Saturday, April 18News That Matters
Shadow

Month: November 2025

കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

Accident
മലപ്പുറം: കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കല്‍ അബ്ദുറഹ്‌മാന്റെ മകന്‍ ജലീല്‍ (29) ആണ് മരിച്ചത്. ചാപ്പപ്പടി ഹാര്‍ബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രോമ കെയർ വിഭാഗത്തിൽ നിന്നുള്ളവരും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്‌ധരം നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ജലീലിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹസ്‌നിയയാണ് മരിച്ച ജലീലിൻ്റെ ഭാര്യ. ലഹ്ന ഏക മകളാണ്. കുഞ്ഞീവിയാണ് ജലീലിൻ്റെ മാതാവ്. മുസ്‌തഫ, കാസിം, അസ്‌മാബി, ഹസീന, ആസിഫ, അഫ്‌സിബ എന്നിവർ സഹോദരങ്ങളാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്....
ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസ്; 4 പേര്‍ അറസ്റ്റില്‍

ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസ്; 4 പേര്‍ അറസ്റ്റില്‍

CRIME NEWS
മലപ്പുറം എടക്കര പള്ളിക്കുത്ത് ഹണിട്രാപ്പിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസില്‍ സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീണ്‍, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. 2024 നവംബറിലാണ് രതീഷിനെ ഇവർ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. ഇതിനു പിന്നാലെ രതീഷ് ജീവനൊടുക്കുകയായിരുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എടക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്.സംഭവത്തിനു പിന്നില്‍ അയല്‍വാസിയായ സിന്ധു ഉള്‍പ്പെടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീ...
മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച്‌ 17കാരി മരിച്ചു

മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച്‌ 17കാരി മരിച്ചു

Accident
മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ 17കാരി മരിച്ചു. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക (17 )ആണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി വന്നിടിക്കുകയായിരുന്നു. ഗീതിക സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മിഥുൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്....
കള്ളനോട്ട് വേട്ട: 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍

കള്ളനോട്ട് വേട്ട: 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍

KERALA NEWS
കള്ളനോട്ട് സംഘത്തിലെ രണ്ട് വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ ഫറോക്ക് പോലീസ് പിടികൂടി. ഇവരില്‍ നിന്ന് 500 രൂപയുടെ 57 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കള്ളനോട്ട് അടിച്ചു വെച്ച 30 പേപ്പർ ഷീറ്റുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവർ ദിജിൻ (വൈദ്യരങ്ങാടി സ്വദേശി), അതുല്‍ കൃഷ്ണ (കൊണ്ടോട്ടി സ്വദേശി), അംജത് ഷാ (അരീക്കോട് സ്വദേശി), അഫ്നാൻ (അരീക്കോട് സ്വദേശി), സാരംഗ് (മുക്കം സ്വദേശി) എന്നിവരാണ്.രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകളും പ്രതികളും വലയിലായത്. വിദ്യാർത്ഥികള്‍ ഉള്‍പ്പെട്ട ഈ സംഘം കള്ളനോട്ട് നിർമ്മിച്ചത് എവിടെ നിന്നാണെന്നതിനെക്കുറിച്ചും ഇതിന് പിന്നില്‍ കൂടുതല്‍ കണ്ണികള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി....
റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

MALAPPURAM
വേൾഡ് ഡേ റിമംബറൻസ് ഫോർ റോഡ് വിക്റ്റിംസ് ആചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ മോട്ടോർ വാഹന വകുപ്പ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രിയപ്പെട്ടവരുടെ ഓർമകളുമായി നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു. യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി എല്ലാവർഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക് വിക്റ്റിംസ് ഡേ ആയി ആചരിക്കുന്നത്. റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസിന്കൊണ്ടോട്ടിമോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ് നേതൃത്വം നൽകി. എ.എം.വി.ഐ. കെ.സി. സൗരഭ്, മിസ്റ്റിലാൻഡ് പ്രതിനിധികൾ, മരിച്ചവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, ട്രോമാകെയർ വോളണ്ടിയർമാർ, അപകടത്തിൽ പരിക്കേറ്റിരുന്നവർ, വിനോദ സഞ്ചാരികൾ തുടങ്ങിയവർ പങ്കെടുത്തു. അപകടരഹിത മലപ്പുറം എന്ന സന്ദേശവുമായി ഡ്രൈവർമാർക്ക് ഓട്ടോ, ബസ് സ്റ്റാൻഡുകൾ...
ചെവിടിക്കുന്നൻ അബ്ദുള്ള ഹാജി നിര്യാതനായി.

ചെവിടിക്കുന്നൻ അബ്ദുള്ള ഹാജി നിര്യാതനായി.

MARANAM
ഇരിങ്ങല്ലൂർ കല്ലക്കയം ചെവിടിക്കുന്നൻ അബ്ദുള്ള ഹാജി (ആപ്പ )-വയസ്സ് 85 നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ:പരേതയായ ഇയ്യാച്ച, മൊയ്‌ദീൻ കുട്ടി, പരേതനായ മുഹമ്മദ്‌, സൈദലവി, സക്കീർ. മരുമക്കൾ :കുഞ്ഹാലൻ തെന്നല, സൈനബ, സൽമ, സുലൈഖ, ജുവൈരിയ. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഇരിങ്ങല്ലൂർ വെട്ടം ജുമാ മസ്ജിദിൽ നടത്തുന്നതാണ്....
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

CRIME NEWS
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സുഹൈലിനെ(35)യാണ് പ്രത്യേക കുറ്റാന്വേഷണ സംഘം എടവണ്ണയില്‍നിന്ന് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്‌കുളിലേക്ക് പോവുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടികളുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ എസ്.ഐമാരായ ജെയിംസ് ജോണ്‍, ദിനേഷ് കുമാര്‍, എ.എസ്.ഐ ജാഫര്‍, എസ്.സി.പി.ഒ സിയാദ്, സി.പി.ഒമാരയ ഉമ്മര്‍ ഫാറൂഖ്, സബ്ന, കുറ്റാന്വേഷണ സംഘത്തിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാബിറലി, സജീഷ്, സി.പി.ഒമാരായ സജേഷ്, കൃഷ്ണ ദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്ന...
ഉള്ളാടൻ ആലി മുഹമ്മദാജി മരണപ്പെട്ടു.

ഉള്ളാടൻ ആലി മുഹമ്മദാജി മരണപ്പെട്ടു.

MARANAM
വേങ്ങര: കുറ്റൂർ കുഴിച്ചെന പൂങ്കടായ സ്വദേശി പരേതനായ ഉള്ളാടൻ മുഹമ്മദാജി എന്നവരുടെ മകനും ഉള്ളാടൻ ബാവ എന്നവരുടെ പിതാവുമായ ഉള്ളാടൻ ആലി മുഹമ്മദാജി (മഠത്തിൽ ബാപ്പു) മരണപ്പെട്ടു. രാവിലെ 8 മണിക്ക് ശേഷം വരുന്ന സന്ദർശകർ പൂങ്കടായ മദ്രസയിലേക്കാണ് വരേണ്ടത്. മയ്യിത്ത് നമസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ....
വൈദ്യുത പോസ്റ്റിൽ നിന്നും താഴെ വീണു KSEB ജീവനക്കാരൻ മരണപ്പെട്ടു

വൈദ്യുത പോസ്റ്റിൽ നിന്നും താഴെ വീണു KSEB ജീവനക്കാരൻ മരണപ്പെട്ടു

LOCAL NEWS, WAYANAD
വയനാട്: കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റിൽ നിന്നും താഴെ വീണു കെഎസ്ഇബി താൽകാലിക ജീവനക്കാരൻ മരണപ്പെട്ടു. പനമരം സ്വദേശി രമേശ്‌ (31)വയസ്സ് ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ രമേശിനെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ icu വിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല....
നിരവധി കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു

നിരവധി കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു

TIRURANGADI
കോടികളുടെ തട്ടിപ്പുകള്‍, കൊലപാതകശ്രമം, അടിപിടി കേസുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ട പ്രതിയെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു. തിരൂരങ്ങാടി താഴെചിന സ്വദേശി തടത്തില്‍ വീട്ടില്‍ അബ്‌ദൂള്‍ കരീം (54) നെയാണ്‌ കാപ്പ ചുമത്തി അറസ്‌റ്റ് ചെയ്‌തത്‌. മലപ്പുറം പോലീസ്‌ മേധാവി ആര്‍. വിശ്വനാഥ്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കലക്‌ടര്‍ വി.ആര്‍. വിനോദ്‌ ആണ്‌ ഉത്തരവിറക്കിയത്‌. അവസാനമായി രണ്ട്‌ കോടി കവര്‍ച്ച ചെയ്‌ത കേസില്‍ ജയിലില്‍ കഴിയുമ്ബോഴാണ്‌ ഇയാളെ കാപ്പ ചുമത്തി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. താനൂര്‍ പോലീസ്‌ സേ്‌റ്റഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ട്‌ കോടി രൂപയുടെ കവര്‍ച്ച കേസില്‍ മുഖ്യപ്രതിയായിരുന്നു അബ്‌ദുള്‍ കരീം. ഇയാള്‍ക്കെതിരെ തിരൂരങ്ങാടി പോലീസ്‌ സേ്‌റ്റഷനിലും മറ്റു പോലീസ്‌ സേ്‌റ്റഷനിലും കൊലപാതകശ്രമവും ആള്‍ക്കൂട്ട അടിപിടിയുമായി ബന്ധപ്പെട്ട നിരവധി കേസുകളുമുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.കാപ്പ - 3 നിയമ പ്രകാര...
കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു

LOCAL NEWS, PALAKKAD
പാലക്കാട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കർ നഗറിൽ ഇന്ന് വൈകിട്ട് 4.30നാണ് സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. കൃഷ്ണപ്പടി ഇ.എൻ.യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ആഷിക്. കളിക്കുന്നതിനിടെ അയയിൽ ഉണ്ടായിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
ഊർച്ചമണ്ണിൽ ഇസ്മായിൽ മരണപ്പെട്ടു

ഊർച്ചമണ്ണിൽ ഇസ്മായിൽ മരണപ്പെട്ടു

MARANAM
വേങ്ങര: തറയിട്ടാൽ സ്വദേശി പരേതനായ ഊർച്ചമണ്ണിൽ മമ്മീദു എന്നവരുടെ മകനും അരീക്കുളം MP നഗറിൽ താമസക്കാരനുമായ ഊർച്ചമണ്ണിൽ ഇസ്മായിൽ (48) മരണപ്പെട്ടു. ഭാര്യ: റുഖിയ. മക്കൾ : ഫിദ ഫാത്തിമ, ഇസാൻ സുഫിയാൻ. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8:30 ന് അരീക്കുളം ജുമാ മസ്ജിദിൽ നടക്കും.
ചാച്ചാജി നെഹ്റുവിൻ്റെ 136-ാം ജന്മദിനം: ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

ചാച്ചാജി നെഹ്റുവിൻ്റെ 136-ാം ജന്മദിനം: ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

VENGARA
തിരൂരങ്ങാടി: ലോകാരാധ്യനും കുട്ടികളുടെ 'ചാച്ചാജി'യുമായ രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 136-ാം ജന്മദിനത്തിൽ ചെമ്മാട് കൊണ്ടാണത്ത് ബീരാൻഹാജി സ്മാരക കോൺഗ്രസ് ഭവനിൽ വെച്ച് തൃക്കുളം മണ്ഡലം പ്രസിഡൻ്റ് പി.കെ അബ്ദുൽ അസീസിൻ്റെ അധ്യക്ഷതയിൽ ഛായചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ പ്രഭാഷണവും നടത്തി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ രാജീവ് ബാബു കെ.പി.സി , കെ.യു ഉണ്ണികൃഷ്ണൻ , മണ്ഡലം കോൺഗ്രസ് നേതാക്കളായ വി.വി അബു , എം.പി ബീരാൻകുട്ടി , കരി വീടൻ അബ്ദുൽ ഗഫൂർ , വിജീഷ് തയ്യിൽ , അലിബാബ ചെമ്പ , പി.കെ അബ്ദുറഹ്മാൻ , വി. പി ഹുസൈൻ ഹാജി , റഹീസ് ബാബു , രതീഷ് ചെമ്മാട് , മുജീബ് കണ്ണാടൻ , റഊഫ്. കെ. എം , ഖാലീദ്.കെ.പി , നിസാർ വി.വി എന്നിവർ പങ്കെടുത്തു....
ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ശിശുദിനം ആഘോഷിച്ചു

ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ശിശുദിനം ആഘോഷിച്ചു

TIRURANGADI
ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ചാച്ചാജി അനുസ്മരണ സദസ്സ് അംഗൻവാടി സൗഹൃദ സന്ദർശനം എന്നിവ നടത്തി. പെരുമണ്ണ ചെനപ്പുറം അംഗൻ വാടി സന്ദർശിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകുകയും ചെയ്തു. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട്, റഫീഖ് വേങ്ങര, റസീന എം, വൈഗ , ആദർശ്, ശ്യാംലാൽ എന്നിവർ നേതൃത്വം നൽകി, ഗിരിജ. കെ സ്വാഗതവും സുമതി ടി.പി നന്ദിയും പറഞ്ഞു....
റോഡില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി.

റോഡില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി.

MALAPPURAM
മലപ്പുറം: റോഡില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി. മാമ്പുഴ ഇരിങ്ങല്‍തൊടി ഉമ്മുക്കുല്‍സുവിനാണ് മാല കളഞ്ഞു കിട്ടിയത്. കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരാന്‍ ബസ് കാത്തുനില്‍ക്കവെയാണ് മാമ്പുഴ പഞ്ചായത്തിങ്ങല്‍ വെച്ച് ഉമ്മുക്കുല്‍സുവിന് ആഭരണം ലഭിച്ചത്. മുക്കുപണ്ടമാണെന്ന് കരുതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഉറപ്പ് വരുത്താൻ ജ്വല്ലറിയിലെത്തി പരിശോധിച്ചപ്പോള്‍ മാല സ്വര്‍ണമാണെന്നും ഒരു പവനിലേറെ തൂക്കമുണ്ടെന്നും ഉമ്മുക്കുൽസു തിരിച്ചറിഞ്ഞത്. ഇതോടെ യുവതി സഹോദരന്‍ വഴി വാട്സ് ആപ് ഗ്രൂപ്പുകളില്‍ വിവരം നല്‍കി. വൈകാതെ തന്നെ ഉടമയുടെ വിളിയും വന്നു. തുവ്വൂരിലെ ഫെ ബിന മുംതാസിന്റേതായിരുന്നു മാല. ബൈക്കില്‍ വരുമ്പോള്‍ ബാഗില്‍ നിന്ന് തെറിച്ച് റോഡില്‍ വീണതായിരുന്നു. കരുവാരകുണ്ട് പൊലീസിന്റെ സാന്നിധ്യത്തില്‍ ഉമ്മുക്കുല്‍സു മാല കൈമാറി. സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുന്ന സാഹച...
മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ വാഴക്കന്ന് വിതരണം ചെയ്തു

മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ വാഴക്കന്ന് വിതരണം ചെയ്തു

VENGARA
ഊരകം: സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സെന്റിനറിയുടെ ഭാഗമായി സൽമാനുൽ ഫാരിസി സെന്റർ മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ കന്ന് വിതരണം നടത്തി. സുന്നി ജംഇയത്തുൽ മുഅല്ലിമീൻ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രെട്ടറി അബ്ദുൽ ജബ്ബാർ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. അലി ഫാളിലി, ഷാഹിദ് സഖാഫി, ഉനൈസ് ഫാളിലി, ആഷിക് സഖാഫി സംബന്ധിച്ചു. ഇതിലൂടെ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുകയും പ്രകൃതിയോടും പരിസ്ഥിതിയോടും അടുപ്പം ഉണ്ടാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ചെറുപ്പം മുതൽ കൃഷിയോടുള്ള സ്നേഹവും ബോധവും വളർത്തി സമൂഹത്തിൽ സ്വയം പര്യാപ്തതയ്ക്കുള്ള ചിന്ത ഉണർത്തുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു....
ജവഹർ പുരസ്കാരം സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറക്ക്

ജവഹർ പുരസ്കാരം സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറക്ക്

TIRURANGADI
തിരൂരങ്ങാടി: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ ജവഹർ പുരസ്കാരത്തിന് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ രംഗത്തെ പ്രവർത്തന മികവിനാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത് .പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 136-ാമത് ജൻമദിനമായ നവംബർ 14 ന് (നാളെ) എറണാങ്കളത്ത് വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമർപ്പിക്കും. ആദ്യ കോവിഡിന്റെ ഭീകരതയിൽ നാട് പിടിമുറുക്കിയപ്പോൾ ഭയപ്പാടില്ലാതെ കോവിഡിനെ വകവെക്കാതെ കർമ്മ രംഗത്തിറങ്ങിയിരുന്നു. കോവിഡ് ബാധിച്ചവരെയും മറ്റു രോഗികളെയും ആശുപത്രികളിലെത്തിക്കാനും അവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനും നേത്രത്വം നൽകിയിരുന്നു. കോവിഡ് കാലഘട്ടത്തിൽ വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നും വന്നിരുന്ന മൂന്നിയൂർ പഞ്ചായത്ത് നിവാസികൾക്ക് ഒറ്റപ്പെടലിന്റെ ആകുലതകളില്ലാത്ത രീതിയിൽ...
കുഴിയിൽ വീണ് അപകടത്തിൽ പെട്ട ആദിവാസി യുവാവിനെ രക്ഷകരയായി നിലമ്പൂർ പോലീസ്

കുഴിയിൽ വീണ് അപകടത്തിൽ പെട്ട ആദിവാസി യുവാവിനെ രക്ഷകരയായി നിലമ്പൂർ പോലീസ്

MALAPPURAM
നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെരാത്രി 12. മണിയോടെ control room ൽ നിന്നും ഒരു ഫോൺ കോൾ വരുന്നു. ഒരു യുവാവ് നിലമ്പൂർ ഭാഗത്ത് എവിടെയോ കുഴിയിൽ വീണു കിടക്കുന്നു എന്നും സഹായം വേണമെന്നും control room ൽ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മെസേജ്. രാത്രി നൈറ്റ് പട്രോളിംങ്ങ് ഡ്യൂട്ടിയിണ്ടായിരുന്ന SI T.P മുസ്തഫയും, സീനിയർ സിപിഒ നിബിൻ ദാസും ഉടൻ തന്നെ യുവാവിന്റെ ഫോണിലേക്ക് തിരിച്ചു വിളിച്ചെങ്കിലും കുഴിയിൽ വീണു കിടക്കുയാണ്, സ്ഥലം എവിടെയാണ് എന്നറിയില്ല എന്നായിരുന്നു മറുപടി. തുടർന്ന് യുവാവ് വിളിച്ച ഫോൺ നമ്പറിന്റെ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മമ്പാട് ടാണ ഭാഗത്താണ് യുവാവുള്ളതെന്ന് പോലീസിന് മനസ്സിലായി. പരിഭ്രാന്തനായ യുവാവിനെ ഫോണിലൂടെ ധൈര്യം പകർന്ന്, പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ടാണയിൽ പുഴക്കടവിലേക്ക് പോകുന്ന റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സമീപ...
ട്രെയിനില്‍ ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട യാത്രക്കാരന്റെ ഐഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍

ട്രെയിനില്‍ ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട യാത്രക്കാരന്റെ ഐഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: ട്രെയിനില്‍ ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട യാത്രക്കാരന്റെ ഐഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി ഹരികൃഷ്ണനെ(27)യാണ് കോഴിക്കോട് റെയില്‍വേ പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പുര്‍ എക്സ്പ്രസിലാണ് ഇയാള്‍ മോഷണം നടത്തിയത്. ട്രെയിനിലെ ബര്‍ത്തില്‍ യാത്രക്കാരന്‍ ചാര്‍ജ് ചെയ്യാനായി കുത്തിയിട്ട 1.5 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ ആണ് പ്രതി മോഷ്ടിച്ചത്. തുടര്‍ന്ന് റെയില്‍വേ പോലീസ് സംഭവത്തില്‍ കേസെടുത്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഹരികൃഷ്ണന്‍. മൊബൈല്‍ ഫോണ്‍ മോഷണം, സ്വര്‍ണക്കവര്‍ച്ച, ആളുകളെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ലഹരിമരുന്ന് ഉപയോഗിച്ച് അക്രമം, ബൈക്ക് മോഷണം തുടങ്ങിയ കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കാപ്പാ നിയമം ലംഘിച്ചാണ് പ്രതി വീണ്ടും മോഷണത്തിനിറങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍...
ലക്ഷ്യം ഗ്രാമീണ വികസനം: വെൽഫെയർ പാർട്ടി

ലക്ഷ്യം ഗ്രാമീണ വികസനം: വെൽഫെയർ പാർട്ടി

VENGARA
വേങ്ങര: ഗ്രാമീണ വികസനവും പുരോഗതിയും ലക്ഷ്യം വെച്ച്, വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ജനവിധി തേടുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന്. ചേറൂർ ക്രാഫ്റ്റ് ഹാളിൽ കണ്ണമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. കെ കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആരിഫ് ചുണ്ടയിൽ, ഫ്രറ്റെർണിറ്റി ജില്ല സെക്രട്ടറി ആബിദ്, ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൻ, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മുൻ അംഗം സക്കീന ചേറൂർ, സുഹൈൽ കാപ്പൻ, ടി. ടി നൂറുദ്ധീൻ, പി. ഇ ഖമറുദ്ധീൻ, പി. സത്താർ, കരീം മുതുവിൽക്കുണ്ട്, ഫൈസൽ ചേറൂർ, പക്കിയൻ സമദ് എന്നിവർ സംസാരിച്ചു. പി. ഇ നൗഷാദ് സ്വാഗതവും ബാവ കണ്ണേത്ത് നന്ദിയും പറഞ്ഞു....

MTN NEWS CHANNEL