Saturday, April 18News That Matters
Shadow

Month: November 2025

റോഡപകടം: ലൈൻ ട്രാഫിക് സിസ്റ്റം പാലിക്കണം: റാഫ്

റോഡപകടം: ലൈൻ ട്രാഫിക് സിസ്റ്റം പാലിക്കണം: റാഫ്

KOZHIKODE, LOCAL NEWS
കോഴിക്കോട്: നാഷണൽ ഹൈവേ 66 ആറുവരിപ്പാതയിൽ ലൈൻ ട്രാഫിക് സിസ്റ്റം ഡ്രൈവർമാർ കൃത്യമായി പാലിക്കാതെ പോയാൽ വാഹനാപകടങ്ങളും അപകടമരണങ്ങളും അധികരിക്കുമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. വാഹനങ്ങൾ ഓടിക്കേണ്ടുന്ന ട്രാക്കുകളെ കുറിച്ചും സർവീസ് റോഡുകളിൽ നിന്നുള്ള എൻട്രികളും എക്സിറ്റുകളും കൃത്യമായി പാലിക്കപെടണം. സർവീസ് റോഡുകൾ വൺവേ സിസ്റ്റം അല്ലെന്നിരിക്കെ റോഡ് നിയമങ്ങൾ കർശനമായി പാലിക്കാതിരുന്നാൽ റോഡപകട സാധ്യതകൾ കൂടും. ഒരു പുതിയ റോഡ് സംസ്കാരം വളർത്തി കൊണ്ടു വരുന്നതിലേക്ക് ഡ്രൈവർമാരും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരും എത്തിപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോലീസ്, മോട്ടോർ വാഹന, വിദ്യാഭ്യാസ,എക്സൈസ്, പൊതുമരാമത്ത് തുടങ്ങിയ വിവിധ വകുപ്പ് അധികൃതരുടെ സഹകരണത്തോടെ വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് റാഫ് രൂപം നൽകി വരുന്നതായി അദ്ദേഹം അറിയിച്ചു.റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കോഴിക്കോട് നോർത്ത്, ...
വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട്: വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വടകര തിരുവള്ളൂരിൽ ആണ് സംഭവം. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെയാണ് വടകര പൊലീസ് പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലെ കണ്ടെത്താൻ നിര്‍ണായകമായത്. പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി ബഹളം വെച്ചതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം....
ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Accident
താനൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ദേവദാർ സ്കൂളിൽ പഠിക്കുന്ന ഓണക്കാട് സ്വദേശി സായിദ് അൻവർ (12) ആണ് മരിച്ചത്. ഒഴൂർ തലക്കട്ടൂർ പള്ളികുളത്തിൽ ഇന്ന് വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. നാല് പേർ ഒരുമിച്ചാണ് കുളത്തിലെത്തിയത്. മൂന്ന് കുട്ടികൾ ചൂണ്ടയിടുകയും ഒരാൾ കുളിക്കാനിറങ്ങുകയും ചെയ്തു. കുട്ടി വെള്ളത്തിൽ പോയത് കൂടെയുള്ള കുട്ടികൾ പോലും അറിഞ്ഞിരുന്നില്ല. വിദ്യാർത്ഥി വെള്ളത്തിൽ അനക്കമില്ലാതെ പൊങ്ങികിടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ വിവരം അറിയുന്നത്. കുട്ടികൾ വിവരം അറിയിച്ചതിന് തുടർന്ന്, ഉടനെ നാട്ടുകാർ ഓടിയെത്തി കുട്ടിയെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
PPTMY HSS ചേരൂർ വിവിധ മേഖലകളിൽ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം

PPTMY HSS ചേരൂർ വിവിധ മേഖലകളിൽ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം

VENGARA
വേങ്ങര : തിങ്കളാഴ്ച ഉച്ചക്ക് 2.00 മണിക്ക് സ്റ്റേറ്റ് ചാമ്പ്യൻമാരായ സ്പോർട്സ‌് വിദ്യാർത്ഥികളെയും, ഗണിതം, ഐ.ടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും സ്വീകരണം നടത്തുന്നു. ഉച്ചക്ക് 2 മണിക്ക് തുറന്ന ജീപ്പിൽ വേങ്ങര ബസ്റ്റാന്റിലേക്ക് ശിങ്കാരി മേളത്തിന്റെ അകമ്പടിയിൽ ആനയിക്കുകയും പൗരാവലിയുടെ സ്വീകരണവുമൊരുക്കിയിട്ടുണ്ട്. 3.00 മണിക്ക് വിവിധ കേഡറ്റുകളോടൊപ്പം സ്റ്റേറ്റ് ചാമ്പ്യൻമാരെ അടിവാരത്ത് നിന്ന് സ്കൂളിലേക്ക് വിളംബര ജാഥയായി സ്കൂളിലേക്ക് ആനയിക്കുകയും ചെയ്യുന്നു....
തിരൂരങ്ങാടി സ്വദേശിയേ 1.36 കോടി കുഴല്‍ പ്പണവുമായി പിടിയിൽ

തിരൂരങ്ങാടി സ്വദേശിയേ 1.36 കോടി കുഴല്‍ പ്പണവുമായി പിടിയിൽ

LOCAL NEWS, WAYANAD
വയനാട്: മീനങ്ങാടിയില്‍ കര്‍ണാടക ആര്‍ടിസി യാത്രക്കാരനില്‍ നിന്ന് കുഴല്‍പ്പണം പിടിച്ചു. ഒന്നരക്കോടി രൂപയോളം കുഴല്‍പ്പണമാണ് എക്സൈസ് പിടികൂടിയത്. ഇന്ന് പുലർച്ചെ മൂന്നുമണിക്ക് മൈസൂരു- കോഴിക്കോട് ദേശീയപാതയില്‍ വെച്ച്‌ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്ന് സ്വദേശി അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്.ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസിയുടെ വോള്‍വോ സ്ലീപ്പര്‍ ബസില്‍ മീനങ്ങാടിയില്‍ വെച്ച്‌ നടത്തിയ പരിശോധനയിലാണ് ഇതിലെ യാത്രക്കാരനായ അബ്ദുല്‍ റസാഖിനെ കുഴല്‍പ്പണവുമായി പിടികൂടിയത്. പരിശോധനയില്‍ നിയമവിരുദ്ധമായി രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 1.36 കോടി രൂപ കണ്ടെടുത്തത്.പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സുല്‍ത്താൻബത്തേരി...
പുള്ളാട്ട് അബ്ദുൽ മജീദ് ജിദ്ദയിൽ വച്ചു മരണപ്പെട്ടു

പുള്ളാട്ട് അബ്ദുൽ മജീദ് ജിദ്ദയിൽ വച്ചു മരണപ്പെട്ടു

GULF NEWS
വേങ്ങര: കിളിനക്കോട് സ്വദേശി പരേതനായ പുള്ളാട്ട് മുഹമ്മദ് കുട്ടി ഹാജി എന്നവരുടെ മകൻ അബ്ദുൽ മജീദ് ( പുള്ളാട്ട് കരീം ഹജർ ജ്വല്ലറി വേങ്ങര എന്നവരുടെ അനിയൻ) അൽപ്പം മുമ്പ് ജിദ്ധയിൽ വെച്ച് ഹൃദയ സ്തംഭനമൂലം മരണപ്പെട്ടു ഖബറടക്കം പിന്നീട് അറിയിക്കും
ബന്ധു വീട്ടിലേക്ക് വരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

ബന്ധു വീട്ടിലേക്ക് വരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

Accident
വയനാട് പൊഴുതന പേരുങ്കോട മുത്താറി കുന്ന് ഭാഗത്ത് പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ടു നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മേപ്പാടി പാല വയൽ സ്വദേശി ആര്യ ദേവ് (14) വയസ്സ് എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. ബന്ധു വീട്ടിലേക്ക് വരുന്നെത്തിയതായിരുന്നു ആര്യ ദേവ്. മേപ്പാടി ഗവണ്മെന്റ് സ്കൂളിലെ 10ആം ക്ലാസ് വിദ്യാർത്ഥി യാണ് ആര്യ. മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ. അച്ചൻ: അനിൽ, അമ്മ : രമ്യ....
വോട്ടർപട്ടികയുടെ എസ്.ഐ.ആർ.പരിഷ്കരണം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

വോട്ടർപട്ടികയുടെ എസ്.ഐ.ആർ.പരിഷ്കരണം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

MALAPPURAM
ജില്ലയിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. യോഗ്യരായ ഒരു പൗരനും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും അതേ സമയം യോഗ്യതയില്ലാത്ത ഏതെങ്കിലും വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉറപ്പ് വരുത്തുക എന്നതാണ് പ്രത്യേക തീവ്ര പരിഷ്കരണം നടപ്പിലാക്കുന്നതിലൂടെ സാധ്യമാകുന്നതെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. എസ്.ഐ.ആർ. പരിഷ്കരണവുമായി ബന്ധപ്പെട്ട് എല്...

MTN NEWS CHANNEL