വേങ്ങര: എ.ആർ. നഗർ ഇരുമ്പുചോല സ്വദേശി ചോലക്കൽ അബ്ദുള്ളക്കുട്ടി (74) നിര്യാതനായി. ദീർഘകാലം ബാംഗ്ലൂരിൽ ബിസിനസ്സുകാരനായിരുന്നു അദ്ദേഹം. പിന്നീട് സൗദി അറേബ്യയിൽ പ്രവാസിയായും ജോലി ചെയ്തിട്ടുണ്ട്. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഇരുമ്പുചോല ജുമുഅത്ത് പള്ളിയിൽ നടക്കും.
മലപ്പുറം: 2026-ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇ.വി.എം/വി.വി.പാറ്റ് (EVM/VVPAT) മെഷീനുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായുള്ള പ്രചരണ യാത്രയ്ക്ക് തുടക്കമായി. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രചരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വോട്ടിംഗ് മെഷീന്റെ പ്രവർത്തനം വോട്ടർമാർക്ക് നേരിട്ട് ബോധ്യപ്പെടുത്തുക, വോട്ട് രേഖപ്പെടുത്തി ശീലിക്കുന്നതിന് അവസരം ഒരുക്കുക എന്നിവയാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി ഓഡിയോ-വിഷ്വൽ ഉപകരണങ്ങൾ ഘടിപ്പിച്ച പ്രത്യേക ഡെമോൺസ്ട്രേഷൻ വാനുകൾ ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. വരും ദിവസങ്ങളിൽ എല്ലാ പോളിംഗ് സ്റ്റേഷൻ പരിധികളിലും മെഷീനുകൾ പ്രദർശിപ്പിക്കുകയും വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു....
നിലമ്പൂർ: പതിനാറ് വയസ്സുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാടിനെ നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം നടന്നത്. മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഇയാളെ ഇന്നലെ രാത്രി വൈകിയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ നിരവധി മോട്ടിവേഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഫിലിപ് മമ്പാട്. കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്നാണ് നിലമ്പൂർ പോലീസ് നടപടി സ്വീകരിച്ചത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്....
പരപ്പനങ്ങാടി: ദേശീയപാതയിൽ വെട്ടിച്ചിറയിൽ ആരംഭിച്ച ടോൾ പിരിവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഡെവലപ്‌മെന്റ് ഫോറം (KDF) നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സംസ്ഥാന ഡയറക്ടർക്ക് പരാതി നൽകി. ഒരു ടോൾ പ്ലാസയിൽ നിന്നും അടുത്ത ടോൾ പ്ലാസയിലേക്കുള്ള കുറഞ്ഞ ദൂരം 60 കിലോമീറ്റർ ആയിരിക്കണമെന്ന 2008-ലെ എൻ.എച്ച്.എ.ഐ ചട്ടം നിലനിൽക്കെ, വെട്ടിച്ചിറ മുതൽ പന്തീരങ്കാവ് ടോൾ പ്ലാസ വരെ 48 കിലോമീറ്റർ മാത്രമാണ് ദൂരമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.പലയിടങ്ങളിലും സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയായിട്ടില്ലെന്നും മലപ്പുറം ജില്ലയിലെ കൂരിയാട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പണി അപൂർണ്ണമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിവ് ആരംഭിക്കുന്നത് സാധാരണക്കാരായ പൊതുജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്ന മനുഷ്യാവകാശ ലംഘനമാണെന്നും നിവേദനത്തിൽ പറയുന്നു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന...
ഊരകം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഫെബ്രുവരി 14 ശനിയാഴ്ച വേങ്ങരയിൽ എത്തുന്നതിന്റെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു. ഊരകത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയ ജാഥയ്ക്ക് എം.കെ. മൊയ്തീൻ, കെ.ടി. അബ്ദുസമദ്, കെ.പി. ഗിരീഷ് കുമാർ, എൻ. ഉബൈദ് മാസ്റ്റർ, എൻ.പി. അസ്സയ്നാർ, പി.പി. ഹസ്സൻ, കമ്മുത്ത് ചന്തു, എം.കെ. മുഹമ്മദ് മാസ്റ്റർ, പി.കെ. അബു താഹിർ, കെ.കെ. അബൂബക്കർ മാസ്റ്റർ, ടി. മൻസൂർ എന്നിവർ നേതൃത്വം നൽകി.ജാഥയ്ക്ക് ശേഷം നടന്ന വിശദീകരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനമനസാക്ഷിയെ ഉണർത്താൻ പുതുയുഗ യാത്രയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൻ ജനപങ്കാളിത്തത്തോടെ വേങ്ങരയിലെത്തുന്ന യാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യു.ഡി.എഫ് ഭാരവാഹികൾ അറിയി...
കിഴക്കോത്ത്: കച്ചേരിമുക്കിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. മടവൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ തൻഹ (12) ആണ് മരിച്ചത്.കച്ചേരിമുക്കിന് സമീപമുള്ള വീടിന് അടുത്തുള്ള ഇലക്ട്രിക് ലൈനിൽ കുട്ടി അബദ്ധത്തിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഷോക്കേറ്റ ഉടൻ തന്നെ തൻഹയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൻഹയുടെ അപ്രതീക്ഷിത വേർപാടിൽ നാടും വിദ്യാലയവും ഒന്നടങ്കം കണ്ണീരിലായിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു....
വേങ്ങര: കോഴിക്കോട് നഗരത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞു. മലപ്പുറം വേങ്ങര വലിയോറ സ്വദേശി നിസാർ ആണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. അപകടത്തെത്തുടർന്ന് ഗുരുതര പരിക്കുകളോടെ തിരിച്ചറിയാത്ത നിലയിലായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെയാണ് ബന്ധുക്കൾക്ക് ആളെ തിരിച്ചറിയാൻ സാധിച്ചത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തി നിസാറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചിട്ടുണ്ട്....
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലാ പരിസരം കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തുന്ന സംഘത്തിലെ ദമ്പതികളടക്കം മൂന്ന് പേരെ തേഞ്ഞിപ്പാലം പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന് പിടികൂടി. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), സഹായിയായ കവലക്കണ്ടി സലാഹുദ്ദീൻ (28) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിന്റെ തലവനും അസീസിന്റെ മകനുമായ ജാസിർ ഒളിവിലാണ്. ഒരു കിലോ 116 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ ജാസിറിന്റെ വീട്ടിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഗോവണിയുടെ താഴെ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസ് പരിശോധന തുടരുന്നതിനിടെ മയക്കുമരുന്ന് മറ്റൊരു ഒളിയിടത്തിലേക്ക് മാറ്റാനായി ബൈക്കിലെത്തിയ സലാഹുദ്ദീനെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്. ലഹരിമരുന്ന് സൂക്ഷിച്ച സ്ഥലം വീട്ടുകാർ കാണിച്ചുതരുമെന്...
ആറ്റിങ്ങൽ: സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. ചിറയിൻകീഴ് സ്വദേശിനിയാണ് ശ്രീവൈഗ, എയ്ഞ്ചൽ വക്കം സ്വദേശിനിയുമാണ്.ചൊവ്വാഴ്ച രാവിലെ സ്കൂളിൽ പോകാനായി യൂണിഫോം ധരിച്ച് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇരുവരും. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രക്ഷിതാക്കൾ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയായിരുന്നു.രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കുട്ടികളുടെ സുഹൃത്തുക്കൾ വഴി വിവരങ്ങൾ ശേഖരിച്ചും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികളെക...
കൊച്ചി: വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴി മൂന്ന് കോടി രൂപ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ റിട്ടയേഡ് ബി.എസ്.എൻ.എൽ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലൂർപടി മേക്കാട്ട്മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തട്ടിപ്പിനിരയായതോടെ രാജൻ നമ്പൂതിരി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ വർഷമാണ് 'യു.എസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ്' എന്ന വ്യാജ ആപ്പിലൂടെ ഇദ്ദേഹത്തിന് വലിയ തുക നഷ്ടമായത്. വെറും മൂന്നാഴ്ച കൊണ്ടാണ് മൂന്ന് കോടി രൂപ വിവിധ ഘട്ടങ്ങളിലായി ഇദ്ദേഹത്തിൽ നിന്നും തട്ടിയെടുത്തത്. ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ വന്നതോടെയും, ലാഭം പിൻവലിക്കാൻ വീണ്ടും കൂടുതൽ തുക ആവശ്യപ്പെട്ടതോടെയുമാണ് താൻ ചതിക്കപ്പെട്ട വിവരം രാജൻ ന...
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ കർഷകർക്ക് വൻ നഷ്ടമുണ്ടാക്കുമെന്നും അതിനാൽ ഈ കരാറിൽ നിന്ന് ഇന്ത്യ ഉടൻ പിന്മാറണമെന്നും കർഷക കോൺഗ്രസ് ചെറുകാവ് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. സിദ്ധീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് കെ.പി.എസ്. ആബിദ് തങ്ങൾ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചെറുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങൽ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസൈനാർ ആൽപറമ്പ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സെഫീർ എം.വി, എം.ഡി. യൂസഫലി എന്നിവർ പരിപാടിയിൽ സംസാരിച്ചു.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബാവ കൊടപ്പുറം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നഹാസ് ആലുങ്ങൽ, ജിജേഷ് ഐക്കരപ്പടി, കർഷക കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ അഷ്റഫ് പി.കെ, ബഷീർ ചോലക്കോട്, പി.വി. കുഞ്ഞികൃഷ്ണൻ, ബഷീർ കരങ്ങാട്ട്, എൻ.സി. അബൂക്...
കോഴിക്കോട്: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഒളവണ്ണ സ്വദേശി അറസ്റ്റിൽ. ഒളവണ്ണ ടി.പി ഷൗക്കത്തലിയെയാണ് പോക്സോ നിയമപ്രകാരം വനിതാ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെ ഇയാൾ ബസിൽ പിന്തുടരുകയായിരുന്നു. പിന്നീട് ഹൈലൈറ്റ് മാളിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായാണ് പെൺകുട്ടിയുടെ പരാതി. പരാതി ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ തുളസിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും കോഴിക്കോട് നഗരത്തിൽ വെച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. സമാനമായ രീതിയിൽ പ്രതി മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ...
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പൊന്മുണ്ടം സൗത്ത് ജി.എം.എല്‍.പി. സ്‌കൂളിലെ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് ഗ്രൗണ്ടിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്തിയാണ്. അതിനാല്‍ പുറത്ത് നിന്ന് സ്ഥലം കണ്ടെത്തി സ്‌കൂളിന് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും കെട്ടിടം ഉയര്‍ന്ന ശേഷം ഗ്രൗണ്ടില്‍ കളിസ്ഥലം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി 'ഹെല്‍ത്തി കിഡ്സ്' പദ്ധതി വഴി കളിയുപകരണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2024 - 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഏഴ് സ്‌കൂളുകള്‍ക്ക് നാല് കോടി രൂപ വകയിരുത്തിയതില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കെട്ടിടമാണ് ഇത്. 60 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട...
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ ശാരീരിക-ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 'ഒരുമയിൽ ഒരിടം' കൂട്ടായ്മയ്ക്ക് രൂപം നൽകി. വോയിസ് ഓഫ് ഡിസേബിൾഡ് നന്നമ്പ്ര, ലെവൽ മൂഞ്ചാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലെവൽ മൂഞ്ചാടി ക്ലബ്ബിൽ വെച്ചാണ് രൂപീകരണ യോഗം നടന്നത്. കുട്ടികളുടെ കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം അവർക്ക് ആവശ്യമായ തെറാപ്പി സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ കൂട്ടായ്മ മുൻഗണന നൽകും. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ പുരോഗതിക്കായി വിപുലമായ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് വോയിസ് ഓഫ് ഡിസേബിൾഡ് നന്നമ്പ്ര സെക്രട്ടറി റസീന ടീച്ചർ അറിയിച്ചു. രൂപീകരണ യോഗത്തിൽ സംഘടനയുടെ പ്രസിഡന്റ് നൗഷാദ്, ലെവൽ മൂഞ്ചാടി പ്രസിഡന്റ് സലിം, സെക്രട്ടറി ജംഷീ, ജോയിന്റ് സെക്രട്ടറി ഇബ്രാഹിം, എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ, റസാഖ് ഹ...
തിരൂരങ്ങാടി: കൂട്ടുമൂച്ചി - അത്താണിക്കൽ റോഡിലെ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാല നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കുന്നതിനെതിരെ എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന് പരാതി നൽകി. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിലെത്തി നേരിൽ കണ്ടാണ് കാര്യങ്ങൾ ബോധിപ്പിച്ചത്. പരാതി വിശദമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. യാതൊരു മുന്നറിയിപ്പുമില്ലാതെ ജനനിബിഡമായ മേഖലയിലേക്ക് മാറ്റിസ്ഥാപിച്ച മദ്യവിൽപ്പനശാല മദ്യപാനികളുടെ താവളമായി മാറിയിരിക്കുകയാണ്. രാത്രി വൈകിയും മദ്യപാനികൾ സമീപത്തെ വീടുകളിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുന്നതും പറമ്പുകളിൽ ഇരുന്ന് മദ്യപിക്കുന്നതും പതിവായിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് ഇവർ ശല്യമാകുന്നുവെന്നും ആക്ഷൻ കമ്മിറ്റി മന്ത്രിയെ ധരിപ്പിച്ചു. കൂടാതെ, മദ്യവിൽപ്പനശാലയോട് ചേർന്ന്...
പെരുവള്ളൂർ: വിസ്ഡം എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മാതൃകാ പരീക്ഷ 'എക്സലൻസി ടെസ്റ്റ്' തേഞ്ഞിപ്പലം ഡിവിഷനിൽ വിജയകരമായി പൂർത്തിയായി. ഡിവിഷന് കീഴിലെ 11 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ ആയിരത്തോളം വിദ്യാർത്ഥികളാണ് പങ്കാളികളായത്. മാതൃകാ പരീക്ഷയ്ക്ക് പുറമെ, പരീക്ഷാപ്പേടി അകറ്റാൻ സഹായിക്കുന്ന 'എക്സാം ടാക്ലിങ് സെഷൻ', സബ്ജക്ട് എക്സ്പോ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. പെരുവള്ളൂർ നടുക്കര ജി.എൽ.പി. സ്കൂളിൽ നടന്ന ഡിവിഷൻ തല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സയൻസ് വിഭാഗം ഡീൻ പ്രൊഫ. ഡോ. എം.എം. മുസ്തഫ നിർവഹിച്ചു. ആധുനിക വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇത്തരം പരിശീലന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്ലോബൽ ലോജിക് അസോസിയേറ്റ് കൺസൾട്ടൻ്റ് ഗുൽസാർ അമ്പലവൻ വിദ്യാർത്ഥികൾക്കായി ...
കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിലായി. നടക്കാവിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് നടത്തിയ റെയ്ഡിലാണ് 26 ഗ്രാം എം.ഡി.എം.എ സഹിതം പ്രതികളെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു ഡാൻസാഫ് സംഘം വ്യക്തമാക്കി. കോഴിക്കോട് ബട്ട്റോഡ് സ്വദേശി റോബർട്ട് ജയിംസ്, കല്ലായി സ്വദേശി ശഹറീസ്, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്‌വാൻ, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ റോബർട്ട് ജയിംസ് മുൻപും ലഹരിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ആറ് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. പിടിയിലായ മറ്റ് മൂന്ന് പേർക്കെതിരെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപന നടത്തിയതിനും നിലവിൽ കേസുകളുണ്ട്. നഗരത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്...
തിരൂരങ്ങാടി: കുട്ടികളുടെ അശ്ലീല വീഡിയോകൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ കളിയാട്ടമുക്ക് എം.എച്ച് നഗർ സ്വദേശി തെങ്ങിലകത്ത് പെരുവിൽ ഉമ്മർ കോയ (48) ആണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ ഫോണിൽ ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ ഉണ്ടായിരുന്നതായും അവ മറ്റുള്ളവർക്ക് പങ്കുവെച്ചിരുന്നതായും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടികൾക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി നിരീക്ഷണം കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു....
വേങ്ങര: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ സംസ്ഥാന യു.ഡി.എഫ് കമ്മിറ്റി നടത്തുന്ന 'പുതുയുഗ യാത്ര' വൻ വിജയമാക്കാൻ വേങ്ങര പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു. യാത്രയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച യോഗം വേങ്ങര നിയോജകമണ്ഡലം ചെയർമാൻ പി. എ. ചെറീത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജക മണ്ഡലം കൺവീനർ പി. കെ. അലിഅക്ബർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ അബ്ദുൽ ഖാദർ, പി. പി. എ. ബാവ, മാളിയേക്കൽ സൈദലവി ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.കെ. അബ്ദുൽ മജീദ്, കോയിസ്സൻ മായിൻകുട്ടി, മങ്കട മുസ്തഫ, സോമൻ ഗാന്ധികുന്ന്, കെ ഗംഗാധരൻ, എ. കെ. നാസർ എന്നിവർ സംസാരിച്ചു. യാത്രയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം ലക്ഷ്യമിടുന്നു. കുറുക്കൻ അലവിക്കുട്ടി, ടി. കെ. മ...
ചെമ്മാട് ഉള്ളി ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വൻ സ്ഫോടകവസ്തു ശേഖരം പോലീസ് പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റനേറ്റർ വയറുകൾ എന്നിവയാണ് കണ്ടെടുത്തത്. ചെമ്മാടുള്ള ഒരു ഹോളോ ബ്രിക്സ് കടയ്ക്കുള്ളിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിൽ ബോക്സുകളിലാക്കിയാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ഇന്നലെ രാത്രി ലോറിയിൽ നിന്ന് ഉള്ളി മാറ്റാനായി മറ്റൊരു ചെറിയ ലോറിയും കാറിലും ആളുകളെത്തിയിരുന്നു. ഈ സമയത്ത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ടതോടെ ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു.
തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ഇവ ക്വാറികളിലെ ഉപയോഗത്തിനായി എത്തിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടകവസ്തുക്കൾ പോലീസ് കസ്റ്റഡ...