
വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയും അഗതി മിത്ര ഹോം നേഴ്സിംഗ് സെന്ററും സംയുക്തമായി നടപ്പിലാക്കുന്ന ‘വാത്സല്യം ഡ്രസ്സ് ബാങ്ക്’ നവംബർ 21ന് നാടിന് സമർപ്പിക്കും. വേങ്ങര ബ്ലോക്ക് റോഡിൽ സജ്ജീകരിച്ചിരിക്കുന്ന ഡ്രസ്സ് ബാങ്കിന്റെ ഉദ്ഘാടനം പ്രമുഖ സാമൂഹിക സാംസ്കാരിക ചാരിറ്റി പ്രവർത്തകനായ സിറാജ് വേങ്ങര നിർവഹിക്കും. തുടർന്ന് വേങ്ങര വ്യാപാര ഭവനിൽ നടക്കുന്ന കുടുംബസംഗമവും ഇശൽ വിരുന്നും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂത്വാഹിർ ഉദ്ഘാടനം ചെയ്യും. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ (കുഞ്ഞുട്ടി) ചടങ്ങിൽ തെരഞ്ഞെടുത്ത വ്യക്തിത്വങ്ങൾക്ക് ഉപഹാര സമർപ്പണം നടത്തും. വേങ്ങര എസ്.ഐ. മൻസൂർ കെ.പി. ‘റോഡ് സുരക്ഷയും ലഹരിയും’ എന്ന വിഷയത്തിൽ ക്ലാസെടുക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയുടെ മുന്നോടിയായി നടന്ന കൂടിയാലോചന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ബാവ എ.ആർ. നഗർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഊരകം മുഖ്യപ്രഭാഷണം നടത്തി. എൻ.ടി. മൈമൂന മെമ്പർ, ഉണ്ണി തൊട്ടിയിൽ, റൈഹാനത്ത് ബീവി, കെ.എൻ.എ. അമീർ, ഷാഹിദാ ബീവി, ഷക്കീല വേങ്ങര, റാഹില എസ്. തുടങ്ങിയ സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിച്ചു. സീനത്ത് സജീവ് സ്വാഗതവും ജമീല സി. നന്ദിയും പറഞ്ഞു.
