Sunday, September 20News That Matters
Shadow

Month: September 2026

ഓർമ്മകളും പാട്ടുമായി ഒത്തുചേരൽ; ഗ്രീൻ ഫൗണ്ടേഷൻ ‘ഫിദ’ സംഘടിപ്പിച്ച ‘കോന്തല’ സംഗമം ശ്രദ്ധേയമായി

ഓർമ്മകളും പാട്ടുമായി ഒത്തുചേരൽ; ഗ്രീൻ ഫൗണ്ടേഷൻ ‘ഫിദ’ സംഘടിപ്പിച്ച ‘കോന്തല’ സംഗമം ശ്രദ്ധേയമായി

VENGARA
വേങ്ങര: ഗ്രീൻ ഫൗണ്ടേഷന്റെ പെൺകൂട്ടായ്മയായ 'ഫിദ'യുടെ ആഭിമുഖ്യത്തിൽ മുതിർന്ന സ്ത്രീകൾക്കായി 'കോന്തല' എന്ന പേരിൽ ഒത്തുചേരൽ സംഘടിപ്പിച്ചു. മാറിയ ഗൃഹാന്തരീക്ഷത്തെ ആത്മവിശ്വാസത്തോടെയും അനുഭവക്കരുത്തോടെയും നേരിടാൻ മുതിർന്ന സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. പഴയകാല കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും ഓർമ്മകൾ പങ്കുവെച്ചും ഒത്തുചേരൽ വേറിട്ട അനുഭവമായി മാറി. കുറ്റൂർ നോർത്ത്, കക്കാടംപുറം പ്രദേശങ്ങളിൽ നിന്നായി നൂറിലേറെ പേർ പങ്കെടുത്ത സംഗമം എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. 'ഫിദ' ട്രഷറർ സഫ്റീന വി.പി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ പ്രസിഡന്റുമായ ലുഖ്മാൻ അരീക്കോട് മുഖ്യാതിഥിയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഖ മജീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ ചന്ദ്രൻ എന്ന...
ലോക മുളദിനം: കടലുണ്ടിനഗരം എ.എം.യു.പി സ്കൂളിൽ മുളത്തൈ നടലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലോക മുളദിനം: കടലുണ്ടിനഗരം എ.എം.യു.പി സ്കൂളിൽ മുളത്തൈ നടലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

PARAPPANAGADI
വള്ളിക്കുന്ന്: ലോക മുളദിനത്തോടനുബന്ധിച്ച് കടലുണ്ടിനഗരം എ.എം.യു.പി സ്കൂളിൽ സീഡ്, ജെ.ആർ.സി, സ്കൗട്ട് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ മുളത്തൈ നടലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, ജൈവവൈവിധ്യ പരിപാലനം എന്നിവയിൽ മുളയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി പരിപാടി ഉദ്ഘാടനം ചെയ്യുകയും ബോധവൽക്കരണ ക്ലാസ് നയിക്കുകയും ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എം.പി തസ്ലീന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ വി. അബ്ദുൽ ജലീൽ, സീനിയർ അധ്യാപകൻ എം.എം അമീൻ ഫൈസൽ, വി. അബ്ദുൽ റഷീദ്, എം. അബ്ദുൽ റഫീഖ്, സി. ജാസിറ, പി. പൂക്കോയ എന്നിവർ സംസാരിച്ചു. മുജീബ് മാസ്റ്റർ പരിപാടികൾ ഏകോപിപ്പിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മു...
ട്രാൻസ്ജെൻഡർക്ക് നേരെ ലൈംഗിക അധിക്ഷേപം; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

ട്രാൻസ്ജെൻഡർക്ക് നേരെ ലൈംഗിക അധിക്ഷേപം; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട (എസ്ആർ ധന്യ) അറസ്റ്റിൽ. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ധന്യയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍.

യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍.

CRIME NEWS
കൊച്ചി: അങ്കമാലിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. കൊല്ലം വളവത്തുങ്കല്‍ സ്വദേശി വിസ്മയ, കണ്ണനല്ലൂര്‍ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ് എന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ രണ്ടുദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ഇവരെ അന്വേഷിച്ചു വരികയുമായിരുന്നു. അതിനിടെയിലാണ് ഇരുവരേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.45 നാണ് സംഭവം. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ പോയതിന് ശേഷമാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വിട്ടു നല്‍കും. എന്താണ് നാടുവിട്ടു പോകാനുള്ള കാരണം എന്നത് വ്യക്തമല്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. ⊶...
ജീവിതശൈലി മാറ്റാതെ രോഗങ്ങള്‍ തടയാനാവില്ല: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

ജീവിതശൈലി മാറ്റാതെ രോഗങ്ങള്‍ തടയാനാവില്ല: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

MALAPPURAM
ജീവിതശൈലി മാറ്റാതെ രോഗങ്ങളെ തടയാനാവില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. കേരളത്തിലെ 70 ശതമാനം മരണങ്ങളും ജീവിതശൈലീ രോഗങ്ങള്‍ കാരണമാണെന്നും രോഗങ്ങള്‍ വന്നശേഷമുള്ള ചികിത്സയല്ല രോഗങ്ങള്‍ വരാനുള്ള വഴികള്‍ തടയാനുള്ള പ്രതിരോധത്തിനാണ് പ്രാധ്യാന്യം നല്‍കേണ്ടതെന്നും വ്യക്തമാക്കി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായ ഹൃദയരാഗം പദ്ധതിയുടെ ആലോചനായോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. നിയോജകമണ്ഡലത്തില്‍ 18 വയസ് പൂര്‍ത്തിയായ 2.40 ലക്ഷം പേരെയും അവരുടെ വീടുകളിലെത്തി ആരോഗ്യ സര്‍വെ നടത്തി രോഗ സാധ്യതയും രോഗാവസ്ഥയും കണ്ടെത്തി ജീവിത ശൈലീ മാറ്റത്തിലൂടെ രോഗ പ്രതിരോധവും സമഗ്ര ചികിത്സയും ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ഹൃദയരാഗം. 23 മുതല്‍ 29 വരെ നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലും പ്രത്യേക ബോര്‍ഡ് യോഗം ചേരും. വാര്‍ഡുകളില്‍...
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥികൾക്ക് പത്രനിർമ്മാണ പരിശീലനം

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥികൾക്ക് പത്രനിർമ്മാണ പരിശീലനം

TIRURANGADI
തിരൂരങ്ങാടി: എസ്.എസ്.എം.ഒ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ (ഐ.ടി.ഇ) സെന്ററിലെ വിദ്യാർത്ഥികൾക്കായി ഒ.എച്ച്.എസ്.എസ് തിരൂരങ്ങാടിയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സ്ക്രൈബസ്' സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പത്രനിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ഐ.ടി.ഇ പ്രിൻസിപ്പൽ യു. മുഹമ്മദ് ഷാനവാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.​ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ദിൽനാസ് വി.പി, മുഹമ്മദ് മിഥിലാജ് ടി., മുഹമ്മദ്‌ ഷഹാൻ പി., അസ്ലിയ കെ., ഫാത്തിമ ഹന്ന സി.ടി, റിദ എം.സി, ഷാസിൽ മുഹമ്മദ് എ.പി എന്നിവരാണ് ക്ലാസുകൾ നയിച്ചത്.​പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്രങ്ങളുടെ പ്രകാശനം തിരൂരങ്ങാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കല്ലുങ്ങൽ നിർവഹിച്ചു. പ്രിൻസിപ്പൽ യു. മുഹമ്മദ് ഷാനവാസ്, കെ.ടി ഹനീഫ, മുനവ്വിറ, ഒ.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഷംസുദ്ദീൻ കാനാഞ്ചേരി, പി. റസീന ത...
ഭിന്നശേഷിക്കാര്‍ക്കായി ‘ചിറക്’ പ്രിവിലേജ് കാര്‍ഡ്

ഭിന്നശേഷിക്കാര്‍ക്കായി ‘ചിറക്’ പ്രിവിലേജ് കാര്‍ഡ്

MALAPPURAM
ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ ആനുകൂല്യങ്ങളും പരിഗണനയും കരുതലും ഉറപ്പാക്കുന്നതിനായി കൊണ്ടോട്ടി ഇ.എം.ഇ.എ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ചിറക് പ്രിവിലേജ് കാര്‍ഡ്' പദ്ധതിക്ക് തുടക്കമായി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.എസ്. രോഹിണി അധ്യക്ഷയായി. അധ്യാപക കോര്‍ഡിനേറ്റര്‍ കെ.എം. ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു.ഒരു വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി ഇത്രയും വിപുലമായ സാമൂഹിക പിന്തുണാ സംവിധാനം ഒരുക്കുന്നത്. സ്‌കൂള്‍ ഉള്‍പ്പെടുന്ന കൊണ്ടോട്ടി നഗരസഭയിലെ മൂന്നാം ഡിവിഷനിലെ ചെമ്മലപ്പറമ്പിനെയും സ്‌കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് നടപ്പാക്കുന്ന 'ചിറക്' പദ്ധതിയുടെ ഭാഗമായാണ് പ്രിവിലേജ് കാര്‍ഡ് ഒരുക്കിയിരിക്കുന്നത്.ഭിന്നശേഷിയുള്ള വ്യക്തികള...
ഉത്തൻ കാര്യപുറത്ത് ആലസ്സൻ നിര്യാതനായി

ഉത്തൻ കാര്യപുറത്ത് ആലസ്സൻ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാർ സ്വദേശി ഉത്തൻ കാര്യപുറത്ത് ആലസ്സൻ നിര്യാതനായി. പരേതനായ ഉത്തൻ കാര്യപുറത്ത് കുഞ്ഞാലിയുടെ മകനാണ്.​മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കിളിനക്കോട് ജുമാമസ്ജിദിൽ നടക്കും.
KPCC മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് മന്ത്രിക്ക് നിവേദനം നൽകി

KPCC മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് മന്ത്രിക്ക് നിവേദനം നൽകി

TIRURANGADI
എ.ആർ നഗർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്. ഭാരവാഹികളായ റാഫി വേങ്ങര, ഫൈസൽ കെ., സ്വാദിഖലി പി.കെ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
സീബ്രാ ലൈനുകൾ മാഞ്ഞു; റോഡ് മുറിച്ചുകടക്കാൻ പാടുപെട്ട് കാൽനട യാത്രക്കാർ, മാപ്സ് പരാതി നൽകി

സീബ്രാ ലൈനുകൾ മാഞ്ഞു; റോഡ് മുറിച്ചുകടക്കാൻ പാടുപെട്ട് കാൽനട യാത്രക്കാർ, മാപ്സ് പരാതി നൽകി

TIRURANGADI
തിരൂരങ്ങാടി: പരപ്പനങ്ങാടി-നാടുകാണി റോഡിൽ മിക്കയിടത്തും സീബ്രാ ലൈനുകൾ മാഞ്ഞത് കാൽനട യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പൈപ്പ് ലൈനുകൾക്ക് വേണ്ടി കീറിയ കുഴിയടച്ച ശേഷം പുതിയ സീബ്രാ ലൈനുകൾ വരയ്ക്കുമെന്നായിരുന്നു നേരത്തെ പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ പരപ്പനങ്ങാടി മുതൽ തിരൂരങ്ങാടി വരെയുള്ള മിക്ക ഭാഗങ്ങളിലും സീബ്രാ ലൈനുകൾ ഇല്ലാതായിട്ട് മാസങ്ങളായി. ചിലയിടങ്ങളിൽ അടയാളം പോലുമില്ലാത്ത അവസ്ഥയാണ്. ചെമ്മാട് ടൗണിൽ ഉൾപ്പെടെ റോഡ് മുറിച്ചുകടക്കാൻ സ്‌കൂൾ വിദ്യാർത്ഥികളും സ്ത്രീകളും വയോജനങ്ങളും ഏറെ പ്രയാസപ്പെടുകയാണ്. സീബ്രാ ലൈൻ എവിടെയെന്നറിയാതെ വഴിയാത്രക്കാരും, സീബ്രാ ലൈനാണെന്നറിയാതെ ഡ്രൈവർമാരും ഒരുപോലെ ആശയക്കുഴപ്പത്തിലാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അടിയന്തരമായി പുതിയ സീബ്രാ ലൈനുകൾ വരയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) പൊതുമരാമത്ത് റോഡ്സ് വിഭാ...
കളത്തിങ്ങൽ മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.

കളത്തിങ്ങൽ മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര: ഊരകം പാറക്കണ്ണി സ്വദേശി കളത്തിങ്ങൽ മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പുളിക്ക പറമ്പ് ജുമാമസ്ജിദിൽ നടക്കും.
വിദ്യാർത്ഥികൾക്ക് MDMA വിൽപ്പന; കോളേജ് അധ്യാപകനും കൂട്ടുപ്രതികളും അറസ്റ്റിൽ

വിദ്യാർത്ഥികൾക്ക് MDMA വിൽപ്പന; കോളേജ് അധ്യാപകനും കൂട്ടുപ്രതികളും അറസ്റ്റിൽ

MALAPPURAM
നിലമ്പൂർ: നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കിടയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപന നടത്തിവന്ന കോളേജ് അധ്യാപകനും കൂട്ടുപ്രതികളും പോലീസിന്റെ പിടിയിലായി. മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, കൂട്ടാളികളായ റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 0.4 ഗ്രാം എം.ഡി.എം.എയും 0.5 ഗ്രാം കഞ്ചാവുമായി സുബ്രഹ്മണ്യനെയാണ് പോലീസ് ആദ്യം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അധ്യാപകനായ സുഹൈൽ മറ്റ് പ്രതികൾക്ക് സ്ഥിരമായി ലഹരിമരുന്ന് നൽകുന്നുണ്ടെന്ന വിവരം പുറത്തുവന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ സുഹൈൽ വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി ലഹരിമരുന്ന് വിൽപന നടത്തുന്നതായി കണ്ടെത്തു...
വേങ്ങരയിൽ കഞ്ചാവ് വേട്ട; ഓടിരക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

വേങ്ങരയിൽ കഞ്ചാവ് വേട്ട; ഓടിരക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

VENGARA
വേങ്ങര: നൈറ്റ് പട്രോളിങ്ങിനിടെ സംശയാസ്പദമായി നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് 450 ഗ്രാം കഞ്ചാവ് വേങ്ങര പോലീസ് പിടികൂടി. തോട്ടശ്ശേരിയറ-ചെരുപ്പടിമല റോഡിൽ നിർത്തിയിട്ടിരുന്ന കെ.എൽ 12 എൻ 6988 നമ്പർ കാറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.​പോലീസ് വാഹനം നിർത്തിയതോടെ കാറിലുണ്ടായിരുന്ന പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് കാർ ക്രെയിൻ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിൽ നിന്ന് ലഭിച്ച രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ വേങ്ങര വളക്കുട സ്വദേശി സാജുദ്ദീനെ (32) മണിക്കൂറുകൾക്കുള്ളിൽ പോലീസ് വലയിലാക്കിയത്.​വേങ്ങര സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടികൂടിയ കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു....
സംസ്ഥാനത്ത് പുതിയ അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി വരുന്നു; മന്ത്രി എൻ. ഷംസുദ്ദീൻ

സംസ്ഥാനത്ത് പുതിയ അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി വരുന്നു; മന്ത്രി എൻ. ഷംസുദ്ദീൻ

KERALA NEWS
തിരുവനന്തപുരം: സർക്കാരിന്റെ വിഷൻ-2031 പദ്ധതിയുടെ ഭാ​ഗമായി സംസ്ഥാനത്ത് അഞ്ച് പുതിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ വരുന്നത്. അടുത്തയാഴ്ചയോടെ ഇവ പ്രവർത്തനം ആരംഭിക്കും. സർക്കാർ, കേന്ദ്ര സർക്കാർ സർവ്വീസുകളിൽ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ നവീകരിച്ച പരിശീലന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനുപുറമെ പുതിയതായി 13 പരിശീലന കേന്ദ്രങ്ങളും 7 ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോ​ഗമിക്ക...
അധ്യാപകരെ ആദരിച്ച് എം.എസ്.എഫ്; ‘എന്റെ ടീച്ചർ’ സംഗമം ശ്രദ്ധേയമായി

അധ്യാപകരെ ആദരിച്ച് എം.എസ്.എഫ്; ‘എന്റെ ടീച്ചർ’ സംഗമം ശ്രദ്ധേയമായി

VENGARA
അച്ചനമ്പലം: കണ്ണമംഗലം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിരമിച്ച അധ്യാപകരെ ആദരിക്കുന്നതിനായി 'എന്റെ ടീച്ചർ' എന്ന പേരിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച 35-ഓളം അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്. അച്ചനമ്പലത്തിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പി.കെ അസ്‌ലു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് യൂസഫ് അലി ഇ.കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റബീഹ് സ്വാഗതം പറഞ്ഞു. കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ യു.കെ ഇബ്രാഹീം, യു.പി അബ്ദു, ആസിഫ് മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ആബിദ് കൂന്തല, വേങ്ങര മണ്ഡലം എം.എസ്.എഫ് ട്രഷറർ മുബശ്ശിർ കാവുങ്ങൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സംഗമത്തിൽ പങ്കെടുത്ത അധ്യാപകർ തങ്ങളുടെ അനുഭവങ്ങളും പഴയകാല ഓർമ്മകളും പുതുത...
വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽ ‘അപ്പാണ്യം അപ്പച്ചന്ത’ ശ്രദ്ധേയമായി

വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽ ‘അപ്പാണ്യം അപ്പച്ചന്ത’ ശ്രദ്ധേയമായി

VENGARA
വലിയോറ: വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ച 'അപ്പാണ്യം അപ്പച്ചന്ത' പലഹാരമേള ശ്രദ്ധേയമായി. മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ 'അപ്പക്കൊതിയന്മാർ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥികൾ ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. മൂന്നാം ക്ലാസിലെ വിവിധ ഡിവിഷനുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് വ്യത്യസ്തങ്ങളായ പലഹാരങ്ങൾ കൊണ്ടുവന്നാണ് മേളയൊരുക്കിയത്. പഴയകാല നാട്ടുചന്തകളെ ഓർമ്മിപ്പിക്കും വിധം വിദ്യാർത്ഥികൾ തന്നെ വിൽപ്പനക്കാരായും വാങ്ങുന്നവരായും വേഷമിട്ടത് അപ്പച്ചന്തയ്ക്ക് കൂടുതൽ മിഴിവേകി. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് കെ. ഗംഗാധരൻ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി.കെ. ജയപ്രകാശ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ. എക്സിക്യൂട്ടീവ് അംഗം എ. സതീഷ്, സ്റ്റാഫ് സെക്രട്ടറി എം.പി. വിജയൻ, എസ്.ആർ.ജി. കൺവീനർമാരായ സുഹാന, എ.കെ. ജാഫർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യ...
വേങ്ങരയിൽ മരണപ്പെട്ട വിജയന്റെ ബന്ധുക്കളെ തേടുന്നു

വേങ്ങരയിൽ മരണപ്പെട്ട വിജയന്റെ ബന്ധുക്കളെ തേടുന്നു

VENGARA
വേങ്ങര: വേങ്ങരയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട വിജയൻ (61) എന്ന വ്യക്തിയുടെ ബന്ധുക്കളെ പോലീസ് അന്വേഷിക്കുന്നു. ചെറുപ്രായത്തിൽ തന്നെ വേങ്ങരയിൽ എത്തിയ ആളാണ് ഇദ്ദേഹം എന്നാണ് പ്രാഥമിക വിവരം. പിന്നീട് എ.ആർ. നഗർ ഒളകര സ്വദേശിനിയെ വിവാഹം കഴിച്ചുവെങ്കിലും വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞിരുന്നു. വേങ്ങര ഭാഗത്ത് കൂലിപ്പണി ചെയ്ത് ജീവിച്ചു വരികയായിരുന്ന ഇദ്ദേഹം കൊല്ലം സ്വദേശിയാണെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം മരണപ്പെട്ട വിജയന്റെ മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചോ മറ്റ് വിവരങ്ങളോ അറിയുന്നവർ വേങ്ങര പോലീസുമായി 9995730035 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് വേങ്ങര പോലീസ് അറിയിച്ചു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 h...
ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: പരിശുദ്ധമായ ഹജ്ജ് കർമ്മത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് അലിഫ് ഇന്ത്യ ടൂർസ് ആൻഡ് ട്രാവൽസും അഹ്ബാബ് ട്രാവൽസും സംയുക്തമായി ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു. ചെമ്മാട് ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം എം.എൻ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ദേവർഷോല അബ്ദുസലാം മുസ്‌ലിയാർ ക്ലാസിന് നേതൃത്വം നൽകി. അബ്ദുറഹീം സഖാഫി പറവൂർ, ഫാറൂഖ് അഹ്സനി, മുഹമ്മദ് ശരീഫ് മുസ്‌ലിയാർ, എൽ.കെ.എം ഫൈസി, അബ്ദുൽ നസീർ ദാരിമി, അബ്ദുറഷീദ് മുസ്ലിയാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശാഹുൽ ഹമീദ് മുസ്ലിയാർ ചേർത്തല സ്വാഗതവും ഇസ്മായിൽ കളിയാട്ടമുക്ക് നന്ദിയും പറഞ്ഞു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
ആറുവരിപ്പാതയിൽ നിയമലംഘനം; യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിട്ട് സ്വകാര്യ ബസുകൾ, മാപ്സ് പരാതി നൽകി

ആറുവരിപ്പാതയിൽ നിയമലംഘനം; യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിട്ട് സ്വകാര്യ ബസുകൾ, മാപ്സ് പരാതി നൽകി

TIRURANGADI
ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാതയിൽ സർവീസ് റോഡുകൾ ഒഴിവാക്കി സ്വകാര്യ ബസുകൾ യാത്രക്കാരെ പ്രധാന പാതയിൽ ഇറക്കിവിടുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്നലെ വൈകിട്ട് കുളപ്പുറത്ത് ആറുവരിപ്പാതയിൽ യാത്രക്കാരെ ഇറക്കിവിട്ട് സ്വകാര്യ ബസ് കടന്നുപോയത് വലിയ സുരക്ഷാ വീഴ്ചയാണ് സൃഷ്ടിച്ചത്. പ്രധാന പാതയിൽ ഇറങ്ങേണ്ടി വരുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ കിലോമീറ്ററുകൾ നടന്നാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തുന്നത്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ഇത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ദേശീയപാതയിൽ അനധികൃതമായി വാഹനം നിർത്തി യാത്രക്കാരെ കയറ്റിറക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, സ്റ്റേജ് കാരിയേജ് വാഹനങ്ങൾ സർവീസ് റോഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ഗതാഗത മന്ത്രിക്കും ജില്ലാ കളക്ടർക്ക...
വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ തൂങ്ങുന്നതായി അഭിനയിച്ചു; വേങ്ങരയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ തൂങ്ങുന്നതായി അഭിനയിച്ചു; വേങ്ങരയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

VENGARA
വേങ്ങര: വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ കുരുക്കിട്ട് തൂങ്ങുന്നതായി അഭിനയിച്ച പതിനൊന്നുകാരന് അബദ്ധത്തിൽ ദാരുണാന്ത്യം. കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷ്റഫിന്റെ മകനും എടക്കാപറമ്പ് എ.എം.എം.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് അഫ്‌നാസ് ആണ് മരിച്ചത്. സ്കൂളിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദാരുണ സംഭവം. സ്കൂളിൽ പോകാൻ സമയമായപ്പോൾ വീട്ടുകാർ വിദ്യാർത്ഥിയെ വഴക്ക് പറഞ്ഞിരുന്നു. തുടർന്ന് ഇവരെ പേടിപ്പിക്കുന്നതിനായി കുട്ടി ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ കുട്ടിയെ കുന്നുംപുറത്തും തുടർന്ന് കൊണ്ടോട്ടിയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്ക...

MTN NEWS CHANNEL