പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ പ്രശ്നങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കും: മന്ത്രി കെ.എം. ഷാജി
തിരൂരങ്ങാടി: നിയമനം തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും ജോലി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആണെങ്കിലും ജോലി സ്ഥിരതയോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കാത്ത പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരുടെ പ്രശ്നങ്ങളിൽ പഠനം നടത്തി അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. കേരള പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്തൊമ്പത് വർഷം മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ പാലിയേറ്റീവ് കെയർ പ്രൊജക്റ്റ് പ്രകാരം ആരംഭിച്ചതാണ് ഈ സംവിധാനം. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാടിസ്ഥാനത്തിൽ ഒന്നോ രണ്ടോ പാലിയേറ്റീവ് നഴ്സുമാരെയാണ് നിയമിക്കാറുള്ളത്. കിടപ്പ് രോഗികളെ അവരുടെ വീടുകളിലെത്തി പരിചരിക്കുന്ന വലിയ ദൗത്യമാണ് ഇവർ നിർവഹിക്കുന്നത്. എന്നാൽ കരാറടിസ്ഥാനത്തിലുള്ള നിയമനമായതിനാൽ ഇവർക്ക് തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക...



















