Wednesday, September 16News That Matters
Shadow

Author: admin

ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം, ചോദ്യം ചെയ്തതോടെ  മുത്തലാഖ് ചൊല്ലി; ഇമാം റിമാന്‍ഡില്‍

ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം, ചോദ്യം ചെയ്തതോടെ മുത്തലാഖ് ചൊല്ലി; ഇമാം റിമാന്‍ഡില്‍

KERALA NEWS
തിരുവനന്തപുരം: ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ പള്ളി ഇമാം റിമാന്‍ഡില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ ബാസിത്തിനെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത്. 20 കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. പത്തനംതിട്ട വായ്പൂരിലെ ഊട്ടുകുളം പള്ളിയിലെ ഇമാം ആണ് പ്രതി. ചവറ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. രണ്ട് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോവുകയാണെന്നാണ് പ്രതി പള്ളിയെ അറിയിച്ചത്. ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് പ്രതിയുടെ വീട്ടുകാരും പള്ളിയെ അറിയിച്ചു. എന്താണ് കാര്യമെന്ന് പോലും വിശദീകരിക്കാതെ ഫോണില്‍ വിളിച്ച് പ്രതി മുത്തലാഖ് ചൊല്ലിയെന്ന് യുവതി റിപ്പോര്‍ട്ടറിനോടും പ്രതികരിച്ചു. ആദ്യവിവാഹക്കാര്യം മറച്ചുവെച്ചാണ് അബ്ദുള്‍ ബാസിത്ത് വിവാഹാലോചനയുമായി വീട്ടില്‍ വരുന്നത്. വിവാഹം കഴിച്ച് ആദ്യ ഭാര്യയെ വാടക വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്. ഇത് ചോദ്യം ...
ഉസ്താദ് ഉമർ മുസ്‌ലിയാർ പന്നിപ്പാറ നിര്യാതനായി.

ഉസ്താദ് ഉമർ മുസ്‌ലിയാർ പന്നിപ്പാറ നിര്യാതനായി.

MARANAM
വേങ്ങര: ചാലിൽകുണ്ട് തേക്കിൽ ജുമാ മസ്ജിദ് ഖതീബും, കുറ്റാളൂർ യാറംപടി പള്ളി ഇമാമും, അമ്പലമാട്‌ ഹയാത്തുൽ ഹുലൂം മദ്റസ സ്വദർ മുഅല്ലിമുമായ ഉസ്താദ് ഉമർ മുസ്‌ലിയാർ പന്നിപ്പാറ നിര്യാതനായി. ജനാസ നിസ്കാരം: ഇന്ന് ഉച്ചക്ക് 2:00മണിക്ക് പന്നിപ്പാറ പള്ളിമുക്ക് ജുമാമസ്ജിദിൽ നടത്തപ്പെടും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം… E MAIL : mtnlivenews@gmail.com...
എം.കെ ഹാജിയുടെ ജീവിത ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

എം.കെ ഹാജിയുടെ ജീവിത ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

TIRURANGADI
തിരുരങ്ങാടി: എം.കെ ഹാജിയുടെ ജീവിതം ലോകത്തിന് മാതൃകയാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. എം.കെ ഹാജിയുടെ ജീവിത ചരിത്ര പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ചരിത്ര പുരുഷനനാണ് എം.കെ ഹാജി. സത്യസന്ധനായ ബിസിനസുകാരനായിരുന്നു അദ്ധേഹം. സത്യസന്ധത പുലര്‍ത്താന്‍ കഴിയാത്ത ബിസിനസുകള്‍ അദ്ധേഹം ഒഴിവാക്കി. ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്നു വന്ന നേതാവാണ് എം.കെ ഹാജി. മത സൗഹാര്‍ദ്ദത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചു. ഇടകലര്‍ന്ന് ജീവിക്കാന്‍ പഠിപ്പിച്ച എം.കെ ഹാജി ഏറ്റവും മികച്ച മതേതര വാതിയും സാമുദായിക ഐക്യവും പരസ്പര സ്‌നേഹവും കാത്തു സൂക്ഷിച്ച നേതാവുമായിരുന്നു എം.കെ ഹാജിയെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തിന് വേണ്ടത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള വികസനവും വിദ്യഭ്യാസവുമാണെന്നും എം.കെ ഹാജി അത് മുന്നേ കാണിച്ചു തന്നിട്ടുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. എം.കെ ഹാജിയുടെ മകനും യത്തീംഖാന സെക്രട്...
മലദ്വാരത്തില്‍ MDMA ഒളിപ്പിച്ചു ട്രെയിനില്‍ കടത്താന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍

മലദ്വാരത്തില്‍ MDMA ഒളിപ്പിച്ചു ട്രെയിനില്‍ കടത്താന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍

LOCAL NEWS, TIRUVANANTHAPURAM
ശരീരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. തോക്കാട് സ്വദേശിയായ ചെമ്മരുതി നൂറാ മന്‍സിലില്‍ മുഹമ്മദ് അഫ്നാന്‍ (24), വര്‍ക്കല കാറാത്തല ഷെരീഫ് മന്‍സിലില്‍ മുഹ്‌സിന്‍ (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ബൈക്കില്‍ കയറുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. ജില്ലാ റൂറല്‍ എസ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീം ആണ് യുവാക്കളെ പിടികൂടിയത്. രണ്ട് പ്രതികളെയും വര്‍ക്കല പൊലീസിന് കൈമാറി. ഇവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നതിനായി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹ്‌സിന്റെ ദേഹപരിശോധനയില്‍ 28 ഗ്രാം എംഡിഎംഎ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.എക്‌സ്‌റേ എടുത്ത് പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ...
യുവജന ക്ലബ് പാറക്കണ്ണി സമാഹരിച്ച തുക കൈമാറി

യുവജന ക്ലബ് പാറക്കണ്ണി സമാഹരിച്ച തുക കൈമാറി

VENGARA
ഊരകം പാലിയേറ്റീവിന് വേണ്ടി യുവജന ക്ലബ് പാറക്കണ്ണി സമാഹരിച്ച 35000/- രൂപ ക്ലബ് രക്ഷാധികാരി EK ഹനീഫ, സെകട്ടറിമാരായ: കബീ൪.ടി, ജാബിർ.ഇ.കെ., ഖജാന്ജി :ജുനൈദ് കരി൩ൻ, അംഗങ്ങളായ സാബിത്ത് KP, ഹംസ മണപ്പുറം, ഉമ്മറലി KC, എന്നവ൪ ചേ൪ന്ന് പാലിയേറ്റീവ് പ്രിതിനിധി പാലേരി ലത്തീഫ് സാഹിബിനെ ഏൽപ്പിക്കുന്നു.
CPIM പറപ്പൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

CPIM പറപ്പൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

VENGARA
വേങ്ങര : പറപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും ജനദ്രോഹത്തിനും എതിരെ സി പി ഐ (എം)പറപ്പൂർ, ഇരിങ്ങല്ലൂർ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പറപ്പൂർ പഞ്ചായത്ത് ആപ്പീസിലേക്ക് ബഹുജന മാർച്ച് നടത്തി. സി പി ഐ -എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി ടി സോഫിയ ഉദ്ഘാടനം ചെയ്തു. ടി പി അലവിക്കുട്ടി അധ്യക്ഷനായി. എരിയാ കമ്മിറ്റി അംഗങ്ങളായ എം ഇബ്രാഹിം, പി വി കെ ഹസീന എന്നിവർ സംസാരിച്ചു.ഇ എൻ മനോജ് സ്വാഗതവും എപി ഹമീദ് നന്ദിയും പറഞ്ഞു....
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടയറിൽ സാരി കുടുങ്ങി; വീട്ടമ്മ തെറിച്ചു വീണു.

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടയറിൽ സാരി കുടുങ്ങി; വീട്ടമ്മ തെറിച്ചു വീണു.

MALAPPURAM
മലപ്പുറം: കോട്ടക്കൽ ചങ്കുവെട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടയറിൽ സാരി കുടുങ്ങി തെറിച്ചു വീണ വീട്ടമ്മക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം.പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കടുവ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

കടുവ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

LOCAL NEWS, WAYANAD
കല്‍പറ്റ: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള്‍ കാണുന്നുണ്ടെന്നും സ്ഥലത്തുള്ളവർ പറയുന്നു. ഇനി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി സ്ഥിരീകരിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ കടുവയുടെ സാന്നിധ്യമുള്ള പ്രദേശമല്ലെന്നാണ് വിവരം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
റൈൻബോ ഊരകം പാലിയേറ്റീവ് ഫണ്ട്‌ കൈമാറി

റൈൻബോ ഊരകം പാലിയേറ്റീവ് ഫണ്ട്‌ കൈമാറി

VENGARA
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് റൈൻബോ ആർട്സ് & സ്പോർട്സ് ക്ലബ്‌ സമാഹരിച്ച തുക ഊരകം പാലിയേറ്റീവിന് കൈമാറി. ക്ലബ്‌ സെക്രട്ടറി മുഹമ്മദ്‌ മോൻ കാരാട്ട്, അർഷാദ് മണ്ണിശ്ശേരി, സിയാദ്, ഷബീർ, മുഷ്‌റഫ്, ഷബീബ് പി എന്നിവരിൽ നിന്ന് ഊരകം പഞ്ചായത്ത് പാലിയേറ്റീവ് സെക്രട്ടറി പി ടി മൊയ്‌ദീൻ കുട്ടി മാസ്റ്റർ സ്വീകരിക്കുന്നു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കുഴിപ്പുറം കവല സിൻസിയർ കലാകായിക സാംസ്‌കാരിക വേദി ദേശീയ യുവജന വാരാഘോഷം സംഘടിപ്പിച്ചു

കുഴിപ്പുറം കവല സിൻസിയർ കലാകായിക സാംസ്‌കാരിക വേദി ദേശീയ യുവജന വാരാഘോഷം സംഘടിപ്പിച്ചു

KOTTAKKAL
കോട്ടക്കൽ: കുഴിപ്പുറം കവല സിൻസിയർ കാലകായിക സാംസ്‌കാരിക വേദിയും നെഹ്റു യുവ കേന്ദ്ര മലപ്പുറവും സംയുക്തമായി യുവജന വരോഘോഷത്തിന്റെ ഭാഗമായി ലഹരി ബോധവൽക്കരണംസദസ്സ് ഫുട്‌ബോൾ ടൂർണമെന്റ്, സുചീകരണo പ്രതികഞ്ജ, സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. വാർഡ്‌ മെമ്പർ അംജദ ജാസ്മിൻ ഉദ്ഘാടനം നിർവഹിച്ചു. യുവ എഴുത്തുക്കാരൻ ഷിബു എം പി മുഖ്യ പ്രഭാഷണം നടത്തി. നെഹ്‌റു യുവകേന്ദ്ര എ ൻ വൈ വി അസ്‌ലം ബ്ലോക്ക്‌ യുവജന കോഡിനേറ്റർ ആയിശ പി, മുസ്തഫ എ ടി, സലീം എ എ, ജയേഷ് എം പി എന്നിവർ സംസാരിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ലീഗിനെതിരെ നിലപാടുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്ത്.

ലീഗിനെതിരെ നിലപാടുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്ത്.

LOCAL NEWS
മലപ്പുറം: ലീഗിനെതിരെ നിലപാടുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്ത്. കാന്തപുരത്തിൻ്റെ മതവിധിയെ പിന്തുണച്ചാൽ മാത്രം പോരായെന്നും പരിപാടികളിൽ അത് നടപ്പാക്കണമെന്നുമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഒളിയമ്പ്. 'കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍ സ്ത്രീകളെ സംബന്ധിച്ച മതവിധി പറഞ്ഞപ്പോൾ ചിലരൊക്കെ പിന്തുണച്ചുവെന്ന് പറഞ്ഞു. പിന്തുണച്ചാൽ പോരായെന്നാണ് എനിക്ക് പറയാനുള്ളത്. അത് നടപ്പിൽ വരുത്താൻ കൂടി ശ്രമിക്കണം' എന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശം. മതവിധി പറയുന്ന പണ്ഡിതന്മാരെ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. സമസ്ത കൊണ്ടോട്ടി താലൂക്ക് പണ്ഡിത സമ്മേളനത്തിലായിരുന്നു സമസ്ത അധ്യക്ഷൻ്റെ പരാമ‍ർശം. നേരത്തെ മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കാന്തപുരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതി...
തിരൂരില്‍ നിന്നും നിലമ്പൂരിലേക്ക് മെട്രോറെയില്‍ വേണമെന്ന് കുറുക്കോളി: ഈ സര്‍ക്കാറിന്റെ കാലത്ത് എന്നല്ല ഒരു ദശാബ്ദ കാലത്തേക്ക് ആലോചന ഇല്ലെന്നും മുഖ്യമന്ത്രി

തിരൂരില്‍ നിന്നും നിലമ്പൂരിലേക്ക് മെട്രോറെയില്‍ വേണമെന്ന് കുറുക്കോളി: ഈ സര്‍ക്കാറിന്റെ കാലത്ത് എന്നല്ല ഒരു ദശാബ്ദ കാലത്തേക്ക് ആലോചന ഇല്ലെന്നും മുഖ്യമന്ത്രി

KERALA NEWS
തിരുവനന്തപുരം: തിരൂരില്‍ നിന്നും നിലമ്പൂരിലേക്ക് മെട്രോ റെയില്‍ മാതൃകയില്‍ റെയില്‍വേ ലൈന്‍ വേണമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രസംഗത്തിലാണ് കുറുക്കോളി മൊയ്തീന്‍ ഈ ആവശ്യം ഉന്നയിച്ചത്. ജനസാന്ദ്രത കൂടുതലുളള മലപ്പുറം ജില്ലയില്‍ മെട്രോ മാതൃകയില്‍ ഒരു റെയില്‍വേ ലൈന്‍ പണിയുകയാണങ്കില്‍ യാത്രാ ദൂരം കുറയും, ചെലവ് കുറയും, സമയം ലാഭിക്കാനും കഴിയുമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ പറഞ്ഞു. ഒരു അംഗത്തിന് ഏതു കാര്യവും ഉന്നയിക്കാന്‍ അവകാശമുണ്ട് എന്നതിനോട് യോജിപ്പുണ്ട്. പക്ഷെ ഇതൊക്കെ വേണോയെന്നത് സ്പീക്കറും നിയമസഭ സെക്രട്ടേറിയറ്റും ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ സര്‍ക്കാറിന്റെ കാലത്ത് എന്നല്ല ഒരു ദശാബ്ദ കാലത്തേക്ക് പോലും അങ്ങനെ ഒരു ആലോചന ഇല്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഈ സര്‍ക്കാരിന്റെയെന്നല്ല, ഇനി ഏതെങ...
ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി ‘കാഞ്ഞിരക്കായ’ കഴിച്ച യുവാവ് മരിച്ചു

ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി ‘കാഞ്ഞിരക്കായ’ കഴിച്ച യുവാവ് മരിച്ചു

LOCAL NEWS, PALAKKAD
പാലക്കാട് : പാലക്കാട് പരുതൂർ കുളമുക്കിൽ കാഞ്ഞിരക്കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ചയാളാണ് മരിച്ചത്. കാഞ്ഞിരക്കായ കഴിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം.കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്.അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് വർഷം തോറും 'ആട്ട്' നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മകൻറെ വേർപാടിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

മകൻറെ വേർപാടിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

KERALA NEWS
തിരുവനന്തപുരം നെയ്യാറിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്നേഹദേവിന്റെയും മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കാറിലാണ് നെയ്യാര്‍ തീരത്തെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മകൻറെ വേർപാടിൽ ഇരുവരും മനോവിഷമത്തിലായിരുന്നു. ഒരു വർഷം മുമ്പാണ് ഇവരുടെ ഏക മകൻ മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ...
PYS നിർമ്മിച്ച് നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ കുടുംബത്തിനു കൈമാറി

PYS നിർമ്മിച്ച് നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ കുടുംബത്തിനു കൈമാറി

VENGARA
വേങ്ങര: നല്ല കാൽപന്തുകളിക്കാരനും ക്ലബ്ബ് അംഗവുമായിരുന്ന കൂട്ടുകാരൻ്റെ സ്മരണയിൽ കുടുംബത്തിനു വിടുനിർമ്മിച്ചു നൽകി. 17 വർഷം മുമ്പെ വെള്ളപ്പൊക്ക സമയത്ത് വലിയോറപ്പാടത്തെ വെള്ളക്കെട്ടിൽ കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട വെട്ടൻ രതീഷിൻ്റെ സ്മരണയിൽ പി വൈ എസ് പരപ്പിൽപാറയും, വയോ സൗഹൃദ കൂട്ടായ്മയും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ താക്കോൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി കുടുംബത്തിനു കൈമാറി. നിർമ്മാണ കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുറുക്കൻ അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസീന ഫസൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പി എം ബഷീർ, പഞ്ചായത്തംഗങ്ങളായ എ.കെ. നഫീസ , ആസ്വാ മുഹമ്മദ്, എ.കെ. എ. നസീർ, മാളിയേക്കൽ സെയ്തലവിഹാജി, കെ.ഗംഗാധരൻ, പൂക്കയിൽ അബ്ദുൾ കരീം, അവറാൻ കുട്ടി ചെള്ളി, ഹാരിസ്മാളിയേക്കൽ , ശിഹാബ് ചെള്ളി , മുഹ്യദ്ധീൻ ഇ...
സുഹൃത്തിന്റെ മണ്ണിൽ കുതിർന്ന ശേഷിപ്പുകൾക്കായി കാത്തിരുന്നൊരു കൂട്ടുകാരൻ, വൈറലായി ഫേസ്ബുക്ക് കുറിപ്പ്

സുഹൃത്തിന്റെ മണ്ണിൽ കുതിർന്ന ശേഷിപ്പുകൾക്കായി കാത്തിരുന്നൊരു കൂട്ടുകാരൻ, വൈറലായി ഫേസ്ബുക്ക് കുറിപ്പ്

KOZHIKODE, LOCAL NEWS
കോഴിക്കോട്: മുണ്ടക്കൈ ദുരന്തത്തില്‍ ജീവൻ നഷ്ടമായൊരു ആത്മാർത്ഥ സുഹൃത്തിന്റെ ശേഷിപ്പുകൾക്കായി കാത്തിരുന്നൊരു സുഹൃത്തിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മമ്മൂട്ടി അഞ്ചുകുന്ന് എന്നയാളാണ് കുറിപ്പ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് ഫിർഷാദാണ്, തന്റെ സുഹൃത്തിന്റെ ശേഷിപ്പുകള്‍ക്കായി കാത്തിരുന്ന മനുപ്രസാദ് എന്നയാളെക്കുറിച്ച് പറയുന്നത്. ഫിർഷാദിന്റെ സഹോദരൻ ഫിറോസിന്റെ ശേഷിപ്പുകൾക്കാണ് മനുപ്രസാദ് കാത്തിരുന്നത്. മുണ്ടക്കൈ ദുരന്തത്തില്‍ ഫിറോസ് മരിച്ചിരുന്നു. മനുപ്രസാദ് പ്രവാസിയാണ്. ഫിറോസിന്റെ വാച്ചും ഫോണും നാണയത്തുട്ടുകളുമടങ്ങിയ കവറിനായാണ് മനുപ്രസാദ് കാത്തിരുന്നത്. നാട്ടിലെത്തിയപ്പോള്‍ ഈ കവർ കൊടുക്കുകയും ചെയ്തു. തന്റെ പെങ്ങളടക്കം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത കവറാണ് മനുപ്രസാദിന് കൈമാറിയതെന്നും ഫിര്‍ഷാദ് പറയുന്നുണ്ട്. ഫിറോസ് മാത്രമല്ല അദ്ദേഹത്തിന്റെ ഉമ്മയേയും ഉപ്പയേയും മകനുമെയെല്ലാം ...
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം മരണം മൂന്നായി

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം മരണം മൂന്നായി

Accident
കോട്ടക്കൽ പുത്തൂർ ബൈപാസ്സിൽ കഴിഞ്ഞ ദിവസം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന. കാവതികളം സ്വദേശികരുവക്കോട്ടിൽ സിദ്ദീഖിൻ്റെ മകൻ സിയാത് മരണപ്പെട്ടു.അപകടത്തിൽ അന്നേ ദിവസം രണ്ട് പേർ മരണപെട്ടിരുന്നു. മരവട്ടം സ്വദേശി പട്ടതെടി ഹമീദിന്റെ മകൻ ഹംസ P T. കാവതിക്കുളം സ്വദേശി ആലംവീട്ടിൽ മുഹമ്മദ് റിഷാദ് എന്നിവരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
NFPR ഇടപെടൽ ലൈറ്റുകൾ സ്ഥാപിച്ചു

NFPR ഇടപെടൽ ലൈറ്റുകൾ സ്ഥാപിച്ചു

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാർഡിലെ അംഗപരിതനായ മുഹമ്മദ് ഷംലിക്കിൻ്റെയും 25 ഓളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയുടെ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികൾ സന്ദർശിച്ചപ്പോഴാണ് രാത്രികാലങ്ങളിൽ നടന്നുപോകുവാൻ ഒന്നര അടി വീതിയുള്ള തോടിന്റെ വശത്ത് ഇലക്ട്രിക് പോസ്റ്റുകൾ ഉണ്ടെങ്കിലും തെരുവ് വിളക്കുകൾ ഇല്ലാതിരുന്നത് ശ്രദ്ധയിൽപ്പെട്ടത് ഇതിനെതിരെ അടിയന്തരമായി ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്തിന്റെ നേതൃത്വത്തിൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ വേലായുധൻ ഓ പി യെ സ്ഥലം സന്ദർശിക്കാൻ കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ തോടിനു വശത്തുള്ള ലൈറ്റുകൾ സ്ഥാപിക്കുകയും ആ ഭാഗത്തുള്ള 25 ഓളം വീടുകളിലേക്ക് രാത്രികാലങ്ങളിലുള്ള ദുരിത പൂർണ്ണമായ യാ...
മൊയ്തീൻ മൂന്നിയൂർ പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്,

മൊയ്തീൻ മൂന്നിയൂർ പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്,

TIRURANGADI
തിരൂരങ്ങാടി: പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റായി മൊയ്തീൻ മൂന്നിയൂർ നിയമിതനായി, നിലവിൽ കോൺഗ്രസ്സ് സേവാദൾ സംസ്ഥാന സെക്രട്ടറിയും വള്ളിക്കുന്ന് നിയോജക മണ്ഡലം കർഷക കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സ്ഥാനവും ഐ എൻ ടി യു സി വള്ളിക്കുന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 മരണം

കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 മരണം

NATIONAL NEWS
ബെംഗളൂരു: കർണാടകയിൽ വാഹനാപകടത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി - കുംത്ത ദേശീയ പാത 65ൽ പുലർച്ചെ 5 മണിക്കായിരുന്നു അപകടം. പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ലോറിയിൽ പച്ചക്കറി ചാക്കുകൾക്കു മീതെ ഇരുന്ന് സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്. തലകീഴായി മറിഞ്ഞ ലോറിക്കടിയിൽ പെട്ടായിരുന്നു മരണം. മരിച്ചവരെല്ലാം ഹാവേരി ജില്ലയിൽ നിന്നുള്ളവരാണ്. മൂടൽമഞ്ഞ് കാരണം ദൃശ്യ പരിധി കുറഞ്ഞതാണ് അപകടകാരണമെന്നാണ് നിഗമനം. പച്ചക്കറി കയറ്റി ഹാവേരിയിലേക്ക് പോകുകയായിരുന്ന ലോറിയിൽ ലിഫ്റ്റ് ചോദിച്ചു കയറിയവരാണ് അപകടത്തിനിരയായവരിൽ പലരും. പരിക്കേറ്റ മുഴുവൻ പേരുടെയും നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

MTN NEWS CHANNEL