Saturday, April 18News That Matters
Shadow

Month: November 2025

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി മരണപ്പെട്ടു

Accident
കണ്ണമംഗലം: 20 ദിവസം മുമ്പ് കുന്നുംപുറം ഇ കെ പടിയിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ ICU വിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി എടക്കറമ്പൻ സലാമിന്റെ (കുന്നുംപുറത്ത് ഗോൾഡ് കവറിങ് ഷോപ്പ് ) മകൻ അബ്ദുൽ അസീബ്(18) മരണപ്പെട്ടു. വേങ്ങര ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അബ്ദുൽ അസീബ്. ​വിദ്യാർത്ഥിയോടുള്ള ആദരസൂചകമായി സ്കൂളിന് ഇന്ന് അവധി നൽകി....
തിരൂരില്‍ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റില്‍

തിരൂരില്‍ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റില്‍

MALAPPURAM
പറവണ്ണയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 10 ഗ്രാം മെ ത്താംഫിറ്റമിനുമായി പറവണ്ണ പുത്തങ്ങാടി കുട്ടാത്ത്പുത്തന്‍പുരയില്‍ വീട്ടി ല്‍ അലി അസ്‌കറിനെ (18) തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാദി ഖും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖ ല സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡും തിരൂര്‍ സര്‍ക്കിള്‍ റേഞ്ച് ഓഫിസുകളും സംയുക്തമായാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടികൂടി. ഉത്തരമേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍, അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രവീണ്‍, അഖില്‍ ദാസ്, സച്ചിന്‍ ദാസ്, തിരൂര്‍ എക്‌സൈസ് അ സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, മുഹമ്മദ് അലി, ഗണേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ സുധീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സജിത എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.യുവാവിനെ കോടതിയില്‍ ഹാജരാക്കി...
സയ്യിദ് സഹൽ ബുഖാരി എന്ന ആളെ കാണ്മാനില്ല

സയ്യിദ് സഹൽ ബുഖാരി എന്ന ആളെ കാണ്മാനില്ല

KOTTAKKAL
ഈ ഫോട്ടോയിൽ കാണുന്ന സയ്യിദ് സഹൽ ബുഖാരി S/O അബ്ദുള്ള കോയ തങ്ങൾ കിഴക്കെപുറം ഹൗസ്. ഇന്ത്യനൂർ പോസ്റ്റ്‌. പൊന്മള. മലപ്പുറം. 676503  Mob : 7902376313 എന്നാൾ 25/10/25 തിയ്യതി ഉച്ചക്ക് 02.00 മണിക്ക് കോട്ടക്കലിലെ മേൽപ്പറഞ്ഞ വീട്ടിൽ നിന്നും മഞ്ചേരിക്ക് പോയ ശേഷം  വീട്ടിൽ തിരിച്ചെത്തിയില്ല. പ്രസ്തുത കാര്യത്തിന് മലപ്പുറം ജില്ല യിലെ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ  0865/2025  പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇയാളെ കാണാതാവുമ്പോൾ-  ഗ്രേ കളർ തോബ് (അറബിക് ഡ്രസ്സ്‌).വേഷമാണ് ധരിച്ചിരിക്കുന്നത്. ലാസ്റ്റ് കൊണ്ടാക്റ്റ് ചെയ്തത് മുംബൈ എയർപോർട്ടിൽ നിന്ന് ആണ് 31/10/2025 3 മണിക്. പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല.  ഉയരം; 165 നിറം. വെളുപ്പ് വിവരം വല്ലതും ലഭിച്ചാൽ താഴെ കാണുന്ന നമ്പറിൽ വിളിക്കണേ    കോട്ടക്കൽ പോലീസ് : 91 94979 80661   അനിയൻ : 8089789445, 95395 48313....
UDF സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുക: സാദിഖലി തങ്ങള്‍

UDF സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുക: സാദിഖലി തങ്ങള്‍

KERALA NEWS
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുസ്‌ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണത്തെ വിലയിരുത്താനുള്ള അവസരമാണ് ജനങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. കെടുകാര്യസ്ഥതയിലും അഴിമതിയിലും മുങ്ങിക്കുളിച്ച സര്‍ക്കാറിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനുള്ള അവസരമാണിത്. സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി....
കാരുവിള്ളി കുടുംബ സംഗമം 2025 നടത്തി

കാരുവിള്ളി കുടുംബ സംഗമം 2025 നടത്തി

ERANANKULAM, LOCAL NEWS
പെരുമ്പാവൂർ: കാരുവിള്ളി കുടുംബ സംഗമം അറക്കപ്പടി മൻസാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. റുമൈസ നൂറുദ്ദിന്റെ പ്രാർത്ഥനാ ഗാനത്തോടെ നാനൂറോളം അംഗങ്ങൾ പങ്കെടുത്ത സംഗമം കുടുംബത്തിലെ മുതിർന്ന അംഗം ഡോ. കെ എ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എ ഖാദർഹാജി അധ്യക്ഷനായിരുന്നു. പ്രൊഫസർ കെ എ സുലൈമാൻ, അഡ്വ. സിറാജ് കാരോളി, കെ എ അറഫാത്ത്,കെ കെ അബ്ദുല്ല, റിട്ട. ഹെഡ്മിസ്ട്രസ് കദീജ ടീച്ചർ, റിട്ട. എസ് ഐ കെ എ അലി, കെ എം ഹുസൈൻ, ഫാത്തിമ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. റിട്ട. എസി എഫ്. കെ എ അബ്ദുറഹിമാൻ സ്വാഗതവും ഡോ. കെ എം അബ്ദു നന്ദിയും പറഞ്ഞു. ചടങ്ങിൽ 75 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാരെ ഷാളണിയിച്ചാദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങളുടെ മക്കൾക്ക് മൊമെന്റുകൾ നൽകി. കുട്ടികളുടെ ദഫ്മുട്ട് ,ഗാനമേള, മറ്റു കലാപരിപാടികൾ എന്നിവ നടത്തി....
റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായവരെ വേങ്ങര പോലീസ് ഉപഹാരം നൽകി

റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായവരെ വേങ്ങര പോലീസ് ഉപഹാരം നൽകി

VENGARA
മലപ്പുറം റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായ അഭിനവ് ടി, മുഹമ്മദ്‌ ഷിഫിൻ. കെ കെ എന്നിവരെ വേങ്ങര ജനമൈത്രി പോലീസ് ഉപഹാരം നൽകി. വേങ്ങര പോലീസ് SHO അമീറലി ഉപഹാരം കൈമാറി. PRO ഗണേശൻ , SI രഞ്ജിത്ത് , CPO സനൂപ് , ഫൈസൽ , ഇബ്രാഹിം വെട്ടിക്കാട്ടിൽ, ശാന്ത കുമാരി, റുഷ്‌ദ വെട്ടിക്കാട്ടിൽ, സന്ധ്യ എന്നിവർ സന്നിദ്ധരായിരുന്നു....
വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

Accident
വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കരുവാരക്കുണ്ട് തരിശു സ്വദേശി മുഹമ്മദ് സനത് (18 ) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ പൂക്കോട്ടുംപാടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്ബൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്ബൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
ജില്ലാ പഞ്ചായത്ത്‌ ഒതുക്കുങ്ങൾ ഡിവിഷനിൽ കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്റർ എൽ ഡി എഫ്. സ്ഥാനാർഥി

ജില്ലാ പഞ്ചായത്ത്‌ ഒതുക്കുങ്ങൾ ഡിവിഷനിൽ കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്റർ എൽ ഡി എഫ്. സ്ഥാനാർഥി

MALAPPURAM
മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ഒതുക്കുങ്ങൾ ഡിവിഷനിൽ എൽ ഡി എഫ്. സ്ഥാനാർഥിയായി കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്ററെ നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തു. ചെറുകുന്ന് ബി പി എ എൽ പി. സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്ററും, ചെറുകുന്ന് മേലെകുളമ്പ് പാലിയേറ്റീവ് സൊസൈറ്റി ജനറൽ സെക്രട്ടറിയും, നാഷണൽ ലീഗ് ജില്ലാ സെക്രട്ടറിയുമായ മൊയ്‌ദീൻ കുട്ടി മാസ്റ്റർ ഒതുക്കുങ്ങൾ ചെറുകുന്ന് സ്വദേശിയാണ്....
പാലമഠത്തിൽ പുതുപ്പറമ്പിൽ അബ്ബാസ് എന്ന കുഞ്ഞിമോൻ മരണപ്പെട്ടു

പാലമഠത്തിൽ പുതുപ്പറമ്പിൽ അബ്ബാസ് എന്ന കുഞ്ഞിമോൻ മരണപ്പെട്ടു

MARANAM
വേങ്ങര : എ ആർ നഗർ സ്വദേശി പാലമഠത്തിൽ പുതുപ്പറമ്പിൽ ഫസൽ ഹാജി എന്നവരുടെ മകൻ പി പി അബ്ബാസ് എന്ന കുഞ്ഞിമോൻ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം രാത്രി 8 മണിക്ക് ഫസലിയ ജുമാമസ്ജിദിൽ നടക്കും.
തദ്ദേശ തെരഞ്ഞെടുപ്പിന് LDF പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ.

തദ്ദേശ തെരഞ്ഞെടുപ്പിന് LDF പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ.

KERALA NEWS
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. സർക്കാർ കൈവരിച്ച നേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടുമെന്നും കേരളത്തിന്റെ ഭാ​വിക്ക് എൽഡിഎഫ് വീണ്ടും വരണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ സീറ്റ് ധാരണയുമായി തർക്കങ്ങളില്ല. മറ്റു പാർടികളിൽ നിന്ന് വിട്ട് വരുന്നവർ എൽഡിഎഫിന്റെ നയങ്ങൾ അംഗീകരിച്ചാൽ അവരുമായി സഹകരിക്കാം. അതേസമയം രഹസ്യധാരണ ആരുമായുമില്ല. മതനിരപേക്ഷ കക്ഷികളുമായി മാത്രമാണ് ബന്ധം. വർഗീയ കക്ഷികളുമായി ബന്ധമുണ്ടാക്കില്ല. വെൽഫെയർ പാർടിക്കും എസ്ഡിപിഐയ്ക്കും യുഡിഎഫുമായാണ് ബന്ധം. എസ്ഐആർ നിലപാടിൽ സിപിഐ എമ്മിന് മാറ്റമില്ലെന്നുംബിജെപി ഒഴിച്ചുള്ള എല്ലാ പാർടികൾക്കും അക്കാര്യത്തിൽ ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്ഐആർ ഈ തെരഞ്ഞെടുപ്പിൽ ബാധിക്കുമോ എന്നിപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു....
15-ാം വാർഡ് യൂത്ത് ലീഗിന്റെ ഒന്നാം ഘട്ട SIR ക്യാമ്പ്

15-ാം വാർഡ് യൂത്ത് ലീഗിന്റെ ഒന്നാം ഘട്ട SIR ക്യാമ്പ്

VENGARA
വേങ്ങര: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടി (SIR) ഒക്ടോബർ 28 മുതൽ ഇലക്ഷൻ കമ്മീഷൻ ആരംഭിച്ചതിന്റെ ഭാഗമായി വാർഡിലെ വോട്ടർപ്പർക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി പതിനഞ്ചാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘിടിപ്പിച്ച SIR ഒന്നാം ഘട്ട ക്യാമ്പ്‌ അരീക്കപ്പള്ളിയിൽ വൻ ജനപങ്കാളിത്തത്തോടെ ജനോപകാരപ്രദമായി മാറി. വാർഡ് യൂത്ത് ലീഗ് നേതാക്കളായ എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത്, അഫ്സൽ കാവുങ്ങൽ, ഖലീൽ എ.കെ, ഷാനിബ് വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വയോജനങ്ങളുടെയും, സ്ത്രീകളുടെയും പങ്കാളിത്തം നിരവധി ആളുകൾക്ക് ആശങ്കകൾ പരിഹരിക്കാൻ സഹായകാമായി....
ഐ പി എഫ് സ്പോർട്സ് മീറ്റ് “അത് ലക്സ്ക 2025” : ലോഗോ പ്രകാശനം ചെയ്തു

ഐ പി എഫ് സ്പോർട്സ് മീറ്റ് “അത് ലക്സ്ക 2025” : ലോഗോ പ്രകാശനം ചെയ്തു

KOTTAKKAL
കോട്ടയ്ക്കൽ: പ്രൊഫഷനലുകളുടെ കൂട്ടായ്മയായ ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം (ഐ പി എഫ്) നടത്തുന്ന അത്‌ലറ്റിക്സ്, ഗെയിംസ് മീറ്റ് "അത് ലക്സ്ക 2025" ഡിസംബർ 14ന് തലപ്പാറ കെ എൽ എം സ്പോർട് ഗ്രേഡിൽ നടക്കും. മത്സരത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ഐ പി എഫ്. മെഡിക്കൽ, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, സംരംഭകർ, മാധ്യമ പ്രവർത്തകർ , അദ്ധ്യാപകർ തുടങ്ങിയവരാണ് പ്രൊഫഷണൽ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുക. വൺ ഫീൽഡ്, വൺ ഡ്രൈവ്, വൺ ഗോൾ എന്ന പ്രേമയത്തിലാണ് സ്പോർട്സ് മീറ്റ് നടക്കുന്നത്. പ്രൊഫഷണൽ രംഗത്ത് പീവർത്തിക്കുന്നവർക്കായി ആദ്യമായിട്ടാണ് ഐ പി എഫ് സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നത്. മാരത്തോൺ , മാർച്ച് പാസ്ററ് , വിവിധ അതെൽറ്റിക്സ് മത്സരങ്ങൾ, ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങൾ നടക്കും.12 ചാപ്റ്റർ നിന്നുള്ള അംഗ...
മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി.

മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി.

KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രിതിയായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപ്പെട്ടത്. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി പുലർച്ചെ ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്. നിരവധി കേസിൽ പ്രതിയായ രാജീവ് ശനിയാഴ്ച വാഹനമോഷണക്കേസിലാണ് പിടിയിലായത്. പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു....
ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി ബസ് യാത്രക്കാരന്റെ 3.75 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയിൽ

ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി ബസ് യാത്രക്കാരന്റെ 3.75 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയിൽ

MALAPPURAM
മലപ്പുറം: ബസ് യാത്രക്കാരന്റെ 3.75ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ മഞ്ചേരി പൊലീസിന്റെ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി കളോത്ത് സ്വദേശി തൊട്ടിയന്‍കണ്ടി വീട്ടില്‍ ജുനൈസുദ്ദീന്‍ (50), ഊര്‍ങ്ങാട്ടിരി ആലി നച്ചുവട് മഞ്ഞക്കോടവന്‍ വീട്ടില്‍ ദുല്‍കിഫ് ലി (45) എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ 23ന് വൈകീട്ട് നാലോടെയാണ് സംഭവം. മഞ്ചേരി പട്ടര്‍കുളം സ്വദേശിയായ 61കാരന്റെ പണമാണ് നഷ്ടമായത്. മഞ്ചേരി സീതിഹാജി സ്റ്റാന്‍ഡില്‍, ബസില്‍ കൃത്രിമമായി തിരക്കുണ്ടാക്കി, യാത്രക്കാരന്റെ പാന്റിന്റെ പോക്കറ്റ് മുറി ച്ച് 25,000 രൂപയും 14000 യു.എ.ഇ ദി ര്‍ഹവും (3,50,000 രൂപ) കവരുകയായിരുന്നു. പണം പോക്കറ്റില്‍ നിന്ന് വീണതാണെന്ന് കരുതി ഇയാള്‍ അബ്ദുല്ലക്കോയ സ്റ്റാന്‍ഡില്‍ തന്നെ ഇറങ്ങി. ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച...
ഊരകം മേൽമുറി ആനന്ദവല്ലി മരണപ്പെട്ടു

ഊരകം മേൽമുറി ആനന്ദവല്ലി മരണപ്പെട്ടു

MARANAM
വേങ്ങര: ഊരകം മേൽമുറി കനകപ്രഭയിൽ പരേതനായ M K ചന്ദ്രശേഖരൻ എന്നവരുടെ ഭാര്യ ആനന്ദവല്ലി മരണപ്പെട്ടു. സംസ്ക്കാരം വൈകീട്ട് 3 മണിക്ക് വീട്ടു വളപ്പിൽ നടക്കും.
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

Accident
വണ്ടൂർ∙ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ. രാവിലെ വീട്ടിൽനിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. നേരത്തെ വണ്ടൂർ ബ്ലോക്ക് ഓഫിസിനു സമീപമാണ് നന്ദന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീടാണ് വാണിയമ്പലം മരുതുങ്ങലിലേക്ക് താമസം മാറ്റിയത്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: നാഥു, നന്ദേഷ്....
ഊരകം ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് നാടിന് സമർപ്പിച്ചു

ഊരകം ഗ്രാമപഞ്ചായത്ത് കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് നാടിന് സമർപ്പിച്ചു

VENGARA
ഊരകം ഗ്രാമപഞ്ചായത്ത് 19 ആം വാർഡിൽ കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് മൻസൂർ കോയ തങ്ങൾ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. അബു ഹാജി. KK ഹംസ. മുജീബ് കുറ്റാളൂർ. അൻവർ എ കെ. സലാം പി. ശരീഫ് തുപ്പിലിക്കാട്ട്. അബൂബക്കർ മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു....
മൂഴിക്കൽ ഭാഗത്ത് തടയണ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

മൂഴിക്കൽ ഭാഗത്ത് തടയണ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

TIRURANGADI
തിരൂരങ്ങാടി ; തിരൂരങ്ങാടി, ചുഴലി ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മുഴിക്കൽ ഭാഗത്ത് "തടയണ/അണക്കെട്ട് നിർമ്മിക്കണമെന്നാ വിശ്യപ്പെട്ടു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി ശ്രി ജോഷി ആഗസ്റ്റിൻ ന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികളായ ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പുക്കത്ത് തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് എംസി അറഫാത്ത് പാറപ്പുറം എന്നിവർ നിവേദനം നൽകി. വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതടയണ നിർമ്മാണം അല്ലാതെ വേനൽ കാലത്ത് ജലക്ഷാമം പരിഹരിക്കാൻ വേറെ മാർഗ്ഗങ്ങൾ ഇല്ലെന്നും അടിയന്തര പ്രാധാന്യത്തോടെ തടയണ നിർമ്മാണം ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു....
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു അടക്കം രണ്ട് പേര്‍ അറസ്റ്റിലായി

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു അടക്കം രണ്ട് പേര്‍ അറസ്റ്റിലായി

KOZHIKODE, LOCAL NEWS
കോഴിക്കോട്: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അതിജീവിതയുടെ ബന്ധു അടക്കം രണ്ട് പേര്‍ അറസ്റ്റിലായി. യുവതിയുടെ സുഹൃത്ത് പയ്യോളി പുതുപ്പണം സ്വദേശി വാഴക്കണ്ടി താഴെ സായന്ത് പ്രകാശ്(20), ബന്ധു മൂരാട് കുന്നുംപുറത്ത് അഖില്‍(27) എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ഒന്‍പത് മാസം മുന്‍പ് അഖില്‍ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ പയ്യോളി ഇന്‍സ്‌പെക്ടര്‍ പി ജിതേഷാണ് കേസ് അന്വേഷിച്ചത്....
നഴ്സറി വിദ്യാർത്ഥി  ബസ് ദേഹത്ത് കയറി മരണപ്പെട്ടു

നഴ്സറി വിദ്യാർത്ഥി ബസ് ദേഹത്ത് കയറി മരണപ്പെട്ടു

Accident
മലപ്പുറം: സ്‌കൂള്‍ ബസിടിച്ച്‌ അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്ബളപറമ്ബ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ ആണ് മരിച്ചത്. സ്‌കൂള്‍ വാഹനമിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കുമേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇസിന്‍. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്....

MTN NEWS CHANNEL