വധശ്രമക്കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു
പരപ്പനങ്ങാടി: വധശ്രമക്കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. അരിയല്ലൂര്‍ ബീച്ചിലെ വടക്കേപ്പുറത്തു മുജീബിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍പോയ കോട്ടില്‍ കണ്ണന്റെ പുരയ്ക്കല്‍ സുല്‍ഫിക്കറി(25)നെയാണ് അറസ്റ്റ് ചെയ്തത്. അരിയല്ലൂര്‍ ബീച്ചില്‍ ജൂണ്‍ 27നാണ് സംഭവം. പ്രതിയെ കണ്ടത്താതത് ഏറെ വിവാദമായിരുന്നു. ബെംഗളൂരുവിലും കണ്ണൂരിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന സുല്‍ഫിക്കര്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ സഞ്ജു ജോസഫ് പ്രതിയെ അറെസ്റ്റ് ചെയ്തത്. എസ്‌ഐ മുഹമ്മദ് റഫീഖ്, എഎസ്‌ഐ റീന, സിപിഒ മുജീബ്, അര്‍ജുന്‍, സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@g...



















