കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പൊലീസ് പിടികൂടി
തിരൂരില്‍ കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പൊലീസ് പിടികൂടി.പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരെ 30 കിലോമീറ്ററിലേറെ ദൂരം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. തുഞ്ചന്‍പറമ്ബിലെ വിദ്യാരംഭത്തോടനുബന്ധിച്ച് പച്ചാട്ടിരിയില്‍ ഗതാഗത നിയന്ത്രണ ഡ്യട്ടിയിലുണ്ടായിരുന്ന പൊലീസ് സംശയം തോന്നി ടാങ്കര്‍ ലോറിക്ക് കൈ കാണിച്ചതോടെയാണ് തുടക്കം. പുലര്‍ച്ചെ നാല് മണിയോടെയാണ് ലോറി പറവണ്ണ റോഡിലൂടെ തിരൂര്‍ ഭാഗത്തേക്ക് വന്നത്. വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിന്റെ ഭാഗമായി എസ്.ഐ നിര്‍മ്മല്‍ കൈ കാണിച്ചെങ്കിലും ലോറി നിര്‍ത്തിയില്ല. ഒപ്പം വെട്ടിച്ച് അതിവേഗം മുന്നോട്ട് പായുകയും ചെയ്തു. ഇതോടെ പൊലീസ് സംഘം ലോറി പിന്തുടര്‍ന്ന് പിടികൂടി. പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ കക്കൂസ് മാലിന്യമാണെന്നും തിരൂരില്‍ തള്ളാൻ കൊണ്ടുവന്നതാണെന്നും വ്യക്തമായത്. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്...











