
ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ മലയാളികൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിനിയായ യുവതി മരിച്ചു. മണ്ണാർക്കാട് പാലോട് സ്വദേശി പട്ടിശ്ശേരി മുഹമ്മദിന്റെ മകൻ നബീലിന്റെ ഭാര്യ ലിസ്ന നബീൽ ആണ് മരണപ്പെട്ടത്. ഇന്ന് ഗുണ്ടൽപേട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. വിവരമറിഞ്ഞയുടൻ ഓൾ ഇന്ത്യ കെ.എം.സി.സി (All India KMCC) പ്രവർത്തകർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കുകയും മരണപ്പെട്ട ലിസ്നയുടെ മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
