ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം: ഷാജൻ സ്കറിയക്കെതിരെ കേസ്
തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് ആണ് കേസെടുത്തത്. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമിതിയംഗം എ.എച്ച് ഹഫീസ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ കോട്ടയം ജില്ലയിലെ മുണ്ടക്കയത്തുള്ള ബേക്കറിയില്‍ ഹഫീസ് ഒളിപ്പിച്ചുവെന്ന തരത്തിലുള്ള വാർത്ത മറുനാടൻ മലയാളി യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഹഫീസുമായി ബന്ധപ്പെട്ട എഡിറ്റർ ഷാജൻ സ്കറിയ 15 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും പണം ലഭിച്ച ശേഷമെ വിഡിയോ ഡിലീറ്റ് ചെയ്യുകയുള്ളൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നുമാണ് പരാതിയിലുള്ളത്.യൂട്യൂബിലും ഫേസ്ബുക്കിലും നിരന്തരം വ്യാജവാർത്തകള്‍ പ്രചരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ...



















