Wednesday, September 16News That Matters
Shadow

Author: admin

സംസ്ഥാനത്ത് ചൂടിന് ശമനമില്ല, മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല, മുന്നറിയിപ്പ്

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെയുളള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും നിർദ്ദേശമുണ്ട്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരാനും ശ്രദ്ധിക്കണം. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും ...
ചെന്താമര പിടിയില്‍

ചെന്താമര പിടിയില്‍

CRIME NEWS
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പൊലീസ് പിടിയില്‍. പോത്തുണ്ടിയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. പ്രദേശത്ത് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. പിടിയിലായ പ്രതിയെ വിഷം കഴിച്ചിട്ടുണ്ടെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തുണ്ടി മലയിലെ ഒളിവ് സങ്കേതത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ് പൊലീസിന്റെ വലയില്‍ അകപ്പെട്ടതെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 9.30 പ്രദേശത്ത് തിരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ച്‌ പൊലീസ് പരസ്യമായ തിരച്ചിലില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ പോത്തുണ്ടി മലയില്‍ നിന്നും പുറത്തേക്ക് വരുന്ന മൂന്ന് വഴികളിലായി മഫ്തിയില്‍ പൊലീസുകാർ കാത്തു നിന്നു. പൊലീസ് ഒരുക്കിയ ഈ കെണിയിലേക്കാണ് ചെന്താമര വന്ന് കയറിയത്. തിരച്ചില്‍ അവസാനിപ്പിച്ചെന്ന് കരുതി വീട്ടിലേക്ക് വരികയായിരുന്നു പ്രതിയെ ഒളിച്ചിരുന്ന പൊലീസുകാർ പ...
എആർ നഗർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മൂസ അന്തരിച്ചു.

എആർ നഗർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മൂസ അന്തരിച്ചു.

MARANAM
എ ആർ നഗർ: സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിൽ സജീവമായിരുന്ന കക്കാടം പുറം കെ കെ മൂസ (80) അന്തരിച്ചു. അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എ ആർ നഗർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്, എ ആർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, വേങ്ങര നിയോജക മണ്ഡലം എസ് ടി യു വൈസ് പ്രസിഡണ്ട്, ഊക്കത്ത് മഹല്ല് കമ്മിറ്റി അംഗം, കക്കാടംപുറം എ ആർ നഗർ ജി യു പി സ്കൂൾ പിടിഎ പ്രസിഡണ്ട്, കുന്നുംപുറം പാലിയേറ്റീവ് കെയർ സൊസൈറ്റി ട്രഷറർ, കക്കാടംപുറം തഖ് വിയ്യത്തുൽ ഇസ്ലാം സംഘം കമ്മിറ്റിയംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് റിട്ടയേഡ് നോൺ ടീച്ചിംഗ് സ്റ്റാഫ് ആയിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കക്കാടംപുറം ഊക്കത്ത് ജുമാ മസ്ജിദിൽ. ഭാര്യ മമ്മാദിയ ആലുങ്ങൽ(അച്ഛനമ്പലം ).മക്കൾ: മെയ്തീൻ കുട്ടി (പ്രവാസി ലീഗ് ഏ ആർ നഗർ പഞ്ചായത്ത് ജനറൽ സെ...
വേങ്ങര ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു

VENGARA
2024-25 സംരംഭക വർഷം 3.0 ടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തും തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ 27/01/2025, തിങ്കളാഴ്ച്ച രാവിലെ 10:00 മണിയ്ക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. 70 ഓളം പേർ പങ്കെടുത്ത പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു സി.പി.യുടെ അധ്യക്ഷത വഹിച്ചു, തിരൂരങ്ങാടി താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ ഷഹീദ് വടക്കേതിൽ സ്വാഗതവും വിഷയാവതരണവും നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ ഖാദർ, മുഹമ്മദ് കുറുക്കൻ, യൂസഫലി വലിയോറ, വേങ്ങര ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൾ അസീസ്, കെ എസ് എസ് എ ഐ പ്രതിനിധി അനീഷ് പരപ്പനങ്ങാടി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സൈനുദ്ധീൻ ഹാജി എന്നിവ...
കോഴിക്കോട് താമരശ്ശേരിയിൽ ആൾക്കൂട്ടമർദനം.

കോഴിക്കോട് താമരശ്ശേരിയിൽ ആൾക്കൂട്ടമർദനം.

CRIME NEWS
കോഴിക്കോട് താമരശ്ശേരിയിൽ ആൾക്കൂട്ടമർദനം. മധ്യവയസ്കനെയാണ് വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. കേസിൽ ഒന്നാം പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം നേതാവുമായ അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ചുപേരും ഒളിവിൽ എന്ന് പോലീസ് അറിയിച്ചു. പുതുപ്പാടി വയനാടൻ കുന്ന് സ്വദേശി കുഞ്ഞിമൊയ്തീനാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയത് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം പുതുപ്പാടി -മലപുറം ലോക്കൽ കമ്മിറ്റി അംഗവുമായ അബ്ദുറഹിമാനാണ്.അബ്ദുറഹിമാന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ അനസ് റഹ്മാൻ, ഉബൈദ്, പൊന്നൂട്ടൻ, ഷാമിൽ എന്നിവരാണ് മറ്റു പ്രതികൾ. അബ്ദുറഹ്മാന്റെ ബന്ധുവിനോട് മോശമായി പെരുമാറിയെന്ന കേസിൽ റിമാൻഡ് കഴിഞ്ഞിറങ്ങിയ കുഞ്ഞു മൊയ്തീനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. നടുറോട്ടിൽ പട്ടാപ്പകൽ നടത്തിയ ആൾക്കൂട്ട വിചാരണയുടെയും അക്രമത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവശേ...
കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം.

കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം.

NATIONAL NEWS
ചെന്നൈയിൽ കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ്‌ മരിച്ചത്. കൊരുക്കുപ്പെട്ടയിൽ പ്രമീളയുടെ വീട്ടിൽ വച്ച് കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ടീം വെൽഫെയർ വളണ്ടിയർമാർ പഴയ വീട് പൊളിച്ചു നീക്കൽ പ്രവർത്തനം നടത്തി.

ടീം വെൽഫെയർ വളണ്ടിയർമാർ പഴയ വീട് പൊളിച്ചു നീക്കൽ പ്രവർത്തനം നടത്തി.

VENGARA
വേങ്ങര : ഊരകം പഞ്ചായത്തിലെ തങ്ങൾപ്പടിയിൽ പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി വേങ്ങര മണ്ഡലത്തിലെ ടീം വെൽഫെയർ പ്രവർത്തകരും വേങ്ങര IRW പ്രവർത്തകരും നാട്ടുകാര്യം ചേർന്ന് പഴയ വീട് പൊളിച്ചു നീക്കൽ പ്രവർത്തനം നടത്തി. സേവന പ്രവർത്തനത്തിന് വെൽഫെയർ പാർട്ടി ഊരകം പഞ്ചായത്ത് പ്രസിഡൻ്റ് സി. മുഹമ്മദലി, സെക്രട്ടറി യൂസുഫ് കുറ്റാളൂർ, മണ്ഡലം ട്രഷറർ അഷ്റഫ് പാലേരി, ടീം വെൽഫെയർ പ്രവർത്തകരായ ഷെഫീഖ് പി.ഇ, നദീർ എ.പി, ഇസ്മായിൽ ഇ.കെ, റഹൂഫ് പി, മൻസൂർ, ഷബീറലി പി.ഇ, അബ്ദുൽ ഹഖ് യു.കെ, IRW പ്രവർത്തകരായ അബ്ദുറഹ്മാൻ പി.പി, കബീർ ചേറൂർ, പി.ഇ. നസീർ മാസ്റ്റർ, അബൂബക്കർ കെ, അൻസാർ പി.സി. എന്നിവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

LOCAL NEWS
കൊണ്ടോട്ടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷാമിലാ (16)ണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇ.എം.ഇ. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....
വി എൻ ജയകൃഷ്ണൻ ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റായി വീണ്ടും ചുമതലയേറ്റു.

വി എൻ ജയകൃഷ്ണൻ ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റായി വീണ്ടും ചുമതലയേറ്റു.

VENGARA
വേങ്ങര : ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റായി എ ആർ നഗർ - കുന്നുംപുറം വി എൻ ജയകൃഷ്ണൻ വീണ്ടും ചുമതലയേറ്റു. വേങ്ങര നിയോജക മണ്ഡലം ഉൾപ്പടെ തുടർച്ചയായി മൂന്നാം തവണയാണ് പാർട്ടിയുടെ പ്രസിഡന്റായി ചുമതല വഹിക്കുന്നത്. ബൂത്ത് - പഞ്ചായത്ത് - മണ്ഡലം തലങ്ങളിൽ ബിജെപിയുടെ പ്രധാനപ്പെട്ട ചുമതലകൾ വഹിച്ച് പൊതു പ്രവർത്തനരംഗത്ത് സജീവമായി നിലനിൽക്കുന്ന സമയത്താണ് വേങ്ങര നിയോജകമണ്ഡലം പ്രസിഡന്റ് ആവുന്നത്. തുടർന്ന് ബിജെപി അഖിലേന്ത്യാതലം മുതൽ പാർട്ടിയുടെ സുഖമമായ പ്രവർത്തനത്തിന് ഒരു നിയോജക മണ്ഡലം രണ്ട് സംഘടന മണ്ഡലമായി നിശ്ചയിച്ചപ്പോൾ എ ആർ നഗർ, കണ്ണമംഗലം, വേങ്ങര പഞ്ചായത്തുകൾ ഉൾപ്പെടുന്ന വേങ്ങര മണ്ഡലത്തിന്റ പ്രസിഡന്റായും പാർട്ടി ജയകൃഷ്ണനെയാണ് നിശ്ചയിച്ചത്. തുടർന്നുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കിടയിൽ സുപരിചിതനായി മൂന്നാമതും പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ബിജെപി മലപ്പുറം ജില്ല വരണാധിക...
വീൽചെയർ ഏറെനാളായി ആഗ്രഹിച്ച മുഹമ്മദ് സമീലിന് ഇനി വീല്‍ചെയറില്‍ സഞ്ചരിക്കാം

വീൽചെയർ ഏറെനാളായി ആഗ്രഹിച്ച മുഹമ്മദ് സമീലിന് ഇനി വീല്‍ചെയറില്‍ സഞ്ചരിക്കാം

VENGARA
കൂടെപ്പിറപ്പായ രോഗങ്ങളും ശാരീരിക പരിമിതികളും കാരണം പ്രയാസങ്ങള്‍ അനുഭവിക്കുന്ന വേങ്ങര എസ് എസ് റോഡിലെ മുഹമ്മദ് സമീലിന് ഇനി താന്‍ ഏറെക്കാലമായി മനസ്സില്‍ കൊണ്ട് നടന്ന വീല്‍ചെയറില്‍ സഞ്ചരിക്കാം. തന്റെ ശാരീരികാവസ്ഥക്കനുസരിച്ച് ഉപയോഗിക്കാന്‍ കഴിയുന്നൊരു വീല്‍ചെയര്‍ ഏറെ നാളായി ആഗ്രഹിച്ച് വരികയായിരുന്നു മുഹമ്മദ് സമീല്‍. വേങ്ങരയില്‍ നടന്ന ഭിന്നശേഷി ഗ്രാമസഭയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് നടത്തിയ അഭ്യര്‍ത്ഥനമാനിച്ചാണ് ഈ കുരുന്നു മോഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് സാമൂഹിക കൂട്ടായ്മയായ ഗ്രീന്‍ ഫൗണ്ടേഷന്‍ മുന്നോട്ട് വന്നത്. വേങ്ങര എസ് എസ് റോഡിലെ മുഹമ്മദ് സമീലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍ വീല്‍ചെയര്‍ കൈമാറി. ഗ്രീന്‍ ഫൗണ്ടേഷന്‍ ജന: സെക്രട്ടറി സത്താര്‍ കുറ്റൂര്‍, മെഡിക്കല്‍ ക...
പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷവും പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷവും പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

TIRURANGADI
പരപ്പനങ്ങാടി: പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ചുടലപ്പറമ്പ് മൈതാനിയിൽ വച്ച് റിപ്പബ്ലിക് ദിനാഘോഷവും ഗ്രൗണ്ടിൽ വരുന്ന പ്രഭാത സവാരിക്കാർക്ക് പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. ട്രോമാകെയർ വളണ്ടിയർ ഹാഷിം കെ.എം. എ ക്ലാസിന് നേതൃത്വം നൽകുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുഞ്ഞിമരക്കാർ പി.വി രവീന്ദ്രൻ പി, ഉബൈദ് , യൂനസ് എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഇരിങ്ങല്ലൂർ ഈസ്റ്റ് AMLP സ്കൂളിൻ്റെ 100-ാം വാർഷികം ശതാരവം 2025 ഉദ്ഘാടനം സംഘടിപ്പിച്ചു

ഇരിങ്ങല്ലൂർ ഈസ്റ്റ് AMLP സ്കൂളിൻ്റെ 100-ാം വാർഷികം ശതാരവം 2025 ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
പാലാണി : ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ എം എല്‍ പി സ്‌കൂളിന്റെ 100-ാം വാര്‍ഷികാഘോഷ പരിപാടിയായ ശതാരവം 2025 മലപ്പുറം ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ കെ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.പി ഷാഹിദ, എ.പി. ഹമീദ് വേങ്ങര ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റര്‍ നൗഷാദ് കെ എം, എം.ടി.എ പ്രസിഡന്റ് ബാനുഷ ഹക്കീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ അലക്‌സ് തോമസ് സ്വാഗതവും പി ടി എ പ്രസിഡന്റ് അഷ്‌റഫ് കപ്പൂര്‍ നന്ദിയും പറഞ്ഞു.2025 ഡിസംബര്‍ 31 വരെ ഒരു വര്‍ഷക്കാലം നീണ്ട നില്‍ക്കുന്ന പരിപാടികളാണ് ശതാരവം 2025 എന്ന പേരില്‍ നടക്കുന്നത്. 100-ാം വര്‍ഷത്തില്‍ 100 അനുബന്ധ പരിപാടികളാണ് സ്വാഗത സംഘം തീരുമാനിച്ചിട്ടുള്ളത്. സുവനീര്‍ പ്രകാശനം, സ്‌നേഹ സംഗമങ്ങള്‍, കറിവേപ്പില ഗ്രാമം, വയോജന യാത്ര, സെമിനാറുകള്‍, പത്...
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോങ്ങ്‌ റേസേർഴ്‌സ് വേങ്ങര ഫ്ലാഗ് റൺ സംഘടിപ്പിച്ചു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോങ്ങ്‌ റേസേർഴ്‌സ് വേങ്ങര ഫ്ലാഗ് റൺ സംഘടിപ്പിച്ചു.

VENGARA
രാജ്യത്തിന്റെ എഴുപത്തിആറാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോങ്ങ്‌ റേസേർഴ്‌സ് വേങ്ങര ഫ്ലാഗ് റൺ സംഘടിപ്പിച്ചു. രാവിലെ 7:30 നു സബാഹ് സക്വയറിൽ വെച്ച് ശ്രീ സബാഹ് കുണ്ടുപുഴക്കൽ റൺ ഫ്ലാഗ് ഓഫ്‌ ചെയ്തു. റോളർ സ്കേറ്റിങ് അകമ്പടിയോടെ ദേശീയ പതാകയേന്തി ക്ലബ്‌ അംഗങ്ങൾ അണിനിരന്നു മൂന്നു കിലോമീറ്റർ പ്രയാണം ചെയ്തു വേങ്ങര പരിസരത്തു വർണ്ണാഭമായ ദൃശ്യ വിരുന്നൊരിക്കി.ഫൈസൽ കോർഡിനേറ്റർ ആയ തുടർന്ന് നടന്ന അനുബന്ധ പരിപാടിയിൽ മധുര വിതരണവും വിവിധ മേഖലയിൽ പ്രവർത്തിച്ചവരെ അനുമോദിക്കുകയും ചെയ്തു. ശ്രീ അസൈനാർ സ്വാഗതം പറയുകയും , റഫീഖ്, ഫക്രുദീൻ എന്നിവർ ആശംസയർപ്പിക്കുകയും ചെയ്തു. ക്ലബ് ഭാരവാഹികളായ കുഞ്ഞിമുഹമ്മദ്‌, റഹീബ്, ശരീഫ്, ഹബീബ്,മഹ്‌റൂഫ്, സുധീർ എന്നിവർ പങ്കെടുത്തു, ശ്രീ ഉസ്മാൻ നന്ദിയും പ്രകാശിപ്പിച്ചു....
രാജ്യത്തിൻ്റെ 76-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് ദേശീയ പതാക ഉയർത്തി

രാജ്യത്തിൻ്റെ 76-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് ദേശീയ പതാക ഉയർത്തി

VENGARA
രാജ്യത്തിൻ്റെ 76-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ ദേശീയപതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് ടി.കെ കുഞ്ഞിമുഹമ്മദ്, ജീവനക്കാർ, സായംപ്രഭാ ഹോം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വയോജനങ്ങൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചുവേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ റിപ്പബ്ലിക്ക്ണത്തോടനുബന്ധിച്ച് വയോജനങ്ങൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു, രാവിലെ, 8:30ന് പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ വിവിധകലാപരിപാടികളും അരങ്ങേറി, നിരവധി വയോജനങ്ങൾ പങ്കെടുത്ത മത്സരത്തിൽ എം പി അഹമ്മദ് കുട്ടി ഒന്നാം സ്ഥാനവും, യു ചന്ദ്രൻ രണ്ടാം സ്ഥാനവും , ബാപ്പു മുസ്ലിയാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനവിതരണം ചെയ്തു . പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്ര...
മാനസിക രോഗമുള്ള അതിജീവിതയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പ്രതികൾ അറസ്റ്റിൽ

മാനസിക രോഗമുള്ള അതിജീവിതയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പ്രതികൾ അറസ്റ്റിൽ

CRIME NEWS
അരീക്കോട് : മാനസിക രോഗമുള്ള അതിജീവിതയെ ജില്ലയിലെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തതിന് അരിക്കോട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം. നമ്പർ 29/2025, 30/2025 കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടു പ്രതികളെ കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചങ്ങണചാലിൽ വീട്ടിൽ മുഹമ്മദ് പറമ്പാടൻ ( 43 വയസ് ), മേലെ തൊടിയിൽ വീട്ടിൽ പൂന്തല ഷമീർ (42 വയസ് ) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അന്വേഷണ ഉദ്യോഗസ്ഥനായ കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ ഓഫീസിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മഞ്ചേരി JFCM 1 കോടതി മുമ്പാകെ ഹാജരാക്കി. 07/02/25 തീയതി വരെ പ്രതികളെ റിമാൻഡ് ചെയ്തു....
ജനപ്രിയ സിനിമകളുടെ സംവിധായകന് വിട; ഷാഫി അന്തരിച്ചു

ജനപ്രിയ സിനിമകളുടെ സംവിധായകന് വിട; ഷാഫി അന്തരിച്ചു

KERALA NEWS
മലയാള സിനിമയില്‍ ചിരിയുടെ പുതുവസന്തം വിരിയിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി എന്ന എം.എച്ച്‌. റഷീദ് അന്തരിച്ചു. 57 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി 16 മുതല്‍ എറണാകുളം ആസ്റ്റർ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ 10 മുതല്‍ കലൂരില്‍ പൊതുദർശനം. സംസ്കാരം ഇന്ന് വെെകീട്ട് നാല് മണിക്ക് നടക്കും. ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. രാജസേനന്റെയും റാഫി മെക്കാർട്ടിന്റെയും ചിത്രങ്ങളില്‍ സഹസംവിധായകനായി 1990ലാണ് ഷാഫി സിനിമാരംഗത്തെത്തിയത്. 2001ല്‍ വണ്‍മാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. 2022ല്‍ അവസാനം പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ഉള്‍പ്പടെ 18 സിനിമകള്‍ സംവിധാനം ചെയ്തു. കല്യാണരാമനായിരുന്നു സൂപ്...
ഓടക്കൽ അലിഹസൻ കുട്ടി മുസ്ലിയാർ നിര്യാതനായി

ഓടക്കൽ അലിഹസൻ കുട്ടി മുസ്ലിയാർ നിര്യാതനായി

MARANAM
വേങ്ങര: ഊരകം കൊടലിക്കുണ്ട് പരേതനായ ഓടക്കൽ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ മകൻ ദീർഘകാലം വേങ്ങര ചേക്കാലി മാട് ഇർശാദുൽ അനാം മദ്രസയിലെ അധ്യാപകനുമായിരുന്ന ഓടക്കൽ അലിഹസൻ കുട്ടി മുസ്ലിയാർ എന്ന ഒ.കെ.എ കുട്ടി [63] നിര്യാതനായി ഊരകം ഖാസി ഓടക്കൽ മൂസാൻകുട്ടി മുസ്‌ലിയാരുടെ സഹോദര പുത്രനാണ്. ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ്, എസ്.വൈ.എസ് ഊരകം പഞ്ചായത്ത് ഭാരാവാഹി,ഊരകം പാറക്കണ്ണി ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, ഊരകം ചാലിൽ ഇസ്ലാഹുസ്സിബ് യാൻ മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് ,ഊരകം മഹല്ല് കമ്മിറ്റി സെക്രട്ടറി, കൊടലിക്കുണ്ട് ജി.എൽ പി സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് , എം.യു എച്ച്. എസ്. സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് എന്നിവയിൽ ഭാരാവാഹിയായിരുന്നു.ഭാര്യ ഓടക്കൽ ആമിന മക്കൾ അബ്ദുൽ ഹസീബ് ( ഓടക്കൽ ഫോട്ടോസ്റ്റാറ്റ് വേങ്ങര), മുഹമ്മദ് മുജീബ് (കുവൈത്ത്) മുഹമ്മദ് നജീബ് ഹുദവി (ദുബായ്) ,ഹബീബ് റ...
കാറിന് തീപിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം

കാറിന് തീപിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം

KERALA NEWS
ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പെരുമാങ്കണ്ടം സ്വദേശി സിബിയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റിട്ടയേഡ് സഹകരണ ബാങ്ക് മാനേജരാണ് മരിച്ച സിബി. സിബിയുടെ വീടിന്റെ ഒന്നര കിലോമീറ്റര്‍ അകലെ വച്ചാണ് കാറിനു തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതിനുശേഷമാണ് കാറിനുള്ളില്‍ ആളുണ്ടെന്ന് കണ്ടെത്തിയത്. കാറില്‍ തീപിടിത്തം ഉണ്ടായത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം;  ഒരാള്‍ കൊല്ലപ്പെട്ടു, പ്രതി മുങ്ങി

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു, പ്രതി മുങ്ങി

KERALA NEWS
പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പത്തനംതിട്ട കലഞ്ഞൂരില്‍ കലഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 3.30 ഓടെ ശിവപ്രസാദ് എന്നയാളുടെ വീട്ടില്‍ വെച്ചാണ് സംഭവം. ഡ്രൈവറാണ് മനു. മനു ബോധരഹിതനായ വിവരം ശിവപ്രസാദ് പഞ്ചായത്ത് പ്രസിഡന്റിനെ അറിക്കുകയായിരുന്നു. മനുവിനെ ആശുപത്രിയില്‍ എത്തിച്ചതും ശിവപ്രസാദ് തന്നെയാണ്. അപ്പോഴേക്കും മനു മരിച്ചിരുന്നു. പരിശോധനയില്‍ മനുവിന്റെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളും കണ്ടെത്തിയിട്ടു.അതിനിടെ മനുവിനെ ആശുപത്രിയില്‍ എത്തിച്ച ശിവപ്രസാദ് മുങ്ങുകയും ചെയ്തു. ശിവപ്രസാദിലേക്കാണ് അന്വേഷണം നീളുന്നത്. ഒളിവില്‍ പോയ ശിവപ്രസാദിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എന്താണ് ശിവപ്രസാദിന്റെ വീട്ടില്‍ സംഭവിച്ചത്, കൂടുതല്‍ പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നോ എന്നതടക്കം നിരവധി സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്...
കാറിൽ നിന്നും MDMA പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

കാറിൽ നിന്നും MDMA പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

MALAPPURAM
കാളികാവ് കറുത്തേനിയിൽ വെച്ച് കാറിൽ നിന്നും 25 ഗ്രാം MDMA പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ബാംഗ്ലൂരിൽ നിന്നും MDMA കൊണ്ടുവന്ന കൂരാട് തെക്കുംപുറം സ്വദേശി വാണിയം പുലവൻ മുഹ്സിനെ (24) യാണ് പോലീസ് ഇൻസ്പെക്ടർ കെ.സലീം അറസ്റ്റു ചെയ്തത്. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് എന്നയാൾ ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന MDMA കാറിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് 30.12.24 ന് രാത്രി 9.00 മണിയോടെ കാളികാവ് പോലീസും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരവെ കറുത്തേനിയിൽ വെച്ച് നജീബ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാർ പരിശോധിച്ചതിൽ കാറിൽ നിന്നും 25 ഗ്രാം MDMA കണ്ടെടുത്തു. തുടർന്ന് ഒളിവിൽ പോയ നജീബിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ സുഹൃത്തായ മുഹ്സിനാണ് ബാംഗ്ലൂരിൽ നിന്നും MDMA കൊണ്ടുവന്നതെന്ന് മൊഴി നൽകിയിരുന്നു. തുടർന്ന് മുഹ്സിനെ അറസ്റ്റ് ചെയ്തു. ചോദ്യ...

MTN NEWS CHANNEL