മുസ്തഫ എന്നിവരടങ്ങിയ പൊലീസ് സംഘം കരിപ്പൂര്‍ വിമാനത്താവള പരിസരത്തുവെച്ചാണ് ഇയാളെ പിടികൂടിത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ രഹസ്യമായി പകര്‍ത്തിയ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളടക്കം നിരവധി വീഡിയോകള്‍ കണ്ടെത്തി. ഇയാള്‍ ദൃശ്യങ്ങള്‍ പണത്തിനായി വില്‍ക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കും....
പാലമടത്തിൽ അയനിക്കാട്ട് കുഞ്ഞവറാൻ നിര്യാതനായി

പാലമടത്തിൽ അയനിക്കാട്ട് കുഞ്ഞവറാൻ നിര്യാതനായി

MARANAM
കണ്ണമംഗലം: അച്ഛനമ്പലം സ്വദേശി പരേതനായ പാലമടത്തിൽ അയനിക്കാട്ട് മൊയ്തീൻ ഹാജി ആരിയേക്കിൽ എന്നവരുടെ മകൻ ചൂലൻകുന്ന് താമസിക്കുന്ന പാലമടത്തിൽ അയനിക്കാട്ട് കുഞ്ഞവറാൻ എന്നവർ നിര്യാതനായി. ജനാസ നിസ്കാരം ഇന്ന് കാലത്ത് 11:30 ന് അച്ഛനമ്പലം ജുമാ മസ്ജിദിൽ നടക്കും.
കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

Accident
മലപ്പുറം: കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കല്‍ അബ്ദുറഹ്‌മാന്റെ മകന്‍ ജലീല്‍ (29) ആണ് മരിച്ചത്. ചാപ്പപ്പടി ഹാര്‍ബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രോമ കെയർ വിഭാഗത്തിൽ നിന്നുള്ളവരും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്‌ധരം നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ജലീലിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹസ്‌നിയയാണ് മരിച്ച ജലീലിൻ്റെ ഭാര്യ. ലഹ്ന ഏക മകളാണ്. കുഞ്ഞീവിയാണ് ജലീലിൻ്റെ മാതാവ്. മുസ്‌തഫ, കാസിം, അസ്‌മാബി, ഹസീന, ആസിഫ, അഫ്‌സിബ എന്നിവർ സഹോദരങ്ങളാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്....
ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസ്; 4 പേര്‍ അറസ്റ്റില്‍

ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസ്; 4 പേര്‍ അറസ്റ്റില്‍

CRIME NEWS
മലപ്പുറം എടക്കര പള്ളിക്കുത്ത് ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസില്‍ സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീണ്‍, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. 2024 നവംബറിലാണ് രതീഷിനെ ഇവർ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. ഇതിനു പിന്നാലെ രതീഷ് ജീവനൊടുക്കുകയായിരുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എടക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്.സംഭവത്തിനു പിന്നില്‍ അയല്‍വാസിയായ സിന്ധു ഉള്‍പ്പെടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീ...
മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച്‌ 17കാരി മരിച്ചു

മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച്‌ 17കാരി മരിച്ചു

Accident
മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ 17കാരി മരിച്ചു. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക (17 )ആണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി വന്നിടിക്കുകയായിരുന്നു. ഗീതിക സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മിഥുൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്....
കള്ളനോട്ട് വേട്ട: 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍

കള്ളനോട്ട് വേട്ട: 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍

KERALA NEWS
കള്ളനോട്ട് സംഘത്തിലെ രണ്ട് വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ ഫറോക്ക് പോലീസ് പിടികൂടി. ഇവരില്‍ നിന്ന് 500 രൂപയുടെ 57 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കള്ളനോട്ട് അടിച്ചു വെച്ച 30 പേപ്പർ ഷീറ്റുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവർ ദിജിൻ (വൈദ്യരങ്ങാടി സ്വദേശി), അതുല്‍ കൃഷ്ണ (കൊണ്ടോട്ടി സ്വദേശി), അംജത് ഷാ (അരീക്കോട് സ്വദേശി), അഫ്നാൻ (അരീക്കോട് സ്വദേശി), സാരംഗ് (മുക്കം സ്വദേശി) എന്നിവരാണ്.രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകളും പ്രതികളും വലയിലായത്. വിദ്യാർത്ഥികള്‍ ഉള്‍പ്പെട്ട ഈ സംഘം കള്ളനോട്ട് നിർമ്മിച്ചത് എവിടെ നിന്നാണെന്നതിനെക്കുറിച്ചും ഇതിന് പിന്നില്‍ കൂടുതല്‍ കണ്ണികള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി....
റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

MALAPPURAM
വേൾഡ് ഡേ റിമംബറൻസ് ഫോർ റോഡ് വിക്റ്റിംസ് ആചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ മോട്ടോർ വാഹന വകുപ്പ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രിയപ്പെട്ടവരുടെ ഓർമകളുമായി നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു. യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി എല്ലാവർഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക് വിക്റ്റിംസ് ഡേ ആയി ആചരിക്കുന്നത്. റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസിന്കൊണ്ടോട്ടിമോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ് നേതൃത്വം നൽകി. എ.എം.വി.ഐ. കെ.സി. സൗരഭ്, മിസ്റ്റിലാൻഡ് പ്രതിനിധികൾ, മരിച്ചവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, ട്രോമാകെയർ വോളണ്ടിയർമാർ, അപകടത്തിൽ പരിക്കേറ്റിരുന്നവർ, വിനോദ സഞ്ചാരികൾ തുടങ്ങിയവർ പങ്കെടുത്തു. അപകടരഹിത മലപ്പുറം എന്ന സന്ദേശവുമായി ഡ്രൈവർമാർക്ക് ഓട്ടോ, ബസ് സ്റ്റാൻഡുകൾ...
ചെവിടിക്കുന്നൻ അബ്ദുള്ള ഹാജി നിര്യാതനായി.

ചെവിടിക്കുന്നൻ അബ്ദുള്ള ഹാജി നിര്യാതനായി.

MARANAM
ഇരിങ്ങല്ലൂർ കല്ലക്കയം ചെവിടിക്കുന്നൻ അബ്ദുള്ള ഹാജി (ആപ്പ )-വയസ്സ് 85 നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ:പരേതയായ ഇയ്യാച്ച, മൊയ്‌ദീൻ കുട്ടി, പരേതനായ മുഹമ്മദ്‌, സൈദലവി, സക്കീർ. മരുമക്കൾ :കുഞ്ഹാലൻ തെന്നല, സൈനബ, സൽമ, സുലൈഖ, ജുവൈരിയ. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഇരിങ്ങല്ലൂർ വെട്ടം ജുമാ മസ്ജിദിൽ നടത്തുന്നതാണ്....
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

CRIME NEWS
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സുഹൈലിനെ(35)യാണ് പ്രത്യേക കുറ്റാന്വേഷണ സംഘം എടവണ്ണയില്‍നിന്ന് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്‌കുളിലേക്ക് പോവുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടികളുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ എസ്.ഐമാരായ ജെയിംസ് ജോണ്‍, ദിനേഷ് കുമാര്‍, എ.എസ്.ഐ ജാഫര്‍, എസ്.സി.പി.ഒ സിയാദ്, സി.പി.ഒമാരയ ഉമ്മര്‍ ഫാറൂഖ്, സബ്ന, കുറ്റാന്വേഷണ സംഘത്തിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാബിറലി, സജീഷ്, സി.പി.ഒമാരായ സജേഷ്, കൃഷ്ണ ദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്ന...
ഉള്ളാടൻ ആലി മുഹമ്മദാജി മരണപ്പെട്ടു.

ഉള്ളാടൻ ആലി മുഹമ്മദാജി മരണപ്പെട്ടു.

MARANAM
വേങ്ങര: കുറ്റൂർ കുഴിച്ചെന പൂങ്കടായ സ്വദേശി പരേതനായ ഉള്ളാടൻ മുഹമ്മദാജി എന്നവരുടെ മകനും ഉള്ളാടൻ ബാവ എന്നവരുടെ പിതാവുമായ ഉള്ളാടൻ ആലി മുഹമ്മദാജി (മഠത്തിൽ ബാപ്പു) മരണപ്പെട്ടു. രാവിലെ 8 മണിക്ക് ശേഷം വരുന്ന സന്ദർശകർ പൂങ്കടായ മദ്രസയിലേക്കാണ് വരേണ്ടത്. മയ്യിത്ത് നമസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ....
വൈദ്യുത പോസ്റ്റിൽ നിന്നും താഴെ വീണു KSEB ജീവനക്കാരൻ മരണപ്പെട്ടു

വൈദ്യുത പോസ്റ്റിൽ നിന്നും താഴെ വീണു KSEB ജീവനക്കാരൻ മരണപ്പെട്ടു

LOCAL NEWS, WAYANAD
വയനാട്: കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റിൽ നിന്നും താഴെ വീണു കെഎസ്ഇബി താൽകാലിക ജീവനക്കാരൻ മരണപ്പെട്ടു. പനമരം സ്വദേശി രമേശ്‌ (31)വയസ്സ് ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ രമേശിനെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ icu വിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല....

MTN NEWS CHANNEL