Saturday, April 18News That Matters
Shadow

Month: April 2025

യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്‌തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്‌സിൽ ആണ് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്‌ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഹയർ സെക്കണ്ടറി അധ്യാപകർക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

ഹയർ സെക്കണ്ടറി അധ്യാപകർക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

KERALA NEWS
സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകരുടെ സ്ഥലംമാറ്റത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം അടുത്തെത്തി. http://www.dhsetransfer.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി മേയ് മൂന്ന് വരെ അധ്യാപകർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ വകുപ്പ് സുതാര്യമായ സ്ഥലംമാറ്റ പ്രക്രിയ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേരത്തെ അധ്യാപകരുടെ പ്രൊഫൈലുകൾ പുതുക്കാനും, പ്രിൻസിപ്പൽമാർക്ക് അവ തിരുത്താനും, കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും കൈറ്റിന്റെ നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ട്രാൻസ്ഫറുകൾ നടക്കുക. തെറ്റായ വിവരങ്ങൾ നൽകുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നും, അവരെ സ്ഥലം മാറ്റില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. അത്തരം തെറ്റുകൾ തിരുത്തുന്നതിനായി ഈ വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (ഏപ്രിൽ 28, 29) ബന്ധപ്പെട്ട രേഖകളുമായി ഹയർ സെക്കൻഡറി ഡയറക്ടറേറ്...
റോഡ് പണിപൂർത്തിയായി മാസങ്ങൾ തികയും മുൻപേ തകരാറിലായി ക്ലാരി മൂച്ചിക്കൽ ഹെൽത്ത് സെന്റർ റോഡ്

റോഡ് പണിപൂർത്തിയായി മാസങ്ങൾ തികയും മുൻപേ തകരാറിലായി ക്ലാരി മൂച്ചിക്കൽ ഹെൽത്ത് സെന്റർ റോഡ്

LOCAL NEWS
പെരുമണ്ണ ക്ലാരി: പെരുമണ്ണ ക്ലാരിയിലെ മൂച്ചിക്കലിൽ പഴയ ഹെൽത്ത്‌ സെന്റർ കഴിഞ്ഞ് ഇപ്പോൾ ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടം വരെയുള്ള റോഡ് പണി കഴിഞ്ഞ് മാസങ്ങൾ തികയും മുൻപേ വലിയ കുഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് വലിയ രീതിയിലുള്ള പ്രയാസം സൃഷ്ടിക്കുന്നു. പ്രസ്തുത വിഷയം സൂചിപ്പിച്ചുകൊണ്ട് പെരുമണ്ണ ക്ലാരിയിലെ വിവരാവകാശ കൂട്ടായ്മയുടെ പ്രവർത്തകർ പഞ്ചായത്ത്‌ സെക്രടറിയ്ക്ക് പരാതി നൽകിയിരുന്നു.മറുപടിയിൽ റീടാറിങ് നടത്താം എന്നതാണ് പറഞ്ഞിരുന്നത്. എന്നാൽ റോഡിലെ കുഴികളിൽ താൽക്കാലികമായി കോൺഗ്രീറ്റ് ചെയ്യുകയാന്നുണ്ടായത്.. അതും ചുരുങ്ങിയ ദിവസം കൊണ്ട് പൊളിഞ്ഞ് റോഡിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടതായാണ് കാണുന്നത്. പഞ്ചായത്തിന്റെ ഇത്തരം തലതിരിഞ്ഞ പ്രവർത്തികൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും പെരുമണ്ണ ക്ലാരി വിവരാവകാശ കൂട്ടായ്മയുടെ പ്രവർത്തകർ പറഞ്ഞു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജ...
ഫാസിസത്തോട് ഒരു തരത്തിലും സന്ധിയില്ല: വെൽഫെയർ പാർട്ടി

ഫാസിസത്തോട് ഒരു തരത്തിലും സന്ധിയില്ല: വെൽഫെയർ പാർട്ടി

VENGARA
വേങ്ങര: കേരളത്തിന്റെ മത സൗഹാർദ്ധവും സഹോദര്യവും സമാധാനവും തകർക്കാൻ നുണകളും കെട്ടുകഥകളുമായി വിദ്വേഷപ്രചാരണം നടത്തുന്ന സംഘി പരിവാർ കെണിയിൽ വീഴരുതെന്നും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം നിലനിർത്താൻ കക്ഷി ഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഘപരിവാറിന്റെ ഫാസിസത്തെ ചെറുക്കണമെന്നും അവരുമായി ഒരു തരത്തിലും സന്ധി ചെയ്യരുതെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അഷ്‌റഫ്‌ വൈലത്തൂർ. വേങ്ങര പഞ്ചായത്ത് വെൽഫെയർ പാർട്ടി പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ നയിക്കുന്ന സാഹോദര്യ പദയാത്രയോടാനുബന്ധിച്ചു പാക്കടപുറായയിൽ ചേർന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിക്കുന്ന് ഗിഫ്റ്റ് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പദയാത്രയിൽ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. പദയാത്ര മൂന്നര കിലോമീറ്റർ സഞ്ചരിച്ചു പാക്കടപ്പുറായയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാ...
കാറിൽ വെച്ച് വിദേശ മദ്യ വിൽപന; പരപ്പനങ്ങാടി എക്സൈസ് ഒരാളെ പിടികൂടി.

കാറിൽ വെച്ച് വിദേശ മദ്യ വിൽപന; പരപ്പനങ്ങാടി എക്സൈസ് ഒരാളെ പിടികൂടി.

MALAPPURAM
തേഞ്ഞിപ്പലം: കാറിൽ കടത്തികൊണ്ട് വന്ന് അനധികൃതമായി വിദേശ മദ്യ വിൽപന നടത്തിയ ആളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. ചേലേമ്പ്ര സ്പിന്നിംഗ് മില്ലിനടുത്ത് രാമനാട്ടുകര - യൂണിവേഴ്സിറ്റി സർവ്വീസ് റോഡിൽ പ്രീതി ഹോട്ടലിനടുത്ത് വെച്ചാണ് KL 65 U 543 നമ്പർ കാറിൽ വെച്ച് വിദേശ മദ്യം വിൽപനക്കിടെ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി അമ്പാട്ട് വീട്ടിൽ ബാലകൃഷ്ണൻ മകൻ രുധീഷിനെയാണ് ( 47 ) പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജും പാർട്ടിയും പിടികൂടിയത് . 29 ലിറ്റർ അടങ്ങിയ 58 ബോട്ടിൽ മദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജിത്, പ്രവന്റീവ് ഓഫീസർ രാഗേഷ്, സിവിൽ എക്സൈസ് ഓഫീസർ ജിനരാജ് , ജിഷ്നാഥ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു എന്നിവരാണ് ടീമിലുണ്ടായിരുന്നത്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർ...
ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബി​ഗ് ബോസ് താരത്തിന് എക്സൈസ് നോട്ടീസ്

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബി​ഗ് ബോസ് താരത്തിന് എക്സൈസ് നോട്ടീസ്

KERALA NEWS
ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരം ജിന്റോയ്ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജിന്റോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എക്സൈസ് നോട്ടീസ് അയച്ചിരുന്നു, അത് സ്വാഭാവിക നടപടി മാത്രമാണെന്നും ജിന്റോ പറഞ്ഞു. കൊച്ചിയിൽ മോഡലായ സൗമ്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാനാണ് സൗമ്യയ്ക്ക് നോട്ടീസ്. സൗമ്യയ്ക്ക് തസ്...
കൊച്ചിയിൽ കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

കൊച്ചിയിൽ കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

ERANANKULAM, LOCAL NEWS
കൊച്ചിയിൽ കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്‌റഫ്‌ ഹംസയുമാണ് പിടിയിലായത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവ് പിടികൂടി. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ട് എന്ന് എക്സ്സൈസിനോട് സമ്മതിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലായത്. 506-ാം നമ്പര്‍ ഫ്‌ളാറ്റില്‍ നിന്നാണ് ഇവര്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലാകുന്നത്. സംവിധായകനും ഛായഗ്രഹകനുമായി സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലാണ് ഫ്‌ളാറ്റുള്ളത്. പിടിയിലായ മറ്റൊരാള്‍ക്ക്...
വേങ്ങരയിൽ കാറിൽ പരിശോധന; ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

വേങ്ങരയിൽ കാറിൽ പരിശോധന; ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

VENGARA
എക്സൈസിന്റെ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി പരിശോധന നടത്തി വരവേ ചെങ്ങാനി ഭാഗത്ത് കാറിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജും പാർട്ടിയും കണ്ണമംഗലം ഒന്നാം വാർഡ് കർമ്മസേന അംഗങ്ങളും നടത്തിയ പരിശോധനയിൽ തിരുരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ പാക്കടപ്പുറായ ബാലൻ പീടിക ദേശത്ത് കുരുക്കൾ വീട്ടിൽ ഹംസ മകൻ മുഹമ്മദ് ജൽജസ് നെ 11.267ഗ്രാം എം ഡി എം എയുമായി അറസ്റ്റ് ചെയ്തു. പ്രദേശത്ത് ഒരാഴ്ചയായി നടത്തിവരുന്ന രഹസ്യ പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്. ടിയാന്റെ മാരുതി റിറ്റ്സ് കാറിൽ നിന്നുംമാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. റിട്സ് കാറും , മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയിഡിൽ പ്രിവെന്റീവ് ഓഫീസർ ശിഹാബുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്, നിധിൻ, ദിതിൻ, അരുൺ, രാഹുൽരാജ് , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു ,ഐശ്വ...
ഊരകം സർവ്വീസ് സഹകരണ ബേങ്ക് യൂണിറ്റ് ഒപ്പ് മതിൽ സംഘടിപ്പിച്ചു

ഊരകം സർവ്വീസ് സഹകരണ ബേങ്ക് യൂണിറ്റ് ഒപ്പ് മതിൽ സംഘടിപ്പിച്ചു

VENGARA
വേങ്ങര: "പോരാടാം ലഹരിക്കെതിരെ- ഒരു മിക്കാം നാടിൻ നന്മക്കായ്" എന്ന സന്ദേശവുമായി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം ഊരകം സർവ്വീസ് സഹകരണ ബേങ്ക് യൂണിറ്റ് ഒപ്പ് മതിൽ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡൻ്റ് അഡ്വ: എ.പി. നിസാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അഷ്റഫ്, പൂക്കുത്ത് മുഹമ്മദ്,പി.രമ്യ, കെ.ഷമീന, എസ്.എൻ. അബിത,ഹുസൈൻ ഊരകം, സമീർ കുറ്റാളൂർ, പി. മൻസൂർ,എൻ. ജസീം മാസ്റ്റർ,കെ.പി. അസീസ് മാസ്റ്റർ, കെ.സമീറ, പി.ടി. ഹംസകുട്ടി, എ.ടി. ബഷീർ,സി.ശിഹാബ്. കെ.കെ.സൈറാബാനു,പി.കെ.ആബിത തുടങ്ങിയവർ സംബന്ധിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര താഴേ അങ്ങാടി തെങ്ങിലാൻ മറിയാമു മരണപ്പെട്ടു

വേങ്ങര താഴേ അങ്ങാടി തെങ്ങിലാൻ മറിയാമു മരണപ്പെട്ടു

MARANAM
വേങ്ങര: താഴേ അങ്ങാടി പൈക്കാടൻ അബ്ദുൽ ജബ്ബാർ (അബ്ദുകാക്ക) എന്നവരുടെ ഭാര്യ തെങ്ങിലാൻ മറിയാമു (69) മരണപ്പെട്ടു.മക്കൾ:നുസ്രത്ത്, സുനീറ, മരുമകൻ:നൗഷാദ് പുയിയതിരുത്തി മയ്യിത്ത് നമസ്ക്കാരം രാവിലെ 9 മണിക്ക് വേങ്ങര ടൗൺ പുത്തൻ പളളിയിൽ നടക്കും കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

KERALA NEWS
ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. എഴുത്തുകാരന്‍, അധ്യാപകന്‍, ചരിത്ര ഗവേഷകന്‍, സാഹിത്യ നിരൂപകന്‍, തുടങ്ങി വിവിധ മേഖലകളില്‍ ഡോ എംജിഎസ് നാരായണന്റെ സംഭാവനകള്‍ വിവരണങ്ങള്‍ക്ക് അപ്പുറമാണ്. എംജിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എംജിഎസ് നാരായണന്‍, കേരള ചരിത്ര പഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ അടിത്തറ പാകിയ അധ്യാപകനായാണ് വിലയിരുത്തപ്പെടുന്നത്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസ് നടത്തിയ പഠനങ്ങള്‍ സമാനതകളില്ലാത്തതാണ്.പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനമാണ് എംജിഎസിന്റെ മാസ്റ്റര്‍പീസ്. ലണ്ടന്‍, മോസ്‌കോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സുപ്രധാന സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. . കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം തലവന്‍, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍...
ഡോ: പി.എം അബൂബക്കർ ഹാജി മരണപ്പെട്ടു.

ഡോ: പി.എം അബൂബക്കർ ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങരയിലെ മുൻകാല ഡോക്ടര്‍ പി. അബൂബക്കർ ഹാജി (ചെമ്മാട്) അന്തരിച്ചു. ജനാസ ഉച്ചക്ക് 1 മണിയോടെ ചെമ്മാട് എത്തും. അസറിന് ശേഷം 4 മണിക്ക് ചെമ്മാട് പള്ളിയിൽ വെച്ച് ജനാസ നമസ്കാരം നിർവഹിക്കും. 4:15 ന് തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെക്കുകയും യതീം ഖാന പള്ളിയിൽ മഗ്‌രിബിന് ശേഷം (7 മണി) ജനാസ നമസ്കാരം നിർവഹിക്കുകയും ചെയ്യും. രാത്രി 8 മണിയോടെ അരീക്കോട് മേത്തലങ്ങാടി മൂർഖൻ മുഹമ്മദാജി മെമ്മോറിയൽ ഹാളിൽ എത്തിക്കും. നാളെ ഞായർ രാവിലെ 9 മണിക്ക് താഴത്തെങ്ങാടി ജുമുഅത്ത് പള്ളിയിൽ ജനാസ നമസ്കാരം നിർവഹിക്കുകയും ഖബറടക്കം നടത്തുകയും ചെയ്യും. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
‘ഒന്നുകില്‍ നമ്മുടെ വെളളം അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തം’; ഭീഷണിയുമായി പാക് മുന്‍ വിദേശകാര്യ മന്ത്രി

‘ഒന്നുകില്‍ നമ്മുടെ വെളളം അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തം’; ഭീഷണിയുമായി പാക് മുന്‍ വിദേശകാര്യ മന്ത്രി

NATIONAL NEWS
ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനുപിന്നാലെ ഇന്ത്യയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി പാക് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഒന്നുകില്‍ നമ്മുടെ വെളളം അതിലൂടെ ഒഴുകും അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകും എന്നാണ് ബിലാവല്‍ ഭൂട്ടോ പാകിസ്താനില്‍ നടന്ന ഒരു പൊതുറാലിയില്‍ പറഞ്ഞത്. സിന്ധു നദി പാകിസ്താന്റേതാണെന്നും അത് പാകിസ്താന്റേതായി തന്നെ തുടരുമെന്നും ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ഭൂട്ടോ പറഞ്ഞു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്താനെ ബലിയാടാക്കുകയാണെന്നും അവരുടെ ആഭ്യന്തര സുരക്ഷാവീഴ്ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫും ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയിരുന്നു. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്നാണ് മുന്നറിയിപ്പ്. 'ഇന്ത്യ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ...
ഫേസ്‌ബുക്ക് ലൈവിട്ട് ജീവനൊടുക്കാനൊരുങ്ങി യുവാവ്, രക്ഷകരായി പൊലീസ്

ഫേസ്‌ബുക്ക് ലൈവിട്ട് ജീവനൊടുക്കാനൊരുങ്ങി യുവാവ്, രക്ഷകരായി പൊലീസ്

MALAPPURAM
റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവിനെ രക്ഷപ്പെടുത്തി കുറ്റിപ്പുറം പൊലീസ്. പ്രണയ നൈരാശ്യത്താല്‍ ഫേസ്‌ബുക്കില്‍ ലൈവ് നല്‍കിയശേഷം കുറ്റിപ്പുറം റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം. പൊന്നാനി സ്റ്റേഷൻ പരിധിയിലുള്ള കാലടി സ്വദേശിയായ യുവാവിനെയാണ് കുറ്റിപ്പുറം എസ് ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. യുവാവുമായി പ്രണയത്തിലായിരുന്ന യുവതി ബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടർന്നാണ് ഫേസ്ബുക്കില്‍ ലൈവ് ഇട്ട ശേഷം കുറ്റിപ്പുറത്തെ റെയില്‍വേ ട്രാക്കിലേക്ക് ആത്മഹത്യ ചെയ്യാനെത്തിയത്. പൊന്നാനി പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.എന്നാല്‍ പൊലീസ് അവിടെ എത്തുമ്ബോഴേക്കും യുവാവ് റെയില്‍വേ ട്രാക്കിന്റെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന...
ബഹ്റൈനിൽ തിരൂർ സ്വദേശി നിര്യാതനായി

ബഹ്റൈനിൽ തിരൂർ സ്വദേശി നിര്യാതനായി

GULF NEWS
വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് നിര്യാതനായി. തിരൂർ സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്റൈനിൽ താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഒരാഴ്ച സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു വെന്‍റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബഹ്റൈനില്‍ സെയില്‍സ് മാനായി ജോലിചെയ്യുകയായിരുന്നു.വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതുമായാണ് വിവരം. പിതാവ്: മുഹമ്മദ്, മാതാവ്: നദീറ, സഹോദരൻ: മുഹമ്മദ് നിഷാദ്....
ബ്ലോക്ക് പഞ്ചായത്ത് തല ക്വിസ് മൽസരം സംഘടിപ്പിച്ചു

ബ്ലോക്ക് പഞ്ചായത്ത് തല ക്വിസ് മൽസരം സംഘടിപ്പിച്ചു

VENGARA
വേങ്ങര : ഹരിത കേരളം മിഷൻ ആഭിമുഖ്യം കൊടുക്കുന്ന നീലക്കുറിഞ്ഞി പഠനോത്സവം 2025 ബ്ലോക്ക്തല ക്വിസ് മത്സരം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഹരിത കേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിതമായാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ അഖിലേഷ്.ടി.എസ് സ്വാഗതം പറഞ്ഞു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്വിസ് മത്സരത്തിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴോളം പഞ്ചായത്തുകളിൽ നിന്നായി 30 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. കടുത്ത മത്സരം കാഴ്ചവെച്ച പരിപാടിയിൽ എ കെ എം എച്ച് എസ് എസ് കോട്ടൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്മി എ ഒന്നാം സ്ഥാനം കരസ്ഥമാക്കി, പി കെ എം എച്ച്എസ്എസ് എ...
എസ് എസ് എൽ സി പരീക്ഷാ ഫലം; മെയ് ഒൻപതിന്

എസ് എസ് എൽ സി പരീക്ഷാ ഫലം; മെയ് ഒൻപതിന്

KERALA NEWS
ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം....
കച്ചവടക്കാരുടെ അനധികൃത കയ്യടക്കല്‍;  കേരള വ്യാപാരി വ്യവസായി സമിതി ഊരകം വേങ്ങര യൂണിറ്റ് നിവേദനം സമർപ്പിച്ചു

കച്ചവടക്കാരുടെ അനധികൃത കയ്യടക്കല്‍; കേരള വ്യാപാരി വ്യവസായി സമിതി ഊരകം വേങ്ങര യൂണിറ്റ് നിവേദനം സമർപ്പിച്ചു

VENGARA
ഊരകം പഞ്ചായത്തിലെ കുറ്റാളൂർ മുതൽ സിനിമ ഹാൾ ജംഗ്ഷൻ വരെ റോഡിന് ഇരുവശവും അനധികൃത കച്ചവടക്കാർ കയ്യടക്കുന്ന അവസ്ഥയാണ്, മിക്കവാറും ദിവസങ്ങളിലും കാണുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഊരകം ഗ്രാമപഞ്ചായത്തിൽ നൽകിയിരുന്നെങ്കിലും ശാശ്വത പരിഹാരം കാണുന്നില്ല. ഗതാഗതം സ്തംഭിക്കുന്നതിന് പുറമേ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും വലിച്ചെറിയുന്നതും പതിവാണ്. പഴകിയതും വിൽപ്പനയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ അടക്കം ഇവിടെ വിൽക്കുന്നത് നിത്യ സംഭവമാണ്. അതിനാൽ തന്നെ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയും കച്ചവടക്കാരുടെയും കാൽനടയാത്രക്കാരുടെയും ക്ഷേമവും ഗതാഗതസൗകര്യവും കണക്കിലെടുത്ത് തെരുവിലെ കച്ചവടങ്ങൾ പൂർണമായും നിരോധിക്കാനും, നിരോധിച്ച തീരുമാനം രേഖപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കാനും നിരോധനം ലംഘിക്കുന്ന വാഹനങ്ങൾ അടക്കം പിടിച്ചെടുത്ത് പിഴ ചുമത്താനും പഞ്ചായത്ത് മുൻകൈയെടുക്കണമെന്ന് ഞങ്ങൾ...
ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

LOCAL NEWS
കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിദ്യാർത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബസിലെ കണ്ടക്ടർ സൈഡ് ബിസിനസായി വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന, 31കാരൻ അറസ്റ്റിൽ

ബസിലെ കണ്ടക്ടർ സൈഡ് ബിസിനസായി വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന, 31കാരൻ അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: കണ്ടക്ടർ ജോലിക്കിടെ കഞ്ചാവ് വില്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ പ്രഭു(31) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വില്പനക്കായി പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ വലപ്പാട് അയാളുടെ വീടിനു സമീപത്ത് നിന്നാണ് പിടിയിലായത്. കണ്ടക്ടറായ ഇയാൾ വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് കഞ്ചാവ് വില്പന നടത്തുന്നതെന്ന് എക്സൈസ് സംഘം വിശദമാക്കുന്നത്. ഒരു ചെറിയ പൊതി 500 രൂപയ്ക്കാണ് നൽകുന്നത്. കഴിഞ്ഞ ദിവസം നാട്ടിക എ.കെ.ജി കോളനിയിലെ മേലേ ചുരുവിള സുരേന്ദ്രന്റെ  വീടിനു പുറകിൽ നട്ടുവളർത്തിയിരുന്ന 11 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു. സംഭവത്തിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ. ഹരിദാസ്, പ്രിവന്റീവ് ഓഫീസർ കെ.കെ.ഉണ്ണിക്കൃഷ്ണൻ, ...

MTN NEWS CHANNEL