ബഡ്സ് സ്കൂളിലെ മോഷണ ശ്രമം; പ്രതി അറസ്റ്റില്‍
കൊണ്ടോട്ടി: മോഷണ രീതിയിലൂടെ ശ്രദ്ധേയനായ മൂവാറ്റുപുഴ പെഴക്കാപ്പിള്ളി പാണ്ടിയാരപ്പിള്ളി നൗഫല്‍ (പപ്പന് നൗഫല്‍ - 42) വീണ്ടും കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍. മൊറയൂര്‍ ഗ്രാമ പഞ്ചായത്തിലെ അരിമ്പ്രയില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള ബഡ്സ് സ്കൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ മോഷണ ശ്രമത്തിനാണ് അറസ്റ്റ്. ജൂണ്‍ ഒന്നിന് പുലര്‍ച്ചെ വാടക വീട്ടില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന്റെ വാതില്‍ കുത്തിപ്പൊളിച്ചായിരുന്നു മോഷണ ശ്രമം. ഇവിടെ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. മോഷണശ്രമത്തിന്റെ രീതിയില്‍ നിന്ന് നൗഷലാണ് സംഭവത്തിന് പിന്നിലെന്ന് കൊണ്ടോട്ടി പൊലീസ് മനസിലാക്കി. വേങ്ങരയിലെ മറ്റൊരു കേസില്‍ റിമാന്ഡിലായിരുന്...



















