Saturday, April 18News That Matters
Shadow

Month: September 2025

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു കെപിസിസി മെമ്പർ പി. എ. ചെറീത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി. പി അബ്ദുൽ റഷീദ്, എ കെഎ നസീർ, പി പി സഫീർ ബാബു, എം എ അസീസ്, ടി കെ മൂസക്കുട്ടി, ചന്ദ്രമോഹൻ കൂരിയാട്, ചീരങ്ങൻ ജലീൽ, പി പി ഫൈസൽ, താട്ടയിൽ സുബൈർ ബാവ, കാപ്പൻ ലത്തീഫ്, വി ടി സുബൈർ, തുടങ്ങിയവർ പങ്കെടുത്തു....
മലപ്പുറത്ത് യുവാക്കളെ കേന്ദ്രീകരിച്ച്‌ ലഹരി മരുന്ന് വില്‍പ്പന; രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് യുവാക്കളെ കേന്ദ്രീകരിച്ച്‌ ലഹരി മരുന്ന് വില്‍പ്പന; രണ്ടു പേര്‍ അറസ്റ്റില്‍

MALAPPURAM
മലപ്പുറം ജില്ലയില്‍ യുവാക്കളെ കേന്ദ്രീകരിച്ച്‌ ലഹരിമരുന്ന് വില്‍പനനടത്തിവന്ന രണ്ടുപേരെ മങ്കട പോലീസ് കസ്റ്റഡിയിലെടുത്തു. മങ്കട കടന്നമണ്ണ സ്വദേശികളായ മേലേടത്ത് ബാസിം (36), കണ്ണന്‍പറമ്ബില്‍ നൗഫല്‍ (32) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും പോലീസും നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്.മങ്കട ടൗണിലും പരിസരങ്ങളിലും യുവാക്കള്‍ക്കിടയിലാണ് ഇവര്‍ പ്രധാനമായും ലഹരിമരുന്ന് കച്ചവടം നടത്തിവന്നത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, മങ്കട ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ്. കാണ്‍മയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ്‌ഐ ഷിജോ സി. തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. മുക്കില്‍ ചേരിയം ഭാഗത്ത് നടത്തിയ പരിശോധനയില്‍ 5.30 ഗ്രാം എംഡിഎംഎയുമായി കാര്‍ സഹിതമാണ് യുവാക്കളെ പിടികൂടിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മങ്കട ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ്. കാണ്‍മയില്‍ അറിയിച്ചു. ബാസിമിന്റെയും നൗഫലിന...
ബിജെപി വേങ്ങര നിയോജക മണ്ഡലം കോർ കമ്മിറ്റി ചേർന്നു

ബിജെപി വേങ്ങര നിയോജക മണ്ഡലം കോർ കമ്മിറ്റി ചേർന്നു

VENGARA
വേങ്ങര : വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ച് രൂപം നൽകാൻ വേങ്ങര നിയോജക മണ്ഡലം കോർകമ്മിറ്റി യോഗം ചേർന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയും മലപ്പുറം സെൻട്രൽ ജില്ല പ്രഭാരിയുമായ ശ്യാം രാജ്, സഹസംഘടനാ സെക്രട്ടറി അജി ഘോഷ്, മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകിയ യോഗത്തിൽ മലപ്പുറം സെൻ ട്രൽ ജില്ല ട്രഷററും വേങ്ങര മണ്ഡലം പ്രഭാരിയുമായ സി സുകുമാരൻ, ന്യൂനപക്ഷ മോർച്ച മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് ഒ സി മുഹമ്മദ് അദ്നാൻ, സെൻട്രൽ ജില്ല സോഷ്യൽ മീഡിയ കൺവീനർ ബൈജു തൊട്ടിയിൽ, സംസ്ഥാന സമിതി അംഗം വേലായുധൻ കേളിക്കോടൻ, സെൻട്രൽ ജില്ല വൈസ് പ്രസിഡണ്ട് കെ പി ബീന, വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു....
ഗതാഗത കുരുക്കിന് ബദൽ റോഡുകളുണ്ടാക്കണം: റാഫ്

ഗതാഗത കുരുക്കിന് ബദൽ റോഡുകളുണ്ടാക്കണം: റാഫ്

KOZHIKODE, LOCAL NEWS
ബദൽ റോഡുകളുണ്ടാക്കി കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന്ന് പരിഹാരമുണ്ടാക്കുന്നതോടെ റോഡ് അപകട നിരക്കുകളും കുറയ്ക്കാനാകുമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മേഖലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. റോഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് റോഡ് സംസ്കാരം വളര്‍ത്താനുതകുന്ന തരത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തീരുമാനമായി. പോലീസ്,മോട്ടോർ വാഹന, എക്സസൈസ്, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള റോഡ് സുരക്ഷ പ്രവർത്തകരുടെ കാരുണ്യ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു. കൊടുവള്ളി പ്ലാസ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ റാഫ് ജില്ലാ പ്രസിഡണ്ട് വികെ മൊയ്തു ഉദ്ഘാടനം ചെയ്തു. ഒപികെ. കോയ അധ്യക്ഷനായിരുന്നു. റാഫ് ജില്ല വൈസ് പ്രസിഡണ്ട് പി കെ മജീദ് മുഖ്യപ്രഭാഷണം നടത്തി. ഹസ്സൻ കച്ചേരി, മുഹമ്മദ് ഫാരിസ് സൈൻ, എം ആർ പന്നൂർ, കെകെ മൊയ്തീൻ ...
ശാസ്ത്രമേളക്ക് ശാസ്ത്രീയ തുടക്കം; വിവരസാങ്കേതിക പരിശീലനത്തോടെ ഓറിയൻ്റേഷൻ ക്യാമ്പ് ആരംഭിച്ചു.

ശാസ്ത്രമേളക്ക് ശാസ്ത്രീയ തുടക്കം; വിവരസാങ്കേതിക പരിശീലനത്തോടെ ഓറിയൻ്റേഷൻ ക്യാമ്പ് ആരംഭിച്ചു.

TIRURANGADI
തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ തിരൂരങ്ങാടിയിൽ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവത്തിന് ഭാഗമായി സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്യാമ്പ് വിദ്യാർത്ഥികൾക്ക് താൽപ്പര്യജനകവും പ്രയോജനകരവുമായിരുന്നു. ശാസ്ത്രമേളയിൽ പുതുതായി ഉൾപ്പെടുത്തിയ 'വിവരസാങ്കേതിക വിദ്യയുടെ പ്രയോഗങ്ങൾ' എന്ന വിഭാഗത്തിലെ പരിശീലനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഓറിയൻ്റേഷൻ പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കാരാടൻ അബ്ദുറഷീദ് നിർവഹിച്ചു. പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, അധ്യാപകരായ ടി. സാലിം, പി. ജാഫർ, മുനീർ താനാളൂർ, ഡോ. ടി.പി. റാഷിദ് ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ആദിൽ നന്ദി പറഞ്ഞു. റിസോഴ്‌സ് പേഴ്സൺമാരായ സക്കരിയ, കെ. ഷമീൽ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ഓറിയൻ്റേഷൻ ക്യാമ്പ് വിദ്യാർത്ഥികളിൽ ശാസ്ത്രവിഷയങ്ങളോടുള്ള ആഴമുള്...
കുഞ്ഞുങ്ങൾ വാടകക്കെട്ടിടത്തിൽ : പഴയ അംഗൻവാടി കെട്ടിടം ഒരു വർഷം കഴിഞ്ഞിട്ടും പൊളിച്ചു മാറ്റിയില്ല

കുഞ്ഞുങ്ങൾ വാടകക്കെട്ടിടത്തിൽ : പഴയ അംഗൻവാടി കെട്ടിടം ഒരു വർഷം കഴിഞ്ഞിട്ടും പൊളിച്ചു മാറ്റിയില്ല

VENGARA
വേങ്ങര : എഞ്ചിനീയറുടെ പ്രവർത്തന അനുമതി (ഫിറ്റ്നസ്) ലഭിക്കാത്ത അംഗൻവാടിയുടെ പഴയ കെട്ടിടം ഒരു വർഷത്തോളമായിട്ടും പൊളിച്ചു മാറ്റാനായില്ല. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ അംഗത്തും കുണ്ടിൽ പ്രവർത്തിക്കുന്ന എഴുപതാം നമ്പർ അംഗൻവാടിയാണ് സ്വന്തം കെട്ടിടം പ്രവർത്തന യോഗ്യമല്ലാത്തതിനാൽ ഒരു വർഷത്തോളമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിപ്പിക്കുന്നത്. വേങ്ങര സംയോജിത ശിശു വികസന സേവന (ഐ. സി. ഡി. എസ് ) പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ അംഗൻവാടിയിൽ 18 കുഞ്ഞുങ്ങൾ പഠിതാക്കളായി ഉണ്ട്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിയുടെ വാടക നൽകാൻ പഞ്ചായത്ത് നൽകുന്ന നാമമാത്രമായ തുക തികയാത്തതിനാൽ രക്ഷിതാക്കളിൽ നിന്നും, ഇവിടുത്തെ ടീച്ചറുടെ ശമ്പളത്തിൽ നിന്നുമൊക്കെയാണ് വാടകയുടെ ബാക്കി തുക നൽകേണ്ടി വരുന്നത്. മാത്രമല്ല, വൈദ്യുതി ബില്ല് അടക്കുന്നത് അംഗൻവാടി ഹെൽപ്പറുടെ നാമമാത്രമായ വേതനത്തിൽ നിന്നെടുത്താണെന്നും അറിയുന്...
മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. പൗലോസ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. പൗലോസ് അന്തരിച്ചു

KERALA NEWS
മുൻ കെ പി സി സി സെക്രട്ടറിയും പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ. പൗലോസ് (79) അന്തരിച്ചു.മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നിന്ന് കുടുംബാംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് വിലാപയാത്രയായി തെങ്കരയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച (നാളെ ). ഭാര്യ ലീലാമ്മ മക്കള്‍ ജോഷി പോള്‍,മിനി പോള്‍ ,സൗമിനി മരുമക്കള്‍ ജോജു,ബാബു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ്,പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍,കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡണ്ട്,യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡണ്ട്,പാലക്കാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്,ഡി.സി.സി സെക്രട്ടറി ,ഡി.സി.സി വൈസ് പ്രസിഡണ്ട്,നിലവില്‍ കെ.പി.സി.സി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്....
അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ.

അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ.

TIRURANGADI
തിരൂരങ്ങാടി: കൂൾബാറിൽ അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ. ഊരകം പൂളാപ്പീസ് കരിയങ്ങാട് സ്വദേശി അപ്പുട്ടി (63)യെയാണ് വില്പനയ്ക്കായി മദ്യം ശേഖരിച്ചുവെച്ച കുറ്റത്തിന് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. സൂരജ് അറസ്റ്റുചെയ്‌തത്. നാട്ടുകാരുടെ പരാതിയിൽ ഇയാളുടെ കരിയാടുള്ള കടയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാക്കുകളിൽ ഒളിപ്പിച്ച 39 കുപ്പികളിലായി പതിനെട്ടര ലിറ്റർ മദ്യം കണ്ടെത്തുകയായിരുന്നു. നേരത്തേയും ഇയാളുടെ പേരിൽ സമാനമായ കുറ്റത്തിന് കേസുകളുണ്ട്. ഇയാളെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു....
മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയത് നാഗവിഗ്രഹങ്ങള്‍; പൊലിസില്‍ ഏല്‍പ്പിച്ച്‌ മലപ്പുറം സ്വദേശി

മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയത് നാഗവിഗ്രഹങ്ങള്‍; പൊലിസില്‍ ഏല്‍പ്പിച്ച്‌ മലപ്പുറം സ്വദേശി

MALAPPURAM
മത്സ്യബന്ധനത്തിനിടെ അറബിക്കടലില്‍ നിന്ന് കണ്ടെത്തിയ നാഗവിഗ്രഹങ്ങള്‍ പൊലിസില്‍ ഏല്‍പ്പിച്ച്‌ മലപ്പുറം സ്വദേശി റസല്‍. ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന രണ്ട് നാഗവിഗ്രഹങ്ങളാണ് പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കല്‍ റസലിന് മത്സ്യബന്ധനത്തിനിടെ ലഭിച്ചത്. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ വലയില്‍ കുടുങ്ങിയത്.പിച്ചളയില്‍ നിർമ്മിച്ച നാഗവിഗ്രഹങ്ങള്‍ക്ക് ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരും. വിഗ്രഹങ്ങള്‍ ലഭിച്ച ഉടൻ തന്നെ കടലില്‍ നിന്ന് കരയിലേക്ക് മടങ്ങി നേരിട്ട് താനൂർ പൊലിസ് സ്റ്റേഷനില്‍ എത്തിച്ച്‌ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു. ഈ വിഗ്രഹങ്ങള്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയതാണോ എന്ന അന്വേഷണത്തിലാണ് പൊലിസ്. വിഗ്രഹം കടലില്‍ എത്തിയതിനെ കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു....
പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി.

പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി.

LOCAL NEWS, THRISSUR
' തൃശ്ശൂർ പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. തകർന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്ന് ഹൈക്കോടതി പറഞ്ഞു. മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി നിലപാട് മാറ്റിയത്. ടോൾപിരിവ് പുനഃസ്ഥാപിക്കുന്നതിനുള്ള ഉത്തരവ് തയ്യാറാക്കിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കോടതി മുറിയിലെത്തിയത്. ഈ സമയത്താണ് കളക്ടറുടെ റിപ്പോർട്ട് കോടതിയുടെ മുമ്പാകെയെത്തിയത്. മുരിങ്ങൂരിൽ കഴിഞ്ഞ ദിവസം സർവീസ് റോഡ് തകർന്നു എന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസും മോട്ടോർ വാഹനവകുപ്പും നൽകിയ വിശദീകരണമടക്കമാണ് ജില്ലാ കളക്ടർ കോടതിയുടെ മുമ്പിൽ എത്തിച്ചത്. റോഡ് തകർന്നതുകൊണ്ട് ഗതാഗതപ്രശ്നം ഉണ്ടെന...
തെന്നല സ്വദേശിയിൽ നിന്ന് 2 കോടി തട്ടിപ്പറിച്ച കേസ്: നാലാം പ്രതി പിടിയില്‍

തെന്നല സ്വദേശിയിൽ നിന്ന് 2 കോടി തട്ടിപ്പറിച്ച കേസ്: നാലാം പ്രതി പിടിയില്‍

MALAPPURAM
മലപ്പുറം: തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ നേരിട്ട് പങ്കാളിയായ നാലാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ഡാനി അയ്യൂബ് പൊലീസ് പിടിയിലായി. ഇതോടെ പണം തട്ടിപ്പറിക്കാന്‍ വാഹനത്തിലെത്തിയ നാലുപേരും പൊലീസിന്റെ പിടിയിലായി. സംഭവം ആസൂത്രണം ചെയ്ത വിദേശത്തുള്ള തലക്കാട് സ്വദേശി പോത്തഞ്ചേരി ഷാജഹാന്‍ (35), കുരിയാട് സ്വദേശി ഏറിയാടന്‍ സാദിഖ് അലി (35) എന്നീ രണ്ടുപേരെയാണ് ഇനി പിടികൂടാനുള്ളത്. കഴിഞ്ഞദിവസം താനൂര്‍ പൊലീസ് പിടികൂടിയ താനൂര്‍ ചിരാന്‍ കടപ്പുറം പക്കിച്ചിന്റെ പുരക്കല്‍ ഡാനി അയ്യൂബ് (44) 13 കേസുകളില്‍ പ്രതിയാണ്. മുന്‍ കാപ്പ ലിസ്റ്റിലുള്ള ഇയാളെ കണ്ടുപിടിക്കാന്‍ പൊലീ സ് സംഘം ഗോവ, മംഗലാപുരം, ബംഗളൂരു, ചെന്നൈ എന്നീവിടങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതിനിടെയാണ് നാട്ടിലെത്തിയ വിവരം ലഭിച്ചത്. ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. നേരത്തേ കുറ്റകൃത്...
ഗൂഗിള്‍ പേ വഴി കൈക്കൂലി ആവശ്യപ്പെട്ടു, 5000 രൂപ നല്‍കിയത് നേരിട്ട്; അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പിടിയില്‍

ഗൂഗിള്‍ പേ വഴി കൈക്കൂലി ആവശ്യപ്പെട്ടു, 5000 രൂപ നല്‍കിയത് നേരിട്ട്; അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പിടിയില്‍

LOCAL NEWS, THRISSUR
തൃശൂര്‍: ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. ഗുരുവായൂരിലെ ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഹോട്ടലില്‍ പരിശോധന നടത്തി താല്‍ക്കാലിക ജീവനക്കാര്‍ കൂടുതലാണെന്ന് പറയുകയും ഒതുക്കി തീര്‍ക്കാന്‍ 10000 രൂപ ആവശ്യപ്പെടുകയും 5000 രൂപ നിര്‍ബന്ധിച്ച് വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ സെപ്തംബര്‍ 17ന് ചാവക്കാട് നിന്നും സ്ഥലം മാറ്റം ലഭിച്ച ജയപ്രകാശ് എറണാകുളം, കാക്കനാട് ലേബര്‍ ഓഫീസില്‍ ജോയിന്‍ ചെയ്തു. ഈ വിവരം മാനേജരില്‍ നിന്നും മറച്ചുവെച്ച് ബാക്കി തുകയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഗൂഗിള്‍ പേ വഴി പണം നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇതു സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ താന്‍ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മാനേജര്‍ തൃശൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി ...
ഓപ്പറേഷൻ നുംഖോര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു

ഓപ്പറേഷൻ നുംഖോര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു

KERALA NEWS
ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച്‌ ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ ദുല്‍ഖർ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുല്‍ഖർ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച്‌ സമൻസും നല്‍കി.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളില്‍ നിന്നാണ് 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂർ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ എത്തിക്കുമെന്നാണ് റിപ്പോർട്ട്. കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന...
വംശഹത്യ തുടരുന്ന ഇസ്രായീലെനെതിരെ ലോക രാഷ്ട്രങ്ങൾ ഒന്നിക്കുക: വെൽഫെയർ പാർട്ടി

വംശഹത്യ തുടരുന്ന ഇസ്രായീലെനെതിരെ ലോക രാഷ്ട്രങ്ങൾ ഒന്നിക്കുക: വെൽഫെയർ പാർട്ടി

VENGARA
ഒതുക്കുങ്ങൽ : വംശഹത്യ തുടരുന്ന തെമ്മാടി രാഷ്ട്രം ഇസ്രായീലെനെതിരെ ലോക രാഷ്ട്രങ്ങൾ ഒന്നിക്കാൻ സന്നദ്ധമാവണമെന്ന് വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.മഴക്കെടുതിയിൽ തകർന്നു പോയ റോഡുകൾ എത്രയും വേഗത്തിൽ നന്നാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യോഗം ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി. അസൈൻ, പഞ്ചായത്ത് ഇലക്ഷൻ കൺവീനർ കെ. പി. അബ്ദുൽ ബാസിത്, കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, ടി. അബ്ദുസ്സലാം, ഇല്ലിക്കൽ ഇബ്രാഹിം, ഹനീഫ വടക്കേതിൽ, ടി.പി. മുഹമ്മദുപ്പ, ടി. മുഹമ്മദ് അസ് ലം എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി സപ്തംബർ 25 ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന വാർഡ് കൺവെൻഷനുകൾ, രണ്ടാം ഘട്ട ഭവന സന്ദർശന പരിപാ...
ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി യോഗം ചേർന്നു

ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി യോഗം ചേർന്നു

VENGARA
വേങ്ങര: ഭാരതീയ ജനതാ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രത്യേക യോഗം ചേർന്നു. മണ്ഡലം പ്രസിഡന്റ്‌ വി.എൻ.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ, സംഘാടന ശക്തീകരണം, വാർഡ് തല പ്രവർത്തകരുടെ സജ്ജീകരണം എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡണ്ട് P.സുബഹ്മണ്യൻ, സെൽ ജില്ലാ ട്രഷററും മണ്ഡലം പ്രഭാരിയുമായ സുകുമാരൻ C. തുടങ്ങിയവർ വിശദമായനിർദ്ദേശങ്ങൾ തന്നു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ജനാർദ്ധനൻ സ്വാഗതവും, ജനറൽ സെകട്ടറി ശ്രീധർ നന്ദിയും പറഞ്ഞു. യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം കുട്ടൻ C, സെൻട്രൽ ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ബൈജു തൊട്ടിയിൽ എന്നിവർ സംസാരിച്ചു....
പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

Accident
പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് ബീഹാർ സ്വദേശി മരിച്ചു. വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭവം. പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ താഴെ വീണാണ് അപകടം. ബീഹാർ സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്....
ദാറുല്‍ ഹുദാ സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കാൻ അനുവദിക്കില്ല-ഹാദിയ

ദാറുല്‍ ഹുദാ സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കാൻ അനുവദിക്കില്ല-ഹാദിയ

MALAPPURAM
മലപ്പുറം: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയെയും വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയെയും ഹുദവികളെയും ലക്ഷ്യമിട്ട് ചിലർ ബോധപൂർവം പ്രവര്‍ത്തിക്കുന്നുവെന്ന് ഹാദിയ തിരുത്ത് ജനജാഗ്രതാ സംഗമം. അലുംനി അസോസിയേഷന്‍ ഹാദിയ ഇന്നലെ വൈകുന്നേരം ഏഴിന് മലപ്പുറം വാരിയന്‍കുന്നത്ത് ടൗണ്‍ ഹാളില്‍ വെച്ച് സംഘടിപ്പിച്ച സദസ്സില്‍ ഡോ. ഹാരിസ് ഹുദവി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, റശീദ് ഹുദവി ഏലംകുളം എന്നിവര്‍ പ്രമേയ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു....
മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവതികളെ കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് നാടു കടത്തി

മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവതികളെ കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് നാടു കടത്തി

CRIME NEWS
തൃശൂർ: മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവതികളെ കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് നാടു കടത്തി പൊലീസ്. കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) നാടു കടത്തിയത്. ഇരുവരും വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്. മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനായി കഴിഞ്ഞ ജൂൺ 16 മുതൽ കാപ്പ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരവായിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് മരണവീട്ടിൽ കയറി ഇവ‍ർ ആക്രമണം നടത്തിയത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ആണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ.കെ, സബ് ഇൻസ്പെക്ടർ ഹരി, സിവിൽ പോ...
ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

VENGARA
ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി....
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

NATIONAL NEWS
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്....

MTN NEWS CHANNEL